വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പ്രതിഷേധങ്ങളുടെ ഐക്യമാണ് രാജ്യത്തിന്റ ശക്തി എസ്.ഡി.പി ഐ

ഈരാറ്റുപേട്ട- RSS നിയത്രിത കേന്ദ്ര സർക്കാറിന്റ ജനവിരുദ്ധ മുസ്ലീം വിരുദ്ധ ഫാസിസ്റ്റ് അജണ്ടയെ പരാജയപ്പെടുത്താൻ ഓരോ പൗരനും മുന്നോട്ട് വരേണ്ടതുണ്ട്. വഖഫ് ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ബിൽ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയെ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വിത്യാസങ്ങൾ മറന്ന് ഒറ്റകെട്ടായി പ്രതിരോധിക്കണം എന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡൻറ് സി.പി. ലത്തീഫ് പറഞ്ഞു. കേന്ദ്ര സർക്കാറിന്റ് ജനദ്രോഹ നയങ്ങൾ , ഭരണ പരാജയം, കോർപ്പറേറ്റ് മുതലാളിമാരുടെ വായ്പകൾ എഴുതി തള്ളൽ, കർഷക വിരുദ്ധ നയങൾ വർഗീയ - വിഭജന രാഷ്ട്രിയം, തുടങ്ങിയവയ്ക്കെതിരേ ശബ്ദമുയർത്തിന്റ പേരിൽ കേന്ദ സർക്കാർ എസ്. : ഡി.പി.ഐ - യെ വേട്ടയാടുകയാണ്. വഖഫ് ഭേദഗതി ബില്ലിനെതിരേ ദേശിയ തലത്തിൽ എസ് ഡി പി ഐ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളുടെ ജനപങ്കാളിത്തം കൊണ്ട് ഭയചകിതരായ കേന്ദ്ര സർക്കാർ പാർട്ടിയെ ലക്ഷ്യമാക്കി അന്വേഷണ ഏജസിസികളെ ദുരുപയോഗം ചെയ്ത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. എസം.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കണവെൻഷ ൻ സി.പി. ലത്തിഫ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ സഫീർ കുരു വ നാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് വിഷയവതരണം നടത്തി. ജി ല്ലാ സെക്രട്ടറി കെ.എസ് ആരിഫ്, പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ കമ്മിറ്റി അംഗങളായ സി.എച്ച് ഹസീബ് , എന്നിവർ സംസാരിച്ചു. സുബൈർ വെളളാപള്ളി ൽ സ്വാഗതവും, ജെലീൽകെ.കെ. പി നന്ദിയും പറഞ്ഞു.

പ്രാദേശികം

എൽ.എസ്.എസ് പരീക്ഷയിൽ ഗവ. മുസ്‌ലിം എൽ.പി സ്കൂളിന് ഉജ്വല വിജയം

ഈരാറ്റുപേട്ട:  2025 ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ് പരീക്ഷ എഴുതിയ ഗവ. മുസ്‌ലിം എൽ.പി. സ്കൂളിലെ 12 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഫാത്തിമ എം.എൻ സ്വലാഹുദ്ധിൻ ഫൈസി, നെസ്മ ഫാത്തിമ, നഹാൻ അഹ്മദ്, ഫാദിൽ മേത്തർ, സെറ ഫാത്തിമ, ഫാത്തിമത്തു സഹ്റ, ആയിശ അൽസബ, സൻഫ മെഹ്റിൻ, ഹംന മറിയം, സ്വാബിഹ മറിയം, ഫായിസ് മുഹമ്മദ് തുടങ്ങിയവരാണ് . ഗവ. മുസ്‍ലിം എൽ.പി. സ്കൂളിൽനിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയത്. ഉന്നത വിജയം നേടിയ വിജയികളെ പി.റ്റി.എ. പ്രസിഡണ്ട് ഹുസൈൻ, സ്കൂൾ ഹെഡ് മാസ്റ്റർ മാത്യു കെ ജോസഫ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ, പി. റ്റി.എ, എം പി.റ്റി.എ. അംഗങ്ങൾ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങൾ അഭിനന്ദിച്ചു.  

പ്രാദേശികം

11 വിദ്യാർത്ഥികൾക്ക് യു.എസ്.എസ് സ്കോളർഷിപ്പ്

ഈരാറ്റുപേട്ട.ഈ വർഷം  ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ 11  വിദ്യാർത്ഥിനികൾക്ക് യുഎസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി. സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥിനികളെ മാനേജ്മെൻറും പി.ടി.എ.യും അഭിനന്ദിച്ചു

പ്രാദേശികം

ദാറുൽ ഖുർആൻ ഹിഫ്ള് കോളേജ് സനദ് ദാനവും ഖുർആൻ സമ്മേളനവും

പൂഞ്ഞാർ:ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഹിഫ്ള് കോളേജിൻ്റെ സനദ് ദാനവും ഖുർആൻ സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്നു.സ്ഥാപനത്തിൽ നിന്നും ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയ പത്ത് വിദ്യാർത്ഥികൾ സനദ് ഏറ്റുവാങ്ങി.സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഗൈഡൻസ് പബ്ലിക് സ്കൂളിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.        കെ.എ അൻസാരിയുടെ  അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൾ കെ. എം അക്ബർ സ്വലാഹി റിപ്പോർട്ട് അവതരിപ്പിച്ചു.സലിം കരുനാഗപ്പള്ളി, പി.ഇ.ഇർഷാദ്, കെ.എ ഹാരിസ് സ്വലാഹി, അജ്മി അബ്ദുൽ ഖാദർ, കെ.പി. ഷെഫീഖ്,വി.എ.നജീബ്, വി.എം അജ്നാസ്, ആസ്മി അൻസാരി,അബ്ദുൽ റഹ്മാൻ മൗലവി എന്നിവർ സംസാരിച്ചു.

കേരളം

ഏകീകൃത ഐഡന്റിറ്റി കാർഡ്: വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

കോട്ടയം: തൊഴിൽ വകുപ്പിനുകീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കുന്നതിന്റ ഭാഗമായി ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ.  എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ് ലോഡ് ചെയ്യുകയും വേണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും വിവരങ്ങൾ അപ് ഡേറ്റ് ചെയ്യാം. തൊഴിലാളികൾക്ക് നേരിട്ടോ ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ വിവരങ്ങൾ നൽകാം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ,മൊബൈൽ നമ്പർ അതത് ക്ഷേമനിധി ബോർഡുകൾ നിഷ്‌കർഷിക്കുന്ന മറ്റു രേഖകൾ സഹിതമായിരിക്കണം അപ്ഡേഷൻ നടത്തേണ്ടത്. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ തുക കൂടി അടയ്ക്കേണ്ടതാണെന്നും ലേബർ കമ്മീഷണർ അറിയിച്ചു. അവസാന തീയതി ജൂലൈ 31.

കോട്ടയം

സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗതിയിൽ

കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.    രണ്ടു ഘട്ടങ്ങളിലായിട്ടാണു നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 2019-2020 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂർത്തീകരിച്ചത്. മുകളിലത്തെ നിലയുടെ പൂർത്തീകരണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്.  കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽനിന്ന് 50 മീറ്റർ ദൂരത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 1198.5 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന കെട്ടിടത്തിൽ  വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് തൃപ്തികരമായി പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഒരുക്കുന്നത്. പെയിന്റിംഗ് ജോലികളും ഇന്റീരിയർ ജോലികളുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. പഞ്ചായത്ത് ഓഫീസ്,  വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി, വി.ഇ.ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, തദ്ദേശ സ്വയംഭരണവകുപ്പ് ഓഫീസ് എന്നിവയാണ് ഉണ്ടാവുക. കടപ്ലാമറ്റം പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ ഒരു കുടക്കീഴിലാകും.

കോട്ടയം

*ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ്‌ 17 ന് ശനിയാഴ്ച കോട്ടയത്ത്‌

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) " ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം " എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ്‌ 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്. ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും, ചർച്ചയും ഉണ്ടാവും. രാവിലെ 9 ന് ബഹുമാന്യനായ കോട്ടയം എം എൽ എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും. തുടര്‍ന്ന് ഐ.എ.പി.എ യുടെ സ്റ്റേറ്റ് പ്രസിഡന്റ് അക്യു മാസ്റ്റർ ഷുഹൈബ് റിയാലു മുഖ്യപ്രഭാഷണം നടത്തും. ഐ. എ. പി. എ. സംസ്ഥാന ജനറൽ സെക്രട്ടറി അക്യുമാസ്റ്റർ. സി. കെ. സുനീർ, സംസ്ഥാന ട്രെഷറർ അക്യുമാസ്റ്റർ ഖമറുദ്ദീൻ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്യുമാസ്റ്റർ.സയ്യിദ് അക്രം, ഐ. എ. പി. എ സംസ്ഥാന ജോയിന്റ് സെക്രട്ടറി അക്യുമാസ്റ്റർ അൽത്താഫ് മുഹമ്മദ്‌, പ്രോഗ്രാം കൺവീനർ അക്യു മാസ്റ്റർ സുധീർ സുബൈർ തുടങ്ങിയവർ സംസാരിക്കും.. ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പൊതുസമ്മേളനം കോട്ടയം മുനിസിപ്പൽ ചെയപേഴ്സൺ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യും.. വൈകിട്ട് 4.30 ന് എഡ്യൂ മീറ്റ് അവസാനിക്കും.. പത്ര സമ്മേളനത്തില്‍ പങ്കെടുത്തവർ..അക്യു മാസ്റ്റർ.ഷുഹൈബ് റിയാലു. (സ്റ്റേറ്റ് പ്രസിഡന്റ്, ഐ.എ.പി.എ.), അക്യു മാസ്റ്റർ സുധീർ സുബൈർ ( സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഐ. എ. പി. എ, പ്രോഗ്രാം കൺവീനർ ),Acu. Pr. അനസ് ഗഫൂർ (എറണാകുളം, ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ),Acu. Pr. രശ്മി ജയേഷ് (എറണാകുളം, ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി),Acu. Pr. ഫാസിൽ ഫരീദ് (കോട്ടയം, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി), Acu. Pr. ജാരിഷ്. കെ. ജെ (കോട്ടയം, ആലപ്പുഴ ജില്ലാ പി. ആർ. ഓ ), Acu. Pr. മുഹമ്മദ്‌ സാലി (കോട്ടയം, ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറി), സഹീർ മുഹമ്മദ്‌ (കോട്ടയം, ആലപ്പുഴ ജില്ലാ ട്രെഷറർ)Acu. Pr. അഞ്ചു ജോസഫ് ( തൃശൂർ ജില്ലാ അംഗം)

കോട്ടയം

സിവിൽ ഡിഫൻസ് വോളന്റിയർ: രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം: രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത മാനേജ്‌മെന്റ്, ജനക്കൂട്ട നിയന്ത്രണം, പൊതുസുരക്ഷ, ദുരന്ത പുനരധിവാസ പ്രവർത്തനം, സർക്കാർ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കൽ എന്നിവയിൽ പരിശീലനം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി മേരാ യുവ ഭാരത് സിവിൽ ഡിഫൻസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജൻസികളുമായി ചേർന്ന് വൊളന്റിയർമാർക്ക് ഒരാഴ്ചത്തെ വിദഗ്ദ്ധ പരിശീലനം നൽകും.   സെൽഫ് ഡിഫൻസ് വൊളന്റിയർമാരായി മൈ ഭാരത് പോർട്ടലിൽ https://mybharat.gov.inൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരത്തിന് ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടണം. ഫോൺ:8547628819