വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നിയമസഭ തിരഞ്ഞെടുപ്പ് എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നാളെ

ഈരാറ്റുപേട്ട: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 31 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടയ്ക്കല്‍ ഫൗസിയ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടക്കും. പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രസിഡന്റ് സബീര്‍ കുരുവിനാല്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജില്ല സെക്രട്ടറി ആരിഫ് കെ എസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിപി അജ്മല്‍, സി എച്ച് ഹസീബ്,  മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളില്‍, നഗരസഭ കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപ്പള്ളി, ഷാഹുല്‍ മുരിക്കോലില്‍, സജിമി ഷിഹാസ്, എസ് ഡി ടിയു മേഖല പ്രസിഡന്റ് പരിക്കൊച്ച് വിഎ , വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മുന്‍സിപ്പല്‍ പ്രസിഡണ്ട് അമീന നൗഫല്‍ തുടങ്ങിയ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.

പ്രാദേശികം

യു.ഡി.എഫ് സ്ഥാനാർഥിയുടെ ഈരാറ്റുപേട്ട നഗരസഭാ പര്യടനം നാളെ

ഈരാറ്റുപേട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെയുടെ ഈരാറ്റുപേട്ട നഗരസഭാ പര്യടന പരിപാടി നാളെ നടക്കും. ഉച്ചക്കു ശേഷം 2 മണിക്ക് തെക്കേക്കര എട്ട്പങ്ക് ജംഗ്ഷനിൽ മുസ്‍ലിം ലീഗ് കോട്ടയം ജില്ല പ്രസിഡന്റ് അസീസ് ബഡായി പര്യടനം ഉദ്ഘാടനം ചെയ്യും. പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും.

കോട്ടയം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കാഞ്ഞിരപ്പള്ളി: സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അധികൃതർ ഈ അനാദരവ് കാട്ടിയത്. കഴിഞ്ഞ ദിവസം മരിച്ച മണിമല സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കോട്ടയം

വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നിയോജകമണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ബാലറ്റ് യൂണിറ്റ്,കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയാണ് വെള്ളിയാഴ്ച നാട്ടകത്തെ വെയര്‍ഹൗസില്‍നിന്ന് വിതരണകേന്ദ്രങ്ങളിലേക്കു മാറ്റിയത്. രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ്, വരണാധികാരികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്നു.  മാര്‍ച്ച് 19ന് നടന്ന റാന്‍ഡമൈസേഷനിലൂടെ നിശ്ചയിച്ച പ്രകാരമുള്ള യന്ത്രങ്ങളാണ് പോലീസ് സുരക്ഷയില്‍ ഓരോ നിയോജക മണ്ഡലത്തിലെയും കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. അവിടെ സ്ട്രോംഗ് റൂമില്‍ സായുധ പോലീസിന്റെ കാവലിലാണ് ഇവ സൂക്ഷിക്കുന്നത്.  ജില്ലയിലെ 1791 പോളിംഗ് സ്റ്റേഷനുകളിലേക്കായി വോട്ടിംഗ് യന്ത്രത്തിന്റെ 2147 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2307 വിവിപാറ്റ് യന്ത്രങ്ങളുമാണ് എത്തിച്ചിട്ടുള്ളത്. ഓരോ നിയോജകമണ്ഡലത്തിലേക്കും വിതരണം ചെയ്ത യന്ത്രങ്ങളുടെ വിവരം ചുവടെ. (ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്ന ക്രമത്തില്‍) 1.പാലാ- 260 ,260, 279 2.കടുത്തുരുത്തി -246, 246, 264 3.വൈക്കം-216, 216, 232 4.ഏറ്റുമാനൂര്‍-212, 212, 228 5.കോട്ടയം-225, 225, 242 6.പുതുപ്പള്ളി-241, 241, 259            7.ചങ്ങനാശേരി-246, 246, 264 8.കാഞ്ഞിരപ്പള്ളി- 240, 240,258 9.പൂഞ്ഞാര്‍-261, 261, 281

കോട്ടയം

പൂഞ്ഞാറിന്റെ സമഗ്ര വികസനം. ലക്ഷ്യം. അഡ്വ. സെബാസ്റ്റ്യൻ എം.ജെ.

ഈരാറ്റുപേട്ട .ബഹുഭൂരി:ഭക്ഷം ജനങ്ങളും കാർഷികവൃത്തിയിൽ ഉപജീവന കഴിക്കുന്നവരാണ് പൂഞ്ഞാർ ജനത. റബ്ബർ ഉൽപ്പന്നങ്ങളുടെ വില തകർച്ച കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. റബ്ബറിന് വിലസ്ഥിരത ഉറപ്പ് വരുത്തുക. എന്നത്. യു.ഡി.എഫിന്റെ പ്രധമ പരിഗണന.. വലിയ ടൂറിസം സാധ്യത നിലനിൽ ക്കുന്നു. അതിനും മുന്തിയ പരിഗണനനൽകും.സബാസ്റ്റ്യൻ എം.ജെ. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പര്യടനത്തിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം നേതാക്കളായ . ജോമോൻ ഐക്കര മജു പുളിക്കൻ . അഡ്യമുഹമ്മദ് ഇല്യാസ് . റോജി മുതിരേന്തിക്കൽ. ജോർജ് ജേക്കബ്.. അഡ്വ.സതീഷ് കുമാർ. എന്നിവർ പ്രസംഗിച്ചു.

കോട്ടയം

സർവ്വം സജി, ആവേശമുയർത്തി അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ തീക്കോയി മണ്ഡലത്തിലെ പര്യടനം

തീക്കോയി:- കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്തെറിഞ്ഞ ഇടതുപക്ഷത്തിനെതിരെ ജനം വിധിഎഴുതുമെന്ന് എ. ഐ. സി സി സെക്രട്ടറി മാത്യു ആന്റണി. പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേച്ചാലിലിന്റെ തീക്കോയി പഞ്ചായത്ത്‌ തല പര്യടനം വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ ദുർഭരണം കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു. ഈ കിരാത ഭരണം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. തീക്കോയി പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള കർമ്മപദ്ധതി നടപ്പിൽ വരുത്തുമെന്ന് അഡ്വ. സെബാസ്റ്റ്യൻ എം. ജെ.സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ അഡ്വ. ജോമോൻ ഐക്കര, റാസി ചെറിയവല്ലം, മജു പുളിക്കൻ,ആർ പ്രേംജി,അഡ്വ. വി എം മുഹമ്മദ്‌ ഇല്യാസ്, ജോർജ് ജേക്കബ്, ടോമി മാടപ്പള്ളി, പി എച്ച് നൗഷാദ്,കെ സി ജെയിംസ്, വി ജെ ജോസ്, പയസ് കവളമാക്കൽ, എം ഐ ബേബി,ഹരി മണ്ണുമഠം, മോഹനൻ കുട്ടപ്പൻ ജോയ് പൊട്ടനാനി, ബിനോയ് പാലക്കൽ, റിജോ കാഞ്ഞമല,തുടങ്ങിയവർ പ്രസംഗിച്ചു

പ്രാദേശികം

കാളവണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി.. ആവേശത്തിമിർപ്പിൽ എരുമേലി പട്ടണം..

എരുമേലി : പാളത്തൊപ്പിയണിഞ്ഞ് കാളവണ്ടിയിൽ ആവേശത്തോടെ  കൈകൾ ഉയർത്തി വീശി അഭിവാദ്യങ്ങൾ നൽകി  എത്തിയ  പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം. ജെ. സെബാസ്റ്റ്യൻ എരുമേലി പട്ടണത്തെ ആവേശ കൊടുമുടിയിൽ എത്തിച്ചു. വ്യാഴാഴ്ച  എരുമേലിയിൽ നടത്തിയ പ്രചരണ പര്യടനമാണ് വിസ്മയകരമായി മാറിയത്. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി ആണ് സ്ഥാനാർത്ഥി കാളവണ്ടിയിൽ എത്തിയത്.  ഈ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഭരണം യുഡിഎഫിന് നൽകുമെന്ന് ജനം വിധി എഴുതുമെന്നും അതിന്റെ കാരണം പത്ത് വർഷത്തെ ഇടതു ഭരണം ഏൽപ്പിച്ച കനത്ത പ്രഹരം ആണെന്നും സ്വീകരണ യോഗത്തിൽ സംസാരിച്ച സ്ഥാനാർഥി  എം ജെ സെബാസ്റ്റ്യൻ പറഞ്ഞു. എരുമേലിയ്ക്കായി വികസന പ്രൊജക്റ്റ്‌ തയ്യാറാക്കി അഞ്ച് വർഷം കൊണ്ട് സമ്പൂർണ വികസനം സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ആന്റോ ആന്റണി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, റോയി കപ്പലുമാക്കൽ, നാസർ പനച്ചി, ബിനോയ്‌ ഇലവുങ്കൽ, അനസ് പുത്തൻവീട്, കെ പി ബഷീർ മൗലവി, പി കെ റസാക്ക്, പി ജെ ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ഒമ്പതിന് എരുമേലി ടൗണിൽ നിന്നാരംഭിച്ച പ്രചരണ പര്യടനം പഞ്ചായത്തിലെ വിവിധ വാർഡുകൾ ചുറ്റി വൈകിട്ട് ചേനപ്പാടിയിൽ സമാപിച്ചു.  

ഇൻഡ്യ

ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായി കുറച്ചു. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതോട് കൂടി രാജ്യത്തെ ഇന്ധന വില വർദ്ധനവ് ക്രമീകരിക്കാനാണ് കേന്ദ്രസർക്കാറിൻ്റെ പുതിയ നീക്കം.