വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഗാന്ധിയൻ ദർശനങ്ങളോട് യുവജനങ്ങൾക്കു ആഭിമുഖ്യമില്ല: ദിയ ബിനു

പാലാ: അനുദിനം പ്രസക്തമാകുന്ന ഗാന്ധിയൻ ദർശനങ്ങളോട് ഇന്ന് യുവജനങ്ങൾ  ആഭിമുഖ്യം പുലർത്തുന്നില്ലെന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അക്രമരാഹിത്യത്തിൻ്റെ വക്താവായ ഗാന്ധിജിയെ യുവജനങ്ങൾ അടുത്തറിയാൻ ശ്രമിക്കണമെന്നും ദിയ ബിനു നിർദ്ദേശിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, കൗൺസിലർ ബിജു വരിക്കയാനി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കാരുണ്യ പദ്ധതിയെ തകർത്ത ഇടതു സർക്കാരിന് ജനം മാപ്പു കൊടുക്കില്ല: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: കഴിഞ്ഞ 9 വർഷമായി ഇടതു സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റുകളിലെ പത്തിലൊന്ന് കാര്യങ്ങൾ പോലും നടപ്പാക്കാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടായി വാഗ്ദാനപെരുമഴ മാത്രമാണ് സംസ്ഥാന ബഡ്ജറ്റ് എന്ന്ത്യണമുൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മണിസാർ തുടക്കം കുറിച്ച് കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാർക്ക് ലഭ്യമാക്കിയിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി അട്ടിമറിച്ച ഇടതു സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്നും സജി കൂട്ടിച്ചേർത്തു.എൽഡിഎഫ് മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരം ഏറ്റെടുത്തപ്പോൾ കെഎം മാണി ആവശ്യപ്പെട്ട ഒരേയൊരു കാര്യം കാരുണ്യ പദ്ധതിയെ കൊല്ലരുത് എന്നതായിരുന്നു എന്നും സജി പറഞ്ഞു .മാണി സാറിന്റെ മരണശേഷം എൽഡിഎഫ് മന്ത്രിസഭയിൽ കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റ്യൻ ക്യാബിനറ്റിൽ ഈ വിഷയം അവതരിപ്പിക്കാനോമാണിസാർ തുടക്കം കുറിച്ച കാര്യണ്യ ചികിൽസ സഹായ പദ്ധതി പുനർ ആരംഭിക്കുവാനോ ഉളള ശ്രമം പോലും നടത്താത്ത മന്ത്രി കെ.എം.മാണിയോട് മാപ്പ് പറഞ്ഞ്  രാജി വെക്കുകയാണ് വേണ്ടതെന്നും സജി ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അഴിമതിയും ശബരിമല സ്വർണ്ണ കൊള്ളയും ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വിലയിരുത്തി കഴിഞ്ഞ 10 വർഷമായി നടക്കുന്ന ദുർഭരണം അവസാനിപ്പിക്കുമെന്നും  പറഞ്ഞു.  തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം ഇരറ്റുപേട്ട പാർട്ടി ഓഫീസിൻ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു.നോബി ജോസ്, റഷീദ് കെ.എം, അബ്ദുൾ നിയാസ്, ഹാഷിം മേത്തർ, കെ.എം. കുര്യൻ, നിസ്സാർ കെ.പി , സക്കീർ ചെമ്മരപ്പള്ളിൽ, ജോയി സെബാസ്റ്റ്യൻ, റ്റി.എം.ഇബ്രാഹിം, നിസ്സാർ എം.എസ്, റെജി ജോർജ്, എം.കെ. റഷീദ്, ഷിഹാബുദിൻ , ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോ​ട്ട​യം: ശാ​സ്ത്രി റോ​ഡി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ ക​മി​താ​ക്ക​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്.ഇ​വ​ർ എ​ഴു​തി​യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​ണ​യം വീ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ന്നും, ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ മ​രി​ക്കു​ന്നു എ​ന്നു​മാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.കു​ട​യം​പ​ടി മ​ര്യാ​തു​രു​ത്ത് സ്വ​ദേ​ശി​നി ആ​സി​യ​യും (20) പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​റു​മാ​ണ് (22) മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രും ഹോ​ട്ടി​ലി​ൽ എ​ത്തി മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് വൈ​കു​ന്നേ​ര​മാ​യി​ട്ടും പു​റ​ത്തേ​ക്ക് ഇ​വ​രെ കാ​ണാ​തെ വ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മു​റി തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ന്ന​ത്. ഒ​രു ഫാ​നി​ൽ ഇ​രു​വ​രും തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

ഇൻഡ്യ

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു.  (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കേരളം

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്

ഡല്‍ഹി: ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.

വിദ്യാഭ്യാസം

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു.എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ 22 വരെ നടക്കും. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ. 2025 നവംബർ 12 മുതൽ 19 വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാം. പിഴയോടു കൂടി നവംബർ 21 മുതൽ 26 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം.ഫലപ്രഖ്യാപനം മെയ് 8ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3,000 കേന്ദ്രങ്ങളിലായി 4,25,000 കുട്ടികൾ ഇത്തവണ പരീക്ഷയെഴുതും. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. ഒന്നാം വർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്‌ച 9.15ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്‌ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർഥികൾക്ക് മാത്രമാണ് അന്ന് രണ്ട് സെഷനിലും പരീക്ഷയുള്ളത്. രണ്ടാം വർഷ വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ നടക്കും

പ്രവാസം

ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

കോഴിക്കോട് :2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സ്വന്തം നിലയില്‍ സൗകര്യപ്രദമായ വിമാനവും യാത്രാ തീയതിയും  ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്. സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക. കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്യ ദിനാചരണം നടത്തി.

ഈരാറ്റുപേട്ട . മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്തദിനാചരണവും. പുഷ്പാർച്ചനയും  നടത്തി.മണ്ഡലം പ്രസിഡണ്ട് . അനസ് നാസർ ആദ്യക്ഷത വഹിച്ചു.. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി. അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. സംസ്ഥാന സമിതി. അംഗം. അഡ്വ.വി.ജെ.ജോസ്. യൂത്ത് കോൺഗ്രസ്. ജില്ലാ ഉപാദ്യക്ഷൻ. ഷിയാസ്.സി.സി.എം. ബ്ലോക്ക് ഭാരവാഹികളായ . വി.പി.അബ്ദുൽ ലത്തീഫ് . വി.എസ്.അബ്ദുൽ കരീം.എസ്.എം.മുഹമ്മദ് കബീർ .സക്കീർ കീഴ്ക്കാവിൽ. അൻസർ പി.ക്കെ. റഫീക്ക് അമ്പഴത്തിനാൽ.കെ.എച്ച്.അബ്ബാസ് . അഷറഫ് കണ്ടത്തിൽ. പി.ക്കെ നാഷാദ് .സി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.