വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസിൽ വിജയദിനാഘോഷവും എൻ.സി.സി യൂണിറ്റ് ഉദ്ഘാടനവും

പ്ലാശനാൽ: പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഈ വർഷത്തെ വിജയദിന ആഘോഷ പരിപാടികൾ ജൂൺ 8 തിങ്കളാഴ്ച്ച 11 മണിക്ക് സെൻ്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. ഈ വർഷം പത്താം ക്ലാസ്സ് , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സമ്മാനങ്ങൾ നൽകും. ഇതോടൊപ്പം പുതുതായി അനുവദിച്ച NCC യൂണിറ്റ് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എം.എൽ. എ ആയി തിരഞ്ഞെടുക്കപ്പെട്ട പൂർവ്വവിദ്യാർത്ഥി അഡ്വ . സെബാസ്റ്റ്യൻ M J യെ ചടങ്ങിൽ ആദരിക്കും സ്കൂൾ മാനേജർ ഫാദർ മാത്യു പുല്ലുകാലായിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതുതായി തുടങ്ങുന്നഎൻ.സി.സി യൂണിറ്റിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്യൻ M J MLA ഉദ്ഘാടനം ചെയ്യും. NCC യൂണിറ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ച് NCC17 കേരള ബറ്റാലിയൻ കമാർഡിങ് ഓഫീസർ ലഫ് കേണൽ സതീഷ് കുമാർ വി സംസാരിക്കും. തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോമി ബെന്നി, പഞ്ചായത്ത് മെമ്പർമാരായ സന്തോഷ് ജോസഫ്, ചിത്ര സജി, പി. ടി. എ പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, മുൻ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, പ്രിൻസിപ്പൽ ബിനോയ് ജോസഫ്, ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ, ക്രിസ് വിൻ ജസ്റ്റിൻ, ലിയാ സച്ചിൻ എന്നിവർ പ്രസംഗിക്കും.

ജനറൽ

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ഔദ്യോഗികമായി ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുമ്പ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു. വി.ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് സലീം കുമാർ ആശംസയുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടുകൂടി പറയാമെന്നായിരുന്നു അന്ന് സലീം കുമാർ പറഞ്ഞത്. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പ്രാദേശികം

ഫലവൃക്ഷ തൈ വിതരണം ചെയ്ത് ഈരാറ്റുപേട്ട ബ്ലോക്ക് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി

ഈരാറ്റുപേട്ട ; ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് അർബൻസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈ വിതണ ഉദ്ഘാടന ഈരാറ്റുപേട്ട മുൻസിപ്പൽ കൗസിലർ ഷിയാസ് മുഹമ്മദ് CCM നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് പി.എച്ച് നൗഷാദ് .വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ , സെക്രട്ടറി ദീപ്‌തി ജി. മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു

കേരളം

മലപ്പുറത്ത് ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

മലപ്പുറം: മലപ്പുറം ദേശീയ പാത 66 ൽ കോഹിനൂരിൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു.തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ് , ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിക്കാണ് അപകടം. ഇന്ന് പുലർച്ചെ കനത്ത മഴയ്ക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു  

കേരളം

ഹെൽമെറ്റില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, ലൈസൻസും പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. എം.വി.ഡി നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരമുള്ള വിവിധ ശിക്ഷകൾ ഒറ്റനോട്ടത്തിൽ:നിയമലംഘനംലൈസൻസ് സസ്‌പെൻഷൻ കാലാവധി  നിർബന്ധിത ക്ലാസ് മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കൽ                     1 വർഷം              5 ദിവസം അപകടത്തിൽ ഗുരുതര പരിക്കേൽപ്പിക്കൽ                                     6 മാസം              5 ദിവസം മദ്യപിച്ചുള്ള ഡ്രൈവിങ്, മത്സരയോട്ടം, അലക്ഷ്യമായ ഡ്രൈവിങ്     6 മാസം              3 ദിവസം ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ തടസ്സപ്പെടുത്തൽ        6 മാസം              1 ദിവസം അമിതവേഗത                                                                               3 മാസം             3 ദിവസം അമിതഭാരം കയറ്റൽ                                                                      3 മാസം             1 ദിവസം ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര                                                     3 മാസം             1 ദിവസം കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ആർ.ടി. ഓഫീസുകളിൽ നിന്ന് ലൈസൻസ് തിരികെ ലഭിക്കൂ. സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്‌പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നേക്കാം നേരത്തെ ഹെൽമെറ്റ് ധരിക്കാത്തത് പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് എം.വി.ഡി കടന്നിരുന്നില്ല. എന്നാൽ നിയമലംഘനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, സംസ്ഥാനത്ത് നിലവിൽ മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ആയിരക്കണക്കിന് വരുന്ന നിയമലംഘകർക്ക് ക്ലാസുകൾ കൃത്യസമയത്ത് നൽകി ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുന്നത് മോട്ടോർ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രാദേശികം

പ്രതികളെ അറസ്റ്റ് ചെയ്യണം -പി.ഡി.പി എസ്.പിക്ക് പരാതി നൽകി

ഈരാറ്റുപേട്ട: വാഗമൺ യാത്രക്ക് ശേഷം മടങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ള കുടുംബത്തെ ക്രൂരമായി മർദിച്ച സാമൂഹികവിരുദ്ധരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പുലർത്തണമെന്നും പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പി.ഡി.പി ജില്ലാ പ്രസിഡന്റ് നിഷാദ് നടയ്ക്കൽ ഇടുക്കി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.  

പ്രാദേശികം

വാഗമൺ, ഗുണ്ടാ ആക്രമണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക. സമസ്ത.

ഈരാറ്റുപേട്ട. വാഗമണിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഈരാറ്റുപേട്ട സ്വദേശികളെ ഗുണ്ടാ സംഘം കയ്യേറ്റം ചെയ്തത് അങ്ങേയറ്റം അപലപാനീയമാണെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നൽകണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജനങ്ങൾ ഉല്ലാസത്തിന് എത്തുന്ന പ്രദേശങ്ങളിൽ സാമൂഹ്യ  വിരുദ്ധരുടെ അഴിഞ്ഞാട്ടവും, ലഹരി ഉപയോഗവും വ്യാപകമാവുകയാണ്.സർക്കാരും പോലീസും സത്വരനടപടികൾ സ്വീകരിക്കണം.വാഗമണിൽ ക്രൂരമായ മർദ്ദനമാണ് അക്രമികൾ അഴിച്ചുവിട്ടത്. അക്രമത്തിനു ഇരയായവരിൽ ഭിന്നശേഷിക്കാരിയായ ബാലികയുമുണ്ടെന്നത്  മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസ് നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫിയുടെ അദ്യക്ഷത വഹിച്ചു.കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ്‌ വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പി എം അനസ് മദനി, അബ്ദുറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, സൈനുദ്ധീൻ മുസ്‌ലിയാർ, ലബീബ് സഖാഫി സംസാരിച്ചു.

പ്രാദേശികം

വാഗമൺ ആൾക്കൂട്ട മർദ്ദന കേസിൽ ടൂറിസം വകുപ്പ് മന്ത്രിയേ നേരിൽ കണ്ട് കോൺഗ്രസ് നേതാക്കൾ.

വാഗമണ്ണിൽ ഭിന്ന ശേഷിക്കാരിയായ കുട്ടിയെ ഉൾപ്പടെ കുടുംബാംഗങ്ങളെ മർദ്ദിച്ച കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും തക്കതായ ശിക്ഷ വാങ്ങി നൽകണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ടൂറിസം മിനിസ്റ്റർ ബഹു പി സി വിഷ്ണുനാഥ് നേ നേരിൽ കണ്ട് പരാതി നൽകി കോൺഗ്രസ് പ്രവർത്തകർ.. ടൂറിസം മിനിസ്റ്റർ ബഹു പിസി വിഷ്ണു നാഥ് നേ വാഗമൺ സംഭവങ്ങൾ നേരിൽ കണ്ട് വിവരിക്കുന്ന, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റും, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലറും കൂടെ ആയ ഷിയാസ് മുഹമ്മദ് CCM, കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻറ് ശ്രീ അനസ് നാസർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീ ഫാറൂഖ് അഷറഫ്. പ്രതികളെ ഉടൻ പിടി കൂടുമെന്നും, നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും, തക്കതായ ശിക്ഷ നൽകുമെന്നും മിനിസ്റ്റർ അറിയിച്ചു, ടൂറിസ്റ്റ് മേഖലയിൽ നടക്കുന്ന ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കും എന്നും മിനിസ്റ്റർ അറിയിച്ചു വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഉള്ള ക്രമീകരണങ്ങൾ വാഗമൺ പോലുള്ള എല്ലാ ടൂറിസ്റ്റ് മേഖലകളിൽ ചെയ്യുമെന്നും, ടൂറിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്നവരെ ശക്തമായ രീതിയിൽ ഉള്ള നിയമ നടപടികൾക്ക് വിധേയമാക്കുമെന്നും മിനിസ്റ്റർ കൂട്ടിച്ചേർത്തു..