വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഭിന്ന ശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു

ഈരാറ്റുപേട്ട നഗരസഭ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് ഡിസേബിൾ ആയിട്ടുള്ളവർക്ക് 5 സ്കൂട്ടറുകൾ വിതരണ ഉൽഘാടനം   ഗുണഫോക്താക്കൾക് നൽകി കൊണ്ട് ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ കാദർ നിർവഹിക്കുന്നു. വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ,അഡ്വ മുഹമ്മദ് ഇല്യാസ്,നാസർ വെള്ളൂപറമ്പിൽ ,അബ്സാർ മുരിക്കോലിൽ ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറി വിപിൻ കുമാർ,സൂപ്രണ്ട് നാൻസി വർഗീസ് ,പ്ലാൻ ക്ലർക്ക് ലതാ വി.കെ എന്നിവർ പങ്കെടുത്തു.

പ്രാദേശികം

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് നിജാസിൻ്റെ കരുത്ത്

ഈരാറ്റുപേട്ട: ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യംകൊണ്ട് പൊരുതി തോൽപിക്കുകയാണ് നടയ്ക്കൽ കാട്ടാമലയിൽ കൊച്ചുമുഹമ്മദിന്റെയും ഷാമിലയുടെയും ഇളയമകൻ മുഹമ്മദ് നിജാസ്. കേൾക്കാനും സംസാരിക്കാനും കഴിയാതെയാണ് ജനിച്ചതെങ്കിലും വിധിയെ പഴിച്ച് ഒതുങ്ങി കൂടുകയല്ല. പകരം ജീവിതത്തിൽ പൊരുതി ജയിക്കുകയായിരുന്നു. ജന്മനാ കേൾവിയും സംസാരവും ഇല്ലെങ്കിലും ദൈനംദിന ജീവിതം സാധാരണക്കാരുടേത് പോലെയായിരുന്നുവെന്ന് മാതാവ് ഷാമില ഓർക്കുന്നു.സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി. നീർപ്പാറ അസീസി മൗണ്ട് ഹയർ സെക്കൻഡ റി സ്പെഷൽ സ്കൂളിലായിരുന്നു ഒന്നുമുതൽ ഏഴുവരെ പഠനം. തുടർന്ന് റഹ്മാനിയ എച്ച്. എസ്.എസ് ഫോർ ഹാൻഡികാപ്‌ഡ് ‌സ്കൂളിൽനിന്ന് ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പൂർത്തിയായി രണ്ടു വർഷം മെഡിക്കൽ ലാബ് ടെക്നീഷൻ കോഴ്‌സിന് ചേർന്നു. കോഴ്‌സ് കഴിഞ്ഞതോടെ കോഴിക്കോട് മെ ഡിക്കൽ കോളജിൽ താൽക്കാലിക നിയമനം ലഭിച്ചു. ഇതൊക്കെ ചെയ്യുമ്പോഴും ഉള്ളിൽ കാത്തുസൂക്ഷിച്ച ആഗ്രഹം സിവിൽ എൻജിനീയറാകുക എന്നതായിരുന്നു. ഒട്ടും മടിച്ചു നിൽക്കാതെ തൻ്റെ ആഗ്രഹപൂർത്തീകരണത്തിന് ശ്രമിച്ചു. കളമശ്ശേരി പോളിടെക്നിക്കിൽനിന്ന് സിവിൽ എൻജിനീയറിങ് ഒന്നാം റാങ്കോടെ ജയിച്ചു. പിന്നീട് ജോലിക്കുള്ള അന്വേഷണമായി. കൊച്ചി കോർപറേഷനിൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക ജോലി ലഭിച്ചു. അതിനിടെ പാലാ താലൂക്ക് ഓഫിസിൽ ഡിജിറ്റൽ സർവേയിൽ ജോ ലിക്ക് അപേക്ഷിച്ചു. താമസിയാതെ താലൂക്കിൽ ജോലി തരപ്പെട്ടു. പൂഞ്ഞാർ വില്ലേജിൽ ഡിജിറ്റൽ സർവേക്കായി നിയമിച്ചു. ചുരുങ്ങിയ നാൾകൊണ്ട് ദൗത്യം പുർത്തിയാക്കി  അടുത്ത മേഖലയിലേക്ക് എത്തി. ഇപ്പോൾ എരുമേലി തെ ക്കിൽ ഡിജിറ്റൽ സർവേയറാണ്. ഡിജിറ്റൽ സർവേ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യാൻ അസാമാന്യ കഴിവാണ് നിജാസിന്. ആംഗ്യഭാഷ യിൽ എങ്ങനെ കാര്യങ്ങൾ പറയും എന്ന ആശങ്ക വേണ്ട, ഏക്കർ കണക്കിന് ഭൂമിയു ണ്ടെങ്കിലും അതിരുകൾ കാണിച്ചുകൊടുത്ത് കരമടച്ച രസീതും നൽകിയാൽ ചുരുങ്ങിയ സമയങ്ങൾക്കകം അളന്നുതിരിച്ച് കൈയിൽ കൊടുക്കും. ഡ്രൈവ് ചെയ്ത് സ്വന്തം കാ റിലാണ് യാത്രകൾ. സ്ഥിരം ജോലി തരപ്പെടുത്തി എടുക്കാനുള്ള പരിശ്രമത്തിലാണ് നിജാസ്. ജോലി കഴിഞ്ഞെത്തിയാലും വിശ്രമമില്ല. മാതാവ് നടത്തുന്ന ഹോട്ടലിൽ സഹായിക്കാൻ ഉണ്ടാകും. തന്റെ ഉയർച്ചയുടെ കാരണം മാതാ പിതാക്കളുടെ പിന്തുണയാണെ ന്നാണ് നിജാസിൻ്റെ വിശ്വാസം.

പ്രാദേശികം

ഈരാറ്റുപേട്ട മുനിസിപ്പൽ പ്രദേശേത്ത് ലഭ്യമാക്കുന്ന മഴമാപിനികൾ നാളെ ക്ലൈമറ്റ് വളണ്ടിയർമാർക്ക് കൈമാറുന്നു

ഈരാറ്റുപേട്ട :പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻ്റെ സഹകരണത്തോടെ മീനച്ചിൽ നദീ – മഴ നിരീക്ഷണ ശൃംഖല, മീനച്ചിൽ നദീസംരക്ഷണ സമിതി, ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ 15 ന് രാവിലെ 10 ന് പൂഞ്ഞാർ ഭൂമികയിൽ പരിശീലന പരിപാടി നടത്തും. ‘കാലവർഷത്തിലെ വ്യതിയാനങ്ങൾ : സമുദ്രത്തിലെ അന്തരീക്ഷ പ്രക്രിയകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഗോവയിലെ ദേശീയ സമുന്ദ്രശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുൻ സീനിയർ ശാസ്ത്രജ്ഞൻ ഡോ. എം. ആർ. രമേഷ്കുമാർ പ്രഭാഷണം നടത്തും. കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഴ – പുഴ നിരീക്ഷകരും സന്നദ്ധ പ്രവർത്തകരും ക്ലൈമറ്റ് വളൻ്റിയർമാരും പങ്കാളികളാവും. പരിപാടിയോടനുബന്ധിച്ച് ഈരാറ്റുപേട്ട എം.ഇ.എസ്. കോളേജ് എൻ.എസ്. എസ്. യൂണിറ്റുമായി സഹകരിച്ച് ആരംഭിക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് ഡോ. എം. ആർ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുനിസിപ്പൽ പ്രദേശേത്ത് ലഭ്യമാക്കുന്ന മഴമാപിനികൾ ക്ലൈമറ്റ് വളൻ്റിയർമാരെ ഏൽപ്പിക്കും. രണ്ട് വർഷമായി നടത്തുന്ന കൂട്ടിക്കൽ പഞ്ചായത്ത് മഴ നിരീക്ഷണ പ്രവർത്തനത്തിന് കൂട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് പ്രത്യേക പുരസ്കാരം നൽകും. ജോസഫ് ഡൊമിനിക്, ഫാമി സി.എസ്., ടോം ഒട്ടലാങ്കൽ, ഷെറിൻ മരിയ മാത്യു എന്നിവർ പ്രസംഗിക്കും.  

പ്രാദേശികം

CBSE പത്താം ക്ലാസ് ഗൈഡൻസിന് മികച്ച വിജയം

ഈരാറ്റുപേട്ട. 2024/25 വർഷത്തെ CBSE പത്താം ക്ലാസ് പരീക്ഷയിൽ ഗൈഡൻസ് പബ്ലിക് സ്കൂളിന് മികച്ച വിജയം 36 കുട്ടികൾ പരീക്ഷ എഴുതിയതിൽ മിന്നാ ഹനാൻ,തഹ്‌ലിയ തൗഫീഖ് എന്നിവർ ഫുൾ A1 കരസ്ഥമാക്കി.97 ശതമാനം മാർക്ക് നേടിയ അദിനാൻ ഷായാണ് സ്കൂൾ ടോപ്പർ.13 കുട്ടികൾ 90 ശതമാനം മുകളിൽ മാർക്ക് വാങ്ങി. മൊത്തത്തിൽ26 കുട്ടികൾ ഡിസ്റ്റിംങ്ങഷൻ കരസ്ഥമാക്കി.8 പേർ ഫസ്റ്റ് ക്ലാസും 2 പേർ സെക്കൻ്റ് ക്ലാസും നേടി. സ്കൂളിന് മികച്ച വിജയം നേടി തന്ന കുട്ടികൾ അവരെ പ്രാപ്തരാക്കിയ അധ്യാപകർക്കും പ്രിയ രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്മെൻ്റിൻ്റെ അഭിവാദ്യങ്ങൾ...

പ്രാദേശികം

സി.ബി.എസ്.ഇ: അല്‍ഫോന്‍സാ പബ്ലിക് സ്‌കൂളിന് മികച്ച വിജയം

ഈരാറ്റുപേട്ട: സി.ബി.എസ്.ഇ പത്താം ക്ലാസ്സ് ബോര്‍ഡ് പരീക്ഷയില്‍ അരുവിത്തുറ സെന്റ് അല്‍ഫോന്‍സാ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 38 വിദ്യാര്‍ത്ഥികളില്‍ 5 പേർ ഫുള്‍ A1, 7 കുട്ടികള്‍ 95% ത്തിനു മുകളിലും 12 കുട്ടികള്‍ 90% ത്തിനു മുകളിലും ബാക്കി ഉള്ളവര്‍ 80% ത്തിനു മുകളിലും മാര്‍ക്ക് കരസ്ഥമാക്കി. വിജയികളായ മുഴുവന്‍ കുട്ടികളെയും മാനേജര്‍ സി. ജെസ്സി മരിയ, പ്രിന്‍സിപ്പല്‍ സി സൗമ്യ, അധ്യാപകര്‍, പി.ടി.എ എന്നിവര്‍ അനുമോദിച്ചു.   

കോട്ടയം

ബൗ..ബൗ സമരം പാലായിൽ

പാലാ :പാലാ മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് കൂടി പോയവർക്ക് ഇന്നൊരു വേറിട്ട സമരം കാണേണ്ടതായി വന്നു.ബൗ ..ബൗ സമരമെന്ന പേരിൽ പാലായിലെ പൊതു പ്രവർത്തകരുടെ പൊതു വേദിയായ വികസന സമിതിയുടെ പേരിലായിരുന്നു സമരം .പ്രാസംഗികർ പ്രസംഗിക്കുന്നതിന്റെ ഇടയിലും പട്ടിയുടെ കുര മുഴങ്ങുന്നുണ്ടായിരുന്നു യോഗം ഉദ്‌ഘാടനം ചെയ്തത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് സതീഷ് ചൊള്ളാനി ആയിരുന്നെങ്കിലും സന്തോഷ് മണർകാട് അൽപ്പം കടുപ്പിച്ച് തന്നെ പറഞ്ഞു പാലായിലെ തെരുവുനായ ശല്യം പരിഹരിച്ചില്ലെങ്കിൽ തെരുവ് നായയെയുമായി കൗൺസിലിലേക്ക് ഞങ്ങൾ വരും .തെരുവുനായ ശല്യം മൂലം പിച്ച് കുട്ടികൾ വരെ മരിക്കുന്ന ഈ സാഹചര്യത്തിനെതിരെ മനുഷ്യ മന സാക്ഷി ഉണരണമെന്നു സതീഷ് ചൊള്ളാനി പറഞ്ഞു . മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, പ്രൊഫ. സണ്ണി സഖറിയാസ്, എം.പി. കൃഷ്ണന്‍നായര്‍, കെ.ആര്‍. മുരളീധരന്‍നായര്‍, ജോര്‍കുട്ടി ചെമ്പകശ്ശേരി, തോമസുകുട്ടി നെച്ചിക്കാട്ട്, പ്രശാന്ത് വള്ളിച്ചിറ, ടോം നല്ലനിരപ്പേല്‍, ടോം രാജ്, ബിജോയ് ഇടേട്ട്, മനോജ് വള്ളിച്ചിറ, ജോയ് മഠം, ബിജു വാതല്ലൂര്‍, ബേബി കീപ്പുറം, അപ്പച്ചന്‍ പാതിപ്പുരയിടം, ജോസഫ് പനയ്ക്കച്ചാലി, വേണു വേങ്ങയിൽ , മാത്യു മൂഴയില്‍ എന്നിവര്‍ പങ്കെടുത്തു. സാബു എബ്രഹാം സ്വാഗതവും ജോഷി വട്ടക്കുന്നേൽ കൃതജ്ഞതയും പറഞ്ഞു

പ്രവാസം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ (ഇ.ജി.എ) കുവൈത്ത് ചാപ്റ്റർ (കെ.ഇ.എ) ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു. മംഗഫിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ.എം. ജവാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ അബ്ദുൽ സലാം സലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൂട്ടമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അംഗങ്ങളെ ഉണർത്തി. നാടിനെതിരെ ഉയർന്നുവരുന്ന വർഗീയ കുപ്രചാരണങ്ങളെയും നാടിന്റെ ഭാവിയെ തകർക്കുന്ന ലഹരി വിപത്തിനെതിരെയും യോഗം പ്രമേയം അവതരിപ്പിച്ചു. ഫാബി ആമീൻ ഖിറാഅത്ത് അവതരിപ്പിച്ചു. ട്രഷറർ നാസിം വട്ടക്കയം സ്വാഗതവും തസ്‌ലീം നന്ദിയും പറഞ്ഞു.ഈ വർഷം ഹജ്ജ് നിർവഹിക്കുന്നതിന് പുറപ്പെടുന്ന പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.ഷാഹിദ് ചാലിപ്പറമ്പ്, ഷമീർ മണക്കാട്ട്, കെ.എം.ഷിബിലി എന്നിവർ നേതൃത്വം നൽകി. കുവൈത്തിലെ വിവിധ മേഖലകളിൽ താമസിക്കുന്ന ഈരാറ്റുപേട്ടക്കാർ പങ്കെടുത്തു.

വിദ്യാഭ്യാസം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; ആകെ വിജയം 88.39 ശതമാനം

ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കുമെന്നാണ് വിവരം.  17,04,367 വിദ്യാർത്ഥികളാണ് സിബിഎസ് ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.