വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമ‍ർപ്പിക്കാനാണ് നിർദേശം.പതിമൂന്ന് വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു.സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു. നിലവിലെ തീരുമാനം കേരളത്തിന് ആശ്വാസം പകരുന്നതാണ്.

കേരളം

ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനില്‍. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും.13 ഇന സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നല്‍കുക. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നല്‍കും. വെള്ള , നീല റേഷൻ കാർഡ് ഉടമകള്‍ക്ക് പത്തു രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരി നല്‍കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര ഉത്സവം ഒക്ടോബർ 22 ,23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിൽ നടത്തും.

ഈരാറ്റുപേട്ട  ഉപജില്ലാ ശാസ്ത്ര ഉത്സവം ഒക്ടോബർ 22 ,23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിൽ നടത്തും. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രം ഐടി മേഖലകളിലാണ് മത്സരങ്ങൾ നടത്തുന്നത്. ജില്ലയിലെ 81 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട ഉപജില്ലാ  ഏ ഇ ഒ . ഷംല ബീവി അധ്യക്ഷത വഹിച്ച യോഗം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ബ്ലോക്ക് മെബർ ജോസഫ് ജോർജ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ് അഴകത്ത് , സന്ധ്യാ ശിവകുമാർ, മിനി ബിനോ മുളങ്ങാശ്ശേരി, പിടിഎ പ്രസിഡന്റ് ബിജു കല്ലിടുക്കാനി, എച്ച് എം ഫോറം സെകട്ടറി വിൻസന്റ് മാത്യൂസ്, തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

അരുവിത്തുറ കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഗമം

ഈരാറ്റുപേട്ട: ഓര്‍മകളുടെ വേലിയറ്റത്തില്‍ 44 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ പഴയ സഹപാഠികള്‍ക്ക് വീണ്ടും മനസില്‍ ചെറുപ്പം. അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ 1978-80 ബാച്ച് പ്രീഡിഗി സെക്കന്‍ഡ് ഗ്രൂപ്പ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം വീണ്ടും അരുവിത്തുറയില്‍ സമ്മേളിച്ച് ഓര്‍മകള്‍ പുതുക്കിയത്. അറുപതു പിന്നിട്ട പഴയ വിദ്യാര്‍ഥികള്‍ ജോലിയും കുടുംബജീവിതവുമായി നാനാതുറകളില്‍ ലോകമെങ്ങും വിജയം നേടിയതിലെ സന്തോഷവും കൂട്ടായ്മയില്‍ ആരും മറച്ചുവച്ചില്ല. 1978ല്‍ സ്‌കൂള്‍ വിട്ട് കോളജിന്റെ പടി കടന്നെത്തിയവര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം സംസാരിക്കാന്‍ പോലും കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന പഴയ കാലത്തെക്കുറിച്ചായിരുന്നു പലരും വാചാലരായത്. അക്കാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വരാന്തകളായിരുന്നു. പഠന കാര്യങ്ങള്‍ക്കും പോലും പരസ്പരം ചര്‍ച്ച ചെയ്യാന്‍ ഭയമായിരുന്നുവെന്നത് ഇന്നത്തെ കുട്ടികള്‍ക്കും സ്വന്തം മക്കള്‍ക്കും പോലും മനസിലാകില്ല. അച്ചടക്കത്തിനു കോളജ് നല്‍കിയ പ്രധാന്യം അക്കാലത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ പുതുമയുള്ളതായിരുന്നില്ലെന്നു പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയവര്‍ പറഞ്ഞു. അരുവിത്തുറ കോളജില്‍ നിന്നു പഠിച്ചിറങ്ങി 44 വര്‍ഷത്തിനു ശേഷം ആദ്യമായി ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ജോര്‍ജ് കള്ളിവയലില്‍, തോമസ് കണിയാംപടിക്കല്‍, അബ്ദുള്‍ സലാം, സാവിയോ വെട്ടിക്കന്‍, സി.എന്‍. സുരേന്ദ്രന്‍, ഡയാന വിന്‍സെന്റ്, പി.എന്‍. ജയശ്രീ, സി.ആര്‍. രാധാമണി, ഷിബു ജോസഫ്, സി.എച്ച്. ഷാനവാസ്, മേരിയമ്മ തോമസ്, ജാന്‍സി സണ്ണി, റെജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 1980ല്‍ എടുത്ത ക്ലാസ് ഗ്രൂപ്പ് ഫോട്ടോ മുതല്‍ ഓട്ടോഗ്രാഫുകള്‍ വരെ നേരിയ കേടുപാടു പോലുമില്ലാതെ സൂക്ഷിച്ചുവച്ചിരുന്ന ചില സഹപാഠികളുടെ നന്മ കൂട്ടായ്മയ്‌ക്കെത്തിയ എല്ലാവരിലും ആവേശം പകര്‍ന്നു.

പ്രാദേശികം

സമസ്ത,പണ്ഡിത സംഗമം നാളെ,

ഈരാറ്റുപേട്ട :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  കോട്ടയം ജില്ലാ പണ്ഡിത സംഗമം നാളെ ഈരാറ്റുപേട്ട പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ നടക്കും. കാലികമായ സമസ്യകൾ പഠന വിധേയമാക്കി കർമശാസ്ത്ര വിധിക്ക് അനുസൃതമായി വിശദീകരണംനൽകുകയും, വികലമായ കൗമാരമനസുകൾക്ക് ദിശാബോധം നൽകി സാംസ്‌കാരിക സൗഹൃദം വളർത്തുക എന്ന ലക്ഷ്യത്തോടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ചു ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്യും.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.രണ്ട് സെഷനുകളിലായി  'ഇമാമത്ത് ' സമസ്ത'എന്നീ വിഷയങ്ങളിൽ പഠനങ്ങൾ നടക്കും. ക്‌ളാസുകൾക്ക് യഥാക്രമം സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്‌ദു ബാഖവി മാടവന,  സമസ്ത ജില്ലാ പ്രസിഡന്റ്  അബ്ദുൽ അസീസ് സഖാഫി എന്തായാർ,  തുടങ്ങിയവർ നേതൃത്വം നൽകും. അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, സഅദുദ്ധീൻ അൽ ഖാസിമി, അബ്ദുസ്സലാം ബാഖവി,അൻവർ മദനി, മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ ലബീബ് സഖാഫി,സെക്രട്ടറി സിയാദ് അഹ്സനി, എസ് ജെ എം പ്രസിഡന്റ് താഹ മുസ്‌ലിയാർ, അബ്ദുറഹ്മാൻ സഖാഫി സംസാരിക്കും. സമസ്ത സെക്രട്ടറി പിഎം അനസ് മദനി സ്വാഗതവും, ഹാരിസ് സഖാഫി കോട്ടയം നന്ദിയും അറിയിക്കും.

കേരളം

മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ബിൽ അടയ്ക്കാം; കെഎസ്ഇബിയിൽ പുതിയ സംവിധാനം ഒക്ടോബറോടെ

തിരുവനന്തപുരം: കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ്‌ മെഷീനിൽ തന്നെ ഉപയോക്താക്കൾക്ക്‌ ബിൽ തുക അടയ്‌ക്കാം. ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ്‌ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീൻ’ (പോയിന്റ്‌ ഓഫ്‌ സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും.എംസ്വൈപ്‌, പേസ്വിഫ്‌ കമ്പനികളുടെ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ്‌ കെഎസ്ഇബി ഉപയോഗിക്കുന്നത്‌. പ്രതിമാസം 90 രൂപയും ജിഎസ്‌ടിയും കാനറാ ബാങ്കിന്‌ നൽകിയാണ്‌ മീറ്റർ റീഡിങ്‌ മെഷീനുകളിൽ പുതിയ സേവനം ലഭ്യമാക്കുക. നിലവിൽ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്തും. സെക്ഷൻ ഓഫീസുകളിലെ ക്യാഷ്‌ കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്‌ ഇതിനപ്പം “ക്വിക്‌ യുപിഐ പേയ്‌മെന്റ്‌’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്‌. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ്‌ ഉൾപ്പെടുത്തും. ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ ഉപഭോക്താവ്‌ അടയ്‌ക്കുന്ന തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്തുന്ന

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ വ്യക്തിത്വ വികസന കളരി.

ഈരാറ്റുപേട്ട: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും വ്യക്തിത്വ വികസന പരിശീലകയുമായ നിഷാ ജോസ് കെ മാണി നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി പി സി. അനീഷ് അദ്ധ്യാപകരായ റെയ്സാ ജോർജ്, ബേബി ജോർജ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

കാരയ്ക്കാട് സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട .കാരയ്ക്കാട് എം.എം എം.യു.എം യു പി.സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതിക്ക് സ്കൂൾ മാനേജരും മുസ്ലിം ലീഗ് ജില്ലാ ട്രഷറുമായ കെ.എ.മുഹമ്മദ് അഷറഫ് ചന്ദ്രിക പത്രത്തിൻ്റെ കോപ്പി സ്കൂൾ ഹെഡ്മിസ്ട്രസ് വി കെ.സമീനാ യ്ക്ക് നൽകി  ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഒ.എ.ഹാരിസ്, വൈസ് പ്രസിഡൻ്റ് അസീസ് പത്താഴപ്പടി, സ്കൂൾ ലീഡർ  ഫാത്തിമ സിനാജ് . ബിസ്നി  സെബാസ്റ്റിൻ ടീച്ചർ, ചന്ദ്രിക റിപ്പോർട്ടർ പി.എ.എം.ഷെരീഫ് എന്നിവർ പങ്കെടുത്തു.