വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

പൂഞ്ഞാർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി പുതിയ തലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ പ്രോഗ്രാം ഈരാറ്റുപേട്ട നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമതി ചെയർപേഴ്സൺ ബീമ നാസർ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു... പ്രമുഖ പരിശീലകയും കൗൺസലറുമായ നിഷാമോൾ.A ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി നൂറോളം വേദികളിൽ അവതരിപ്പിച്ച സലിം കുളത്തിപ്പടിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ഏകാഭിനയ നാടകം "കുടമാറ്റം" വേദിയിൽ അവതരിപ്പിച്ചു...ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്ത് വലിയ ഒരു സന്ദേശമാണ് അര മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ നാടകം നൽകുന്നത്.ലഹരിക്കെതിരെ ഗൈഡൻസിലെ കുട്ടികളുടെ പരിപാടികളും അരങ്ങേറി.വൈസ് പ്രിൻസിപ്പൾ മഹേഷ് സി.ടി പ്രോഗ്രാമിന് നന്ദി അറിയിച്ചു.  

പ്രാദേശികം

സോളിഡാരിറ്റി ടേബിൾ ടോക്കും മുഹറം സൗഹൃദ ഇഫ്താറും നടത്തി

ഈരാറ്റുപേട്ട: 'ഭീകരതയുടെ രാഷ്ട്രീയം, അപരവൽക്കരിക്കപ്പെടുന്ന നാടുകളും മനുഷ്യരും' എന്ന വിഷയത്തിൽ സോളിഡാരിറ്റി കോട്ടയം ജില്ല കമ്മറ്റി സംഘടിപ്പിച്ച മുഹറം സൗഹൃദ ഇഫ്താറും ടേബിൾ ടോക്കും ശ്രദ്ധേയമായി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മറ്റി ജൂലൈ 12 ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന ജസ്റ്റിസ് ആന്റ് സോളിഡാരിറ്റി കോൺഫറൻസിന്റെ പ്രചരണ ഭാഗമായാണ് കോട്ടയം ജില്ല കമ്മിറ്റി ഈരാറ്റുപേട്ടയിൽ മുഹറം സൗഹൃദ ഇഫ്താറും ടേബിൾ ടോക്കും ഒരുക്കിയത്. സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി ഉത്ഘാടനം നിർവ്വഹിച്ചു. ജില്ല പ്രസിഡന്റ് അർഷദ് പി. അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ Countering Terror Narratives ഭീകര വിരുദ്ധ യുദ്ധവും മുസ്‌ലിം അപരവൽക്കരണവും ഒരാമുഖം എന്ന പുസ്‌തകം ചടങ്ങിൽ പ്രകാശനം നടത്തി. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ  റാസിഖ് റഹീം വിഷയാവതരണം നടത്തി സംസാരിച്ചു. മത രാഷ്ട്രീയ സാംസ്കാരിക  സംഘടന രംഗത്തെ പ്രമുഖർ ടേബിൾ ടോകിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഫ്സൽ സുലൈമാൻ സ്വാഗതവും എക്സ്പാൻഷൻ സെക്രട്ടറി കെ.എ. സമീർ സമാപനവും നിർവ്വഹിച്ചു.  

ജനറൽ

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്. തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത. 1953 ജനുവരി 7ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളന്‍കോയിലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായിട്ടാണ് ഭാഗ്യരാജ് സിനിമയില്‍ എത്തിയത്. 16 വയതിനിലേ, സിഗപ്പു റോജാക്കള്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയായും ചെറിയ വേഷങ്ങള്‍ ചെയ്തും ശ്രദ്ധേയനായി. 1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത്ത ചിത്തിരങ്ങള്‍ ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം.നടനെന്ന നിലയില്‍ 75ലധികം സിനിമകളില്‍ അഭിനയിക്കുകയും 25ലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അന്ത ഏഴു നാട്കള്‍(1981), തൂറല്‍ നിന്നു പോച്ചു(1982), മുന്താണൈ മുടിച്ചു(1983), ചിന്ന വീട്(1985), ആഖ്രി രാസ്ത(അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം - 1986), രാസുകുട്ടി(1992) തുടങ്ങിയവാണ് പ്രധാന സിനിമകള്‍. മിസ്റ്റര്‍ മരുമകന്‍, ഹൈ അലേര്‍ട്ട് തുടങ്ങിയവയാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ച് പ്രധാന സിനിമകള്‍. സിനിമയ്ക്ക് പുറമെ 'ഭാഗ്യ' എന്ന തമിഴ് പ്രതിവാര മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

കോട്ടയം

പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല എന്ന പ്രഖ്യാപനം അപഹാസ്യം പി ഡി പി

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും യാത്രാരേഖ മാത്രമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളോടുള്ള അനീതിയാണന്നും ജനങ്ങളെ അപഹാസ്യമാക്കുന്നതും ജനങ്ങളുടെ ജനാധിപത്യത്തോടുള്ള വിശ്വാസം തകർക്കുന്ന തരത്തിലാണ് കേന്ദഗ്രവർമെൻ്റ് നിലപാടെന്നും പിഡിപി കോട്ടയം ജില്ലാ കമ്മറ്റി അഭിപ്രായപെട്ടു ഇത്തരം നിലപാടുകൾക്കെതിരെ ജനാധിപത്യ പരമായ പ്രതിഷേധ ങ്ങൾ രാജ്യത്ത് ഉയന്ന് വരണം ജില്ലാ പ്രസിഡൻൻ്റ നിഷാദ് നടയക്കൽ അധ്യക്ഷതവഹിച്ചു ഒഎ സക്കരിയ പികെ അൻസിം സക്കീർ കളത്തിൽഅൻസർഷാ കുമ്മനം തുടങ്ങിയവർ സംസാരിച്ചു

ജനറൽ

Google Pay-യുടെ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്:

ഗൂഗിൾ പേ (Google Pay) വഴി സൗജന്യമായി ₹5001ലഭിച്ചുവെന്ന വ്യാജ സന്ദേശങ്ങളുമായി സോഷ്യൽ മീഡിയയിൽ പുതിയ തട്ടിപ്പ് സംഘം സജീവം. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും വ്യക്തിഗത ചാറ്റുകൾ വഴിയുമാണ് വൻതോതിൽ ഇത്തരം വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്."₹5001 Google Pay-യിൽ നിന്ന് കിട്ടി, ഇൻസ്റ്റന്റായി അക്കൗണ്ടിൽ വന്നു" എന്ന ആകർഷകമായ വാചകത്തോടൊപ്പമാണ് ലിങ്കുകൾ ആളുകളിലേക്ക് എത്തുന്നത്. പണം ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഗൂഗിൾ പേയുടേതിന് സമാനമായ വ്യാജ സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.ചതിക്കുഴി ഇങ്ങനെ :🔴​സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കൾ എത്തുന്നത് ഗൂഗിൾ പേയുമായി യാതൊരു ബന്ധവുമില്ലാത്ത അപരിചിതമായ വെബ്‌സൈറ്റുകളിലാണ്. തുടർന്ന് പണം അക്കൗണ്ടിലേക്ക് വരാൻ എന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യു.പി.ഐ പിൻ (UPI PIN), മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.കൂടാതെ, സമ്മാനത്തുക പൂർണ്ണമായി ലഭിക്കണമെങ്കിൽ ഈ സന്ദേശം അഞ്ച് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യണമെന്ന നിബന്ധനയും വെബ്‌സൈറ്റിൽ കാണാം. പണം ലഭിക്കുമെന്ന വ്യാമോഹത്തിൽ ആളുകൾ ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതാണ് ഈ തട്ടിപ്പ് ലിങ്ക് അതിവേഗം പ്രചരിക്കാൻ കാരണം. 🔴​ ജാഗ്രതാ നിർദ്ദേശം: ​ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക: ഗൂഗിൾ പേ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന റിവാർഡുകളും ക്യാഷ്ബാക്കുകളും ആപ്ലിക്കേഷനകത്ത് (App) മാത്രമേ ലഭ്യമാക്കൂ. അതിനായി പുറത്തുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. ​ലിങ്കുകൾ തുറക്കരുത്: ഔദ്യോഗിക ഡൊമെയ്‌നുകൾ അല്ലാത്ത  ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.ꜰᴇ𝐒𝐓ᴏᴏɴ ɴᴇᴡꜱ   🔴 ​സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്: ഇത്തരം സന്ദേശങ്ങളുടെ സത്യസന്ധത ഉറപ്പുവരുത്താതെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് വഴി കൂടുതൽ പേർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ട്.   ✅​ഇത്തരം ലിങ്കുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അവ ഡിലീറ്റ് ചെയ്യണമെന്നും, ബാങ്ക് വിവരങ്ങൾ ചോർന്നാൽ സൈബർ സെല്ലിൽ (1930 എന്ന നമ്പറിൽ) വിവരമറിയിക്കണമെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രാദേശികം

ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ലയൺസ്  ക്ലബ് ഹാളിൽ നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം ജെ സർവീസ് പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്തു . .PMJF Ln. ജോയ് തോമസ്  (PDG) ഇൻസ്റ്റാളിങ് ഓഫീസർ ആയിരുന്നു...   ജാൻസ് വയലിക്കുന്നേൽ ( പ്രസിഡന്റ് ), നിബിൻ ജോസ് ( സെക്രട്ടറി), സോമി കുരുവിള ( അഡ്മിനിസ്ട്രേറ്റർ), ജോസൻ ജോർജ് ( ട്രഷറർ ), ബൈജു തോമസ്  ( ഫസ്റ്റ് VP), ടോണി മാത്യു  ( സെക്കൻഡ്VP), അഡ്വ. ജോർജ് പുളിക്കൻ  ( മെമ്പർഷിപ്പ് ചെയർപേഴ്സൺ ), പ്രൊഫ. ജോബി ജോസഫ് (LCIF കോർഡിനേറ്റർ ), C T കുര്യൻ ( ക്ലബ്ബ് സർവീസ് ചെയർപേഴ്സൺ, അലക്സ് മാത്യു  ( മാർക്കറ്റിംഗ് ചെയർപേഴ്സൺ ) മാത്യു പുളിക്കൻ, അരുൺ കിണറ്റുകര ലിജിൻ സേവ്യർ, P T ജോർജ് ( ഡയറക്ടേഴ്സ്), ലേഡീസ് ഫോറം..... മഞ്ജു ജാൻസ് ( പ്രസിഡണ്ട് ) ട്രീസ ബ്രൈറ്റ് ചെറിയാൻ (സെക്രട്ടറി ), ആൻ മരിയ ജോസൻ ( ട്രഷറർ )ലിയോ ക്ലബ്ബ്.....ടെസ് മിറിയം മാത്യു ( പ്രസിഡണ്ട് ) Edlym Mariya Ligiin ( സെക്രട്ടറി),  അന്ന ജോബി ( ട്രഷറർ ) എന്നിവരാണ് ചുമതലയേറ്റത്..

പ്രാദേശികം

പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട .പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ നുസി മോൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.മത്സരത്തിൽ  മിർസാൻ അഹമ്മദ്,അയാന യൂനുസ് ഫാത്തിമ നസ്രീൻ എന്നിവർ  ഒന്ന്,രണ്ട് മൂന്ന്,സ്ഥാനങ്ങൾ കരസ്ഥമാക്കി.പ്രധാനാധ്യാപിക  എം പി ലീന വിജയികൾക്ക് മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അധ്യാപകരായ ഗീത സുരേഷ് ,ദിവ്യ പ്രവീൺ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ഓപ്പറേഷൻ തൂഫാൻ ; പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതുജന സദസ്സും നാളെ

ഈരാറ്റുപേട്ട : ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പൊതുജന സദസും ലഹരിവിരുദ്ധ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക മതപ്രസ്ഥാനങ്ങളുടെയും സഹകരണത്തോടുകൂടി ഈരാറ്റുപേട്ട നടക്കൽ ബർക്കത്ത് ഓഡിറ്റോറിയത്തിൽ വച്ച് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ വി പി നാസറിന്റെ അധ്യക്ഷതയിൽ വച്ച് ആദരണീയനായ പൂഞ്ഞാർ എംഎൽഎ ശ്രീ. എം ജെ സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ സാദൻ സ്വാഗതം ആശംസിക്കുന്നതും ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് ബി എസ് കൃതജ്ഞത പറയുന്നതുമാണ്.