വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടുകളെ ലേലം ചെയ്തു.

ഈരാറ്റുപേട്ട;വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്  ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് ഈ എ സവാദ് എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറിമാരായ സെയിദ് മുഹമ്മദ്, ബിബിൻ  ബാബു, പ്രസിഡന്റുമാരായ  ഷെബിൻ സക്കീർ, അമീൻ പാറയിൽ ഇവർ പങ്കെടുത്തു  

പ്രാദേശികം

തുടർച്ചയായി റാങ്കുകൾ വാരി കൂട്ടി അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗം

അരുവിത്തുറ : എം ജി യൂണിവേഴ്സിറ്റി എം എസ്സ് സി ഫുഡ് ടെക്നോളജി അൻഡ് ക്വാളിറ്റി അഷുറൻസിൽ ഒന്നും മൂന്നും ഏട്ടും റാങ്കുകൾ സ്വന്തമാക്കി അരുവിത്തുറ കോളേജ് ഫുഡ് സയൻസ്സ് വിഭാഗം മികച്ച വിജയം നേടി. മോനിഷാ എസ്സ് നായർ ഒന്നാം സ്ഥാനവും നയനാ പ്രദീപ് മൂന്നാം സ്ഥാനവും സ്നേഹാ ബിനോയ് ഏട്ടാം സ്ഥാനവുമാണ് നേടിയത്. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ഫുഡ്സയൻസ് വിഭാഗം മേധാവി മിനി മൈക്കിളിനേയും അദ്ധ്യാപകരേയും കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ അഭിനന്ദിച്ചു. മുൻവർഷങ്ങളിലും നിരവധി റാങ്കുകൾ ഫുഡ് സയൻസ് വിഭാഗം നേടിയിരുന്നു.

പ്രാദേശികം

ക്രമ വിരുദ്ധമായി കൈമാറിയ ഈരാറ്റുപേട്ട നഗരസഭാ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണം

ഈരാറ്റുപേട്ട: പഞ്ചായത്ത് ആയിരുന്ന കാലത്ത് ഭരണ സമിതിയെ അറിയിക്കാതെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പകരമായി വേറെ ഭൂമി നൽകാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നിവേദനം.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആസ്തി രജിസ്റ്ററിലുള്ള ഭൂമിയാണ് അധികൃതരെ അറിയിക്കാതെ 2005 ൽ റവന്യൂ വകുപ്പിന് കൈമാറിയത്. ഈ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകനും ജനകീയ വികസന ഫോറം പ്രസിഡന്റുമായ ഷരീഫ് പൊന്തനാൽ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.     ക്രമവിരുദ്ധമായ ഈ നടപടി അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. 1994 ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാമും ഈരാറ്റുപേട്ട നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ളതാണ്. എന്നാൽ പന്നിഫാം സ്ഥിതി ചെയ്യുന്ന 24.30 ആർ (60 സെന്റ്) സ്ഥലം റവന്യൂ (എ) വകുപ്പിന്റെ (എം.എസ്) നമ്പർ 330/05/റവന്യൂ തീയതി 24/10/2005 ലെ സർക്കാർ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ടയിൽ കോടതി സമുച്ചയം പണിയുന്നതിന് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനം അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോ പഞ്ചായത്ത് വകുപ്പോ അറിഞ്ഞിട്ടില്ലായെന്നാണ് പരാതിയിൽ പറയുന്നത്.  അതു കൊണ്ട് നഗരസഭക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തുരുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റീ സർവ്വേ 66/1 ലെ സർക്കാർ വസ്തുവിലെ 60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്നും ക്രമ വിരുദ്ധമായി നഗരസഭാ ഭൂമി കൈമാറിയ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കോട്ടയം

കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു

കോട്ടയം അപ്പാഞ്ചിറയിൽ ചൂണ്ടയിടുന്നതിനിടെ  കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (6) ആണ് മരിച്ചത്. ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.

കോട്ടയം

തുല്യ നീതിക്കായി ജനസംഖ്യാനുപാതിക സംവരണം: PDP പ്രക്ഷോഭം ശക്തമാക്കും: അജിത് കുമാർ ആസാദ് *

കോട്ടയ:തുല്യനീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക എന്ന പതിറ്റാണ്ടുകളായുള്ള PDP യുടെ ആവശ്യം അംഗീകരിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് PDP നേതൃത്വം നൽകുമെന്ന് PDP സംസ്ഥാന ജനറൽ സെക്രട്ടറിഅജിത്കുമാർ ആസാദ് പറഞ്ഞു. കോട്ടയത്ത് ഈ വിഷയം ഉന്നയിച്ച് PDP കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുദ്രാവാക്യമുയര്‍ത്തി പാർട്ടി ജൂലൈ 6 മുതല്‍ ആരംഭിച്ച  പ്രചരണ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല സമരമാണ് ഇന്ന് മുഴുവൻ  കളക്ട്രേറ്റുകള്‍ക്ക് മുന്നിലും നടക്കുന്നത്കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം MS നൗഷാദ് വിഷയാവ തരണം നടത്തിപാർട്ടി നേതാക്കളായ,MA അക്ബർ, സക്കീർ കളത്തിൽ,OA സക്കരിയ , നൗഫൽ കീഴേടം സഫറുള്ള , നസീർ വെട്ടിക്കാട്ടുമുക്ക് അബ്ദുൾ സലീം, മുജീബ് മഠത്തി പറമ്പിൽ. സലീം നക്രം തുരുത്ത്, ശിഹാബ് തിരുമാതിൽക്കൽഅൻസർഷാ കുമ്മനം. മുഹമ്മദാലി കാഞ്ഞിരപ്പള്ളിശിഹാബ്,മെഹമൂദ് പായിപ്പാട്തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കെ.എസ്.എം.ബി.എച്.എസ് , കാരയ്ക്കാട് സ്കൂളിൽ കലോത്സവം സർഗം 2k24 ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു |

ഈരാറ്റുപേട്ട :കെ.എസ്.എം.ബി.എച്.എസ് , കാരയ്ക്കാട് സ്കൂളിൽ കലോത്സവം *സർഗം 2k24* 27/08/2024 ചൊവ്വാഴ്ച 10 Am നു ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്‌ദുൾഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ ഹെഡ്‌മിസ്ഡ്രസ്സ് സുമിന P A സ്വാഗതം ആശംസിച്ച യോഗത്തിൽ ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി മുഹമ്മദ്‌ ആരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌, PTA പ്രസിഡന്റ്‌ ഹാരിസ് ഫലാഹി, MPTA പ്രസിഡന്റ് നജീന V K,മജ്ലീസ് സെക്രട്ടറി റാഫി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രോഗ്രാം കൺവീനവർ സ്നേഹ എഫ്രേം നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തപ്പെട്ടു.  

ജനറൽ

ഒടുവിൽ നാ​ഥ​നി​ല്ലാ​തെ ‘അ​മ്മ’: പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് മോ​ഹ​ന്‍​ലാ​ല്‍ രാ​ജി​വ​ച്ചു; ഒ​പ്പം 17 എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും

കൊ​ച്ചി: മ​ല‍​യാ​ള സി​നി​മ​യി​ലെ താ​ര സം​ഘ​ട​ന അ​മ്മ​യി​ൽ കൂ​ട്ട​രാ​ജി. സി​ദ്ദി​ഖി​നു പി​ന്നാ​ലെ മോ​ഹ​ൻ​ലാ​ലും പ​ടി​യി​റ​ങ്ങി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും മോ​ഹ​ൻ​ലാ​ൽ രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റി​നു പി​ന്നാ​ലെ 17 എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും രാ​ജി​വ​ച്ചു.ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ലൈം​ഗി​കാ​രോ​പ​ണ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ആ​രോ​പി​ക്ക​പ്പെ​ട്ട​വ​ര്‍​അ​മ്മ​യു​ടെ ത​ല​പ്പ​ത്തു നി​ന്നും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് കൂ​ട്ട​രാ​ജി​യെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ രാ​ജി​ക്ക​ത്ത് ‘ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തി​നെ തു​ട​ർ​ന്ന് സാ​മൂ​ഹ്യ-​ദൃ​ശ്യ-​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ ‘അ​മ്മ’​സം​ഘ​ട​ന​യി​ലെ ഭ​ര​ണ സി​മി​തി​യി​ലെ ചി​ല ഭാ​ര​വാ​ഹി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ‘അ​മ്മ’​യു​ടെ നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി അ​തി​ന്‍റെ ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മു​ൻ​നി​ർ​ത്തി രാ​ജി വ​യ്ക്കു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൊ​തു​യോ​ഗം കൂ​ടി പു​തി​യ ഭ​ര​ണ സ​മി​തി​യെ തെ​രെ​ഞ്ഞെ​ടു​ക്കും. ‘അ​മ്മ’ ഒ​ന്നാം തീ​യ​തി ന​ല്കു​ന്ന കൈ​നീ​ട്ട​വും ആ​രോ​ഗ്യ ചി​കി​ത്സ​യ്ക്ക് ന​ൽ​കി​പ്പോ​രു​ന്ന സ​ഹാ​യ​വും ‘അ​മ്മ’​യു​ടെ സ​മാ​ദ​ര​ണീ​യ​രാ​യ അം​ഗ​ങ്ങ​ൾ​ക്ക് ത​ട​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കാ​നും പൊ​തു​യോ​ഗം വ​രെ ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നും നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി താ​ത്ക്കാ​ലി​ക സം​വി​ധാ​ന​മാ​യി തു​ട​രും. ‘അ​മ്മ’​യെ ന​വീ​ക​രി​ക്കാ​നും, ശ​ക്തി​പ്പെ​ടു​ത്തു​വാ​നും കെ​ല്പു​ള്ള പു​തി​യൊ​രു നേ​തൃ​ത്വം ‘അ​മ്മ’​യ്ക്കു​ണ്ടാ​വു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഞ​ങ്ങ​ൾ. എ​ല്ലാ​വ​ർ​ക്കും ന​ന്ദി, വി​മ​ർ​ശി​ച്ച​തി​നും തി​രു​ത്തി​യ​തി​നും.  

വിദ്യാഭ്യാസം

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ ഗസ്റ്റ്‌ അദ്ധ്യാപക ഒഴിവ്‌

അരുവിത്തുറ സെന്റ്‌.ജോര്‍ജസ്‌ കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക്‌ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്‌തംബര്‍ മാസം 3-ാം തീയതിക്ക്‌ മുമ്പ്‌ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ്‌ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്‌    വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw