കോട്ടയം

വി.എസ്. അനുസ്മരണ ദിനാചരണം: പൂഞ്ഞാറിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

പൂഞ്ഞാർ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി. സുനിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനങ്ങളുടെ പൂഞ്ഞാറിലെ മുതിർന്ന നേതാവ് ഇ.എ. മോഹനൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമാ മോഹനൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മറ്റി അംഗങ്ങളായ രമേശ് ബി വെട്ടിമറ്റം, വി.കെ മോഹനൻ, മിഥുൻ ബാബു, കെ. ശശി, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ പ്രസിഡന്റ് ഡി രാജപ്പൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ് ഹരി, പൂഞ്ഞാർ ലോക്കൽ കമ്മറ്റി അംഗം പി.ജി പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളും വിവിധ ലോക്കൽ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.പൂഞ്ഞാർ ബാങ്ക് പടിക്കൽ നിന്ന് ആരംഭിച്ച റാലിയിൽ ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള നിരവധി പ്രവർത്തകർ പങ്കെടുത്തു.