വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി.

കുട്ടിക്കാനം/ഈരാറ്റുപേട്ട പുതുവത്സര ആഘോഷത്തിനിടെ കുട്ടിക്കാനത്ത് വെച്ച് കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപ്പെടാൻ ഇടയായ കാർ ടീം നന്മക്കൂട്ടം കണ്ടെത്തി.  അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ കാർ കഴിഞ്ഞ ദിവസമാണ് ടീം നന്മക്കൂട്ടവും പോലീസും കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായി ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെകെപിയുടെ നേതൃത്വത്തില്‍ പതിനൊന്ന് പേര്‍ അടങ്ങുന്ന സംഘവും കാഞ്ഞിരപ്പള്ളിയില്‍ നിന്നുമുള്ള അഞ്ചംഗസംഘവുമാണ് ഏകദേശം 1800 അടിയോളം താഴ്ച്ചയുള്ള കൊക്കയില്‍ നിന്നും കാർ പുറത്തെടുത്തത്. കാർ എങ്ങനെ പുറത്തെടുക്കാമെന്ന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. വാഹനവും റോപ്പും കപ്പിയും ബെല്‍റ്റുകളുമായി കുട്ടിക്കാനത്തെത്തി. ആദ്യ ഘട്ടമെന്ന നിലയില്‍ കൊക്കയുടെ അടിത്തട്ടില്‍ ടീം അംഗങ്ങള്‍ എത്തുകയും റോപ്പ് വഴി മരങ്ങളുടെയും കല്ലുകളുടെ ഇടയിലൂടെ മുകളിലേക്ക് സാഹസികമായി വലിഞ്ഞ് കയറി. വാഹനത്തില്‍ റോപ്പ് കെട്ടി താഴേക്ക് ഇറക്കി. വാഹനത്തില്‍ കയറ്റി പീരുമേട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ടീം നന്മക്കൂട്ടംഈരാറ്റുപേട്ടിയിലേക്ക് തിരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. സെക്കന്‍ഡറി പാലിയേറ്റീവ് രോഗീസംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, അദ്ധ്യക്ഷതവഹിച്ചു. ക്ഷയരോഗ വിമുക്ത പ്രതിഞ്ജ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ ചൊല്ലികൊടുത്തു. ആശംസകള്‍ അര്‍പ്പിച്ച് തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ബ്ലോക്ക്മെമ്പര്‍മാരായ, ജെറ്റോജോസ്, ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്ട്, തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജോസഫ് മെമ്പര്‍മാരായ അലക്സ് റ്റി ജോസഫ്, ഡെന്‍സി ബിജു, ജോയിന്റ് ബി.ഡി.ഒ സാം ഐസക്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ്, എ.ച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

കോട്ടയം

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. 15 പേർക്ക് പരിക്ക്

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിവന്ന അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ  കൊക്കയിലേക്ക് മറിഞ്ഞു15 പേർക്ക് പരിക്ക്. കർണാടക സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പരിക്ക് ഗുരതരമാണ്.  

മരണം

ജമീല (62) നിര്യാതയായി

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിയ്ക്ക് സമീപം പിച്ചകപ്പള്ളിയിൽ പി.എസ്. അബ്ദുൽ ജബ്ബാറിലെ ഭാര്യ ജമീല (62) നിര്യാതയായി.ഖബറടക്കം  ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: അജില ഇർഷാദ്, അസീം ജബ്ബാർ. മരുമക്കൾ ഇർഷാദ് പുളിക്കീൽ ഈരാറ്റുപേട്ട, അഷിത കായംകുളം. പരേത കോട്ടയം വാരിശ്ശേരി പയ്യിൽ കുടുംബാംഗം.

മരണം

ഇല്ലിക്കകല്ല് കണ്ട് മടങ്ങുംവഴി സ്കൂട്ടറപകടം; യുവാവ് മരണപ്പെട്ടു, ഭാര്യക്ക് പരിക്ക്

ഈരാറ്റുപേട്ട: ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ നൂർജഹാനെ ഗുരുതര പരിക്കുകളോടെ പാലാ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലടുക്കം ഭാഗത്താണ് അപകടമുണ്ടായത്. മൃതദേഹം ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ.

മരണം

ഷബീബ് മരയ്ക്കാർ (50 ) നിര്യാതനായി

കാഞ്ഞിരപ്പള്ളി ഒന്നാo മൈൽ ഐഷാ പള്ളിക്ക് സമീപം മരയ്ക്കാർ മൻസിലിൽ  ഷബീബ് മരയ്ക്കാർ (50 ) അന്തരിച്ചു.കബറടക്കം ബുധനാഴ്ച പകൽ ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഖബർസ്ഥാനിൽ. ഭാര്യ : ഷീജ പാറത്തോട് . മകൾ : ഷംല .    

കോട്ടയം

കോട്ടയം കഞ്ഞിക്കുഴിയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം

കോട്ടയം കഞ്ഞിക്കുഴിയിൽ അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് മകൾക്ക് ദാരുണാന്ത്യം ; മരിച്ചത് വടവാതൂർ സ്വദേശിനി എക്സ്‌സിബാ മേരി ജെയിംസ് , അപകടം അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിട

പ്രാദേശികം

നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

ഈരാറ്റുപേട്ട : മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോക്സോ,കുട്ടികളിലെ ഇൻ്റർനെറ്റ് അഡിക്ഷൻ എന്നീ വിഷയങ്ങളിൽ  പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.അഡ്വ. ഹരിമോഹൻ ക്ലാസെടുത്തു.ലീഗൽ സർവീസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൂസി മൈക്കിൾ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ടോണി തോമസ്,മരീന എബ്രഹാം എന്നിവർ പ്രസംഗിച്ചു.