വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്ന സംഗമം എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. റമദാൻ സ്നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു.  എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മുണ്ടക്കയം, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡൻറ് അനീഷ് കുര്യൻ പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ അൽത്താഫ് ഹസൻ, യു. നവാസ്, ജില്ലാ ജന. സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നിഷാദ് ഇടക്കുന്നം, വിമൻ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സമീർ, എസ്ടിറ്റിയു ജില്ലാ സെക്രട്ടറി അലി അക്ബർ, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ അമീർ ഷാജി ഖാൻ, മുഹമ്മദ് ആരിഫ്, ഉവൈസ് ബഷീർ, കമ്മിറ്റിയംഗങ്ങളായ നൗഷാദ് കൂനന്താനം, ഹസീബ് സി.എച്ച് , അഡ്വ. സി.പി അജ്മൽ, അൻസാരി പത്തനാട്,  നസീമ ഷാനവാസ് മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാർ, വിവിധ മീഡിയകളിലെ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ഗതാഗതയോഗ്യമാക്കണം

പൂഞ്ഞാർ:നടയ്ക്കൽ നെല്ലിക്കച്ചാൽ റോഡ് ' ഈരാറ്റുപേട്ടയെയും പൂഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഏറെ തിരക്കുള്ള റോഡാണിത്.ഈ റോഡിൻ്റെ ഈരാറ്റുപേട്ടയോട് ചേർന്ന് കിടക്കുന്ന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെടുന്ന ഭാഗം തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിൽ കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഈ റോഡിൻ്റെ ടാറിംഗ് വർക്ക് പനച്ചികപ്പാറ ജി.വി രാജ സ്റ്റേഡിയത്തിൻ്റെ ഭാഗത്ത് നിന്നും ആരംഭിച്ചെങ്കിലും ഫണ്ട് കുറവാണെന്ന കാരണം പറഞ്ഞ് പകുതി കൊണ്ട് അവസാനിച്ചു.ഈ റോഡിൻ്റെ ഏറ്റവും മോശമായി കിടക്കുന്ന ഭാഗമാണ് വർക്ക് ചെയ്യാതെ ഒഴിവാക്കിയത്.പുഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്നതിനായി ഒരു വർഷം മുമ്പ് ഈ റോഡ് കീറിമുറിച്ചതിനാലാണ് റോഡ് ഇത്രയും മോശമായത്. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളടക്കം നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. വിവിധ സ്കൂൾ വാഹനങ്ങളും ടു വീലർ യാത്രക്കാരും മറ്റ് വാഹനങ്ങളുമടക്കം ദിനേന സഞ്ചരിക്കുന്ന ഏറ്റവും തിരക്ക് കൂടിയ ഭാഗമാണിത്. തകർന്ന് കിടക്കുന്ന ഈ ഭാഗവും കൂടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .

കേരളം

എൽപിജി ബുക്കിങ്ങിന് ഇനി 45 ദിവസത്തെ സമയപരിധി

ന്യൂഡൽ​ഹി :പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിംഗ് നടത്താൻ കഴിയും. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു. ഗാർഹിക പാചകവാതകം ബുക്ക് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വീടുകളിൽ പോലും ​പാചക വാതകം ബുക്ക് ചെയ്യാൻ 25, 90 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിൽ ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ, പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽ​ഹിയിൽ ​പാചകവാതക വിതരണ ഏജൻസികൾക്ക് മുൻപിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. യാഥാർഥ്യം ഇങ്ങനെയാണ് എന്നിരിക്കെയാണ് കേന്ദ്രം പാർലമെന്റിൽ ഇത്തരത്തിൽ നുണകൾ പറയുന്നത്.

കേരളം

പാചകവാതക സിലിന്‍ഡര്‍ ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി

കൊച്ചി: വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍) എന്നീ പ്രധാന എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡര്‍ നിറയ്ക്കല്‍ നാമമാത്രമായി തുടരുന്നുവെന്നാണ് വിവരം. ഇന്നലെ മാത്രം സംസ്ഥാനത്തെ ഏകദേശം 20 ശതമാനം ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്‌റ്റോക്ക് മതിയായ നിലയില്‍ ഉണ്ടെന്ന് വിതരണത്തിന്റെ 52 ശതമാനം നിര്‍വഹിക്കുന്ന ഐഒസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബുക്കിങില്‍ തടസ്സം നേരിട്ടതായാണ് ഉപഭോക്താക്കള്‍ പറഞ്ഞത്. സിലിന്‍ഡര്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഹോട്ടല്‍ മേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നിലവിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമോയെന്നതില്‍ വ്യക്തതയില്ല. വാണിജ്യ സിലിന്‍ഡറുകളുടെ വിതരണം ആശുപത്രികള്‍ അടക്കമുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതെന്നും ഹോട്ടലുകള്‍ക്ക് ഉടന്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇതിനിടെ ചില സ്വകാര്യ ഏജന്‍സികള്‍ വഴി കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് സിലിന്‍ഡര്‍ വില്‍പ്പന നടക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.  

കോട്ടയം

കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം മാനേജ്മെന്റ് സമരക്കാരുമായി ചർച്ച നടത്തണം : AIYF

കോട്ടയം ; കാരിത്താസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം പരിഹരിക്കുന്നതിനായി മാനേജ്‌മന്റ് അടിയന്തിരമായി സമരക്കാരുമായി ചർച്ച നടത്തണം .രോഗികളെ മറ്റിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധി ഉണ്ടായിട്ടും സമരത്തിന് പരിഹാരം കാണാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. 700 ലധികം നഴ്സുമാർ ആണ് യുഎൻഎയുടെ നേതൃത്വത്തിൽ കാരിത്താസിൽ സമരം ചെയ്ത് വരുന്നത് . വർഷങ്ങളായിജോലി ചെയ്യുന്നവർക്ക് പോലും ഒരു വിധത്തിലും ഉള്ള മാനുഷിക പരിഗണനയും കിട്ടുന്നില്ല എന്നുള്ളത് വസ്തുതയാണ്  യാഥാർഥ്യബോധത്തോടെ ഭൂരിപക്ഷം മാനേജ്‌മെന്റുകളും അനുഭാവപൂർവ്വം ഈ വിഷയത്തെ കാണുമ്പോൾ കാരിത്താസ് മാനേജ്‌മന്റ് കടുംപിടിത്തം അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് പോകണം .നഴ്സുമാരുടെ സമരത്തിന് എല്ലാവിധ ഐക്യദാർഢ്യവും നൽകുമെന്ന് AIYF ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത് സെക്രട്ടറി ഷമ്മാസ് ലത്തീഫ്  എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു

പ്രാദേശികം

സ്ത്രീകൾക്കെതിരായ നീതി നിഷേധത്തിനെതിരെ പോരാട്ടം ശക്തമാക്കണം : വിമൻ ഇന്ത്യാ മുവ്മെന്റ്

ഈരാറ്റുപേട്ട അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ഇന്ത്യ മൂവ്‌മെന്റഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ 'മൗനം വെടിയൂ- സ്ത്രീനീതിക്കായി പോരാടൂ' എന്ന പ്രമേയത്തിൽ  സംഘടിപ്പിച്ച 'ടേബിൾ ടോക്ക്' മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റസിയ ഷെഹീർ ഉത്ഘാടനം ചെയ്തു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശനമായ നിയമനിർമ്മാണവും നടപ്പിലാക്കലും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക; ഭരണകൂടങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും സ്ത്രീകളുടെ മതിയായ പ്രതിനിധാനം ഉറപ്പാക്കുക; ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക,സ്ത്രീനീതി എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അത് ഭരണഘടനാപരമായ അവകാശമാണെന്ന് റസിയ ഷെഹിർ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റിപ്രസിഡൻ്റ് അമീന നൗഫൽ,സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ എന്നിവർ സംസാരിച്ചു.

കേരളം

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തില്‍ 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും. പാലക്കാട് കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  അറിയിച്ചു. ചക്കരക്കൽ വാർത്ത. പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്നാറില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പ്രാദേശികം

തീക്കോയി പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ യു ഡി എഫ് പ്രതിഷേധം നാളെ

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും രാഷ്ട്രീയമായി പകപോക്കുന്നുവെന്നും ആരോപിച്ച് യു. ഡി. എഫ്. സമരത്തിലേയ്ക്ക്. സമരപരിപാടികളുടെ ഭാഗമായി യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. പഞ്ചായത്ത് കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾ ബാഹ്യശക്തികൾ അട്ടിമറിക്കുന്നു, പറഞ്ഞു.കമ്മിറ്റികളിൽ എല്ലാ വിഷയങ്ങളിലും പൂർണ്ണമായി തീരുമാനങ്ങൾ എടുക്കാതെ ബാഹ്യശക്തികളുടെ നിർദേശങ്ങൾ തീരുമാനമാക്കുന്നു, കമ്മിറ്റി തീരുമാനങ്ങൾ സമയബന്ധിതമായി അംഗങ്ങൾക്ക് നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീക്കോയി ബാങ്ക് ജംഗ്ഷനിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിക്കും. തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ നടക്കുന്ന  ധർണ്ണ കെ പി സി സി സെക്രട്ടറി അഡ്വ.ടോമി കല്ലാനി  ഉദ്ഘാടനം  ചെയ്യും. യു. ഡി. എഫ് ജില്ലാ ബ്ലോക്ക്‌ നേതാക്കൾ പങ്കെടുക്കുമെന്ന് യു. ഡി. എഫ് നേതാക്കളായ ഹരി മണ്ണുമഠം,ബേബി മുത്തനാട്ട്,ജോയി പൊട്ടനാനിയിൽ, പയസ് കവളമ്മാക്കൽ, ബിനോയ്‌ പാലയ്ക്കൽ എന്നിവർ അറിയിച്ചു.