വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

സുനീർ കെ എം നിര്യാതനായി തേയിലക്കാട്ടിൽ പനച്ചികപ്പാറ

സുനീർ കെ എം നിര്യാതനായിതേയിലക്കാട്ടിൽ പനച്ചികപ്പാറ  *ഖബറടക്കം ഇന്ന്‌ അസറിന് ശേഷം* *ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

നടയ്ക്കൽ കിരിയാതോട്ടം അറഫ നഗർ അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (76) നിര്യാതനായി.

നടയ്ക്കൽ കിരിയാതോട്ടം അറഫ നഗർ അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (76) നിര്യാതനായി.  സൗദയാണ് ഭാര്യ. മക്കൾ സവാദ്, മാഹിൻ , സഹിൽ, ഷെമി , ഷിജിന, ഷാനി എന്നിവരാണ് മക്കൾ. ജാമാതാക്കൾ വഹാബ്, നൗഷാദ്, സത്താർ, ഫിനുഷ, സഫാന, ഷിഫാന കബറടക്കം നാളെ ളുഹറിന് പുത്തൻപള്ളി ജുമാ മസ്ജിദിൽ

പ്രാദേശികം

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ കുഴിവേലിയിൽ

ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ  എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.

കേരളം

*പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടി പഞ്ചായത്ത് തലത്തിലും മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർ‌പ്പെടുത്തുന്നത്. ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടവും ഡിസംബർ 9 മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തും. ഇ പോസ്, ഐറിസ് സ്കാനർ, ഫെയ്സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്ഡേഷൻ.  82% മഞ്ഞ, പിങ്ക് കാർഡ് ഉടമകളും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻ കാർഡും ആധാർകാർഡുമായി റേഷൻകടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡുടമകൾ നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്

കോട്ടയം

*സോഷ്യൽ മീഡിയയിലെ പ്രവാചകൻ : പോസ്റ്റർ പ്രകാശനം

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയും മുസ്‌ലിം റൂട്ട് സ് ഇനിഷ്യേറ്റിവും സംയുക്തമായി, ഡിസംബർ 28 ശനിയാഴ്ച ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന്റെ പോസ്റ്റർ പ്രകാശനം കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുൽ സലാം നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് ഇ.എ അബ്ദുന്നാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു.  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി പി.എസ് അബ്ദുന്നാസർ മൗലവി, ലജനത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ് അബ്ദുൽ റസാഖ് മൗലവി, സെക്രട്ടറി സാദിഖ് മൗലവി, കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത് അസിസ്റ്റന്റ് ഇമാം ഹാഫിസ് അൽത്താഫ് മൗലവി എന്നിവർ സംസാരിച്ചു. മാഹീൻ വി.എ ഇടക്കുന്നം ആമുഖ പ്രസംഗവും ഷൈജു കളരിക്കൽ സ്വാഗതവും പറഞ്ഞു. ഡോ. അബ്ദുല്ലാ ബാസിൽ സെമിനാറിൽ മുഖ്യാതിഥിയായി എത്തുന്ന സെമിനാറിൽ രാവിലെ 9:30 മുതൽ ഉലമാക്കളുമായുള്ള തുറന്ന ചർച്ചയും ,ഉച്ചക്ക് 1:30 മുതൽ വിദ്യാർഥികൾക്കുള്ള സെഷനും നടക്കുമെന്നും സംഘാടകർ അറിയിച്ചു.

പ്രാദേശികം

ഭൂജല സംരക്ഷണവും പരിപോഷണവും പൂഞ്ഞാർ കോളേജ് ശില്പശാല നടത്തി

പൂഞ്ഞാർ: കേരള സർക്കാരിൻറെ ഭൂജല വകുപ്പ് കോട്ടയം ജില്ലാ ഓഫീസും കോളേജ് ഓഫ് എൻജിനീയറിങ്ങ് പൂഞ്ഞാറും ചേർന്ന് ഭൂജല സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. ഫലപ്രദമായ ഭൂജല സംരക്ഷണവും പരിപോഷണവും പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയത്തിൽ ഊന്നിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കോളേജിൽ നടന്ന ശില്പശാല കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഉദയകുമാർ ആർ അധ്യക്ഷനായിരുന്നു. ഗവൺമെൻറ് കോളേജ് നാട്ടകം ജിയോളജി വകുപ്പ് മേധാവി പ്രൊഫ. ദിലീപ് കുമാർ പി.ജി. 'ഭൂജല സംരക്ഷണവും പരിപോഷണവും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സനൽ ചന്ദ്രൻ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ ഡോ. എം.വി. രാജേഷ് ആശംസയും, ഹൈഡ്രോ ജിയോളജിസ്റ്റ് മനോജ് എം നന്ദിയും പറഞ്ഞു.    

പ്രാദേശികം

കോടതികൾ ' കയറിയിറങ്ങി ' ജഡ്ജിയുമൊത്ത് സംവദിച്ചു വിദ്യാർത്ഥികൾ.

ഈരാറ്റുപേട്ട : സിനിമകളിലും സീരിയലുകളിലും മാത്രം കണ്ട് പരിചയമുള്ള കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ അമ്പരപ്പിൻ്റെ ലോകത്തായി.ജഡ്ജിമാരെയും കോട്ടും സ്യൂട്ടുമണിഞ്ഞ അഭിഭാഷകരെയും വാദികളെയും പ്രതികളെയും കേസ് ഫയലുകൾ നിറഞ്ഞ കോടതി മുറികളെയും കണ്ട വിദ്യാർത്ഥികൾ എല്ലാം സസൂക്ഷ്മം വീക്ഷിച്ചു. ഇത് ഞങൾ സിനിമകളിലും മറ്റും കണ്ടത് പോലെയല്ലല്ലോ എന്നായി ചില കമൻ്റുകൾ.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ  കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരു ന്നു.താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും കുടുംബക്കോടതി ജഡ്ജിയുമായ അയ്യൂബ് ഖാനുമായി കുട്ടികൾ സംവദിച്ചു.എന്താണ് പൊതു താൽപര്യ ഹർജി,തങ്ങളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും രക്ഷപ്പെടാൻ നിയമങ്ങൾക്ക് എങ്ങനെ ഇടപെടാൻ കഴിയും തുടങ്ങി വിവിധ ചോദ്യങ്ങൾ അവർ ജഡ്ജിയോട് ചോദിച്ചു. അഡ്വ.ആർ ഹരി മോഹൻ നിയമബോധവൽകരണ ക്ലാസെടുത്തു. സൈക്യാട്രിക് സോഷ്യൽ കൗൺസലർ സജിത എസ്.മോട്ടിവേഷൻ ക്ലാസ് നൽകി.ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,അധ്യാപകരായ സിന്ദുമോൾ കെ. എസ്.,ജോബിൻ സി.എന്നിവർ സംവാദ പരിപാടിക്ക് നേതൃത്വം നൽകി. സംവാദയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പുസ്തകങ്ങളും ജഡ്ജി വിതരണം ചെയ്തു.

മരണം

ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി

ആനകെട്ടിപ്പറമ്പിൽ എ എം ബഷീർ (59) വയസ് നിര്യാതനായി .കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ താമസംഖബറടക്കം ഇന്ന് അസറിന് 5 മണിക്ക്