വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പെൻഷണേഴ്സ് യൂണിയൻ കൺവെൻഷൻ

ഈരാറ്റുപേട്ട .കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷൻ പുത്തൻ പള്ളി മിനി ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡൻ്റ ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി . ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ നെഫ്രോളജിസ്റ്റ് ഡോ. ജെ.ജെ. ജീജ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. സി.ജെ. മത്തായി , ഇ .മുഹമ്മദ്   ,വി.എം. അഷറഫ്, ആലീസ് മാതൃു എന്നിവർ സംസാരിച്ചു.  

കോട്ടയം

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കോട്ടയം സ്വദേശി മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സ്നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതർ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.

കോട്ടയം

പാസ്പോര്‍ട്ട് പൗരത്വ രേഖയല്ല എന്ന പ്രഖ്യാപനം അപഹാസ്യം പി ഡി പി

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും യാത്രാരേഖ മാത്രമാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളോടുള്ള അനീതിയാണന്നും ജനങ്ങളെ അപഹാസ്യമാക്കുന്നതും ജനങ്ങളുടെ ജനാധിപത്യത്തോടുള്ള വിശ്വാസം തകർക്കുന്ന തരത്തിലാണ് കേന്ദഗ്രവർമെൻ്റ് നിലപാടെന്നും പിഡിപി കോട്ടയം ജില്ലാ കമ്മറ്റി അഭിപ്രായപെട്ടു ഇത്തരം നിലപാടുകൾക്കെതിരെ ജനാധിപത്യ പരമായ പ്രതിഷേധ ങ്ങൾ രാജ്യത്ത് ഉയന്ന് വരണം ജില്ലാ പ്രസിഡൻൻ്റ നിഷാദ് നടയക്കൽ അധ്യക്ഷതവഹിച്ചു ഒഎ സക്കരിയ പികെ അൻസിം സക്കീർ കളത്തിൽഅൻസർഷാ കുമ്മനം തുടങ്ങിയവർ സംസാരിച്ചു

കോട്ടയം

യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം ജില്ലാതല യോഗംയുണൈറ്റഡ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ തല യോഗം കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ആഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ നെല്ലിമൂട് പ്രഭാകരൻ സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. തുടർന്നു മിസലേനിയസ് സഹകരണ സംഘങ്ങൾ നേരിടുന്ന പ്രധാന വിഷയങ്ങളായ കേരള ബാങ്കിലെ അംഗത്വം, കുറഞ്ഞ പലിശ നിർണ്ണയം, ആഡിറ്റ് ഫീസ് വർദ്ധനവ്, E.P നടപടികളുടെ അലംഭാവം, അപ്പക്സ് ബാങ്ക് രൂപീകരണം എന്നീ കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് ശ്രീ പി.എച്ച് നൗഷാദ്, ശ്രീ സന്തോഷ് കിടങ്ങയിൽ, ശ്രീ ജോൺ കുര്യൻ, ശ്രീ രഞ്ജിത്ത് മാത്യു ശ്രീ അനൂപ് ജി കൃഷ്ണൻ, ശ്രീമതി ചിന്നമ്മ വർഗീസ്, ശ്രീമതി അനിലാകുമാരി എന്നിവർ സംസാരിക്കുകയുണ്ടായി.ഭാരവാഹികളായി ശ്രീ പി.എച്ച് നൗഷാദ് (പ്രസിഡൻ്റ്) ശ്രീ ജോൺ കുര്യൻ,ശ്രീമതി അനിലാകുമാരി കെ.എ (വൈസ് പ്രസിഡൻ്റുമാർ)ശ്രീ സന്തോഷ് കിടങ്ങയിൽ (സെക്രട്ടറി), ശ്രീ രഞ്ജിത്ത് മാത്യു, ശ്രീമതി സിനിറ്റ സി. സിബി (ജോയിൻ്റ് സെക്രട്ടറിമാർ) ശ്രീ സി.ജി. രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

കോട്ടയം

കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

കോട്ടയം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും, തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ സ്‌ക്വാഡ് പരിശോധന നടത്തി. സംസ്ഥാനത്ത് നിപ്പ, ഡെങ്കിപ്പനി, ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന. ക്ലീൻ സിറ്റി മാനേജർ തങ്കം T A യുടെ നേതൃത്വത്തിൽ നടത്തിയ പരി: ശോധനയിൽ ലൈസൻസ് ഇല്ലാതെയും വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ സമ്പൂർണ ശുചിത്വം പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശ് T, രാജേഷ് P G. പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രഘു, ലിനീഷ് രാജ്, ഹിമ ജോസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.

കോട്ടയം

പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരനായ വിദ്യാർഥി മരിച്ചു

ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം മങ്കര കുളത്തിൽ വീണ് 14 കാരൻ മരിച്ചു.എഡ്വിൻ സുനിൽ എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 6 .30 ഓടെ ആയിരുന്നു സംഭവം പാലാ ഫയർഫോഴ്സെത്തി കുട്ടിയെ കുളത്തിൽ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നൽകി പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടനാട് സ്കൂളിലെ പ്ലസ് ടു അദ്ധ്യാപകൻ സുനിലിൻ്റെ മകനാണ്. മരിച്ച എഡ്വിൻ    

കോട്ടയം

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി പരിക്കേറ്റ വയോധികൻ മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറി ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുലാപ്പള്ളി പുളിയൻകുന്ന് വാലുമണ്ണിൽ ജോണി (80) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം നടന്നത്. ബസ് സ്റ്റാൻഡിൽ വെച്ച് സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെ, ബസിന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച ജോണി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻചക്രം ഇദ്ദേഹത്തിന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയുള്ള ഭാഗത്തുകൂടി കയറിയിറങ്ങി. വലതുകാലിന്റെ മുട്ടിനും ഗുരുതരമായ പരിക്കുകൾ സംഭവിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ ജോണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം

എരുമേലിയിൽ നിന്നും കാണാതായ റബർ വ്യാപാരി സുമേഷിനെ തമിഴ്നാട്ടിലെ മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.

എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായിരുന്നു.കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്‌ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30 മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്.ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ. തുടർന്നുള്ള എരുമേലി പോലീസിന്റെ അന്വേഷണത്തിലാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.