വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട്  തീരങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 28ന് രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്നാണ് ദേശീയ  സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം, മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം, മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം- എന്നിവയാണ് നിർദേശങ്ങൾ.

ജനറൽ

‘സുരക്ഷിതരായിരിക്കൂ, പെട്ടെന്ന് എല്ലാം ശരിയാകട്ടേ..’: ഗൾഫ് ജനതയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടി

മഴക്കെടുതിയിൽ വലയുന്ന ഗൾഫ് ജനതയോട് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ.

ജനറൽ

വിഷുവിന് രാവിലെ നല്ല മൊരിഞ്ഞ മസാല ദോശ ആയാലോ ?

വിഷുവിന് രാവിലെ നല്ല മൊരിഞ്ഞ മസാല ദോശ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ മസാല ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ദോശയ്ക്ക് വേണ്ട ചേരുവകള്‍ ദോശ മാവ് – 1 ലിറ്റര്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് നെയ്യ് – ആവശ്യത്തിന് മസാല തയാറാക്കാന്‍ വേണ്ട ചേരുവകള്‍ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ കടുക് – 1 ടീസ്പൂണ്‍ വറ്റല്‍ മുളക് – 4 എണ്ണം കറിവേപ്പില – 2 തണ്ട് ഇഞ്ചി (ചെറുതായി അരിഞ്ഞത്)- 1 ½ ടേബിള്‍ സ്പൂണ്‍ പച്ചമുളക് – 4 എണ്ണം സവാള – 4 എണ്ണം ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)- 4 എണ്ണം വലുത് കാരറ്റ് – 1 മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മല്ലിയില – ½ കപ്പ് ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് മസാല തയാറാക്കുന്ന വിധം ഒരു ഫ്രൈ പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ തീ കുറയ്ക്കാം. അതിനുശേഷം നാല് വറ്റല്‍മുളക്, കുറച്ച് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ക്കാം. സവാള പെട്ടെന്ന് വഴന്നു വരാന്‍ വേണ്ടി ഉപ്പ് ചേര്‍ത്തു കൊടുക്കാം. ഇതിന്റെ കൂടെ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് ഇളക്കുക. ഇത് വഴന്ന് വരുന്ന സമയത്ത് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയാം. ഇനി സവാളയിലേക്ക് നമുക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്തിളക്കുക. ഇനി ഒരു അരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു മല്ലിയില കൂടി ചേര്‍ക്കാം. ഇനി ഉപ്പും വെള്ളവും വേണമെങ്കില്‍ ആവശ്യത്തിന് വീണ്ടും ചേര്‍ക്കുക. മസാല റെഡി ഇനി നമുക്ക് ദോശ റെഡിയാക്കാം ദോശക്കല്ല് നന്നായി ചൂടായശേഷം നല്ലെണ്ണ തൂത്ത് കൊടുക്കുക. കല്ല് നന്നായി ചൂടായിരിക്കുകയാണെങ്കില്‍ ദോശ നന്നായി പരത്താന്‍ പറ്റില്ല. അപ്പോള്‍ ആ ചൂടൊന്നു കുറയ്ക്കാന്‍ വേണ്ടി കുറച്ച് വെള്ളം ദോശക്കല്ലിലേക്ക് ഒഴിച്ചു പരത്തുക ദോശ മാവ് ഒഴിച്ച് ചെറുതായി ഒന്ന് വാടിതുടങ്ങുമ്പോള്‍ കുറച്ച് നെയ്യ് ഒഴിക്കുക. മൊരിഞ്ഞു വരുന്ന ദോശയിലേക്ക് മസാല മിക്‌സ് വച്ച് മടക്കി എടുക്കുക. ഈ സമയം തീ കുറച്ച് വയ്ക്കുക.

പ്രവാസം

കലിതുള്ളി മഴയെത്തി; യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ, ഒരു മരണം

തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്. അബുദാബി: യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്.  ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും സെന്റര്‍ അറിയിച്ചു. അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.  

പ്രാദേശികം

മുസ്ലിം ഗേൾസ് മെഗ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി

ഈരാറ്റുപേട്ട .1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ  മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി  റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു കോഡിനേറ്റർ ഷാഹിറ ഷൈജൽ അലി സ്വാഗതവും ഹൈമ കബീർ നന്ദിയും പറഞ്ഞു..

മരണം

പടിപ്പുരക്കൽ വീട്ടിൽ കരീം (60) വയസ്സ് മരണപ്പെട്ടു

ഈരാറ്റുപേട്ട തെക്കേക്കര  മുത്താരംകുന്ന് ഭാഗംപടിപ്പുരക്കൽ വീട്ടിൽ കരീം (60)  വയസ്സ് മരണപ്പെട്ടു ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.  

മരണം

അബ്ദുൽ സലാം ഹാജി (80) നിര്യാതനായി

ഈരാറ്റുപേട്ട. റബ്ബർ വ്യാപാരിയായ പഴയംപറമ്പിൽ അബ്ദുൽ സലാം ഹാജി (80) നിര്യാതനായി ഭാര്യ നൂർജഹാൻ കൂട്ടിക്കൽ പുത്തൻ വീട്ടിൽ കുടുംബാംഗംമക്കൾ ഷിനു, ഷംന മരുമക്കൾ  റിയാസ് എർണാകുളം ,റഫീഖ് കോഴിക്കോട് ( സഊദി അറേബ്യ)  ഖബറക്കം നടത്തി.

പ്രാദേശികം

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.   ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 നും വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4 നുള്ള കുർബാനയ്ക്കു ശേഷം കൊടിയേറ്റ്. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 6 മണിക്ക് പുറത്ത് നമസ്കാരം. 6.30ന് 101 പൊൻകുരിശുകളുമായി നഗര പ്രദക്ഷിണം, 9 ന് സുവിശേഷ കീർത്തനം.  ഏപ്രിൽ 23ന് രാവിലെ 5.30 നും 6.45 നും 8 നും  വിശുദ്ധ  കുർബാന, നൊവേന. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12 നും 1.30 നും 2.45 നും  വിശുദ്ധ കുർബാന. 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വി.കുർബാന അർപ്പിക്കും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.  പ്രധാന തിരുനാൾ ദിനമായ 24 ന് 10.30 ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ  തിരുനാൾ റാസ, 12.30ന് പ്രദക്ഷിണം. രാവിലെ 5.30 നും 6.45 നും 8 നും ഉച്ചകഴിഞ്ഞ് 3 നും 4.15 നും  5.30 നും 6.45 നും വിശുദ്ധ  കുർബാന, നൊവേന.  ഇടവകക്കാരുടെ തിരുന്നാൾ ദിനമായ 24 ന് രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ  കുർബാന, നൊവേന.  7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ.  ഏപ്രിൽ 26 മുതൽ 30 വരെ രാവിലെ 5.30 നും 6.30നും 7.30 നും വൈകുന്നേരം 7 നും  വിശുദ്ധ  കുർബാന, നൊവേന. എട്ടാമിടമായ മെയ് ഒന്നിന് രാവിലെ 5.30, 6.45, 8, 10.30, 12, 1.30, 2.45, 4, 5.15, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന. മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 5.30 നും 6.30 നും 8 നും 10.30നും 4 നും വിശുദ്ധ കുർബാന. കഴിഞ്ഞ വർഷം (2023) നടത്തിയതുപോലെ, ഏപ്രിൽ 22 ന് കൊടിയേറ്റിനും പുറുത്തു നമസ്കാരത്തിനു ശേഷം പള്ളിയിൽ നിന്ന് വടക്കേക്കര കുരിശുപള്ളിയിലേക്ക് 101 പൊൻകുരിശുമേന്തി വിശ്വാസ പ്രഖ്യാപന പ്രദക്ഷിണം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കൈക്കാരൻമാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ് കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ പോർക്കാട്ടിൽ,  ടോം പെരുനിലം എന്നിവർ അറിയിച്ചു.