വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലഹരി നിർമാർജനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നമ്മുടെ കുട്ടികളെ ലഹരി മാഫിയയ്ക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് ഈ പോരാട്ടം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് നേതൃത്വം നൽകിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്‌സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് വിൽപനക്കാരോട് ഈ കച്ചവടം അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ കരങ്ങൾ അവരെ തേടിയെത്തുമെന്നും മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്താൻ സൈബർ സെല്ലിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഡി.ജെ പാർട്ടികളിലുമുള്ള മയക്കുമരുന്ന് ഉപയോഗവും വിതരണവും കർശനമായി തടയുകയും, അവരുടെ അന്തർസംസ്ഥാന ബന്ധങ്ങൾ തകർക്കുകയും ചെയ്യും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പോലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.

പ്രാദേശികം

വാഗമണിൽ കുടുംബത്തിന് നേരെ ആക്രമണം: പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹം -എസ്.ഡി.പി.ഐ

ഈരാറ്റുപേട്ട: വാഗമണ്ണിൽ വിനോദയാത്രയ്ക്ക് പോയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സബീർ കുരുവിനാൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരിയായ ബാലികയെയും കുട്ടികളെയും ഉൾപ്പെടെയാണ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് തുടരുന്ന നിസ്സംഗത നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. വിനോദ സഞ്ചാര മേഖലകളിലെ ക്രമസമാധാന പാലനം ഗുണ്ടകളെ എൽപ്പിച്ചിരിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തപക്ഷം അവരെ സംരക്ഷിക്കുന്ന പോലിസുകാർക്കെതിരേ നിയമ പോരാട്ടങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രാദേശികം

വാഗമൺ ഗുണ്ടാ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം -മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഭിന്നശേഷിക്കാരിയായ ബാലികയെ പോലും മർദനത്തിനു വിധേയമാക്കിയ, വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തെ തകർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഗുണ്ടാ സംഘത്തെ അറസ്റ്റുചെയ്യാൻ അടിയന്തിര നടപടി സ്വീകരിക്കണം. വിനോദ സഞ്ചാരികളെ ആക്രമിക്കുന്നതു തൊഴിലാക്കിയ ഒരു സംഘം സാമൂഹ്യ വിരുദ്ധർ വാഗമണ്ണിൽ അഴിഞ്ഞാടുന്നതു നിതൃ സംഭവമായി മാറിയിട്ടുണ്ട്.അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ പ്രദേശത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിന് ഗുണ്ടാ നിയമം ഉപയോഗിക്കണം.വിസ്‌തൃതമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ സംരക്ഷണത്തിന് പ്രത്യേക സേനയെ വിന്യസിക്കണം. മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്

കോട്ടയം

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ

പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​യാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വി​ജ​യം വ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 99 അം​ഗ​ങ്ങ​ൾ ഷാ​നി​മോ​ൾ ഉ​സ്മാ​ന് വോ​ട്ട് ചെ​യ്ത​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന് 34 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. രാ​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ  വർണാഭമായ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ വെരി. റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അറിവിന്റെയും മൂല്യങ്ങളുടെയും മികച്ച ഭാവി ഒരുക്കുന്നതിനായി അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് സ്വാഗതപ്രസംഗം നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജി തോമസ്, വാർഡ് കൗൺസിലർ ശ്രീ ഷിയാസ് മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ശ്രീ തോമസ് പി. മാത്യു എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധിയായി മാസ്റ്റർ അലൻ ആന്റണി സണ്ണി പ്രസംഗിച്ചു.  നവാഗതരായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കോട്ടയം

വിവാഹദിനത്തിൽ ഹെലികോപ്റ്റർ അപകടം; മൂവാറ്റുപുഴ സ്വദേശിയായ നവവരന് യുഎസിൽ ദാരുണാന്ത്യം

മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിവാഹ ദിവസം വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റർ തകര്‍ന്ന് അപകടം.വരനും പൈലറ്റും മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്.ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റാണ് ഡേവ്. 26 വയസായിരുന്നു. വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകള്‍ ജെസ്‌നി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ജെസ്‌നി ബോധരഹിതയായി. അഞ്ച് മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോഴാണ് ഹെല്‍പ്പ്‌ലൈനില്‍ വിവരം വിളിച്ചറിയിച്ചത്.

കോട്ടയം

ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ല -മുഖ്യമന്ത്രി വി.ഡി. സതീശന്‍

കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപിക ദിനപ്പത്രത്തിന്റെ 140-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്ത് മാധ്യമ സ്വാന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദ്രര്യം. അതുകൊണ്ടുതന്നെ മാധ്യമ സ്വാന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റുതിരുത്താന്‍ തയ്യാറാകണം. അത്തരമൊരു തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ. അതില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ ദീപികയ്ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.  പ്രവര്‍ത്തനമാരംഭിച്ച കാലത്തു പ്രഖ്യാപിച്ച ദൗത്യം ഇന്നും തുടരുന്ന ദീപിക ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുംവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുന്നു. മുഖപ്രസംഗങ്ങളിലൂടെ ദീപിക അവതരിപ്പിച്ചിട്ടുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കും എന്ന് വാക്കു നല്‍കുന്നു-മുഖ്യമന്ത്രി വ്യക്തമാക്കി.ദീപിക ദിനപ്പത്രത്തിന്റെ 140 -ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും ചേര്‍ന്ന് സ്വീകരിച്ചു. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ജലവിഭവ വകുപ്പുമന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സീസ് ജോര്‍ജ് എം.പി. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, അഡീഷണല്‍ സ്റ്റേററ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സി. ബിനു എന്നിവരും സന്നിഹിതരായിരുന്നു.  

കോട്ടയം

സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂളും പരിസരവും ശുചീകരിച്ചു. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കുന്നോന്നി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് എട്ടാം വാർഡ് മെമ്പർ സുജിത്ത് പി.സി നേതൃത്വം നൽകി. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കി.