വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

അബ്ദുൽ ലത്തീഫ് (74) മരണപ്പെട്ടു

അബ്ദുൽ ലത്തീഫ് (74) (കോട്ടയം ലത്തിയണ്ണൻ) പുളിത്തോട്ടിൽ മരണപ്പെട്ടു  ... ഖബറടക്കം ഇന്ന് 6 PM ന് ഈരാറ്റുപേട്ട തെക്കേക്കര മുഹയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ...   ഭാര്യ നസീമ തടിക്കപ്പറമ്പിൽ ,മക്കൾ ആമിന (കോട്ടയം നഗരസഭ)ഹസീന മരുമക്കൾ ബഷീർ ഖാൻ (കോട്ടയം),ഷാനവാസ് ഖാൻ (കോട്ടയം)

കോട്ടയം

നിറകണ്ണുകളോടെ, അവർ നട്ടു - ഒരിക്കലും കണ്ടിട്ടില്ലാത്ത കുട്ടൂകാർക്കായി-ചെമ്പകതൈ

ചെമ്മലമറ്റം വയനാട് ദുരന്തത്തിന്റെ മുപ്പതാം നാൾ ഗവർമെന്റ് വെക്കേഷനൽ ഹയർ സെക്കന്റി  വെള്ളാർമല സ്കൂളിലെ അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട കുട്ടുകാരുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂളിന്റെ കിഡ്സ് പാർക്കിനുളളിൽ ചെമ്പകതൈ നട്ടു ദുരന്തം നടന്ന മുപ്പത് ദിവസങ്ങൾപിന്നിടുബോൾ നിറകണ്ണുകളോടെയാണ് വിദ്യാർത്ഥികൾ മരണപെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്പകതൈ നട്ടത് ദുരിതത്തിന്റെ ഭികര അവസ്ഥയെ കുറിച്ച് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് വിദ്യാർത്ഥികൾക്ക് വിവരിച്ച് നല്കി തങ്ങളുടെ സഹവിദ്യാർത്ഥികളുടെ ഓർമ്മ നിലനിർത്താനാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പാർക്കിനുള്ളിൽ ചെമ്പക തൈ നട്ടത് തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു അധ്യാപകരായ ജോർജ് ചെറുകര കുന്നേൽ അജൂജോർജ് ഹണി ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്കി

പ്രാദേശികം

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മാലിന്യ വിമുക്തമാക്കുക.. AITUC മോട്ടോർ തൊഴിലാളി യൂണിയൻ

ഈരാറ്റുപേട്ട .കക്കൂസ് മാലിന്യം അടക്കം പൈപ്പ് പൊട്ടി പടരുന്ന മലിനജലം നിരന്നു ഒഴുകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മനുഷ്യർക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥ അടിയന്തരമായി പരിഹരിച്ച് മാലിന്യവിമുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ AITUC യുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ ധർണ സമരം നടത്തി യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിന് നൗഫൽ ഖാൻ സ്വാഗതം പറഞ്ഞു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം ജി ശേഖരൻ സമരം ഉദ്ഘാടനം ചെയ്തു സഖാക്കൾ. AIYF. ജില്ലാ സെക്രട്ടറി.ശമ്മാസ് ലത്തീഫ്. കെ ഐ നൗഷാദ്.കെ എസ് നൗഷാദ് . ടിപി ബിജിലി ഇ പി സുനീർ. കെ കെ അജ്മൽ.ok നവാസ് തുടങ്ങിയവർ പ്രസംഗിച്ചു

പ്രാദേശികം

സോഫിയാ ഫിസിക്സ് വിജ്ഞാന വിനമയ പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്

അരുവിത്തുറ : ദേശീയ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സോഫിയാ ഫിസിക്സ് വിജ്ഞാന വിനിമയ ക്യാംപയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു അനി ജോൺ ഐക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്. ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ്കുമാർ ആർ ഫിസിക്സ് വിഭാഗം അദ്ധ്യാപകരായ ബിറ്റി ജോസഫ് നിഷാ ജോസഫ് ഡാനാ ജോസ് മരിയാ ജോസ് അരുവിത്തുറ സെന്റ് ജോർജസ് ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകരായഅനിൽ രാജൻ സിന്ധു ചെറിയാൻ എന്നിവർ സംസാരിച്ചു. ക്യാംപയിൻ്റെ ഭാഗമായി പ്രപഞ്ചശാസ്ത്ര അത്ഭുതങ്ങൾ, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. തുടർന്ന് ബഹിരാകാശയാന യാത്ര വീഡിയോ പ്രദർശനം, പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

പ്രാദേശികം

ക്രമ വിരുദ്ധ ഭൂമികൈമാറ്റം അടുത്ത ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ചർച്ച ചെയ്യും.

ഈരാറ്റുപേട്ട: പഞ്ചായത്ത് ആയിരുന്ന കാലത്ത് ഭരണ സമിതിയെ അറിയിക്കാതെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പകരമായി വേറെ ഭൂമി നൽകാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട്  ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിനും നഗരസഭാ സെക്രട്ടറിക്കും നൽകിയ നിവേദനത്തെ തുടർന്ന്  ഈ വിഷയം വ്യാഴാഴ്ച കൂട്ടിയ നഗരസഭ കൗൺസിൽ ചർച്ച ചെയ്യുകയും ഇതു സംബന്ധിച്ച് ഉടൻ തന്നെ പ്രത്യേക കൗൺസിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു   ക്രമവിരുദ്ധമായ ഈ ഭൂമി കൈമാറ്റം അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്.1994 ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാമും ഈരാറ്റുപേട്ട നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ളതാണ്. എന്നാൽ പന്നിഫാം സ്ഥിതി ചെയ്യുന്ന 24.30 ആർ (60 സെന്റ്) സ്ഥലം റവന്യൂ (എ) വകുപ്പിന്റെ (എം.എസ്) നമ്പർ 330/05/റവന്യൂ തീയതി 24/10/2005 ലെ സർക്കാർ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ടയിൽ കോടതി സമുച്ചയം പണിയുന്നതിന് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനം അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോ പഞ്ചായത്ത് വകുപ്പോ അറിഞ്ഞിട്ടില്ലായെന്നാണ്  നിവേദനത്തിൽ  ചൂണ്ടി കാണിച്ചത്. അതു കൊണ്ട് നഗരസഭക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തുരുത്തിലെ  ബ്ലോക്ക് നമ്പർ 47ൽ റീ സർവ്വേ 66/1 ലെ സർക്കാർ വസ്തുവിലെ 60 സെന്റ് ഭൂമി  റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്നും ക്രമ വിരുദ്ധമായി നഗരസഭാ ഭൂമി കൈമാറിയ  ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.

മരണം

ഗിത്താറിസ്റ്റ് ജോസ് തോമസ് പുത്തൂരിന്റെ സംസ്കാരം ഞായറാഴ്ച

ചേന്നാട്: പുത്തൂർ പരേതരായ തോമസിന്റെയും മേരിയുടെയും മകൻ ജോസ് തോമസ് (ടാലന്റ് സ്കൂൾ & മ്യൂസിക് സ്റ്റുഡിയോ, തിരുവനന്തപുരം) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായർ (01-09-2024ർ) ഉച്ചകഴിഞ്ഞ് 2ന് അരുവിത്തുറ പെരുനിലത്തുള്ള സഹോദരൻ മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കുന്നതും 3.00ന് ചേന്നാട് ലൂർദ് മാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.  ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ടോപ് സിങറിലെ ഗിറ്റാറിസ്റ്റായിരുന്നു.വിവിധ ടെലിവിഷന്‍ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്പി ബാലസുബ്രഹ്മണ്യം, യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രശസ്ത ഗായകരുടെ സംഗീത വേദികളില്‍ ഗിറ്റാറിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: മിനി പള്ളിക്കത്തോട് അഞ്ചാനിക്കൽ കുടുംബാംഗമാണ്. മക്കൾ: അമൽ (കീബോർഡിസ്റ്റ്, ആർ.എൽ.വി. സംഗീത കോളജ് വിദ്യാർഥി), എമിൽ (ഗിറ്റാറിസ്റ്റ്, സ്വാതി തിരുനാൾ സംഗീത കോളജ്, തിരുവനന്തപുരം).സഹോദരങ്ങൾ: ഫാ. സെബാസ്റ്റ്യൻ പുത്തൂർ (വികാരി, സെന്റ് ജോസഫ് പള്ളി,പൈക), മാത്യു (പൂഞ്ഞാർ), തോമസ്കുട്ടി (കഞ്ഞിക്കുഴി, ഇടുക്കി), സിസ്റ്റർ ജോർജിയ DSFS (ഇറ്റലി), സിസ്റ്റർ ആൻസി മരിയ DSFS (സൗത്ത് ആഫ്രിക്ക).

പ്രാദേശികം

ഈരാറ്റുപേട്ടയിൽപോലീസിനെ ആക്രമിച്ചന്നെ കേസിൽ 18 പേരെ വെറുതെ വിട്ട് ഉത്തരവായി

ഈരാറ്റുപേട്ട : 2014 ൽ പാർലമെൻ്റ്  ഇലക്ഷനോട് നുബന്ധിച്ച് നടന്ന പ്രകടനത്തിൽ പാലാ DYSP യെയും  പോലീസിനെയും ആക്രമിച്ചുവെന്ന് എടുത്ത കേസിൽ ജില്ലാ പഞ്ചായത്തംyഗം അഡ്വ. ഷോൺ ജോർജ്, കെ, എഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ തുടങ്ങിയ 18 ഓളം പേരെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ വറുതെ വിട്ട് ഉത്തരാവായി. പോലീസ് ഇവരെ ക്രൂരമായി ലാത്തി ചാർജ് നടത്തി ഗുരുതരമായ പരിക്കേറ്റിരുന്നു. പോലീസിനെതിരെ നിയമനടപടികളുമായി പോയിഎങ്കിലും പോലീസ് വാഹനം ആക്രമിച്ചു കൃത്യനിർവഹണം തടസപെടുത്തി തുടങ്ങിയ വകുപ്പ്കൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ പത്ത് വർഷക്കലമായി നടന്ന നിയമയുദ്ധത്തിൽ 18 പേരും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പ്രതികൾക്കു വേണ്ടി അഡ്വ സിറിൾ ജോസഫ് മലമാക്കൽ അഡ്വ ജെയിംസ് വലിയ വീട്ടിൽ എന്നിവർ ഹജരായി.

കോട്ടയം

കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വ്യാഴം, വെള്ളി (ഓഗസ്റ്റ് 29,30) ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത