വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ്: പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച

തീക്കോയി: തീക്കോയി സ്മാർട്ട്‌ വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.എം.പി.മാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്., മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ തോമസ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയ്സ് സ്‌കറിയ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അംബിക എം.എസ്., എ.ഡി.എം. ശ്രീജിത്ത്‌ എസ്., പാലാ ആർ.ഡി.ഒ. സുശീല ആർ., ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മോഹനൻ കുട്ടപ്പൻ, വാർഡ് മെമ്പർ കെ.സി. ജെയിംസ് എന്നിവർ പങ്കെടുക്കും.വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഐസക് ഐസക്, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, ഹരി മണ്ണുമഠം, ലാലി പി.വി., ഫ്രാൻ‌സിസ് ജേക്കബ്, കെ.കെ. പരിക്കൊച്ച് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

കോട്ടയം

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

പാലാ ; മണ്ണയ്ക്കനാട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ പാലാ - പൊൻകുന്നം റോഡിൽ വളകുഴിയ്ക്കു സമീപമാണ് സംഭവം നടന്നത്. എറണാകുളത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്; ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായത് വലിയൊരു ദുരന്തം ഒഴിവാക്കി.

കോട്ടയം

വ്രതശുദ്ധിക്കൊപ്പം പരിസരശുദ്ധിയും; റോഡും തോടും വൃത്തിയാക്കി നഗരസഭ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ റമദാൻ വ്രതകാലത്തിന് മുന്നോടിയായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ അഡ്വ. വി.പി. നാസർ അറിയിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ പ്രധാന റോഡുകളുടെയും ഇരുവശങ്ങളും വൃത്തിയാക്കുകയും, തോടുകളിലെയും ഓടകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.  അതോടൊപ്പം നഗരസഭാ പരിധിയിലെ തെളിയാത്ത വഴി വിളക്കുകൾ ഭൂരിഭാഗവും മാറ്റി സ്ഥാപിച്ചതായും ബാക്കി ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ ഭംഗിയും വൃത്തിയും നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പൊതുയിടങ്ങളിലും ജലാശയങ്ങളിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.       

കോട്ടയം

വി ഡി സതീശൻ വരുന്നു; ആവേശകരമായ വരവേൽപ്പുമായി യു ഡി എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റി

ഈരാറ്റുപേട്ട . പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന . പുതു യുഗ യാത്രക്ക് അവേശകരമായ വരവേൽപ്പ് നൽകുമെന്ന്. യു.ഡി.എഫ്. പൂഞ്ഞാർ നിയോ ജകമണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി . 24. ന് രാവിലെ 10.30. ന് ഈരാറ്റുപേട്ട . പോലീസ് സ്റ്റേഷന് മുൻ വശം എത്തിചേരുന്ന യാത്രക്ക് ആയിരങ്ങളെ അണിനിരത്തി. ആവേഷകരമായ വരവേൽപ്പ് നൽകും. ചെണ്ടമേളങ്ങളുടെയും. ബാൻഡ്സെറ്റുകളും നാടൻ കലാരൂപങ്ങളും യാത്രക്ക് കൊഴുപ്പേകാൻ അണിനിരത്തും.പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ . മുഴുവൻ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും യു ഡി.എഫ്. വിപുലമായ യോഗങ്ങൾ വിളിച്ച് ചേർത്ത് യാത്രയും പൊതു യോഗവും ഒരു ചരിത്ര സംഭവമാക്കാൻ ഒരുങ്ങി കഴിഞ്ഞു. വാർഡ്തല യോഗങ്ങൾ നടന്നു വരുകയാണ്. നിയോജകമണ്ഡലത്തിലെ ഒരോ പഞ്ചായത്തുകളിൽ നിന്നും ആയിരത്തിനും അഞ്ഞുറി നുമിടയിൽ പ്രവർത്തകരെ ഈ രാറ്റുപേട്ടയിൽ എത്തിക്കുവാനുള്ള വാഹന ക്രമീകരണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി കഴിഞ്ഞു. അയ്യായിരത്തിലേറെ പ്രവർത്തകരെ അണിനിരത്താൻ കഴിയുമെന്നും യു.ഡി.എഫ്. ഭാരവാഹികൾ 16/02/2026 ൽ ലീഗ് ഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തു. ആന്റോ ആന്റണി M P ചെയർമാനായും അസീസ് ബഡായി കൺവീനറായും അഡ്വ പി എ സലീം ജനറൽ കൺഡിനേറ്ററായും, മജൂ പുളിക്കൻ കോർഡിനേറ്ററായും 501 അംഗ സ്വാഗതസംഗത്തിന് രൂപം നൽകി. സ്വാഗതസംഗ രൂപീകരണ യോഗം ആന്റോ ആന്റണി M P ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു, റഫീഖ് മണിമല മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാറായ പ്രകാശ് പുളിക്കൻ അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, റോയ് കപ്പലുമാക്കൽ ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, കെ എ മുഹമ്മദ് അഷറഫ്, അഡ്വ സതീഷ് കുമാർ, സിബി ആറാട്ടുകയം, അബ്ദുൽ റസാക്, തോമസ്കുട്ടി മൂന്നാനപ്പള്ളി, യു ഡി എഫ് നേതാക്കളായ റാസി ചെറിയവല്ലം, അഡ്വ വി പി നാസർ, സാബു പ്ലാത്തോട്ടം, പി എച്ച് നൗഷാദ്, വർക്കിച്ചൻ വയംപൊത്തനാൽ മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പി.ക്കെ. കൂഞ്ഞാലികുട്ടി. പി.ജെ.ജോസഫ് . ഷാഫി പറമ്പിൽ . അനു ബ് ജേക്കബ്.ഷിബു ബേബി.ജോൺ, ആന്റോ ആന്റണി M P തുടങ്ങിയ നേതാക്കൾ യോഗത്തിൽ. സംസാരിക്കുമെന്നും.. ഭാരവാഹികൾ അറിയിച്ചു... പത്രസമ്മേളനത്തിൽ മജൂ പുളിക്കൻ, അഡ്വ ജോമോൻ ഐക്കര, അഡ്വ മുഹമ്മദ് ഇല്ല്യാസ്, കെ എ മുഹമ്മദ് ഹാഷിം, പ്രകാശ് പുളിക്കൻ, പി എച്ച് നൗഷാദ് എന്നിവർ പങ്കെടുത്തു.

കോട്ടയം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 3.25 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട സെക്ഷന് കീഴിലുള്ള 15 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പൂഞ്ഞാർ- കൈപ്പള്ളി- ഏന്തയാർ റോഡ്, വഴിക്കടവ് -കുരിശുമല റോഡ്, കാരക്കുളം- പടിഞ്ഞാറ്റുമല- പിണ്ണാക്കനാട് റോഡ്, അടിവാരം – കൊടുങ്ങ റോഡ്, പൂഞ്ഞാർ- പെരിങ്ങളം റോഡ്, പൂഞ്ഞാർ -ആലും തറ റോഡ്, പൂഞ്ഞാർ- കൂട്ടിക്കൽ റോഡ്, അരുവിത്തുറ- പൂവത്തോട് റോഡ് , വെയില്കാണാം പാറ- പാക്കയം- തിടനാട് റോഡ്, വിലങ്ങുപാറ – വലിയപാറ -ആരോലി ജംഗ്ഷൻ -വട്ടോളിക്കടവ് -അമ്പാറ നിരപ്പേൽ റോഡ്, പാറത്തോട് -പഴുമല- ചാണകക്കുളം- ചെമ്മലമറ്റം റോഡ്, പൂവത്തോട്- കാഞ്ഞിരമറ്റം- മാടമല- തിടനാട് റോഡ്, കുന്നുംപുറം -പൂവാങ്കൽ- ചാത്തൻകുളം റോഡ്,തിടനാട്-ഇടമറ്റം റോഡ്, വാഴമറ്റം- പിണ്ണാക്കാനാട് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. റോഡുകൾ പൂർണമായും കുഴികൾ അടയ്ക്കുകയും ഓടകൾ,കലുങ്കുകൾ, മുതലായവ പുനരുദ്ധരിക്കുക, റോഡുകളുടെ മെച്ചപ്പെട്ട പരിപാലനത്തിനും യാത്ര സുരക്ഷിതത്വത്തിനും ആവശ്യമായ എല്ലാ പ്രവർത്തികളും ഇതിലൂടെ നടത്തും. പ്രവർത്തികളുടെ ടെൻഡർ ക്ഷണിച്ചു കരാർ ഉറപ്പിച്ചു. പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്  കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ സർക്കാരിന്‍റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തി- അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവർഷം കൊണ്ടുണ്ടായത്. അതിവിപുല സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകിയ സംഭാവന വലുതാണ്. സർക്കാർ ആശുപത്രികൾ മാത്രമല്ല നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. പ്രവർത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി പിന്തുടരുന്നവയാണ് അവയിൽ പലതും. എന്നാൽ ലാഭത്തിൽ മാത്രം കണ്ണുനട്ട് പ്രസിദ്ധമായ ചില സ്വകാര്യആശുപത്രികളിലേക്ക് ആഗോളഭീമന്മാർ കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും ചികിത്സയ്ക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ്. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നവകേരളം എന്നത് സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാണ്. അവിടേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ നോക്കിയാലും ആ മാറ്റം പ്രകടമാണ്-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു   ​മെഡിക്കൽ കോളജ് ആങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ​മെഡിക്കൽ   കോളജുകളിലും അതിവിപുലമായ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനും മികച്ച ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്രമാക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 1150 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയതെന്നും കിഫ്ബി വഴി സർക്കാർ നൽകിയ പിന്തുണയിലൂടെയാണ് ഇതു സാധ്യമായതെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്‍റ് ഒ.എ. സജി, ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമിച്ചൻ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ,  മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചിൽ, ദന്തൽ കോളജ് പ്രിൻസിപ്പൽ വി.പി. കണ്ണൻ, നഴ്‌സിംഗ് കോളജ് പ്രിൻസിപ്പൽ ലിനി ജോസഫ്, വൈസ്  പ്രിൻസിപ്പൽ ടി.ആർ. രാധ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്‌സിംഗ് ഓഫീസർ പി.കെ. ഉഷ, ഡി.സി.എച്ച് പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ച പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ 283.60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങള്‍ കാത്ത് ലാബ് (7.88 കോടി രൂപ) പാരാമെഡിക്കൽ ഹോസ്റ്റലിന്‍റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം( ആറു കോടി രൂപ കാൻസർ ബ്‌ളോക്കിലെ 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം( 4.28 കോടി രൂപ) നവീകരിച്ച പ്രധാന കവാടം (1.25 കോടി രൂപ) ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് ( 1.20 കോടി രൂപ) സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ) ക്രഷ് (60 ലക്ഷം രൂപ) ലാക്‌റ്റേഷൻ മാനേജ്‌മെന്‍റ് സെന്‍റർ  (64.2 ലക്ഷം രൂപ) സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചു സജ്ജമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ് കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്‌ളോക്കിലെ ഉപകരണങ്ങൾ എക്കോ മെഷീൻ സി.ആം മെഷീൻ, വെന്‍റിലേറ്റുകൾ   എ.ബി.സി. ബ്‌ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്‌ലറ്റ് ബ്‌ളോക്കിന്‍റെ ശിലാസ്ഥാപനവും ചടങ്ങിൽ നടന്നു.  

കോട്ടയം

ഹജ്ജ് 2026 ജില്ലാതല വാക്സിനേഷൻ ക്യാമ്പ്

കോട്ടയം .കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജില്ലയിൽ നിന്ന് അവസരം ലഭിച്ചവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ജില്ല ഡെപ്യൂട്ടി ഡി,എം,ഒ, ഡോക്ടർ ജെസ്സി ഉദ്ഘാടനം ചെയ്തു  ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ സി എച്ച് ഓഫീസർ ഡോക്ടർ പ്രസീദ, ഡോക്ടർ ഷൈനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.   ട്രെയിനർമാരായ ഖമറുദ്ദീൻ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, അജി കെ മുഹമ്മദ്, ഹബീബ്, ശമ്മാസ് സലാം, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുള്ള ഖാൻ, അൽത്താഫ് സലാം, റഫീഖ് അമ്പഴത്തിനാൽ, മാഹിൻ പാറയിൽ, നാസർ പി എ, അബൂബക്കർ വി. എം. അഡ്വക്കേറ്റ് സദറുൽ അനാം, ഫസീല . സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവർ പങ്കെടുത്തു. ഫൈസൽ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നജീബ് കല്ലുങ്കൽ സ്വാഗതവും അജി കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി

കോട്ടയം

എസ്. ഡി. പി. ഐ. പൗരാവകാശജാഥ സമാപിച്ചു.

ഈരാറ്റുപേട്ട -അവകാശ നിഷേധങ്ങൾക്കെതിരെ പൗരാവകാശജാഥ എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു. എസ്. ഐ. ആർ (SIR) പോലുള്ള ജനവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ പൗരൻമാരുടെ മൗലികാ അവകാൾങ്ങൾ കവർന്നെടുക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കങ്ങൾക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം രാജ്യത്ത് ഉയർന്ന് വരണമെന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് പി.കെ. ഉസ്മാൻ പറഞ്ഞു.ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ രാജു പാറത്തോട്, മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി , ജില്ലാ സെക്രട്ടറിമാരായ കെ.എസ്. ആരിഫ്, നിഷാദ് ഇടക്കുന്നം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. സി. പി. അജ്മൽ.സി.എച്ച് ഹസീബ് , മണ്ഡലം ഭാരവാഹികളായ യാസിർ കാരയ്ക്കാട്, അബ്ദുസമദ് പാറത്തോട് ഇസ്മായിൽ കീഴേടം, എസ്.എം. ഷാഹിദ് എന്നിവർ സംസാരിച്ചു.മുനിസിപ്പിൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി ജെലീൽ കെ.കെ.പി. നജീബ്പാറനാനി, റിയാസ് ചിറപ്പാറ നഗരസഭാ കൗൺസിലർമാരായ സുബൈർവെ ള്ളാപള്ളിൽ, ഷാഹുൽ എം.എം. സജ്മി ഷിഹാസ് എന്നിവർ നേതൃതം നൽകി.