വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

നോമ്പ് തുറക്കാന്‍ റമദാന്‍ സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ?

നോമ്പ് തുറക്കാന്‍ റമദാന്‍ സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ? വളരെ സിംപിളായി രുചികരമായ രീതിയില്‍ ഉന്നക്കായ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ നേന്ത്രപ്പഴം – 3 എണ്ണം അരിപൊടി – 2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് – 1 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന് എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് അരിപൊടി കൂടെ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായി വന്നാല്‍ നെയ്യ് ചേര്‍ത്ത് കൊടുക്കാം. അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഫ്‌ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇത് ചൂടായി വന്ന എണ്ണയില്‍ വറുത്തെടുത്താല്‍ ഉന്നക്കായ തയ്യാ

ജനറൽ

ചൂടുകാലത്ത് തണ്ണിമത്തൻ ഒരു വെറൈറ്റി സ്റ്റൈലിൽ കുടിച്ചാലോ..?

തണ്ണിമത്തൻ നാരങ്ങാ വെള്ളം വേനൽക്കാലത്ത് മികച്ച ഒരു പാനീയമാണ്. പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ല എന്ന് നമുക്കറിയാവുന്ന സാഹചര്യത്തിൽ നമുക്കിവിടെ അതൊഴിവാക്കാം. തണ്ണിമത്തനിൽ മധുരം ഉണ്ടല്ലോ… ആവശ്യമായ ചേരുവകൾ വിത്തില്ലാത്ത തണ്ണിമത്തൻ – 5-6 കപ്പ് (760 ഗ്രാം) നാരങ്ങയുടെ നീര് – 2 പുതിനയില – ഒരു പിടി പുതിനയില തയ്യാറാക്കുന്ന വിധം തണ്ണിമത്തൻ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ജ്യൂസ് അരിച്ചെടുക്കുക. ആ മിശ്രിതത്തിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. വീണ്ടും നന്നായി മിക്സ് ചെയ്യുക. വിശ്രമ വേളകളിൽ തണ്ണിമത്തൻ നാരങ്ങാ വെള്ളം കൂടുതൽ ആസ്വദിക്കാൻ ഐസിട്ട് കുടിക്കുക എന്നിട്ട് കഠിനമായ ചൂടിനെ നേരിടുക. അഞ്ച് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ ഇതിന്റെ രുചി കാരണം ഒരു മണിക്കൂറിൽ കൂടുതൽ ഈ പാനീയം  ഉണ്ടാവുമെന്ന് തോന്നുന്നില്ലാ.

പ്രാദേശികം

ഇളപ്പുങ്കൽ കാരയ്ക്കാട് പാലം പുനർ നിർമിക്കണം: പ്രദേശ വാസികളുടെ നിൽപ് സമരം

ഈരാറ്റുപേട്ട: രണ്ട വർഷം മുമ്പ് പ്രളയത്തിൽ തകർന്ന മീനച്ചിലാറിന് കുറുകെയുള്ള ഇളപ്പുങ്കൽ - കാരയ്ക്കാട് പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികളുട നിൽപ് സമരം. തകർന്ന പാലത്തിന് പകരമായി പുതിയ പാലം വേണെന്ന നിരന്തരമായ ആവശ്യംസംസ്ഥാന സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടമ്മമാരും നാട്ടുകാരും പാലത്തിലും പുഴയിലുമായി നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചത്. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ സമരം അബ്ദുൽ ഖാദർ അജ്മി ഉദ്ഘാടനം ചെയ്തു.  ബാസിത്ത് മൗലവി, നിസാർ മൗലവി, ഹാഷിർ നദ്‌വി, യുസഫ് ഹിബ, എൻ.എം നിയാസ്, താഹിർ പേരകത്തുശേരിൽ എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭയും തലപ്പുലം പഞ്ചായത്തും ഇളപ്പുങ്കലിൽ ഗതാഗത യോഗ്യമായ പാലം പണിയണമെന്ന് രണ്ട് വർഷം മുമ്പ്  പ്രമേയം പാസ്സാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ല. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ കാരയ്ക്കാട് പാലം ഒഴികെ പ്രളയത്തിൽ തകർന്ന മറ്റെല്ലാ പാലങ്ങളും പുനർനിർമ്മിച്ചതായാണ് നാട്ടുകാർ പറയുന്നത്.  2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയത്. ഈരാറ്റുപേട്ട നഗരസഭയിലെ കാരക്കാട് നിവാസികൾക്കും തലപ്പുലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും മീനച്ചിലാറിന്റെ മറുകരയിലെത്താനുള്ള ഏക ആശ്രയം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് തകർന്നതോടെ ഏറെ ദൂരം സഞ്ചരിക്കേണ്ടിവന്നിരിക്കുകയാണ് ഇവിടത്തുകാർക്ക്. ഈരാറ്റുപേട്ട നഗരത്തിലൂടെ ഏഴ് കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇവിടെനിന്നുള്ള വിദ്യാർഥികൾ കാരക്കാട് സ്‌കൂളിലെത്തുന്നത്. പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വിവിധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുകയും മന്ത്രിമാരുൾപ്പെടെയുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഒന്നര വർഷം മുമ്പ് ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമാണോദ്ഘാടനവേളയിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന് കാരക്കാട് സ്‌കൂളിലെ വിദ്യാർഥികൾ നേരിട്ട് നിവേദനം സമർപ്പിച്ചിരുന്നു. പാലം തകർന്ന നാളിൽ മന്ത്രിമാർ അടക്കം ജന പ്രതിനിധികൾ സന്ദർശിച്ച് നിർമാണ പ്രവർത്തനത്തിന് നടപടി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.  ഇളപ്പുങ്കൽ പാലം വീതികൂട്ടി നിർമിക്കണമെന്ന് പതിറ്റാണ്ടുകളായി നാട്ടുകാർ ആവശ്യപ്പെട്ടു വരുകയായിരുന്നു. തൊടുപുഴ-കാഞ്ഞിരപ്പള്ളി റോഡും ഈരാറ്റുപേട്ട-പീരുമേട് സംസ്ഥാനപാതയും ഇതിനു സമീ പത്തുകൂടെയാണ് കടന്നുപോകൂന്നത്. വീതികൂട്ടി ഇവിടെ പാലം നി ർമിച്ചാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽനിന്ന് വിനോദകേ ന്ദ്രമായ വാഗമണ്ണിലേക്ക് വേഗത്തിലെത്താൻ കഴിയും. ഈരാറ്റുപേട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രാദേശികം

പൗരത്വ ഭേദഗതി നിയമം പിൻവലികുക എന്നാവശ്യപ്പെട്ടു കൊണ്ട് ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധയോഗം

ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ വിജയം സുനശ്ചിതമാക്കി പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കുന്നത്തേതിരെ എൽഡിഎഫ്  സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തിലെ പങ്കാളിത്തം. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച യോഗം ഡോ കെ ടി ജലീൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും തൊഴിലാളികളുമുൾപ്പടെ നൂറുകണക്കിന് ജനം യോഗത്തിൽ പങ്കെടുത്തു. എൽ ഡി എഫ് കൺവീനർ നൗഫൽഖാൻ യോഗത്തിന് അധ്യക്ഷനായി. എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്ക്, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ, എൽ ഡി എഫ് നേതാക്കളായ രമ മോഹൻ, കുര്യാക്കോസ് ജോസഫ്,കെ രാജേഷ്, ഷമീം അഹമദ്, തങ്കമ്മ ജോർജ്കുട്ടി, രമേഷ് ബി വെട്ടിമറ്റം, തോമസ് മാത്യു, അഡ്വ.വി എൻ ശശിധരൻ, പി ആർ ഫൈസൽ, റഫീഖ് പട്ടരുപ്പറമ്പിൽ, അക്ബർ നൗഷാദ്, പി പി എം നൗഷാദ് എന്നിവർ സംസാരിച്ചു

ഇൻഡ്യ

പെട്രോള്‍, ഡീസല്‍ വില കുറച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്

 രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.  രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ വൈകിട്ട് നിയമിച്ചിരുന്നു. ഇതോടെ ലോക്സഭ തെര‍ഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തിരക്കിട്ട തീരുമാനം. പെട്രോളിനും ഡീസലിനും നേരത്തെയും കേന്ദ്ര  സര്‍ക്കാര്‍ കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല. ദില്ലിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും.  ഇന്ധന നികുതിയില്‍ ഏതുരീതിയില്‍ കുറവ് വരുത്തിയാണ് രണ്ടു രൂപ കുറച്ചതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

പ്രാദേശികം

ആഴത്തിൽ വലയെറിഞ്ഞ് അരുവിത്തുറ കോളേജിൽ മൽസ്യ കൊയ്ത്ത്.

അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ മൽസ്യം ലഭിച്ചു. വിളവെടുപ്പിൻ്റെ ഉദ്ഘാടനം കോളേജ്‌ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഫാ ജോയൽ പണ്ടാരപറമ്പിൽ, അനദ്ധ്യാപക ജീവനക്കാരായ ജോബി ഇടത്തിൽ ജോമി വിളയാനിക്കൽ തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി.

കേരളം

ഇനി വ്രതശുദ്ധിയുടെ പുണ്യകാലം

ഇസ്ലാംമതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങൾ വെടിഞ്ഞ് ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാർഥനാനിർഭരമാവും. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുർആൻ പാരായണത്തിന്റെ, പ്രാർഥനയുടെ, വിശുദ്ധിയാൽ നിറയും. ( ramzan 2024 begins ) ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാൻ. ഈ മാസത്തിൽ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും വെടിഞ്ഞുള്ള ത്യാഗം, ഖുർആൻ പാരായണം, രാത്രിയിൽ തറാവീഹ് നമസ്‌കാരം, ദാനധർമങ്ങൾ, ഉദ്‌ബോധന ക്ലാസുകൾ എന്നിവയൊക്കെ റമസാൻ മാസത്തിൽ നടക്കും. ആയിരം മാസത്തെക്കാൾ പുണ്യമുണ്ടെന്ന് കരുതപ്പെടുന്ന ലൈലത്തുൾ ഖദർ രാത്രി റമസാനിലാണ്.

കേരളം

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽലൈസന്‍സ് റദ്ദാക്കും: എംവിഡി മുന്നറിയിപ്പ്

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്.  ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്. ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്.