വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

മഞ്ഞുമ്മൽ ബോയ്‌സി’ൽ ചെളിക്ക് പകരം ഉപയോഗിച്ചത് ഓറിയോ ബിസ്കറ്റ്..വെളിപ്പെടുത്തി ചിദംബരം

തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന്റെ ക്ലൈമാക്സ് അത്രവേഗമൊന്നും ആരും മറക്കില്ല.അതിൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി കുഴച്ചാണ് ഉണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു. മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികം

കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളന റാലി

ഈരാറ്റുപേട്ട : വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിന്റെ ഉജ്വല സമുദായ സമ്മേളനറാലി. കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി കോരിച്ചൊരിയുന്ന മഴയെ കൂസാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങളാണ് റാലിയിൽ അണിചേർന്നത്. അരുവിത്തുറ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഈരാറ്റുപേട്ട നഗരം ചുറ്റി അരുവിത്തുറ പള്ളി അങ്കണത്തിൽ സമാപിച്ചു. ക്രൈസ്തവ സഭകൾ കേരളത്തിന് നൽകിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുന്നവർക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടങ്ങൾക്കെതിരേയും റാലിയിൽ മുദ്രാവാക്യമുയർന്നു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ സാഹോദര്യത്തിനായുള്ള മുദ്രാവാക്യങ്ങളും റാലിയിൽ ഉയർന്നു. സമാപന സമ്മേളനം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. സമുദായങ്ങള്‍ അംഗങ്ങളെ നന്‍മയില്‍ വളര്‍ത്തണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്. അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവും ബാധിക്കുന്നുണ്ട്. സമുദായത്തിലെ ദളിതരെ സമുദ്ധരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. മദ്യവും മയക്കുമരുന്നും വഴി സമുദായം ബലഹീനമാകുന്നു. സമുദായബോധം പകര്‍ന്നുതന്നവരെ കുറിച്ച് സവിസ്തരം പഠിക്കാന്‍ തയാറാകണം. സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണ്. സഭാ ചരിത്രവും വിജ്ഞാനവും മാറ്റിനിര്‍ത്തി സമുദായം എന്ന നിലയില്‍ വളരാന്‍ കഴിയില്ല. സഭയും സമുദായവും ഒന്നിച്ചുപോകേണ്ടതാണ്. സുദായബോധവല്കരണം തീവ്രമായ നിലയില്‍ നടത്തണം. അത് കേവലം സംവരണബോധമല്ല. ഉത്തരവാദിത്വങ്ങളും നിറവേറ്റണം. സഭയുടെ അടിസ്ഥാന പരാമ്പര്യങ്ങള്‍ ഉറങ്ങിപോകാറുണ്ട്. അതിനെല്ലാം ഉണര്‍വ് നല്കിയത് കത്തോലിക്കാ കോണ്‍ഗ്രസാണ്. പ്രതിസന്ധികളിലെല്ലാം അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി 5 ഏക്കറായും വാര്‍ഷികവരുമാനം 8 ലക്ഷവും ആക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ നിന്നും പുറത്താകും. ജെബി കോശി റിപോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം. നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം. സമുദായബോധത്തിനായി ശരീരവും ആത്മാവും ഒന്നിച്ചുചേരണം. നസ്രാണികളുടെ സമുദായത്തിന്റെ ബലം എന്താണെന്ന് രാജ്യം തിരിച്ചറിയണം. എണ്ണത്തേക്കാള്‍ മഹത്വും സ്വാധീനവും നമുക്കുണ്ട്. വ്യക്തിപരമായി നിലനിന്നാല്‍ പോരാ സഭയായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും ബിഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

കേരളം

ആശ്വാസമായി വേനൽ മഴ; വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി

സംസ്ഥാനത്ത് പരക്കെ വേനൽ മഴ ലഭിച്ചതോടെ ഈ മാസം ആദ്യമായി വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ വൈദ്യുതി ഉപയോഗം 9.88 കോടി യൂണിറ്റാണ്. വൈദ്യുതി ആവശ്യകതയും 5000 MW ന് താഴെ എത്തി. ഇന്നലെ പീക്ക് സമയത്തെ ആവശ്യകത 4976 മെഗാവാട്ട് ആണ് വേണ്ടി വന്നത്. കഴിഞ്ഞ മാസം ആദ്യയാഴ്ച തന്നെ വൈദ്യുതി ഉപയോഗം പത്തു കോടി യൂണിറ്റിലെത്തിയിരുന്നു. 11 കോടി യൂണിറ്റിന് മുകളിൽരേഖപ്പെടുത്തി തുടർച്ചയായി സർവകാല റെക്കോർഡ് ഭേദിക്കുകയും ചെയ്തിരുന്നു.

പ്രാദേശികം

മുഴുവൻ മാർക്ക് നേടി അന്നാ റോയി അഭിമാനമായി

ഈരാറ്റുപേട്ട:ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി അന്നാ റോയി നാടിന് അഭിമാനമായി. പ്ലസ്ടു വിൽ  കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ അന്ന ഗ്രേസ് മാർക്കില്ലാതെയാണ് ഈ സുവർണനേട്ടം സ്വന്തമാക്കിയത്. പൂഞ്ഞാർ തറപ്പേൽ വീട്ടിൽ ജോർജിന്റെയും ഡെയ്‌സി ജോർജിന്റെയും മകളാണ് അന്ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ റോയിയാണ് സഹോദരി.  സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായ ടി.ടി. വർക്കിസാറിൻറെ കൊച്ചുമകളാണ് ഈ മിടുക്കി .

മരണം

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ(കോന്നച്ചാടത്ത്)ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു.

ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ(കോന്നച്ചാടത്ത്)ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ:-ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല  മരുമക്കൽ:- സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ്(മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ്(കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ)

കോട്ടയം

തിടനാട്  അമ്പലം  ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടം...

തിടനാട്  അമ്പലം  ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടം... പത്തോളം  ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി...

കോട്ടയം

ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു

കോട്ടയം: ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം നടന്നത്.

വിദ്യാഭ്യാസം

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ പുതിയ മാറ്റം

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 2025 മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുമെന്ന്  മന്ത്രി വ്യക്തമാക്കി. ഓരോ വിഷയത്തിലും 12 മാര്‍ക്ക് മിനിമം വേണം. നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക് കൂടി ചേര്‍ത്താകും ഫലം പ്രഖ്യാപിക്കുക. 2025 മാര്‍ച്ച് മാസത്തെ പരീക്ഷ മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2581 ആയിരുന്നു. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്തും. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി.