വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്. പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.ശനിയാഴ്ച വൈകുന്നേരം 4.30 യോടെ അമയന്നൂർ സെന്റ് തോമസ് എൽ.പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരൻ ജിബിനും (21) മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം.മോനിപ്പള്ളി സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെയെങ്കിലും വഴിമദ്ധ്യേ മരിച്ചിരുന്നു. അപകടത്തിൽ ജിതിന്റെ കാലിന്ഒടുവുകളുണ്ടായതിനാൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ കാറും നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.പിതാവ് ബിജു വിദേശത്താണ്. കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ശ്രീജയാണ് മാതാവ്.അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവത്തിന് തുടക്കമായി.

ഈരാറ്റുപേട്ട.നഗരോത്സവത്തിന് തുടക്കമായി.ജനുവരി 5 വരെ  പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി വിവിധ പരിപാടികൾ അരങ്ങേറും.അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം ൽ എ  നഗരോൽസവം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.  വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇലിയാസ് സാഗതം  പറഞ്ഞു   പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ,മുസ്ലിം ലീഗ് നഗരസഭാ പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം, സി.പി.എം.ലോക്കൽ സെക്രട്ടറി പി.ബി.ഫൈസൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, വെൽഫയർ പാർട്ടി നഗരസഭ പ്രസിഡൻ്റ് ഹസീബ് വെളിയത്ത്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റസീം മുതുകാട്ടിൽ, പി.ഡി.പി.ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ , കെ.ഐ.നൗഷാദ്, അക്ബർ നൗഷാദ് കൗൺസിലറന്മാരായ കെ.സുനിൽകുമാർ, അനസ് പാറയിൽ, നാസർ വെളളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.ഈരാറ്റുപേട്ട നഗരത്തിന്റെ ഉണർവ്വ് ലക്ഷ്യമിട്ടുകൊണ്ട് സം ഘടിപ്പിക്കുന്ന നഗരോത്സവ ത്തിൽ  ഫുഡ് ഫെസ്റ്റ്, വിപണന സ്റ്റാളുകൾ, അമ്യൂസ് മെൻറ് പാർക്ക്, കലാപരിപാടികൾ, വിദ്യാഭ്യാസ സമ്മേളനം ,വികസന സെമിനാർ ആരോഗ്യ സെമിനാർ എന്നിവ നടത്തപ്പെടും.  

വിദ്യാഭ്യാസം

പത്താംക്ലാസിൽ പുതിയ പാഠപുസ്തകം ; കരിക്കുലം കമ്മിറ്റി അംഗീകരിച്ചു മാർച്ചിൽ വിതരണം ചെയ്യും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ  ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി പാഠപുസ്തകങ്ങൾക്ക്‌ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം . ഇനി അച്ചടി ജോലികളിലേക്ക്‌ കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും. പരിഷ്കരണത്തിന്റെ രണ്ടാംഘട്ടത്തിൽ രണ്ട്‌, നാല്‌, ആറ്‌, എട്ട്‌ ക്ലാസുകളിലെ പുതുക്കിയ പുസ്തകങ്ങൾക്ക്‌ ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകും. ഇവ 2025 മേയിൽ സ്കൂളിലെത്തിക്കും. ഈ അധ്യയന വർഷം ആദ്യഘട്ടമായി പരിഷ്കരിച്ച ഒന്ന്‌, മൂന്ന്‌, അഞ്ച്‌, ഏഴ്‌, ഒമ്പത്‌ ക്ലാസുകളിലെ പുസ്തകങ്ങളും അടുത്തവർഷം അച്ചടിക്കുന്നത്‌ കൂടുതൽ മെച്ചപ്പെടുത്തിയാകും.ഒന്നാംക്ലാസിലെ കണക്ക്‌, മലയാളം പുസ്‌തകങ്ങളിൽ ചില പാഠഭാഗങ്ങളിൽ മാറ്റംവരുത്തും. മറ്റ്‌ ക്ലാസുകളിലെ പുസ്‌തകങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തും. പുതുക്കിയവയുടെ ഉള്ളടക്കവും വിന്യാസവും മാറ്റേണ്ടതുണ്ടോയെന്ന്‌ വിലയിരുത്തും. ഇക്കാര്യം എസ്‌സിഇആർടി പരിശോധിച്ചതിന്റെയും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവത്തിന്റെയും അടിസ്ഥാനത്തിലാകും മാറ്റങ്ങൾ.  

പ്രാദേശികം

"ഓർമ്മതൻ വാസന്തം": അരുവിത്തുറ കോളേജ് ഒരുങ്ങി; മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മതൻ വാസന്തത്തെ വരവേൽക്കാൻ  കലാലയം ഒരുങ്ങി.  പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ചടങ്ങിൽ അദ്ധ്യക്ഷനാകും . രാഷ്ട്രീയ ,സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ  ചടങ്ങിൽ സംസാരിക്കും. കോളേജിലെ പൂർവ്വ അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങുകളുടെ ഭാഗമാകും. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. ടി.ടി. മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകും.

കോട്ടയം

പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു

പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവ് മരിച്ചു. വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില്‍ അഭിലാഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എബിന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ബൈക്കിന്റെ മുന്‍ചക്രത്തിന്റെ റിം പൊട്ടിത്തകര്‍ന്നു. എന്‍ജിന്‍ ഭാഗങ്ങളടക്കം അപകടത്തില്‍ തകര്‍ന്നു. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കേരളം

തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു

തേനി: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തേനി പെരിയകുളത്താണ് സംഭവം. ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ് കോയിക്കല്‍, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. പി ഡി ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വേളാങ്കണ്ണിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. ഏര്‍ക്കാട്ടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും ഇവര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന 18 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം

സ്വകാര്യബസ് ജീവനക്കാരൻ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മൂവാറ്റുപുഴ മാറാടി സ്വദേശി സനീഷ് (35) ആണ് മരിച്ചത്. ഭരണങ്ങാനം വട്ടോളിക്കടവിൽ വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടത്.കാഞ്ഞിരപ്പള്ളി പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ ജീവനക്കാരനാണ്

കോട്ടയം

ആർ.ടി.ഒ. ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്.ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.