വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയത്ത് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയത്ത് നടുക്കുന്ന ഒരു അപകട വാർത്തയാണ് പുറത്തുവരുന്നത്. ഉഴവൂർ സ്വദേശിയായ അഭിഭാഷകൻ ജോബി ഓക്കാട്ടാണ് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരണപ്പെട്ടത്. ഉഴവൂർ പൈസ് മൗണ്ടിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. തന്റെ ലൈസൻസുള്ള തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജോബി. യാത്രയ്ക്കിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.കുറവിലങ്ങാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ അപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.  

കോട്ടയം

കേരള യാത്ര നാളെ കോട്ടയത്ത്

കോട്ടയം :'മനുഷ്യർക്കൊപ്പം' എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം A.P അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന *കേരളയാത്ര* ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30 ന് ഏറ്റുമാനൂർ ബൈപ്പാസിന് സമീപം പൗരപ്രമുഖരും സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും 11 മണിക്ക് കുമാരനല്ലൂർ കോഫി ഹൗസ് ഹാളിൽ *സ്നേഹ സംഗമം* നടക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പത്രമാധ്യമപ്രവർത്തകരും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദ മാക്കി നേതാക്കന്മാരുമായി സംവദിക്കും. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം അബുഷമ്മാസ് മൗലവി, അബ്ദുൾ നാസർ മൗലവി, എംപി തോമസ് അഡ്വക്കേറ്റ് രാജീവ് രാജധാനി, എം എസ് നൗഷാദ് എന്നിവർ പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, കൺവീനർ എം എ ഷാജി, ട്രഷറർ ഖാലിദ് സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, ലബീബ് സഖാഫി, പി എം അനസ് മദനി, അനീഷ് സംക്രാന്തി എന്നിവർ നേതൃത്വം നൽകും വൈകിട്ട് 4 മണിക്ക് പോലീസ് ഗ്രൗണ്ടിന് സമീപം വച്ച് കേരള യാത്രയുടെ ജില്ലാതല സജ്ജീകരണം നടക്കും സെന്റിനറി ഗാർഡിന്റെ അകമ്പടിയോടുകൂടി കെ കെ റോഡ് വഴി സ്വീകരണ സ്ഥലമായ തിരുനക്കര മൈതാനത്ത് എത്തിച്ചേരും സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും

കോട്ടയം

തണൽ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും

ഈരാറ്റുപേട്ട: തണൽ വാർഷികവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു..പ്രസിഡൻ്റ് കെ.എ അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ: വി.പി നാസർ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ,പി.എ ഹാഷിം,വി.എ നജീബ്, കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.  ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.  

കോട്ടയം

മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട് (കോട്ടയം) ;മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്‌ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ 11മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു. കോട്ടയം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.

കോട്ടയം

ജില്ലയിലെ മുഴുവൻ പത്താം ക്ലാസ്സ് കുട്ടികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോട്ടയം: ജില്ലയിലെ  മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും  ജനുവരി പതിനഞ്ചിനകം  കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിൽ  പരിശീലനം നൽകും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും  കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ  നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ പരിചയപ്പെടുത്തും. രണ്ടാം ഘട്ടം പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ്  എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും.  പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട് . ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു.  

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കാഞ്ഞിരപ്പള്ളി :കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും യു​വാ​വി​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ച​ങ്ങ​നാ​ശേ​രി തു​രു​ത്തി സ്വ​ദേ​ശി ഷേ​ർ​ലി മാ​ത്യു (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഷേ​ർ​ലി​യെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത നി​ല​യി​ലും യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് കോ​ട്ട​യം സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​ഴ് മാ​സം മു​ൻ​പാ​ണ് യു​വ​തി ഇ​വി​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. യു​വാ​വി​ന്‍റെ​യും ഷേ​ർ​ലി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രേ മു​റി​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്.ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

കോട്ടയം

എരുമേലി പേട്ടതുള്ളൽ: പത്തനംതിട്ട, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം പാതകളിൽ ഗതാഗത നിയന്ത്രണം

എരുമേലി: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം (ജനുവരി 10), പേട്ടതുള്ളൽ (ജനുവരി 11) എന്നിവ പ്രമാണിച്ച് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. പ്രധാന ഡൈവേർഷനുകൾ താഴെ പറയുന്നവയാണ്: • കാഞ്ഞിരപ്പള്ളി ➡️ റാന്നി/പത്തനംതിട്ട: കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കുരുവാമുഴി പെട്രോൾ പമ്പ് ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഓരുങ്കൽക്കടവ് – പത്താലിപ്പടി – കരിമ്പിൻ തോട് വഴി മൂക്കടയിലെത്തി യാത്ര തുടരണം. • കാഞ്ഞിരപ്പള്ളി ➡️ മുണ്ടക്കയം: കുരുവാമുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറമട - മഠംപടി വഴി പോകേണ്ടതാണ്. • മുണ്ടക്കയം ➡️ റാന്നി/പത്തനംതിട്ട: മുണ്ടക്കയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പ്രപ്പോസ് - MES - മണിപ്പുഴ വഴി വന്ന് ഇടത്തോട്ട് തിരിഞ്ഞ് കനകപ്പലം വഴി പോകണം. • റാന്നി ➡️ കാഞ്ഞിരപ്പള്ളി: റാന്നി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂക്കട റബ്ബർ ബോർഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാരുവേലി - കരിക്കാട്ടൂർ സെന്റർ - പഴയിടം – ചിറക്കടവ് വഴി പോകേണ്ടതാണ്. • പമ്പാവാലി ➡️ കാഞ്ഞിരപ്പള്ളി/മുണ്ടക്കയം: പമ്പാവാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ MES കോളേജ് ജങ്ഷനിൽ നിന്നും തിരിഞ്ഞ് പ്രപ്പോസ് - പാറമട വഴി പോകണം. മുണ്ടക്കയത്തേക്ക് പോകേണ്ടവർ പാറമടയിൽ നിന്നും പുലിക്കുന്ന് വഴി തിരിഞ്ഞു പോകേണ്ടതാണ്.

കോട്ടയം

ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം.

പൂഞ്ഞാർ ചോലത്തടം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെയും തിടപ്പള്ളിയുടെയും ശിവക്ഷേത്രത്തിന്റെയും ഗണപതിയുടെ അമ്പലത്തിലും വാതിലുകൾ തകർത്തു. ഓഫീസ് മുറിയുടെ വാതിൽ തകർത്ത് അലമാരകളും മേശയും കുത്തിത്തുറന്നു. ഗണപതിയുടെ അമ്പലത്തിലും താഴും തകർത്തു. സ്വർണ്ണത്തിന്റെ പൊട്ടും ചന്ദ്രക്കലയും ഭണ്ഡാരക്കുറ്റികളിലെ പണവും മോഷണം പോയി. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്രം ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്. മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരവാഹികൾ ഇതിനുമുമ്പ് ക്ഷേത്രത്തിലെത്തിയത്. പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകളും അലമാരകളും തകർത്തത്. വ്യാഴാഴ്ച ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസിന്റൈ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിക്കാസ് ക്ഷേത്രപരിസരത്തുനിന്ന് പോലീസ് കണ്ടെുത്തു. വെള്ളിയാഴ്ച ഈരാറ്റുപേട്ട എസ്‌ഐ എൻ.എൽ. ബിനുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ ക്ഷേത്രത്തിൽ നിന്ന് 200 മീറ്ററോളം ഓടി കാവാലം റോഡിലേക്ക് പോകുന്ന നടപ്പുവഴിയിൽ എത്തിനിന്നു. ക്ഷേത്രത്തിലെ മൂന്ന് വാതിലുകളും നാല് അലമാരികളും അഞ്ച് ഭണ്ഡാരക്കുറ്റികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നും ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും ക്ഷേത്രം സെക്രട്ടറി സി.എൻ. ശശി ചാലിൽ പറഞ്ഞു