വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഗാന്ധര്‍വ’ സംവിധായകന് വിട; സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു. മുംബൈലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീ‍ഴടങ്ങിയത്. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസിന് 99 ശതമാനം വിജയം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈരാറ്റുപേട്ട മുസ്‍ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ

പ്രാദേശികം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ.

01 ആസിയ ബത്തൂൽ, 02 മറിയം ദാനിയ, 03 ശിഫ ജാസ്മിൻ, 04 സക്കിയ സൈനബ്, 05 അസ്‌ലം മുഹമ്മദ്, 06 ഷാഹിദ് ഹുസൈൻ (എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് ഹയാത്തൂദ്ധീൻ ഹൈസ്‌കൂൾ, ഈരാറ്റുപേട്ട)

മരണം

ഈരാറ്റുപേട്ട: ഉംറ കർമ്മം ചെയ്യുന്നതിനാ യി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു.

ഈരാറ്റുപേട്ട വെള്ളാപ്പള്ളി പറമ്പിൽ ജമാൽ 72 ആണ് മരണമടഞ്ഞത്കബറടക്കം മക്കയിൽ നടത്തിഭാര്യ: സൈനബമക്കൾ : അനസ്, നവാസ്, മുംതാസ്, ഹസീനമരു: ജാസ്മിൻ, റ്റീച്ചർ ഗവ: എൽ.പി എസ്. ഈരാറ്റുപേട്ട, ഫൗസി, സിയാദ്, സജിനാസ്

ജനറൽ

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിസന്‍സും രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

ജനറൽ

വൈകിയുറങ്ങുന്നവരാണോ?എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

പുതുതലമുറയിൽപ്പെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്.അർധരാത്രി കഴിഞ്ഞാണ് പലരും ഉറക്കത്തെക്കുറിച്ച്ചിന്തിക്കുന്നതുപോലും. ജോലി ആവശ്യങ്ങള്‍, സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍, ചികിത്സ സംബന്ധമായ അവസ്ഥകള്‍, ഉറക്ക തകരാറുകള്‍ തുടങ്ങിയവയെല്ലാം ഇതിനുകാരണമാണ്. എന്നാൽ, എത്രയൊക്കആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് രോഗകാരണമാവും.ഓർമക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി,ചർമരോഗങ്ങൾ, കരൾരോഗങ്ങൾ...തുടങ്ങിയവ യുവാക്കളിൽ വൻതോതിൽ വർധിച്ചുവരികയാണ്.ഇത് ഒരു പ്രധാന കാരണമാണ് ഉറക്കക്കുറവ്.ശരീരത്തിനും മനസിനും വിശ്രമം നൽകുന്ന ഒരു പ്രക്രിയയാണ് ഉറക്കം.ശരീരത്തിന്റെ ആരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഹൃദ്രോഗം മുതൽ മാനസികാസ്വാസ്ഥ്യം വരെ സങ്കീർണമായ അവസ്ഥകൾക്ക് ഉറക്കക്കുറവ് കാരണമാകുന്നുണ്ട്.പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ് മുതൽ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്.ഉറക്കത്തി​​​​ന്റെ ദൈർഘ്യം കുറഞ്ഞാൽ അത്​ ശരീരത്തി​​ന്റെ ചയാപചയ പ്രവർത്തനങ്ങൾ (Metabolism) താറുമാറാക്കും.ആന്തരികാവയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്​ തലച്ചോറിന്​ തുടർച്ചയായി എട്ട്​ മണിക്കൂറെങ്കിലും വിശ്രമം ആവശ്യമാണ്.കരൾ അതിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ശുദ്ധീകരിക്കുന്നത് രാത്രിയിലാണ്.അപകടകരമായ ഏകാഗ്രതക്കുറവ്, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, ദഹനപ്രശ്​നങ്ങൾ, കുടലിലെ അൾസർ, അകാലവാർധക്യം, ലൈംഗികശേഷിക്കുറവ്​, അമിതകോപം തുടങ്ങിയവും ഉറക്കമില്ലായ്​മയുടെ പാർശ്വഫലങ്ങളാണ്. ഉറക്കം മെച്ചപ്പെടുത്താൻ  എല്ലാ ദിവസവും ഉറങ്ങാൻ കൃത്യസമയം പാലിക്കണം. ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്. ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക. വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക. കാപ്പി, ചായ, പുകയില ഉത്പന്നങ്ങൾ പോലുള്ള നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന വസ്തുക്കൾ വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. ഉറക്കത്തിന് മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണം.പകൽസമയത്ത് ആരോ​ഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നതും ​ഗുണം ചെയ്യും

ജനറൽ

ഉഴുന്നുവടയും പരിപ്പുവടയും മാറി നില്‍ക്കും; കിടിലന്‍ രുചിയൂറും ഒരു വെറൈറ്റി വട

കിടിലന്‍ രുചിയില്‍ ചക്ക വട തയ്യാറാക്കിയാലോ ? വളരെ സിംപിള്‍ റെസിപ്പിയില്‍ കിടിലന്‍ രുചിയില്‍ ചക്ക കൊണ്ടൊരു ടേസ്റ്റി വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ശീമ ചക്ക – 1/2 കിലോഗ്രാം ചുവന്ന മുളക് – 5 എണ്ണം ജീരകം – 1 സ്പൂണ്‍ ഇഞ്ചി – 2 സ്പൂണ്‍ പച്ചമുളക് – 2 എണ്ണം കറിവേപ്പില -2 തണ്ട് മൈദ -2 സ്പൂണ്‍ ഉപ്പ് -1 സ്പൂണ്‍ റവ -2 സ്പൂണ്‍ എണ്ണ -1/2 ലിറ്റര്‍ തയ്യാറാക്കുന്ന വിധം ശീമ ചക്ക തോല്‍ കളഞ്ഞു ചെറുതായി അരിഞ്ഞു കുക്കറില്‍ വേവിച്ച് എടുക്കുക. ശേഷം മിക്‌സിയില്‍ നന്നായി അരച്ച് എടുക്കാം. അതിലേക്ക് ചുവന്ന മുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതയ്ക്കുക. അതിലേക്ക് മൈദ, റവ, എന്നിവ ആവശ്യത്തിനു ഉപ്പ് ചേര്‍ത്തു കൊടുക്കുക തുടര്‍ന്ന് കൈ കൊണ്ടു കുഴച്ചു വടയുടെ രൂപത്തിലാക്കി എണ്ണയില്‍ വറത്തു കോരുക.

ജനറൽ

ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരംകിനിയും ഫ്രൂട്ട് സാലഡ്

ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരം കിനിയും ഫ്രൂട്ട് സാലഡ്. വെറും പത്ത് മിനുട്ടില്‍ നല്ല കിടിലന്‍ രുചിയില്‍ ഫ്രൂട്ട് സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ പഴങ്ങള്‍ – ആവശ്യത്തിന് ( ഇഷ്ടമുള്ള പഴങ്ങളെല്ലാം ഉപയോഗിക്കാം ) പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍ പാല്‍ – 5 ടേബിള്‍ സ്പൂണ്‍ വനില എസന്‍സ് – 1 ടീസ്പൂണ്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന വിധം പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍, പഞ്ചസാര, വാനില എസന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക മിക്‌സ് ചെയ്ത് സെറ്റ് ആവാന്‍ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാന്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്‌തെടുക്കുക.