വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം സമൂചിതമായി ആചരിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു .  .       മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു . നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകി . ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മറിയാമ്മ ഫെർണാണ്ടസ് , അഡ്വ ഷോൺ ജോർജ് , പി ആർ അനുപമ , എൻ റ്റി കുര്യൻ , കുഞ്ഞുമോൻ കെ കെ , ഓമന ഗോപാലൻ , ററി ഡി ജോർജ് , മാജി തോമസ് , ബിനോയ്‌ ജോസഫ് , ജയറാണി തോമസ്കുട്ടി , മോഹനൻ കുട്ടപ്പൻ , സിറിൾ റോയ്, സിബി ററി ആർ , മാളു ബി മുരുകൻ , കവിതാ രാജു, രതീഷ് പി എസ് , ദീപ സജി ,അമ്മിണി തോമസ് , നജീമ പരികൊച്ച് , ഹരി മണ്ണൂമഠം, ഫ്രാൻസിസ് ജേക്കബ് , എം വി പോൾ , കെ എം പ്രശാന്ത് , ഇമ്മാനുവൽ മാത്യു വീഡൻ, എം ററി അജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് സാമൂവൽ, ഷേർളി ഡേവിഡ്, ഇന്ദുലേഖ എസ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട  പി സി പൗലോസ് പെരിയപുറത്ത്, അമ്പിളി മോഹൻദാസ് പുള്ളോലിൽ , സ്റ്റാൻലി മാത്യു തട്ടാംപറമ്പിൽ , നോബി ഡോമിനിക് മണിമലകാടൻകാവിൽ ,  പ്രഭാകരൻ പി എൻ പുളിക്കത്തടത്തിൽ, നിബിൻ കെ മാത്യു കണ്ടത്തിൽ, വിജയൻ കെ കെ കുളത്തുങ്കൽ , ബാബു വയലിൽ, അമൽ മനോജ്‌ പനച്ചിക്കൽ, മാത്യു ജെയിംസ്  മിറ്റത്താനിക്കൽ , ദേവസ്യ വർക്കി അധികാരത്തിൽ എന്നിവരെ അവാർഡ് നൽകി ആദരിച്ചു .

കേരളം

4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു

4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.      തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.  ജലനിരപ്പ് ഉയരുന്നു, നദി തീരങ്ങളിൽ മുന്നറിയിപ്പ്  മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിൽ മുന്നറിയിപ്പ് നൽകി. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ടുണ്ട്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്പ മടമൺ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ്  * ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം ഉണ്ടാകാൻ സാധ്യത. * വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. * ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക * അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

പ്രാദേശികം

ഗൈഡൻസിൽ കലോത്സവത്തിന് തുടക്കമായി

ഈരാറ്റുപേട്ട :ഗൈഡൻസ് പബ്ലിക് സ്കൂളിൽ ആട്സ് ഫെസ്റ്റ് ഡെസ്ട്രാ ....2024 ന് തുടക്കമായി..... ഓഗസ്റ്റ് 16,17,19 തീയതികളിൽ അഞ്ച് സ്റ്റേജുകളിലായി പ്രോഗ്രാം നടക്കും.....സിനിമ ടീവി ആർട്ടിസ്റ്റ് രതീഷ് വയല കലോത്സവം ഉദ്ഘാടനം ചെയ്തു.. കലാഭവൻ മണിയെ അനുകരിക്കുന്ന നാടൻപാട്ടുകാരനായ രതീഷ് വയല കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ചു.... മുഹമ്മദ് റാഫി സാഹിബിന് അനുസ്മരിച്ച് ജലീൽ കണ്ടത്തിലും ഗാനം ആലപിച്ചു.      മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു വി.എ നജീബ്, താജുദ്ദീൻ കുന്തീപറമ്പിൽ, കെ.പി ഷെഫീഖ്,പി.എ അബ്ദുൽ ഖാദർ,അനസ്, അബ്ദുൽ റഹ്മാൻ മൗലവി, സഹലത്ത് റാസി എന്നിവർ ആശംസകൾ നേർന്നു.മഹേഷ് സി.ടി നന്ദി പറഞ്ഞു

പ്രാദേശികം

തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു

തമിഴ്നാട്ടിലെ വത്തൽഗുണ്ടിലു ണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ഡിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ് . അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

പ്രാദേശികം

വാകേഴ്‌സ് ക്ലബ്ബിൻ്റെ ഏഴാമത് വാർഷിക പൊത് സമ്മേളനം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.

ഈരാറ്റുപേട്ട : ജന സേവന പ്രവർത്തനങ്ങളിലും പ്രകൃതി ദുരന്ത മേഖലകളിലും യുവാക്കളുടെ പ്രവർത്തനങ്ങൾ പ്രശംസനീയവും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്നതാണെന്നും ആൻ്റോ ആൻ്റണി എംപി പറഞ്ഞു. വാകേഴ്‌സ് ക്ലബ്ബിൻ്റെ ഏഴാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.മികച്ച സേവനങ്ങൾക്ക് വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി. കെ.സലിം,ഷെരീഫ് പൊന്തനാൽ,സലിം കുളത്തിപ്പടി,ഇർഫാൻ നവാസ്,സിയാദ് എന്നിവരെ ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു.പരീക്ഷകളിൽ ഉന്നതവിജയം നേടിയ ക്ലബംഗങ്ങളുടെ കുട്ടികൾക്ക് മെമൻ്റോ നൽകി.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ ലോഗോ പ്രകാശനം ചെയ്തു. വാകേഴ്‌സ് ക്ലബ്ബ് പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.അനസ് പാറയിൽ,അജീബ് തൂങ്ങമ്പറമ്പിൽ, എ. ജെ.അനസ്,അഫ്സറുദ്ദീൻ,അനസ് കൊച്ചേപ്പറമ്പിൽ,സക്കീർ തൂങ്കമ്പറമ്പിൽ,നജീബ് പുളിക്കത്താഴത്ത്,റിയാസ്,റസാഖ് ചേലാപ്പീരുപറമ്പിൽ, മുഹമ്മദാലി വയലങ്ങാട്ടിൽ, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച് തെക്കേക്കര ജമാഅത്തിന് ആവശ്യമായ പരിപാലന ഉപകരണങ്ങൾ ഭാരവാഹികളെ ഏൽപ്പിച്ചു. സലിം കുളത്തിപ്പടി ഏകാങ്ക നാടകത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ കലാപരിപാടികളും ഗാനമേളയും നടത്തി.

പ്രാദേശികം

േശതാൽപ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. എം.എൽ. എ.

ഈരാറ്റുപേട്ട.രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, മതത്തിനും ജാതിക്കും, രാഷ്ടിയത്തിനും അതീധമായി ദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തവാദിത്യവും നാം ഏറ്റെടുക്കണമെന്ന് പൂഞ്ഞാർ എം. എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സ്വാതത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജാഗ്രതാ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം  ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിയ റാലിയിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയത, അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തം, ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാം തുടങ്ങിയ വിശയങ്ങളിൽ ജനങ്ങളിൽ ബോധവൽക്കണവും,  സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ജനകിയ ക്വിസ് മൽസരം, ഗാനദീപ്തി എന്നിവയും സംഘടിപ്പിച്ചു. ചേന്നാട് കവലിയിൽ നടന്ന സമാപന സമ്മേളനത്തിൽ ഫെയ്സ് പ്രസിഡൻറ്  സക്കീർ താപി അദ്യക്ഷനായി. ഈരാറ്റുപേട്ട നഗരസഭാ  ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, ഫെയ്സ് ജനറൽ സെകട്ടറി കെ.പി.എ നടക്കൽ, ഡയറക്ടർ പത്മനാഭൻ, റഫീഖ് പട്ടരുപറമ്പിൽ, പി.പി.എം. നൗഷാദ്, പി.എസ്. അബ്ദുൽ ജബ്ബാർ, ഹാഷിം ലബ്ബ, കെ.എം. ജാഫർ, മുഹ്സിൻ പഴയം പള്ളിൽ, എസ്, എഫ്. ജബ്ബാർ, മൃദുല നിഷാന്ത്, റീനാ വിജയ് എന്നിവർ സംസാരിച്ചു

പ്രാദേശികം

ഇന്യൂസും ഐ ഫോർ യു ന്യൂസും ചേർന്ന് മീഡിയാ സെൻറർ ഈരാറ്റുപേട്ടയിൽ പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട : ഇന്യൂസും ഐ ഫോർ യു ന്യൂസും സംയുക്തമായി തുടങ്ങുന്ന മീഡിയ സെൻ്ററിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മാറുന്ന കാലത്ത് പ്രാദേശിക വികസനത്തിൻ്റെയും നിർദ്ദേശങളുടെയും ചൂണ്ടുപലകയാകാൻ പ്രാദേശിക മാധ്യമങ്ങൾക്കാണ് കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് തുടങ്ങുന്ന CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പി ഇ മുഹമ്മദ് സക്കീർ നിർവഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ്,  മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, സി പി ഐ മണ്ഡലം സെകട്ടറി നൗഫൽ ഖാൻ, കെ എ മാഹിൻ , ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ VP നാസർ, പുത്തൻ പള്ളി പ്രസിഡൻ്റ് സാലി നടുവിലേടത്ത്, അമാൻ മസ്ജിദ് പ്രസിഡൻ്റ് സി പി ബാസിത്ത്, പി പി എം നൗഷാദ്, കെ. എം ജാഫർ, അൻവർ അലിയാർ ,  വി ടി ഹബീബ്, ശരീഫ് ചന്ദ്രിക , ഹാഷിം ലബ്ബ എന്നിവർ സംസാരിച്ചു. ഗോൾഡൻ കേബിൾ നെറ്റ്വർക്ക് ഡയറക്ടർ വി എം സിറാജ് സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു. '

പ്രാദേശികം

കാരക്കാട് ബോയ്സ് ഹൈസ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട കാരക്കാട് ബോയ്സ് ഹൈസ്കൂളിൽ ,  ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യ ദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനറും അധ്യാപികയുമായ  സുഹ്‌നയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു..എം എൽ.എ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആഘോഷപരിപാടിയിൽ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി .മുഹമ്മദ്‌ ആരിഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ  ചെയർമാൻ ഉനൈസ് ഖാസിമി അവർകൾ അധ്യക്ഷത വഹിച്ചു.. പി. ടി. എ പ്രസിഡന്റ്‌ ഹാരിസ് ഫലാഹി, എം. പി. ടി. എ പ്രസിഡന്റ്‌ .നജീന കെ. എ, ഫൗസിയ ദീനിയാ ത്ത് മക്തബ് പ്രിൻസിപ്പാൾ ഹാഷിർ നദ് വി , മജ്‌ലിസ് ഖുർആനുൽ കരീം പ്രസിഡന്റ്‌ .ഹാഷിം ദാറുസ്സലാം എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. പരിപാടിയിൽ സ്വാതന്ത്ര്യ സമരസേനാനികളോടുള്ള ആദരസൂചകമായി എം.എൽ. എ യും, മറ്റു അതിഥികളും ചേർന്ന് വൃക്ഷതൈകൾ നട്ടു.പി റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.സ്കൂൾ ലീഡർ ആദിൽ വി. റഹീം യോഗത്തിൽ നന്ദി അർപ്പിച്ചു.