വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി.

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ്‌സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു .ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിന് എതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. വിമാനത്താവളം സംബദ്ധിച്ച് പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2263 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഈ വിധി ഏറെ നിർണായകമാണ്. ഇതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും സർക്കാർ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കിൽ സ്ഥലം ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്യേണ്ടിവരും.അയന ചാരിറ്റബിൾ ട്രസ്റ്റ് , ഹാരിസൺസ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ ഭൂമി. 1910ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.

കോട്ടയം

പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി.ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു.പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ജേതാക്കൾ റാത്തോട് അനിൽ സജിത്ത് കെ എം സുരേഷ് കുമാർ വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി) അഞ്ജു മുരുകൻ സരിത സിജോ ശിൽപ ബാലകൃഷ്ണൻ അൻപതു വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ബാലകൃഷ്ണ സാബു ജി ചേരുവിൽ ഗിരീഷ് ബാബു അൻപതു വയസ്സിന് മുകളിലുള്ള വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി) ലൗലി ജോൺസൻ പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം ബെഞ്ചമിൻ ബാബു റിജിൻ ബാബു ഹബാറ്റുമു നിഗുയ വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം റീബാ അന്നാ ജോർജ് ജിൻസി നിജിതാ സി ആർ അൻപതു വയസ്സിൽ മുകളിലുള്ള പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം 1.രാജേന്ദ്ര പ്രസാദ് 2.ജോൺ മാത്യു 3.ബിൻസ് മാളിയേക്കൽ അൻപതു വയസ്സിൽ മുകളിലുള്ള വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം 1.എൽസമ്മ ചെറിയാൻ 2.ജാസ്മിൻ തോമസ് 3.പുഷ്പലതാ കെ എസ്, തുടങ്ങിയവർ ജേതാക്കളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിച്ചു. ജേതാക്കൾക്ക് കാനറാ ബാങ്ക് പാലാ മാനേജർ ശുഭ പ്രജു, പാലാ സെന്റ് തോമസ് കോളേജ് ബർസർ ഫാ. മാത്യു ആലപ്പാട്ട്മേടയിൽ, മാഗ്ഗി ജോസ് മേനംപറമ്പിൽ, ക്യാപ്റ്റൻ ബാബു ജോസഫ് തുടങ്ങിയവർ ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. മുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മത്സരം പൂർത്തിയാക്കി.

കോട്ടയം

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി രോഹിത് വെമുല ദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, ജില്ലാ പ്രസിഡന്റ് ഷിയാസ് എന്നിവർ സംസാരിച്ചു.

കോട്ടയം

കാഞ്ഞിരപ്പള്ളി വില്ലണിയിലെ കോഴിഫാമിൽ പക്ഷിപ്പനി സ്ഥീരീകരിച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ കോഴികളെയും സമീപപ്രദേശങ്ങളിലെ പക്ഷികളെയും ചൊവ്വാഴ്ച മുതൽ കൊന്നൊടുക്കാൻ (Culling) അധികൃതർ തീരുമാനിച്ചു.രോഗം സ്ഥിരീകരിച്ചത് ശനിയാഴ്ച ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചുകിടക്കുന്ന വില്ലണിയിലെ ഫാമിൽ മൂവായിരത്തോളം കോഴികളാണ് ഉണ്ടായിരുന്നത്. ഇതിൽ 500-ഓളം കോഴികൾ പെട്ടെന്ന് ചത്തു വീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,500 കോഴികളാണ് ഫാമിലുള്ളത്.

കോട്ടയം

വൈദികനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ചയാള്‍ പോലീസ് പിടിയില്‍

പാലാ :കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പോലീസ് നടപടി. ഇടിപ്പിച്ച വാഹനവും വാഹനമോടിച്ചിരുന്നയാളും പോലീസ് പിടിയിലായി.മുത്തോലി സ്വദേശി പ്രകാശ് എന്നയാളെയെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. പാലാ ഡി വൈ എസ് പി കെ സദൻ,എസ് എച് ഓ പി ജെ കുര്യാക്കോസ്, എസ് ഐ ദിലിപ് കുമാർ, എ എസ് ഐ ജോബി ജോസഫ്, പ്രൊബേഷണൽ എസ്.ഐ ബിജു, മറിയാമ്മ, സി.പി.ഒ അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12 ന് പാലാ ബിഷപ് ഹൗസിനു മുന്നിലാണ് വൈദികനെ വാഹനം ഇടിച്ചത്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാതിരുന്നത് വാഹനം കണ്ടെത്താൻ തടസ്സമായിരുന്നു. ബിജു,മറിയാമ്മ, സി പി ഓ അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12-ാം തീയതി പാലാ ബിഷപ് ഹൗസിനു മുമ്പിൽ വച്ചാണ് വൈദികനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയത്.  

കോട്ടയം

ഇരട്ട മരണം നടന്ന കുളപ്പുറത്ത്, വീണ്ടും മരണം; യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി : വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് കൂവപ്പള്ളി, കുളപ്പുറത്ത്, വീണ്ടും ഒരു മരണം കൂടി നടന്നു. കുളപ്പുറത്ത് പരേതനായ ശ്രീനിവാസന്റെ മകൻ ശ്രീജിത്ത് ശ്രീനിവാസൻ (കൊച്ചുണ്ണി -29) ആണ് മരണപ്പെട്ടത്. വീട്ടിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു കിടക്കുന്നതായാണ് കാണപ്പെട്ടത് . ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരട്ട മരണം നടന്ന വീടിന്റെ 300 മീറ്റർ അടുത്താണ് ഈ മരണവും നടന്നിരിക്കുന്നത്.

കോട്ടയം

ഷേർളിയുടെ മടക്കം നാട്ടുകാർക്കും നോവാകുന്നു” സാമ്പത്തിക തർക്കവും സംശയവും കൊലപാതകത്തിൽ കലാശിച്ചു; സംസ്കാരം പൊതുശ്മശാനത്തിൽ

കോട്ടയം: കുളപ്പുറത്ത് വീടിനുള്ളിൽ ഷേർളി മാത്യു (45) കൊല്ലപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് നാട്. ഷേർളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജോബ് സക്കറിയ (40) ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാമ്പത്തിക ഇടപാടുകളും സംശയവുമാണ് ദാരുണമായ ഈ ഇരട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുമ്മനം സ്വദേശിയായ ജോബ് സക്കറിയയും ഷേർളിയും തമ്മിൽ ദീർഘകാലമായി സൗഹൃദത്തിലായിരുന്നു. ഇടുക്കി കല്ലാർ സ്വദേശിനിയായ ഷേർളി ആറുമാസം മുൻപാണ് കുളപ്പുറത്ത് പുതിയ വീട് നിർമ്മിച്ച് താമസം തുടങ്ങിയത്. • പണമിടപാടുകൾ: ജോബിൽ നിന്നും ഷേർളി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി പോലീസ് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. • സംശയം: ഷേർളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന ജോബിന്റെ സംശയവും കൊലപാതകത്തിന് പ്രേരണയായതായി സൂചനയുണ്ട്. • സംഭവം: വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷേർളിയുടെ കഴുത്തിന് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഹാളിനുള്ളിലെ സ്റ്റെയർകേസിൽ ജോബ് തൂങ്ങിമരിക്കുകയായിരുന്നു. അനാഥമായി ആ സ്വപ്നഭവനം ചെടികളെയും നായ്ക്കളെയും ഏറെ സ്നേഹിച്ചിരുന്ന ഷേർളി, തന്റെ വീടിന്റെ മുറ്റവും ടെറസും മതിലുകളുമെല്ലാം പൂച്ചെടികൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരുടെ കണ്ണ് നനയിച്ചതും ഷേർളി നട്ടുപിടിപ്പിച്ച ആ പൂന്തോട്ടമാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷേർളിയുടെ വിയോഗത്തോടെ വളർത്തുനായ്ക്കളും ആ വീടും ഇപ്പോൾ അനാഥമായിരിക്കുകയാണ്. ദുരൂഹത നീക്കി ഡോഗ് സ്ക്വാഡ് ഞായറാഴ്ച വൈകിട്ട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് നൽകിയ വിവരമാണ് പോലീസിനെ വീട്ടിലെത്തിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടന്നത് ആദ്യം ദുരൂഹതയുണ്ടാക്കിയെങ്കിലും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ മറ്റ് വ്യക്തികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിച്ചു. ജോബ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ബന്ധുക്കൾ എത്തി; സംസ്കാരം പൊതുശ്മശാനത്തിൽ അയൽവാസികളോട് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താതെ കഴിഞ്ഞിരുന്ന ഷേർളിയുടെ കുടുംബ പശ്ചാത്തലം ബന്ധുക്കൾ എത്തിയതോടെയാണ് വ്യക്തമായത്. • ഷേർളിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. ഒമ്പത് വയസ്സുള്ള ഒരു മകനുണ്ട്. • ജോബ് സക്കറിയ കുമ്മനത്ത് ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു. ഇയാൾ വിവാഹബന്ധം വേർപെടുത്തിയിരുന്നയാളാണ്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷേർളിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

കോട്ടയം

ആസാദ് ഫൗണ്ടേഷൻ കേരള സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

തൊടുപുഴ, പി ഡബ്ലിയു റെസ്റ്റ് ഹൌസിൽ നടന്ന സോഷ്യൽ കോൺക്ലേവിലാണ് വിജയികളെ  പ്രഖ്യാപിച്ചത് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫൈഹ മെഹ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി. മുവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ മെഹ്‌ന അജിംസ്, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫാത്തിമ നവാസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.കൊല്ലം കടയ്ക്കൽ സി പി ഹയർ സെക്കന്ററി സ്കൂളിലെ ഷെഹർസാദ. മൂന്നാം സ്ഥാനം നേടി.   ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000/2500/1000 ക്യാഷ് അവാർഡുകൾ നൽകും - എസ്. എ  അജിംസ് (മീഡിയ വൺ )ഷബ്ന സിയാദ് ( ന്യൂസ്  മലയാളം ) അംജദ് പി ബഷീർ (മലയാള   മനോരമ) എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ആസാദ് ഫൗണ്ടേഷൻ  ചെയർമാൻ ഡോ. കെ എം   അബൂബക്കർ  ഭാരവാഹികളായ ഷാലിക്കർ മുഹമ്മദലി, എം. എഫ് അബ്ദുൾ ഖാദർ,  ഈരാറ്റുപേട്ട എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.  വൈസ് ചെയർമാൻ എം എ നജീബ്, സെക്രട്ടറി അഡ്വ അൻസാരി എന്നിവർ പ്രസംഗിച്ചു..തുടർന്ന് ഫൗണ്ടേഷൻ 2026 ൽ നടത്താൻ ഉദ്ദേശിക്കുന്ന  വിവിധ പരിപാടികൾ പ്രഖ്യാപിച്ചു.  അഡ്വ. ഇ എസ് മൂസ അധ്യക്ഷനായിരുന്നു പ്രൊഫ. അബ്ദുൽ മാലിക്ക് കോൺക്ലെവിന്റെ സമാപനം നിർവഹിച്ചു. ട്രഷറർ നൗഷാദ് കാസിം  സ്വാഗതവും  ഷാലിക്കർ മുഹമ്മദലി നന്ദിയും പറഞ്ഞു..