വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ തുടക്കം

കോട്ടയം: ഡിടിപിസിയും കോട്ടയത്തെ സാംസ്കാരിക സംഘടനകൾ ആയ ദർശന സാംസ്കാരിക കേന്ദ്രം, നാദോപാസന, കളിയരങ്ങ്, ആത്മ, ഫിൽക്കോസ് എന്നിവരും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം കൾച്ചറൽ ഫെസ്റ്റിന് നാളെ ദർശന ഓഡിറ്റോറിയത്തിൽ തിരി തെളിയും. വൈകിട്ട് 5 .30ന് ആരംഭിക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോന്റെ സംഗീത കച്ചേരി അരങ്ങേറും. രണ്ടാം ദിവസം ആയ ഒക്ടോബർ 31ന് വൈകിട്ട് ആറുമണിക്ക് ചവിട്ടുനാടകം. നവംബർ ഒന്നിന് ഒറ്റമരം എന്ന സിനിമയുടെ പ്രദർശനം നടക്കും. രണ്ടാം തീയതി രാവിലെ 10 മണി മുതൽ കഥകളി അരങ്ങേറും. മൂന്നാം തീയതി വൈകിട്ട് ആറുമണി മുതൽ ജൂബിലി മ്യൂസിക് നൈറ്റ്. ഫെസ്റ്റിന്റെ അവസാന ദിവസം (നവംബർ 4) വൈകിട്ട് 5 30ന് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം നാടകം ‘ജാഗ്രത’. (സംവിധാനം ആർട്ടിസ്റ്റ് സുജാതൻ).

വിദ്യാഭ്യാസം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി  

കോട്ടയം

കെ ആർ നാരായണന് അർഹമായ ആദരവ് നൽകാൻ ജന്മനാട് മടിക്കുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ മൺമറഞ്ഞിട്ടു 20 വർഷമായെങ്കിലും അർഹമായ ആദരവ് നൽകാൻ ജന്മനാട് ഇപ്പോഴും മടിക്കുകയാണെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.   കെ ആർ നാരായണൻ്റെ നൂറ്റിയഞ്ചാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തലമുറകളെ പ്രചോദിപ്പിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് കടുത്ത അനാദരവാണ്. കെ ആർ നാരായണൻ്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവർക്കു വഴികാട്ടിയാവാനും കെ ആർ നാരായണൻ്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി. അഡ്വ സന്തോഷ് മണർകാട്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ,അനൂപ് ചെറിയാൻ, റോയി ജേക്കബ്, വിഷ്ണു കെ ആർ, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു. കെ ആർ നാരായണൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ശുചിത്വ സംഗമം ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയും ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം ആരവം’ ശ്രദ്ധേയമായി. 2025 ഫൗസിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ഒത്തുചേർന്നാണ് സംഗമം സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനിൽ കുമാർ സ്വാഗതമാശംസിച്ചു.ആശംസകൾ അർപ്പിച്ച് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അബ്ദുൽ ലത്തീഫ്, സുനിത ഇസ്മയിൽ, ഷൈമ റസാഖ്, ബോബി ജേക്കബ്, ഐസക് ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന്, ശുചിത്വ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന മോട്ടിവേഷൻ ക്ലാസുകൾ നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി.എ.ആർ. അജിത, KSWMP സോഷ്യൽ എക്സ്പെർട്ട് ശ്രീ. ബിനു ജോർജ്, KSWMP എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പരിപാടിയിൽ പങ്കെടുത്തവർക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. രാജൻ ടി. നന്ദി അറിയിച്ചു. ഖരമാലിന്യ പരിപാലന രംഗത്ത് നഗരസഭയുടെ സുപ്രധാന കാൽവെയ്പാണ് ഈ ശുചിത്വ സംഗമം.

കോട്ടയം

കോട്ടയം ജില്ലയിൽ അവകാശികളെ കാത്ത് ബാങ്കുകളിൽ 138 കോടി രൂപ

കോട്ടയം :  ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്.ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി  നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ​ക്യാമ്പ്​ കോട്ടയത്ത് നവംബര്‍ മൂന്നിന് സംഘടിപ്പിക്കും.ലീഡ് ബാങ്കിന്‍റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാന്പിന്‍റെ  ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ഹാളിൽ കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്.ചിലരുടെ  അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും  നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ  നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ​ക്യാമ്പ് നടത്തുന്നത്.ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്യാന്പില്‍നിന്ന് അറിയാനാകുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ് പറഞ്ഞു. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന  രേഖകൾ ഉണ്ടായിരിക്കണം.അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാന്പില്‍ ലഭിക്കും. ക്യാന്പിനു ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.  

ഇൻഡ്യ

കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ല, ഇതിനായുള്ള വടംവലി പാടില്ല' കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം  കേരളത്തിതില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ.സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.

കോട്ടയം

പാലായിൽ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേല്പിച്ചു; ഇടമറ്റം സ്വദേശികൾക്കായി തിരച്ചിൽ

പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയെ നാലു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിനാണ്(18) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 നായിരുന്നു സംഭവം. ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറയുന്നു.പാലായിലെ ട്രോണിക്‌സ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജിബിൻ പഠിക്കുന്നത്. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം. സ്ഥാപനത്തിലെ അധ്യാപകർ ചേർന്നാണ് ജിബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൽമുട്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട് .പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

കോട്ടയം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരണപ്പെട്ടു; ആരോപണവുമായി കുടുംബം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ ഒരു യുവതി മരിച്ചതായി ബന്ധുക്കൾ പരാതി നൽകി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിലെ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്.ശാലിനി കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് ഗൈനകോളജി വിഭാഗത്തിൽ D & C പരിശോധനക്ക് എത്തി. B.P, ഷുഗർ അല്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച ശാലിനിക്ക് ഗുളിക നൽകിയതിന് 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് പെട്ടെന്ന് അബോധാവസ്ഥയിൽ കിടക്കുകയും ചെയ്തു.ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും, പുലർച്ചെ 5 മണിയോടെ ആശുപത്രി അധികൃതർ മരിച്ചു എന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ശാലിനി മരണം ആശുപത്രിയിലെ ചികിത്സാ പിഴവ് സംഭവിച്ചതായി കാണിച്ച് ഗാന്ധിനഗർ പൊലീസ് കേസെടുത്തു.