വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കണ്ടക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. ഏഴാച്ചേരി സ്വദേശി  കൊച്ചുപുരയ്ക്കല്‍ സുജിത്ത് ആണ് മരിച്ചത്. പാലാ കാന്തല്ലൂര്‍ ബസ്സിലെ ഡ്യൂട്ടിക്കിടയിലാണ് സംഭവമുണ്ടായത്.  മറയൂരില്‍ വച്ച് കടുത്ത ക്ഷീണം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

കോട്ടയം

മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ, ജീപ്പ് അപകടത്തിൽപെട്ട് ഒരു സ്ത്രീ മരിച്ചു.

പാലാ പയപ്പാറിൽ നിന്നും മൂകാംബികയിൽ തീർത്ഥാടനത്തിനു പോയ സംഘത്തിലെ, ജീപ്പ് അപകടത്തിൽപെട്ട് ഒരു സ്ത്രീ മരിച്ചു. ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പയപ്പാർ സ്വദേശി ജ്യോതിയാണ് മരിച്ചത്.കുടജാദ്രിയിൽ നിന്നും തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. സംഘം നാല് ജീപ്പുകളിലായാണ് കുടജാദ്രിയിലേക്ക് പോയത് .അവിടെ നിന്ന് ഉച്ചയോടെ മടങ്ങി വരുന്നതിനിടെയാണ് അപകso. ഭൗതിക ശരീരം ഇപ്പം കുന്ദപുര ആശുപത്രിയിൽ.

കോട്ടയം

അരുവിത്തുറ കോളജിലെ 74-76 പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കും.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ 1974 -76 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 16 ശനിയാഴ്ച നടക്കും .രാവിലെ 9 ന് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ,കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ ഫാ ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ പൂർവ്വവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കോട്ടയം

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പരാജയം: ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഏകീകരണം മൂലം കേരള കോൺഗ്രസ് എം.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാജയത്തിന്റെ പ്രധാനകാരണം നിയോജകമണ്ഡലത്തിലെ ഒരു പ്രമുഖ ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി  ഏകീകരിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം  നേതൃയോഗം വിലയിരുത്തി. ചില പുരോഹിതരും ഇക്കാര്യത്തിൽ പങ്കുവഹിച്ചതായി യോഗം ആരോപിച്ചു. എൻ.ഡി.എ സ്ഥാനാർഥി പി.സി ജോർജിന്റെ അധിക്ഷേപ പ്രസ്താവനകളും. ഫലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഗുണകരമായതായി യോഗത്തിൽ അഭിപ്രായമുയർന്നു. യുഡിഎഫ് അനുകൂല അതിശക്ത  തരംഗത്തിലും, പരാജയത്തിന്റെ മാർജിൻ കുറയ്ക്കാൻ കഴിഞ്ഞത്  സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ ജനകീയതയും, വികസന പ്രവർത്തനങ്ങളുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സെബാസ്റ്റ്യൻ കുളത്തുങ്കലിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച മുഴുവൻ എൽഡിഎഫ് പ്രവർത്തകർക്കും, അനുകൂലമായി വോട്ട് രേഖപ്പെടുത്തിയവർക്കും യോഗം നന്ദി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് വിശകലനത്തിനും ഭാവി പരിപാടികൾ ആവിഷ്കരിക്കുന്നതിനും ഈ മാസം ഇരുപതാം തീയതി മുതൽ 31ആം തീയതിക്ക് മുൻപായി മുഴുവൻ മണ്ഡലം കമ്മിറ്റികളും വിളിച്ചു ചേർക്കുന്നതിന് യോഗം തീരുമാനിച്ചു. തുടർന്ന് വാർഡ് കമ്മിറ്റികളും ചേരും. ജനകീയ വിഷയങ്ങളും കാർഷിക മേഖലയിലെ പ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ട് തുടർന്നും പാർട്ടി, ചെയർമാൻ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ ക്രിയാത്മക പ്രതിപക്ഷം ആയി  പ്രവർത്തിക്കുമെന്ന് നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ജില്ലാ സെക്രട്ടറിമാരായ ജോണിക്കുട്ടി മഠത്തിനകം, ബിനോ ജോൺ ചാലക്കുഴി പാർട്ടി നേതാക്കളായ ജോസ് കൊച്ചുപുര,സക്കറിയ ഡോമിനിക് ചെമ്പകുത്തുങ്കൽ,ബിജോയ്‌ ജോസ് മുണ്ടുപാലം, തോമസ് മാണി കുമ്പുക്കൽ, ചാർലി കോശി, സണ്ണി വാവലാങ്കൽ, ജാൻസ് വയലിക്കുന്നേൽ, സാജു പുല്ലാട്ട്,ഡയസ് മാത്യു കോക്കാട്ട്, അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ, ബാബു ടി ജോൺ, ജോളി മടുക്കക്കുഴി, ജോർട്ടിൻ കിഴക്കേതലക്കൽ, മോളി ജോസഫ് വാഴപ്പനാടി, അമ്മിണി തോമസ്,  ദേവസ്യാച്ചൻ വാണിയപ്പുര, തോമസുകുട്ടി കരിയാപുരയിടം, ആന്റണി അറക്കപ്പറമ്പിൽ, വിജി ജോർജ് കല്ലങ്ങാട്ട്, മാത്തച്ചൻ വെള്ളൂക്കുന്നേൽ, ജെയിംസ് കുന്നേൽ,ബാബു വരകുകാല, എ കെ നാസർ, ജോസ് സി കല്ലൂർ,തങ്കച്ചൻ കാരക്കാട്, അജി വെട്ടുകല്ലാംകുഴി,  കെ.എസ് മോഹനൻ, വി.വി സോമൻ, പി.പി സുകുമാരൻ,ഷാജി കുര്യൻ, എബി മാത്യു, അഡ്വ. ജോബി നെല്ലോലപൊയ്കയിൽ, സുശീൽകുമാർ, അബ്ദുൽ അസീസ് കൊച്ചുവീട്ടിൽ, വിൻസെന്റ് കുളത്തുങ്കൽ, സിബി ശൗര്യാംകുഴി, അനിയാച്ചൻ മൈലപ്ര, റെജി ഷാജി, റോയ് വിളക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

കാറ്റിലും ; മഴയിലും മുണ്ടക്കയം മേഖലയിൽ വൻ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായി.

മുണ്ടക്കയം : ചൊവ്വാഴ്ച വൈകുന്നേരം കനത്ത മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ മലയോരമേഖലയിൽ കനത്ത നാശനഷ്ടം.മുണ്ടക്കയം പഞ്ചായത്തിലെ മുരിക്കുംവയൽ, വണ്ടൻപതാൽ, പശ്ചിമ, കോരുത്തോട് പഞ്ചായത്തിലെ കോസടി, കൊട്ടാരക്കട എന്നീ സ്ഥലങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. വണ്ടൻപതാൽ ഉള്ളാട്ടു കോളനിയിൽ സന്തോഷ് പുതുപ്പറമ്പിലിന്റ വീടിനു മുകളിലേക്ക് പന കടപുഴകി വീണു മുരിക്കുംവയൽ സ്കൂളിന് സമീപം സോഷ്യൽ ഫോറസ്റ്ററിയുടെ മരം വീണ് രണ്ടു വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.പുന്നക്കൽ പി ആർ സുരേന്ദ്രൻ, പുന്നക്കൽ അമ്മിണി തമ്പി എന്നിവരുടെ വീടുകൾക് സാരമായ നാശ നഷ്ടം സംഭവിച്ചു. മരം വീടിന് മുകളിൽ വീണപ്പോൾ വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരം വീണതിനെത്തുടർന്ന് ഇവരുടെ വീട്ടുപകരണങ്ങളും നശിച്ചു. വീടുകൾ വാസയോഗ്യമല്ലാതായി തീർന്നതോടെ ഇവരെ മുരിക്കുംവയൽ എൽ പി സ്‌കൂളിലേക്ക്താൽക്കാലികമായി മാറ്റി പാർപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിച്ചു.ശക്തമായ കാറ്റിൽ പശ്ചിമ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് വലിയ മരം കടപുഴകി വീണതോടെ അതുവഴിയുള്ള ഗതാഗതം നിലച്ചു. കോരുത്തോട് പഞ്ചായത്തിന്റെ കോസടി കൊട്ടാരക്കട ഭാഗങ്ങളിലും വ്യാപക നാശം ഉണ്ടായി.

കോട്ടയം

തിരുനക്കര ബസ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം

കോട്ടയം : തിരുനക്കര ബസ്റ്റാൻഡിൽ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി യാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും. തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ ആൾ മുന്നിലുള്ളത് അറിയാതെ ഡ്രൈവർ, ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിനിടയാക്കിയത്. ഇടതു വശത്തെ ചക്രമാണ് റോസിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഉടൻ തന്നെ യാത്രക്കാരും, പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതിയുടെ വയറിനും, മുഖത്തുമാണ് പരിക്കേറ്റിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കോട്ടയം

മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തും

ഈരാറ്റുപേട്ട.ഈ വർഷം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി 12.5 ലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് തീരുമാനിച്ചു.ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ബാഗും കുടയും  സൗജന്യമായി നൽകും .ഉന്നത വിജയം നേടുന്ന എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് 500 രൂപ വീതം മാസം തോറും സ്കോളർഷിപ്പും അതു കൂടാതെ ആവശ്യപ്പെടുന്ന കുട്ടികൾക്കെല്ലാം പ്രഭാത ഭക്ഷണം നൽകുന്നതിനായിരിക്കും 12.5 ലക്ഷം രൂപ വിനിയോഗിക്കുക. ഈ വർഷം സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ നടപടിക്രമങ്ങൾ ലഘുകരിക്കണമെന്ന് ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു.സ്കൂൾ അദ്ധ്യായന നിലവാരം മെച്ചപ്പെടുത്തുന്നതിനായി മാനേജർ എം.കെ.അൻസാരി തയ്യാറാക്കിയ അവതരിപ്പിച്ച റിപ്പോർട്ട് യോഗം അംഗീകരിച്ചു.സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് സ്വാഗതവും ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് നന്ദിയും പറഞ്ഞു.

കോട്ടയം

ത​ണ്ണീ​ർപന്ത​ലൊ​രു​ക്കി കുടുംബശ്രീ സിഡിഎസ്

മൂ​ന്നി​ല​വ്: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ണ്ണീ​ർ​പ​ന്ത​ലൊ​രു​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സെ​ലീ​നാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.   പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​ജാ​മോ​ൾ, മെം​ബ​ർ നി​ഷ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ റീ​ന റെ​നോ​ൾ​ഡ്, ഇ​ത്ത​മ്മ മാ​ത്യു, ചാ​ർ​ളി ഐ​സ​ക്, ലി​ൻ​സി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നി​ല​വ് ടൗ​ണി​ൽ ഈ​സ്റ്റ് ബാ​ങ്കി​ന് സ​മീ​പ​മാ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.