വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം കുടിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.           ലോകമെമ്പാടുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.        നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇളനീർ. പ്രമേഹ രോഗികള്‍ക്ക് കരിക്കിൻ വെള്ളം കുടിക്കാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അമിതാ ഗാദ്രെ പറയുന്നത്. പക്ഷേ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇവ കുടിക്കാവൂ. 200 മില്ലി തേങ്ങാവെള്ളത്തിൽ 40-50 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്.  കരിക്കിൻ വെള്ളത്തിന് സമാനമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു കപ്പ് ചായ/കാപ്പി പാലിൽ 40-60 കലോറിയാണ്.              കരിക്കിൻ വെള്ളത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, പ്രോട്ടീനിന്‍റയോ കൊഴുപ്പ് സമ്പന്നമായ ഭക്ഷണത്തിന്‍റെയോ ഒപ്പം മാത്രം ഇവ കുടിക്കുന്നതാകും പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇതിനായി ഇളനീരിനൊപ്പം നിലക്കടല, ബദാം, വറുത്ത ചേന എന്നിവ കഴിക്കാം.  ഇത്തരത്തില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ   അമിതാ ഗാദ്രെ പറയുന്നത്

കേരളം

കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും മുകളിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്.   ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മരണം

നിയാസിൻ്റെ മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് കബറടക്കും.

കഴിഞ്ഞ ദിവസം ലഡാക്കിൽ ട്രക്കിംഗിനിടെ മരണമടഞ്ഞ ഈരാറ്റുപേട്ട കൊല്ലം പറമ്പിൽ അഡ്വ : അബ്ദുൽ ഖാദറിൻ്റെ മകൻ നിയാസിൻ്റെ മൃതദേഹം ഇന്ന് രാത്രി 9 മുതൽ ഈരാറ്റുപേട്ട പുത്തൻ പള്ളിയിൽ പൊതുദർശനത്തിനു ശേഷം 10 മണിക്ക് കബറടക്കും.

കോട്ടയം

ഈ ​ഓ​ഫ​ർ ത​ട്ടി​പ്പാ​ണേ..! സ്വ​ർ​ണം പൂ​ജി​ക്കൂ, ഐ​ശ്വ​ര്യം വ​ന്നു​ചേ​രും… ഷാ​ജി​ത​യു​ടെ വാ​ഗ്ദാ​ന​ത്തി​ൽ വീ​ട്ട​മ്മ വീ​ണു; ക​ണ്ണ​ട​ച്ച് തു​റ​ന്നു​പ്പോ​ൾ വീ​ട്ട​മ്മ​യ്ക്ക് ന​ഷ്ടം 12 പ​വ​ൻ

കോ​ട്ട​യം: സ്വ​ർ​ണം പൂ​ജി​ച്ചാ​ൽ വ​രാ​ൻ പോ​കു​ന്ന ഭാ​ഗ്യ​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ പി​ന്നെ ഒ​ന്നും ചി​ന്തി​ച്ചി​ല്ല. കൈ​യി​ലി​രു​ന്ന സ്വ​ർ​ണം പൂ​ജി​ക്കാ​ൻ ന​ൽ​കി. ഭാ​ഗ്യം വ​രു​ന്ന​തും ഓ​ർ​ത്തി​രു​ന്ന​പ്പോ​ൾ എ​ല്ലാം മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി.സ്വ​ർ​ണം പൂ​ജി​ച്ച് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യി​ൽ നി​ന്ന് 12 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വ​തി പി​ടി​യി​ല്‍. പാ​ലാ സ്വ​ദേ​ശി ഷാ​ജി​ത ഷെ​രീ​ഫാ​ണ് പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പു​തു​പ്പ​ള്ളി ഇ​ര​വി​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്.സ്വ​ർ​ണം പൂ​ജി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഷാ​ജി​ത​യോ​ടൊ​പ്പം ത​ട്ടി​പ്പ് ന​ട​ത്തി​യ കൂ​ട്ടു​പ്ര​തി​യേ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

കോട്ടയം

കേറ്ററിംഗ് സ്ഥാപനത്തിൻന്റെ വാൻ മറിഞ്ഞ് അപകടം

പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.

കേരളം

സംസ്ഥാനത്ത് പനിമരണം കൂടുന്നു; ഈ മാസം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് വിട്ടുമാറാതെ പകർച്ചവ്യാധി. എട്ടു മാസത്തിനിടെ 116 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഈ മാസം ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ വൈറൽ പനിക്ക് ചികിത്സ തേടി.ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത് 317 പേർക്ക്. ഇതിൽ 20 പേർ മരിച്ചു. 21 പേരുടെ മരണം എലിപ്പനിയാണെന്ന് സംശയിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗവ്യാപനത്തെ കൃത്യമായി പ്രതിരോധിക്കാൻ ആകുന്നില്ല. ഈ വർഷം ഇതുവരെ 1,897 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 1937 പേർക്ക് ഈ മാസം ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കി വ്യാപനത്തിൽ കുറവുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 434 പേർക്ക് ഈ മാസം എച്ച് വൺ എൻ വൺ ബാധിച്ചു. ഒമ്പത് മരണങ്ങളും ഉണ്ടായി. ഇതിനൊപ്പം വൈറൽ പനി ബാധിതരുടെയും എണ്ണവും കൂടുകയാണ്.പനിക്ക് ചികിത്സ തേടി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിലാണ്. 509 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിൽ ഏഴ് പേർ ഈ മാസം മരിക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുകയാണ് ആരോഗ്യവകുപ്പ്.  

പ്രാദേശികം

സെപ്റ്റംബർ മുതൽ ഈരാറ്റുപേട്ടയിൽ പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നടപ്പാക്കേണ്ട പുതിയ ട്രാഫിക് പരിഷ്‌കരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ രാഷ്ട്രീയ കക്ഷികളുടേയും യോഗം ചേർന്നു. മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ വി.എം. ഇല്യാസ്, മുനിസിപ്പിൽ കൗൺസിലർമാർ, പോലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സെപ്റ്റംബർ മുതൽ പുതിയ ട്രാഫിക് നിർദേശങ്ങൾ നടപ്പാക്കാനും ദീർഘ കാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടുന്ന പദ്ധതികളുടെ രൂപ രേഖ തയാറാക്കി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.  യോഗത്തിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്. കുരിക്കൾ നഗർ-മാർക്കറ്റ് റോഡ് വൺവേ ആക്കും. കുരിക്കൾ നഗറിൽനിന്ന് മാത്രം പ്രവേശനം അനുവദിക്കുകയുള്ളൂ. തിരിച്ചു വരേണ്ട വാഹനങ്ങൾ വിൻമാർട്ട് റോഡ് വഴിയോ ആർ.എച്ച്.എം ജംഗ്ഷൻ വഴിയോ തിരിച്ചു വരണം.  തെക്കേക്കര കോസ്‍വേ വൺവേ ആക്കും. തെക്കേക്കര കോസ്‍വേയിൽനിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് കതിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റി മാത്രം മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്തേക്കും പോവുക. കോസ്വേയിലേക്ക് ടൗണിൽനിന്ന് പ്രവേശനം ടൂ വീലറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കോസ്‍വേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിക്കും.  കുരിക്കൾ നഗറിലെ ബസുകളുടെ അനധികൃത പാർക്കിംഗും ഓട്ടോകളുടെ കറക്കവും അവസാനിപ്പിക്കും. വരുന്ന ബസ്സുകൾ ആളെ ഇറക്കി, കയറ്റി എത്രയും പെട്ടെന്ന് സ്റ്റാന്റിൽ പോയി പാർക്ക് ചെയ്യണം. ഇവിടെയുള്ള ബസ് സ്റ്റോപ്പ് മാറ്റണോ എന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും. അടുത്ത നഗരസഭാ അജണ്ടയിൽപെടുത്തി ഇക്കാര്യം ചർച്ച ചെയ്യണമെന്ന് എം.എൽ.എ നിർദേശിച്ചു. ഫുട്പാത്തും റോഡും കൈയേറിയുള്ള കച്ചവടം പൂർണമായി ഒഴിപ്പിക്കും. സൗകര്യപ്പെടുന്നിടത്തെല്ലാം കാൽനടക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കണം.  ബസ് സ്റ്റാന്റിൽനിന്ന് പുറപ്പെടുന്ന ബസ്സുകൾ എവിടേയും നിർത്തി ആളെ കയറ്റുന്ന രീതി അവസാനിപ്പിക്കണം. ഗതാഗത തിരക്ക് ഒഴിവാക്കുന്ന രീതിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിനെകുറിച്ച് പഠിച്ച് രണ്ടാഴ്ചക്കകം പഠിച്ച് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.ഓട്ടോറിക്ഷ, കാർ, ലോറി, പിക്കപ്പ് തുടങ്ങി എല്ലാ വാടക വാഹനങ്ങൾക്കും പാർക്കിംഗിനായി പ്രത്യേക സ്ഥലം (സ്റ്റാന്റ്) നിശ്ചയിച്ച് സ്റ്റാന്റ് പെർമിറ്റ് നൽകും. എല്ലാ ഓട്ടോകൾക്കും കൃത്യമായി സ്റ്റാന്റ് നിശ്ചയിച്ച് കൊടുക്കും. പെർമിറ്റുള്ള വാഹനങ്ങളെ മാത്രമേ സ്റ്റാന്റിൽ പ്രവേശിക്കാൻ അനുവദിക്കൂ. മഞ്ചാടി തുരുത്ത് കേന്ദ്രീകരിച്ച് പേ ആന്റ് പാർക്കിംഗ് സംവിധാനം ഒരുക്കാൻ ശ്രമിക്കും. ഇതിനായി നിയന്ത്രണങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പിന്റെ അനുമതിയോടെ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കും. മഞ്ചാടി തുരുത്തിൽ ഓപൺ സ്റ്റേജ് നിർമിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.  ഇതു കൂടാതെ യോഗത്തിൽ ഉയർന്ന മറ്റു നിർദേശങ്ങൾ ക്രോഡീകരിച്ച് തീരുമാനമെടുക്കാൻ മുനിസിപ്പൽ ഭരണ സമിതിയെ ചുമതലപ്പെടുത്തി. എടുക്കുന്ന തീരുമാനങ്ങൾ സ്വതന്ത്രമായി നടപ്പാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.  പ്രധാന റോഡുകളിലെ തിരക്ക് കുറക്കാൻ റിംഗ് റോഡുകൾ വികസിപ്പിക്കുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. 2025 ലെ പദ്ധതിയിൽ പെടുത്താൻ കഴിയുന്ന രീതിയിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ സഹകരണത്തോടെ റോഡുകൾ വികസിപ്പിക്കാനും ശ്രമിക്കും. അനുയോജ്യമായ രൂപരേഖ തയാറാക്കണം. ഇത്തരത്തിൽ വികസിപ്പിക്കാൻ കഴിയുന്ന റോഡുകൾ പരിശോധിക്കുന്നതിനും പ്രോജക്ട് സമർപ്പിക്കാനും അസി. എൻജിനീയറെ ചുമതലപ്പെടുത്തും. ഇതിനായി കൗൺസിലർമാർ തങ്ങളുടെ പ്രദേശങ്ങളിലെ റോഡുകൾ കണ്ടെത്താൻ സഹകരിക്കണം. 

പ്രാദേശികം

വയനാട് ദുരന്തം: എ.ഐ.വൈ.എഫ് അതിജീവന ചായക്കട 25 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങ് ഒരുക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഈരാറ്റുപേട്ട ടൗൺ യൂനിറ്റ് കമ്മിറ്റി അതിജീവന ചായക്കട ഒരുക്കുന്നു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 10 വീടുകൾ നിർമിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ചായക്കട ഒരുക്കുന്നത്. 'എല്ലും കപ്പയും കട്ടൻ ചായയും നിങ്ങൾക്കിഷ്ടമുള്ള വിലയിൽ' എന്നതാണ് ചായക്കടയുടെ പ്രത്യേകത. ആഗസ്റ്റ് 25 വൈകുന്നേരം മൂന്ന് മണി മുതൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ തട്ടുകട പ്രവർത്തിക്കും.