വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയം കുറവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം കുറവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 18ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

കോട്ടയം

പാലാ കൊച്ചിടപ്പാടിയിൽ റോഡ് കുറുകെ കടക്കവേ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരണമടഞ്ഞു

പാലാ കൊച്ചിടപ്പാടിയിൽ റോഡ് കുറുകെ കടക്കവേ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരണമടഞ്ഞു... മൂന്നാനി ഉള്ളാട്ടിൽ ജോസ് ജോസഫ് (ജോണി 72) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കൊച്ചിപ്പാടി ഐഎംഎ ജംങ്ഷനിൽ ഇന്നലെ 1.45നായിരുന്നു അപകടം. ജോസ് ജോസഫിനെ ഇടിച്ചിട്ട ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്ക് പിന്നീട് കോടതി ജംഗ്ഷനിലും അപകടത്തിൽപ്പെട്ടു. പാലാ പൊലിസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം

ഈരാറ്റുപേട്ട നഗരസഭയിൽ ഡയപ്പർ മാലിന്യം സംസ്കരിക്കാൻ സംവിധാനം

ഈരാറ്റുപേട്ട: ആക്രി ആപ്പുമായി നഗരസഭ കൈകോർത്ത്, സാനിറ്ററി പാഡുകൾ, ബേബി ഡയപ്പറുകൾ, യൂറിൻ ബാഗുകൾ, ട്യൂബുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ തുടങ്ങിയ മാലിന്യം സംസ്കരിക്കാൻ നഗരസഭയിൽ സംവിധാനമായി. ഇതിനായി സംസ്ഥാന മാലിന്യ നിർമ്മാർജ്ജന രംഗത്ത് സുസ്ഥിരമായി പ്രവർത്തിക്കുന്ന അക്രി ആപ്പുമായി നഗരസഭ കൈകോർക്കുന്നു. ശുചിത്വ മിഷൻ അംഗീകൃത ഗാർഹിക സാനിറ്ററി മാലിന്യം ശേഖരിക്കുന്ന സ്ഥാപനമാണ് ആക്രി ഇംപാക്ട് പ്രൈവറ്റ് ലിമിറ്റഡ്. അടുത്ത ദിവസം മുതൽ നഗരസഭ പ്രദേശത്ത് ഇത്തരത്തിലുള്ള മാലിന്യ ശേഖരങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏജൻസി ആരംഭിക്കുമെന്ന്, ക്ലിൻ സിറ്റി മാനേജർ ടി. രാജൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിശ്വൻ പി.എസ് എന്നിവർ അറിയിച്ചു. ടോൾ ഫ്രീ നമ്പറായ 0803140504 ലോ വാട്സപ്പ് നമ്പറായ 7591911110 ലോ ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിൽ എത്തി ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കും. തുടർന്ന് അമ്പലമുകളിലുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും. ഡയപ്പർ മാലിന്യ ശേഖരണത്തിനെത്തുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമം നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവ്വഹിക്കും, ചടങ്ങിന് വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ അധ്യക്ഷത വഹിക്കും, ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ സ്വാഗതമാശംസിക്കും. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗസിലർമാർ എന്നിവർ സംബന്ധിക്കും.

കോട്ടയം

കുരുന്നിന് വില അമ്പതിനായിരം രൂപ! കോട്ടയത്ത് 3 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛനും അമ്മയും അറസ്‌റ്റിൽ

കോട്ടയം :കുമ്മനം മടക്കണ്ടയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ സുഹൃത്തിന് വിൽക്കാൻ ശ്രമിച്ച് പിതാവ്.കുമ്മനത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമം നടന്നത്.  ഈരാറ്റുപേട്ടയിൽ  ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ ശ്രമിച്ചത്, ഇവർക്ക് ആൺ കുഞ്ഞുങ്ങൾ ഇല്ല എന്ന കാരണത്തെ തുടർന്നാണ് കുഞ്ഞിനെ പണം നൽകി വാങ്ങാനുള്ള ശ്രമം നടത്തിയത്. കുട്ടിയെ പിതാവ് വില്പന യുടെ കാര്യം ഫോണിൽ സംസാരിക്കുന്നത് കേട്ട കുഞ്ഞിന്റെ മാതാവ് വാർഡ് മെമ്പറെ വിവരം അറിയിച്ച തോടെയാണ് സംഭവം പുറത്തറിയുന്നത്.കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്ത മാതാപിതാക്കളെ  ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിൽ കുട്ടിയുടെ പിതാവും ഇടനിലക്കാരനും വാങ്ങാൻ ശ്രമിച്ചയാളും പൊലീസ് കസ്റ്റഡിയിലാണ്.

പ്രാദേശികം

കേരളോത്സവം 2025 ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡും ഇരാറ്റുപേട്ട നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2025ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരം 24-ാം തിയതി  വൈകുന്നേരം  ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ  ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്,പ്രതിപക്ഷ നേതാവ് അനസ് പാറയിൽ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ,മുനിസിപ്പൽ കൗൺസിലർ സുനിൽ കുമാർ, കേരളോത്സവം കോർഡിനേറ്റർ ആഷിക്ക് എന്നിവർ സംബന്ധിച്ചു. പുരുഷ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബും,വനിതാ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജും ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി. 16 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ സമീർ,ഷഹീർ എന്നിവർ ഒന്നാം സ്ഥാനവും, അബാൻ,അസീം എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി.12 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം സിംഗിൾസിൽ,ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ അൻവർ ഷാ ഒന്നാം സ്ഥാനവും,അസീം അനസ് രണ്ടാം സ്ഥാനവും നേടി. 8 ടീമുകൾ പങ്കെടുത്ത വനിതാ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിലെ ഫർസാന കെ.എം,ഫിദാ മോൾ എന്നിവർ ഒന്നാം സ്ഥാനവും,റിഷാന റാഷിദ്‌, കെ.എസ് ഷാബിന എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി. മത്സരത്തിൽ വിജയിച്ച ടീമുകൾ കോട്ടയത്ത് വച്ച് നടക്കുന്ന ജില്ലാതല കേരളോത്സവം  മത്സരങ്ങളിൽ ഈരാറ്റുപേട്ട നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിക്കും.

കോട്ടയം

എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുന്നു

ഈരാറ്റുപേട്ട.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് ഭവനകൾ നിർമ്മിച്ചു നൽകുന്നു. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയും മറ്റും ധനസമാഹരണം നടത്തിയാണ് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്. ഈ മാസം 27 -)o തീയതിയ്ക്കും നവംബർ 3-)o തീയതിക്കും ഇടയിലായി പല ദിവസങ്ങളിലായി 10 പത്തു വീടുകളുടെയും ശിലാസ്ഥാപന കർമ്മം അതാത് സ്ഥലങ്ങളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, എംഎൽഎ സർവീസ് ആർമി ഭാരവാഹികളും പങ്കെടുക്കും. താഴെപ്പറയുന്ന പ്രകാരമാണ് ശിലാസ്ഥാപന കർമ്മങ്ങൾ നിർവഹിക്കുക. 27-)o തീയതി രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട കടുവാമുഴിയിലും, ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ തെക്കേക്കരയിൽ കല്ലേക്കുളത്തും, 29-)o തീയതി രാവിലെ 10:30 ന് പൂഞ്ഞാർ തെക്കേക്കര- ചേരിമലയിലും, 11:30 ന് പൂഞ്ഞാർ ടൗൺ ഭാഗത്തും, ഉച്ചകഴിഞ്ഞ് 12.30 ന് ചേന്നാടും,1 മണിക്ക് പൂഞ്ഞാർ - മണിയംകുളത്തും , 31-)o തിയതി ഉച്ചകഴിഞ്ഞ് 03:30 ന് തീക്കോയി- മംഗളഗിരിയിലും ,3-)o തിയതി രാവിലെ 10 മണിക്ക് കൂവപ്പള്ളിയിലും,  11 മണിക്ക് എരുമേലി ചേനപ്പാടിയിലും, ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ മണിയംകുന്നിലും നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മങ്ങൾ നടക്കും .

കേരളം

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല;സ്ഥിരീകരിച്ച് സ്പോൺസര്‍

കൊച്ചി:അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ.അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (AFA) അംഗോളയിൽ മാത്രം കളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്പോൺസർമാർ ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി എഎഫ്എ ഭാരവാഹികൾ കേരളത്തിനെതിരെ കടുത്ത വിമർശനമുയർത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും, മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സംസ്ഥാനം  സജ്ജമല്ല എന്നുമാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 17-ന് കൊച്ചിയിൽ മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സന്ദർശനം റദ്ദാക്കിയതിലെ വീഴ്ചകൾ സംസ്ഥാന സർക്കാരിനെതിരെ എഎഫ്എ പരസ്യമായി വിമർശിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റി സർക്കാരിനെ വിമർശിച്ചു. നവംബറിലെ സന്ദർശനം മുടങ്ങിയെങ്കിലും, മാർച്ച് മാസത്തിൽ മെസ്സിയെ എത്തിക്കാൻ ശ്രമിക്കുമെന്ന്  സ്പോൺസർ പറയുന്നുണ്ട്. എന്നാൽ, മാർച്ച് സന്ദർശനത്തോട് സർക്കാരിനും സ്പോൺസർമാർക്കും മുൻപ് വിയോജിപ്പുണ്ടായിരുന്നു. ഇതിന് മുൻപ് 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലാണ് മെസ്സി ഇന്ത്യൻ മണ്ണിൽ കളിച്ചത്.

പ്രാദേശികം

അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനം