വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി.

മണിമല: മണിമലയാറ്റിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചിറക്കടവ് മൂന്നാം മൈലിൽ മണിമലയാറ്റിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. പാലാ വലവൂർ സ്വദേശിയാണ് ഒഴുക്കിൽപ്പെട്ടു കാണാതായതെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

കോട്ടയം

*ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ളാറ്റിൻ്റെ മുകളിൽ നിന്നും വീണ്, കോതമംഗലം സ്വദേശിക്ക് ദാരുണ അന്ത്യം, കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിൽ പെട്ടയാളാണ് മരണമടഞ്ഞത്

കോട്ടയം :പാലാ :ഭരണങ്ങാനത്തിനടുത്ത് മേരിഗിരിയിലുള്ള ഫ്ലാറ്റിൻറ്നെ മുകളിൽ നിന്നും വീണ് കോതമംഗലം സ്വദേശി മരിച്ചു.അമ്പാടി സന്തോഷ് എന്നയാളാണ് മരിച്ചത് . കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ സംഘത്തിൽ പെട്ടയാളാണ് അമ്പാടി സന്തോഷ് .പുലർച്ചെ 12.30 ഓടു  കൂടിയാണ് അപകടമുണ്ടായത് ,ഇവർ മദ്യ ലഹരിയിലായിരുന്നെന്നു റിപ്പോർട്ടുകളുണ്ട്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം മേരിഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

ഇൻഡ്യ

ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം; സൂപ്പർമൂണും ബ്ലൂ മൂണും ദൃശ്യമാകും

ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി തെളിഞ്ഞ ആകാശത്തേയ്ക്ക് നോക്കിയാല്‍ വളരെ അപൂര്‍വ്വമായി മാത്രം കാണാന്‍ സാധിക്കുന്ന ചാന്ദ്രവിസ്മയം നേരില്‍ കാണാം. സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച ഇന്ത്യന്‍ സമയം 11:56 ന് ആകാശത്ത് ദൃശ്യമാകും. സൂപ്പര്‍മൂണ്‍ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാന്‍ കഴിയും. ഭൂമിയുടെ ഭ്രമണ പഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തുനില്‍ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനാണ് സൂപ്പര്‍മൂണെന്ന് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രന്മാരില്‍ ഒന്നാണ് ഇത്തവണത്തെ സൂപ്പര്‍മൂണ്‍. നാല് പൂര്‍ണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്നറിയപ്പെടുന്നത്. രണ്ട് പൗര്‍ണമികളുള്ള മാസത്തിലെ രണ്ടാം പൗര്‍ണമിയെയും ബ്ലൂ മൂണ്‍ എന്ന് വിളിക്കാറുണ്ട്. ബ്ലൂ മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറം ഉണ്ടാകില്ലെന്ന് ഓര്‍ക്കണം.സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനും ഭൂമിയുടെ അടുത്തു നില്‍ക്കെ ദൃശ്യമാകുന്ന പൂര്‍ണചന്ദ്രനും ആയതുകൊണ്ടാണ് ഇത്തവണത്തെ പ്രതിഭാസത്തെ 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണെ'ന്ന് വിളിക്കുന്നത്. സ്റ്റര്‍ജന്‍ മൂണെന്നും ഇതിനെ വിളിക്കും.

പ്രാദേശികം

പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും ഓഗസ്റ്റ് 20 ന്

ഈരാറ്റുപേട്ട :എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. 20 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും മറ്റ് പ്രതിഭകളോടുമൊപ്പം വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത് 30ലധികം മൃതദേഹങ്ങൾ കണ്ടെടുക്കുകയും, എല്ലാ മേഖലകളിലും സ്തുത്യർഹമായ രക്ഷാ ദൗത്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഈരാറ്റുപേട്ടയിലെ റെസ്ക്യൂ ടീമുകൾ ആയ നന്മക്കൂട്ടം, ടീം എമർജൻസി എന്നീ റെസ്ക്യൂ ടീം അംഗങ്ങളെയും ആദരിക്കുന്നു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ് ഐ എ എസ് അവാർഡുകൾ വിതരണം ചെയ്യും. നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കും

മരണം

ഐഷഉമ്മ(96)നിര്യാതയായി.

ഈരാറ്റുപേട്ട.എം ഇ എസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നപരേതനായ എം അബ്ദുൽ ഖാദർ മറ്റക്കൊമ്പനാലിന്റെ ഭാര്യ ഐഷഉമ്മ(96)നിര്യാതയായി. പരേത കോട്ടയം ഇല്ലിക്കൽ ചേരിക്കൽ കുടുംബാംഗമാണ്. മക്കൾ :ഡോ.എം.എ.മുഹമ്മദ്, പ്രൊഫ .എം.എ.അബ്ദുൽ റഹീം, എം.എ.അബ്ദുൽ റഷീദ് (മുൻ എക്സിക്യൂട്ടീവ് ഷഫ് താജ് ഗ്രൂപ്പ്) എം.എ.റഫീഖ് (മുൻ അസിസ്റ്റൻറ് കൃഷി ഡയറക്ടർ) മറിയ ഉമ്മ (കാഞ്ഞിരപ്പള്ളി )നദീറ (കോഴിക്കോട്)ബഷീറ (തൃശൂർ ) മരുമക്കൾ പരേതനായ അബ്ദുൽ ലത്തീഫ് (മുൻ ചീഫ് എഞ്ചിനിയർ കെ.എസ്.ഇ.ബി ) ഡോ.നൂറു ദ്ദീൻ, ഡോ. ഷംസുദ്ദീൻ, ജുബുനു മുഹമ്മദ്, സീനത്ത് ,ജാസ് മീൻ ,സിന്ദുജമാൽ (ടീച്ചർ എം.ജി.എച്ച് എസ്.എസ് ഈരാറ്റുപേട്ട ) ഖബറക്കം ഞായർ വൈകുന്നേരം 5 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ

കോട്ടയം

ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര നിരോധിച്ചു.

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര നിരോധിച്ചു.  ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.  2024 ഓഗസ്റ്റ് 21 വരെയാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്

പ്രാദേശികം

കർഷകദിനം ആചരിച്ചു.

ഈരാറ്റുപേട്ട: നഗരസഭ യുടെയും കൃഷിഭവന്റെയും കാർഷിക വികസന സമിതി യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷകരെ അവാർഡ് നൽകി ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുഹ്‌റ അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനവും മുതിർന്ന കർഷകനെ ആദരിക്കലും നിർവഹിച്ചു. യോഗത്തിൽ കർഷകത്തൊഴിലാളിയെയും ജൈവ കർഷകനെയും മികച്ച വനിതാ കർഷകയെയും SC വിഭാഗം കർഷനെയും വിദ്യാർത്ഥി കർഷകരെയും യുവ കർഷകനെയും മഴമറ കർഷകയെയും ആദരിച്ചു.  കർഷകദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെൻ്റ്. അൽഫോൻസ സ്കൂളും രണ്ടാം സ്ഥാനം നേടി കാരക്കാട് കെ.എസ്.എം ബോയ്സ് ഹൈസ്കൂളും വിജയികളായി . കൃഷി അസിസ്റ്റൻ്റ് ശ്രിമതി.തസ്നി K.A ആണ് ക്വിസ് പരിപാടി നടത്തിയത് . നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽഖാദറും വാർഡ് കൗൺസിലർ ശ്രീ S.K നൗഫലും ചേർന്ന് ജേതാക്കളെ അനുമോദിച്ചു. കൃഷി ഓഫീസർ ശ്രീമതി രമ്യ ആർ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫസിൽ റഷീദ്, , ഷെഫ്ന ആമീൻ, ഫാസില അബ്സാർ എന്നിവരും വാർഡ് കൗൺസിലർ നാസ്സർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളായ ശ്രീ.E .K മുജീബ്, T.H അബ്ദുൾസലാമും എന്നിവരും അവാർഡ് ജേതാക്കളെ ആദരിച്ചു. യോഗത്തിൻ്റെ പദ്ധതി വിശദീകരണം ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി.അശ്വതി വിജയൻ നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, ഫാത്തിമ സുഹാന, സുനിൽ കുമാർ, അൻസർ പുള്ളോലിൽ, സുനിത ഇസ്മായിൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, , ഷൈമ, ലീന ജെയിംസ് എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളും പങ്കെടുത്തു . അസി. കൃഷി ഓഫീസർ നജി പി. എ കൃതജ്ഞത രേഖപ്പെടുത്തി.  

വിദ്യാഭ്യാസം

സ്പോട്ട് അഡ്മിഷൻ

ഈരാറ്റുപേട്ട.കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 2024 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ഡിപ്ലോമ (ഓട്ടോമൊബൈൽ   എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) കോഴ്സുകളിലേക്ക് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ കോളേജിൽ വച്ച് നടത്തപ്പെടുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. ഇതോടൊപ്പം, പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്‌മിഷനും സൗകര്യമുണ്ടായിരിക്കും. SC/ST/OEC എന്നീ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.  പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.