വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെ മോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി

തിടനാട്: തിടനാട് ഊട്ടുപാറ കുരിശുമല ചാപ്പലിലെമോഷണക്കേസ് പ്രതി തമിഴ്‌നാട്ടിൽനിന്നും പിടിയിലായി. കുമളി അമരാവതി സ്വദേശി പാണം പറമ്പിൽ ഹൗസ് അലൻ തോമസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്.2025 മാർച്ച് 19 നാണ് തിടനാട് സെന്റ് ജോസഫ് ചർച്ച് അധീനതയിൽ ഉള്ള ഊട്ടുപാറ കുരിശുമലയിലെ ചാപ്പലിൽ കയറി പ്രതി മോഷണം നടത്തിയത്. ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയും ഉൾപ്പെടെ 80,000/- രൂപയുടെ വസ്തുക്കൾ ഇയാൾ മോഷ്ടിച്ചു. സംഭവത്തിനുശേഷം പ്രതി സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.തിടനാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.തിടനാട് എസ്.ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സദൻ കെ. യുടെ മേൽനോട്ടത്തിൽ തിടനാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജിലുള്ള എസ്.ഐ കെ.എ. നജീബ്, എ.എസ്.ഐ രാജേഷ് ടി.എസ്, സി.പി.ഒ ശ്രീജിത് കെ.എസ്, സി.പി.ഒ റസ്സിലി കെ.റഷീദ് എന്നിവർ പ്രതി അലൻ ഒരു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ചെന്നൈയിൽ എഗട്ടൂർ എന്നസ്ഥലത്തെത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കോട്ടയം

പാരമ്പര്യ ഔഷധ കൂട്ടുകളിൽ സൗഖ്യമൊരുക്കി അരുവിത്തുറയിൽസൗജന്യ തദ്ദേശീയ പാരമ്പര്യ ചികിത്സാ ക്യാമ്പ്

അരുവിത്തുറ :നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടി. പി .സി . വി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നു. ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രൊഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു.ടി.പി.സി. വി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബി വൈദ്യർ പിതൃവേദി യൂണിറ്റ് പ്രസിഡൻ്റ് ജോർജ്കുട്ടി മുഖാലയിൽ. മാതൃവേദി യൂണിറ്റ് പ്രസിഡൻ്റ് വത്സമ്മ വെട്ടുകാട്ടിൽ ,പ്രോഗ്രാം കോഡിനേറ്റർജോസഫ് വടക്കേൽ , സണ്ണി വൈദ്യൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ.മിലൻ പ്രവീൺ, ഡോ ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു .ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും. അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, ക്യാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.. 200ൽ പരം ഔഷധ സ സ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

കോട്ടയം

എസ്.ഐ.ആര്‍; കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1498824 പേര്‍

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍ പട്ടികയാണ് ഉപയോഗിക്കുക.  അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ ആകെ 1498824 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 730005 പുരുഷന്‍മാരും 768805 സ്ത്രീകളും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 14 പേരും ഉള്‍പ്പെടുന്നു. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്നും 161262 പേര്‍ കുറവുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ള പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.  മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷന്‍ ഫോം നല്‍കാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍ 40912 വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലാ- 4119, കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂര്‍- 5261, കോട്ടയം -3851, പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാര്‍- 6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ എണ്ണം.  അന്തിമ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) പരിശോധിക്കാം. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഷീബ മാത്യു, കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം. ഉഷാകുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുബിന്‍ കെ.എസ്, ലാല്‍ കൃഷ്ണ, ജോയി തോമസ് ആനിത്തോട്ടം, അഡ്വ. വി.ആര്‍.ബി. നായര്‍, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, രാജു ആലപ്പാട്ട്, എസ്. ആന്‍സാരി, അഡ്വ. ജെയ്‌സണ്‍ ജോസഫ്, ഫാറൂക് പാലപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രകാരം കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം. ഒഴിവായ വോട്ടര്‍മാരുടെ എണ്ണം ബ്രാക്കറ്റില്‍. 1.പാലാ-174429(പുരുഷന്‍മാര്‍-84965, സ്ത്രീകള്‍-89464, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 775) 2.കടുത്തുരുത്തി -174752(പുരുഷന്‍മാര്‍-85233, സ്ത്രീകള്‍-89518, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 3. വൈക്കം-154973(പുരുഷന്‍മാര്‍-75503, സ്ത്രീകള്‍- 79467, ട്രാന്‍സ് ജെന്‍ഡര്‍-3, ഒഴിവാക്കപ്പെട്ടവര്‍- 299) 4. ഏറ്റുമാനൂര്‍ -157360(പുരുഷന്‍മാര്‍-76936, സ്ത്രീകള്‍-80423, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 490) 5.കോട്ടയം -147747(പുരുഷന്‍മാര്‍-71116, സ്ത്രീകള്‍-76630, ട്രാന്‍സ് ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍- 641) 6. പുതുപ്പള്ളി-169064(പുരുഷന്‍മാര്‍-82359, സ്ത്രീകള്‍-86700, ട്രാന്‍സ് ജെന്‍ഡര്‍-5, ഒഴിവാക്കപ്പെട്ടവര്‍- 893) 7. ചങ്ങനാശേരി -161214(പുരുഷന്‍മാര്‍-77709, സ്ത്രീകള്‍-83503, ട്രാന്‍സ് ജെന്‍ഡര്‍-2, ഒഴിവാക്കപ്പെട്ടവര്‍- 726) 8. കാഞ്ഞിരപ്പള്ളി -176063(പുരുഷന്‍മാര്‍-85474, സ്ത്രീകള്‍-90588, ട്രാന്‍സ്‌ജെന്‍ഡര്‍-1, ഒഴിവാക്കപ്പെട്ടവര്‍-326) 9. പൂഞ്ഞാര്‍-183222(പുരുഷന്‍മാര്‍ 90710, സ്ത്രീകള്‍-92512, ട്രാന്‍സ് ജെന്‍ഡര്‍-0, ഒഴിവാക്കപ്പെട്ടവര്‍- 409)        

കോട്ടയം

കാഞ്ഞിരപ്പള്ളിയ്ക്ക് കിട്ടിയ 20 കോടി ലോട്ടറി ഭാഗ്യം നഷ്ടപ്പെട്ടതായി സൂചന

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിന്നും വിറ്റ 20 കോടി ക്രിസ്മസ്  പുതുവത്സര  ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് ഉടമസ്ഥന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. പോലീസിലും കോടതിയിലും പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു .ബമ്പർ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു.    കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ നിന്നും വിറ്റ XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ. സജിമോനാണ് ടിക്കറ്റ് തന്റേതാണെന്ന് അവകാശം ഉന്നയിച്ചിരിക്കുന്നത്.  ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു..   

കോട്ടയം

പാലായിൽ കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വഴക്ക് ,ഒരാൾ കൊല്ലപ്പെട്ടു: ഒരേ കെട്ടിടത്തിൽ രണ്ടാമത്തെ കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന പ്രതി ശ്യാം പോലീസ് കസ്റ്റഡിയിൽ. വാക്ക് തർക്കത്തെ തുടർന്ന് ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഇവർ തമ്മിൽ മുൻപും വഴക്ക് പതിവായിരുന്നതായി പോലീസ് പറഞ്ഞു.മൃതദേഹം മോർച്ചറിയിൽ.ഒപ്പം താമസിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു. എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. കുറച്ചുനാളുകൾ മുമ്പ് ഇവിടെ തന്നെയാണ് തൊഴിലാളികൾ തമ്മിലുള്ള കശപിശയെ തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടിരുന്നത്.

കോട്ടയം

ഈരാറ്റുപേട്ട ബിആർസിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് 78 ലക്ഷം രൂപ അനുവദിച്ചു

ഈരാറ്റുപേട്ട:സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി സ്റ്റാർസ് സ്കീമിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ടയിൽ മോഡൽ ബി ആർ സി കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷി കുട്ടികളുടെയും, പഠന വൈകല്യമുള്ള കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ആവശ്യമായ ഉപകരണങ്ങളും, വിവിധ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് ബിആർസികളാണ്. കൂടാതെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും -2 മുതൽ +2 വരെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ പരിശീലന കേന്ദ്രവും ബിആർസികളാണ്. കൂടാതെ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ, ക്രിയേറ്റീവ് കോർണറുകൾ, ട്വിങ്കറിംഗ് ലാബുകൾ, വെതർ സ്റ്റേഷനുകൾ, വർണ്ണക്കൂടാരങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും സംഘാടനവും മേൽനോട്ടവും ബി ആർ സി കൾക്കാണ്. അതോടൊപ്പം തന്നെ വിദ്യാഭ്യാസ രംഗത്തെ എല്ലാവിധമായ ഗുണമേന്മ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും ബിആർസികൾ വഴിയാണ് സംഘടിപ്പിക്കാറുള്ളത്. ഇപ്രകാരം വിദ്യാഭ്യാസ രംഗത്ത് എല്ലാത്തരത്തിലും മുന്നേറ്റം കൈവരിക്കുന്നതിന് അനിവാര്യ സംവിധാനമായ ബിആർസികൾ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കേണ്ടത് പൊതു വിദ്യാഭ്യാസ രംഗത്തിന് ഏറ്റവും അത്യാവശ്യമാണ്. ഈ സാഹചര്യം കണക്കാക്കിയാണ് ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു. നിലവിൽ ബിആർസി പ്രവർത്തിക്കുന്നത് ഈരാറ്റുപേട്ട മുസ്ലിം ഗവൺമെന്റ് എൽ പി സ്കൂൾ കോമ്പൗണ്ടിലാണ്. എന്നാൽ ഈ സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാൽ പുതുതായി നിർമ്മിക്കുന്ന മോഡൽ ബി ആർ സി സമീപത്തെ ഏതെങ്കിലും ഗവൺമെന്റ് സ്കൂൾ കോമ്പൗണ്ടിൽ കൂടുതൽ സൗകര്യപ്രദമായ സ്ഥല ലഭ്യത ഉണ്ടോ എന്ന് പരിശോധിച്ച് മാറ്റി സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട് എന്ന് എംഎൽഎ അറിയിച്ചു. കൃത്യമായ സ്ഥല നിർണയം നടത്തി നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തിൽ പുതിയ മോഡൽ ബി ആർ സി യാഥാർത്ഥ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും;പരാതിയുമായി പൈക സ്വദേശി

കോട്ടയം : ആമസോൺ സൈറ്റിൽ ഓർഡർ ചെയ്തത് ലാപ് ടോപ്പ്. കിട്ടിയത് ടൈലിന്റെ കഷ്ണവും കീറത്തുണിയും. പാലാ പൈക സ്വദേശി ഡോൺ ടോമാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ് 12 നാണ് ലാപ്‌ടോപ് ഓഡർ ചെയ്തത്. 55,000 രൂപയും കൊടുത്തു. ഇന്നലെ കിട്ടിയ ബോക്സ് തുറന്നപ്പോഴാണ് ഞെട്ടിയത്. ബോക്സ് തുറന്നപ്പോൾ മാർബിളും തുണിയും കാർഡ് ബോർഡ് പീസും.ആമസോൺ അധികൃതരെ പരാതി അറിയിച്ചെന്നും അന്വേഷിക്കാമെന്നാണ് മറുപടി ലഭിച്ചതെന്നും ഡോൺ പറഞ്ഞു. 23 ന് വീണ്ടും ബന്ധപ്പെടാമെന്നും അറിയിച്ചു.

കോട്ടയം

പാലാ നഗരസഭയുടെ സ്വച്ഛ് ഭാരത് സർവ്വേക്ഷൻ പ്രവർത്തനങ്ങളുടെ അംബാസിഡറായി മിയ ജോർജ്ജ്.

പാലാ: പാലാ നഗരസഭയുടെ സ്വച്ഛ് സർവ്വേക്ഷൻ അംബാസിഡറായി സുപ്രസിദ്ധ സിനിമ താരവും പാലാ സ്വദേശിനിയുമായ മിയ ജോർജിനെ തിരഞ്ഞെടുത്തതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.   കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛ് സർവ്വേക്ഷൻ' ശുചിത്വ സർവ്വേയുടെ ഭാഗമായി  പാലാ  നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് വരും നാളുകളിൽ മിയ നേതൃത്വം നൽകും. മാലിന്യ മുക്ത പ്രവർത്തനങ്ങൾ, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാമ്പയിനുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ പാലാ നഗരസഭയ്ക്ക് വേണ്ടി ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മിയ നേതൃത്വം നല്കും.പാലായുടെ തനതായ പാരമ്പര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിൽ നടി മിയയുടെ സാന്നിധ്യവും താരമൂല്യവും വലിയ കരുത്താകുമെന്നും ശുചിത്വ പാലാ മിയയോട് എന്നും കടപ്പെട്ടിരിക്കുമെന്നും നഗരസഭാ ചെയർപേഴ്ൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.