വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

പ്ലസ് വണ്‍ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും.ഫലപ്രഖ്യാപനം ജൂണ്‍ അവസാനവാരത്തില്‍ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു. dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ്, സഫലം കൈറ്റ് മൊബൈല്‍ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.  

കേരളം

ഇത്തവണയും ഓണകിറ്റ് ;53 കോടി നീക്കി വച്ച് വി ഡി സർക്കാർ

ഓണക്കാലം വരുന്നത് പരിഗണിച്ച് സപ്ലൈകോയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. വിപണി ഇടപെടലിനായി 253 കോടി രൂപയാണ് അനുവദിച്ചത്. സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധി വാർത്തയാതിനെ തുടർന്ന് 253 കോടിയുടെ അടിയന്തര സഹായമാണ് അനുവദിച്ചത്. ഓണക്കിറ്റിനായി 53 കോടി ഉൾപ്പടെയാണ് അനുവദിച്ചത്. വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പിൻ്റെ നടപടി.തുക ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്ന് തുക അനുവദിക്കണമെന്നും മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശികം

"ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭാ ആരോഗ്യ വിഭാഗവും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" ജൈവ പച്ചക്കറി കൃഷിയുടെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ നിർവഹിച്ചു. കൗൺസിലർ അഫ്സൽ വെള്ളൂപ്പറമ്പിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജ്മൽ പി.എം, കൃഷി അഫീസർ ജയക്ഷ്ണ ജെ, ഹെൽത്ത് സൂപ്പർവൈസർ രാജൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വിശ്വo ,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അനീസ വി എച് ,അയ്യങ്കാളി ഓവർസിർ ആഷ്‌ന ,kswmp ഓവർസിർ സിമി ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കോട്ടയം

സെൻസസ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം; പാലായിൽ സെൻസസ് ജോലിക്കിടെ അധ്യാപകന് പരിക്ക്

പാലാ: സംസ്ഥാനത്ത് പുതിയ സെൻസസ് നടപടികൾ പുരോഗമിക്കുന്നതിനിടെ സെൻസസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവിധ തരത്തിലുള്ള ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതികൾ ഉയരുന്നു. വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തേണ്ട സാഹചര്യത്തിൽ പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാണ് ഇവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.ഇതിനിടെ, പാലാ കണ്ണാടിയുറുമ്പ് മേഖലയിൽ സെൻസസ് ജോലിക്കെത്തിയ ഒരു അധ്യാപകന് അപകടത്തിൽ പരിക്കേറ്റു. ഒരു വീട്ടിൽ വിവരശേഖരണത്തിനായി എത്തിയപ്പോൾ വീട്ടിലെ നായ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അദ്ദേഹം ഓടി രക്ഷപ്പെടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.സെൻസസ് പോലുള്ള പൊതുജനസേവന ചുമതലകൾ നിർവഹിക്കുന്ന ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽസാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും, ഇത്തരത്തിൽ ജോലിക്കിടെ അപകടത്തിൽപ്പെടുന്ന ജീവനക്കാർക്ക് മതിയായ ചികിത്സാ സഹായവും ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.സെൻസസ് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരോട് പൊതുജനങ്ങളും സഹകരണം പുലർത്തണമെന്നും, വളർത്തുനായകളെ നിയന്ത്രണത്തിൽ വച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

കോട്ടയം

ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു .; 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി

ഓണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു .25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി.50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തി. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ്. അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 500 രൂപയാണ് ടിക്കറ്റ് വില. (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി). 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നല്‍കാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL ഒന്നാം സമ്മാനം: 30 കോടി രൂപ രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം) മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം) നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം) അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം) ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക് ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക് എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക് ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക് സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക് നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈൻ വില്‍പ്പന നിയമവിരുദ്ധമാണ്.

കോട്ടയം

പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ‘ആശ്വാസ് 2026’ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി

പൂഞ്ഞാർ : പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 3963,കുടിശിക വായ്പയുള്ള അംഗങ്ങൾക്കായി ‘ആശ്വാസ് 2026’ ഒറ്റ തവണ (OTS)പദ്ധതി നടപ്പിലാക്കിയതായി, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ റോജി തോമസ് മുതിരേന്തിക്കൽ, കമ്മറ്റി അംഗങ്ങളായ ശ്രീ ജോസഫ് വടക്കെൽ, ശ്രീ ചാർളി അലക്സ്‌ എന്നിവർ അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുള്ള പദ്ധതിയുടെ ഭാഗമായി, സഹകരണ വകുപ്പ്അ നുവദിച്ചിട്ടുള്ള വ്യവസ്ഥകൾക്കും ഇളവുകൾക്കും വിധേയമായി അർഹരായ വായ്പ്പാ കുടിശികകാർക്ക്, കുടിശികയിൽ ഇളവുകളോട് കൂടി ലോൺ തീർപ്പാക്കാൻ അവസരം ലഭിക്കും.പദ്ധതിയുടെ ഭാഗമായി 2026 ജൂലൈ 9,10 (വ്യാഴം, വെള്ളി ) ദിവസങ്ങളിൽ, പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുത്തു ഈ പദ്ധതിയുടെ അനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി അറിയിച്ചു.

കോട്ടയം

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ പറയുന്നു. മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ‌ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. റവന്യു മന്ത്രി എ.പി അനിൽകുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാൻ നിർദ്ദേശിച്ചു.വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴ. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളും അപകടത്തിൽ പെട്ടുവെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.

പ്രാദേശികം

സി.സി.എം.വൈ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത പി.എസ്.സി കോച്ചിംഗ്  സെൻ്ററിൽ പതിനഞ്ചാമത് ബാച്ചിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ അൻവർ അലിയാർ നിർവഹിച്ചു. ചെയർമാൻ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പുഷ്പ മറിയം, ഇ.എം സാബിർ, സൈഫ് വി.കാസിം,റൂബി കെബീർ എന്നിവർ പ്രസംഗിച്ചു കൺവീനർ കെ.പി. ഷെഫീഖ് സ്വാഗതവും എം.എ താഹിറ നന്ദിയും പറഞ്ഞു.സെൻ്ററിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 9400233915 എന്ന നമ്പരിൽ വിളിക്കുക