വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരി കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി അമ്മ സന്ധ്യ. സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

പ്രാദേശികം

സൺറൈസ്-നേർവഴി ട്രസ്റ്റ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു   ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട്. വി പി  സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു മുനിസിപ്പൽ വൈസ്ചെയർമാൻ  ആൻസർ പുള്ളോലിയിൽ കൗൺസിലർ അനസ് പാറയിൽ നേരവഴി ട്രസ്റ്റ് ഉപദേശസമിതി അംഗങ്ങളായ നൗഫൽ തമ്പി റാവുത്തർ കെ എം ബഷീർ   വൈസ് പ്രസിഡണ്ട് അനസ് നാസർ  ട്രഷർ സാദിഖ് വലിയവീട്ടിൽ ജോയിന്റ് സെക്രട്ടറി  കെ എം ലത്തീഫ് എന്നിവർ സംസാരിച്ചു 

പ്രാദേശികം

ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് തകർന്നു യാത്ര ദുരിതത്തിൽ നാട്ടുകാർ

ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ  അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വെള്ളൂക്കുന്നേലിൻ്റെ വാർഡ് കൂടിയാണ് അഞ്ചാം വാർഡ്. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്യാൻ നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത് ഭരണസമിതിയെ ബന്ധപ്പെടുമ്പോൾ, റോഡ് കോൺക്രീറ്റ് ചെയ്യാൻ തുക അനുവദിച്ച് കരാറുകാരനെ ഏൽപ്പിച്ചിട്ടുണ്ടെന്നും നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്നുമാണ് ഭരണസമിതി പറയുന്നത്. അതേസമയം റോഡ് കോൺക്രീറ്റിങ് ചെയ്യുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റോഡ്. വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്. അടിയന്തരമായി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

കേരളം

വെങ്ങല്ലൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: നിയന്ത്രണം നഷ്‌ടപ്പെട്ട ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂരിൽ ഞായറാഴ്ച‌ രാത്രി 10.30യോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ചരക്കുമായ് വരുകയായിരുന്ന ഐഷർ ലോറിയും മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്കുവരുകയായിരുന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഐഷർ ലോറിയുടെ ചരക്കും ഓയിലും റോഡിലേക്ക് വീണ് അപകടാവസ്ഥ സൃഷ്ട്‌ടിച്ചു. തുടർന്ന് തൊടുപുഴ ഫയർഫഴ്‌സിന്റെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റെരു കാർ റോഡ് വൃത്തിയാക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശി ഇസ്മ‌യിലിനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇസ്‌മയിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഫയർഫോഴ്‌സ് അപകടത്തിൽ തകർന്ന വാഹത്തിൻ്റെ ഭാഗങ്ങൾ റോഡിൽ നിന്നും നീക്കുകയും ഓയിലും, ഡീസലും റോഡിൽ വീണതിനാൽ വെളളം ഉപയോഗിച്ച് റോഡ് കഴുകുകയും കൂടുതൽ സുരക്ഷയ്ക്കായി അറക്കപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.

കേരളം

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍; 5,10 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും.  അഞ്ചു വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 1 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്തിയില്ലെങ്കില്‍ ആധാര്‍ അസാധുവായേക്കും. കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാലും ഗുണങ്ങളുണ്ട്. ബയോമെട്രിക് പുതുക്കല്‍ യഥാസമയം നടത്തിയാല്‍ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകളുടെ രജിസ്‌ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442

പ്രാദേശികം

PSWS അരുവിത്തുറ സോൺ വാർഷികം

അരുവിത്തുറ: PSWS വാർഷികവും ബോധവൽക്കരണ ക്ലാസും 2025 മെയ് മാസം 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പാരീഷ് ഹാളിൽ നടക്കും. സെമിനാറുകൾ, വിവിധ സ്റ്റാളുകൾ, നൈറ്റി മേള തുടങ്ങിയവയും 10am മുതൽ 11 am വരെ കുടുംബാംഗങ്ങൾ ആധുനിക ലോകത്തിൽ എന്ന വിഷയത്തിൽ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം.ചാക്കോയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് പൊതുസമ്മേളനവും നടക്കും.

കോട്ടയം

പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം

മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് മഞ്ഞ

കോട്ടയം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.