വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

നെൽസൺ ഡാന്റേ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ

മൂന്നിലവ്: 2023 ഓഗസ്റ്റ് 30-ന് ആകസ്മികമായി വേർപിരിഞ്ഞ മൂന്നിലവ് സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന നെൽസൺ ഡാന്റേസാറിന്റെ സ്മരണാർത്ഥം മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 22 വ്യാഴാഴ്ച, ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.രാവിലെ 10 മണിക്ക് മൂന്നിലവിലുള്ള റ്റോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ചാർലി ഐസക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.കോട്ടയം ജില്ലയിൽ നിന്നുള്ള 20-ൽ പരം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.

കോട്ടയം

മുണ്ടക്കയം കോരുത്തോട് കുഴിമാവിൽ കാറിന്റെ ഡാഷ് ബോർഡിൽ തീപിടിചു

മുണ്ടക്കയം കോരുത്തോട് കുഴിമാവിൽ കാറിന്റെ ഡാഷ് ബോർഡിൽ തീപിടിച്ച്‌ അപകടം;വൻ അപകടം ഒഴിവായത് യാത്രക്കാര്‍ ഉടൻ പുറത്തിറങ്ങിയതിനാല്  കോരുത്തോട് കുഴിമാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ അപകടം. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി.അപകടത്തില്‍ ആർക്കും പരിക്കില്ല. അതേസമയം, കാറിന്റെ ഡാഷ് ബോർഡിൽ നിന്നുമാണ് തീ ഉയർന്നത്, വാഹനം കുഴിമാവ് 116 ഭാഗത്ത്‌ നിന്നും വന്ന സ്ത്രീകൾ ഓടിച്ച കാർ ആണ്, ഉടൻ സമീപത്തെ നാട്ടുക്കാർ ഓടി എത്തുകയും തീ അണക്കുകയും ചെയ്തു

കോട്ടയം

മീനച്ചിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രത നിർദേശം

മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മുന്നറിയിപ്പ് നൽകി. സംസ്ഥാന ജലസേചന വകുപ്പിന്റെ ചെറിപ്പാട്‌ സ്റ്റേഷനിൽ (മീനച്ചിൽ നദി – കോട്ടയം) മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു . യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.അതേസമയം വരും മണിക്കൂറുകളിൽ തൃശ്ശൂർ എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കനത്ത മഴയിൽ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും സാധ്യതയുണ്ടാകുന്നതിനാൽ അനാവശ്യമായ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു  

കോട്ടയം

കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കോട്ടയം: കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.   

പ്രാദേശികം

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫർ സെയിൻസ് സൈനുദ്ദീനെ ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) ആദരിച്ചു.

ഈരാറ്റുപേട്ടയിലെ ആദ്യ ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമാണ്. പഴയ കാല സിനിമാ താരങ്ങളുടേതടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ നിരവധി ക്യാമറകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്.ഫെയ്സ് പ്രസിഡന്റ്  സക്കീർ താപി, വനിതാ വിംഗ് ക്ലബ് പ്രസിഡൻറ് മൃദുല നിഷാന്ത് എന്നിവർ ഉപഹാരം നൽകി.  ചടങ്ങിൽ ഫെയ്സ് ജനറൽ സെക്രട്ടറി കെ. പി.എ. നടക്കൽ,എ.കെ.പി.എ. യൂണിറ്റ് സെക്രട്ടറി അജീഷ് യമഹ, ഫെയ്സ് സാഹിത്യവേദി ജനറൽ സെക്രട്ടറി  മുഹ്സിൻ പി.എം, യൂത്ത് ക്ലബ്ബ് രക്ഷാധികാരി പി.പി.എം, നൗഷാദ്, ട്രഷറർ കെ.കെ.നവാസ്, വൈസ് പ്രസിഡൻ്റ് പി.എസ്.റഫീഖ്, സെക്രട്ടറി ഹാഷിം ലബ്ബ വിമൻസ് ക്ലബ്ബ് വൈസ് പ്രസിഡൻ്റ്  റീന വിജയ് എന്നിവർ പങ്കെടുത്ത

കേരളം

കേരളത്തിൽ നാളെ വിവിധ ദളിത് സംഘടനകൾ ഹർത്താൽ നടത്തുന്നു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല.സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

കോട്ടയം

യു.കെ യിൽ കുഴഞ്ഞു വീണ മരിച്ച നേഴ്സിൻ്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം :ഞായറാഴ്ച യുകെയിൽ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നേഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിൽ റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ കോട്ടയത്ത് 10 ദിവസത്തേക്ക് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു.ലിസയും, ലൂയിസുമാണ് അനിൽ - സോണിയ ദമ്പതികളുടെ മക്കൾ

പ്രാദേശികം

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി പുതിയ ഭരണസമിതി ചുമതലയേറ്റു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി  ചുമതലയേറ്റു.സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് ആർ മാനംതടത്തിൽ ഇടമറ്റം ,വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് കെ.സി കൈപ്പുഴ പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള ഇടയോടിയിൽ പെരിങ്ങുളം, മജോ ജോസഫ് ഇല്ലിക്കൽ പ്ലാശനാൽ, അമ്പിളി ഗോപൻ കൊച്ചുപുരയ്ക്കൽ പ്ലാശനാൽ, സാജു ജെയിംസ് പൊട്ടംപ്ലാക്കൽ ചൊവ്വൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.