വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്

കേരളം

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും. www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.

കേരളം

മു​ല്ല​പ്പെ​രി​യാ​റി​ൽ പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ടെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.മു​ല്ല​പ്പെ​രി​യാ​റി​ലു​ള്ള​ത് ജ​ല​ബോം​ബാ​ണെ​ന്നും പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി രം​ഗ​ത്തെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.അ​ണ​ക്കെ​ട്ടി​നു പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച സ​മീ​പ​നം ത​ന്നെ തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.  

കോട്ടയം

പച്ചക്കറി വാങ്ങാനായി കോട്ടയം മാർക്കറ്റിൽ എത്തിയ കോൺഗ്രസ് നേതാവ് ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു.47 വയസായിരുന്നു.കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം.യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു.രാത്രി 8:30 യോടെ പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കവിതയാണ് ഭാര്യമൂന്ന് മക്കൾ ഉണ്ട്.മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കേരളം

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 'വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തം'

തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പ്രാദേശികം

കെട്ടിട ഉടമകൾ യോഗം ചേർന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് കെട്ടിട ഉടമകളുടെ യോഗം ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ നടത്തി.പ്രസിഡൻ്റ് സി. എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു.അഡ്വ.മുഹമ്മദ് ഇല്യാസ്,വി.എം.അബ്ദുള്ള ഖാൻ,തോമാച്ചൻ പുളിക്കീൽ,റഫീക്ക് പേഴുംകാട്ടിൽ,ഷൈൻ പാലയംപറമ്പിൽ,സിബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്കിലെ LSGD സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ KGCF മീനച്ചിൽതാലൂക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

  ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിൽഎൽ.എസ് .ജി .ഡി സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കേരളാ ഗവ: കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്മാർച്ചും ധർണയും സംഘടിപ്പിച്ചു.ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ്എം.എസ് സാനു  ധർണ  ഉദ്ഘാടനം ചെയ്തു.  ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചു വെക്കുക,കോൺട്രാക്ടർ മാരോട് അനാവിശ്യമായി പണം ആവിശ്യപെടുക,ഫയലുകളിൽ താമസം വരുത്തുക. തുടങ്ങിയ കാര്യങ്ങൾ അനുവദിക്കാൻ കഴിയുകയില്ലന്ന് എം.എസ് സാനു പറഞ്ഞു.  കോർഡിനേറ്റർ ബിനു മണ്ഡപത്തിൽ അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി  വി.ഒ മഹേഷ്,  ഏരിയ സെക്രട്ടറി പി.ബി ഫൈസൽ , ട്രഷറർ റ്റി.എൻ വിനോദ്  എന്നിവർ സംസാരിച്ചു

വിദ്യാഭ്യാസം

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെയടക്കം തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.ഓണപരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്‌ളാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇവർക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും സ്കൂൾ ഒളിമ്പിക്സിന്‍റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 3 മുതൽ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബർ 14 മുതൽ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.