വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അരുവിത്തുറ കോളേജിൽ പ്രയുക്തി 2025 തൊഴിൽ മേള

അരുവിത്തുറ :കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായി 30ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ ഈ മാസം 25 ആം തിയതി ശനിയാഴ്ച കോളേജിൽ വച്ച് നടത്തുന്നു. പ്ലസ് ടു, ഡിപ്ലോമ ,ഡിഗ്രി, പി ജി തുടങ്ങി വിദ്യാഭ്യാസ യോഗ്യത ഉള്ള 40 വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് വിവിധ കമ്പനി കളിൽ ഇന്റർവ്യൂ വിൽ പങ്കെടുത്ത് ജോലി നേടാവുന്നതാണ്. ബാങ്കിംഗ്, ഫിനാൻസ് , ഐ ടി, ടൂറിസം, റിട്ടയിൽ, ഓട്ടോമൊബൈൽ, ഹോസ്പിറ്റലിറ്റി തുടങ്ങി നിരവധി മേഖലകളിലെ കമ്പനികൾ ഫെയറിൽ പങ്കെടുക്കുന്നു. 25ആം തിയതി രാവിലെ 9.30 ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് ശ്രീ ആന്റോ ആന്റണി എം പി മേള ഉത്ഘാടനം ചെയ്യും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബിയോഡാറ്റായും സർട്ടിഫിക്കറ്റ് കോപ്പികളും ആയി കോളേജിൽ എത്തേണ്ടതാണ്.Mob: 9447028664

കോട്ടയം

ചോലത്തടം മർത്ത് മറിയം പള്ളി തിരുന്നാൾ 17, 18, 19 തീയതികളിൽ

ഈരാറ്റുപേട്ട: ചോലത്തടം മർത്ത് മറിയം പള്ളിയിൽ മർത്ത് മറിയത്തിന്റേയും വിശുദ്ധ അന്തോണീസിന്റേയും തിരുന്നാൾ വിപുലമായ പരിപാടികളോടെ ജനുവരി 17, 18, 19 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.  ജനുവരി എട്ട് മുതൽ 11 വരേയും 13 മുതൽ 16 വരേയും വൈകുന്നേരം അഞ്ച് മണിക്ക് കുർബാനയും നൊവേനയും നടക്കും. 12 ന് ഞായറാഴ്ച സപ്രാ നമസ്‌കാരം, കുർബാന, ഖുത്താആ നമസ്‌കാരം, പുറത്തു നമസ്‌കാരം, കൽസ്ലീവാ വണക്കം എന്നിവയും നടക്കും. 17 ന് വെള്ളിയാഴ്ച വൈകുന്നേരം 4.15 ന് കൊടിയേറ്റ് നടക്കും. 4.30 ന് സുരിയാനി ഭാഷയിൽ കുർബാന നടക്കും.   6.30 ന് നസ്രാണി സമുദായ സമ്മേളനം മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്യും. ജനുവരി 18 ന് 4.45 ന് കുർബാന. 6.45 ന് പൂർവികാനുസ്മരണം, സെമിത്തേരി സന്ദർശനം, നെയ്യപ്പ നേർച്ച, വാഹന വെഞ്ചരിപ്പ് എന്നിവ നടക്കും.  പ്രധാന തിരുന്നാൾ ദിനമായ 19 ന് രാവിലെ ഏഴ് മണിക്ക് കുർബാന നടക്കും. വൈകുന്നേരം മൂന്നിന് പ്രദക്ഷിണം, നാസിക് ധോൾ, ബാന്റ് മേളം, ദേശ പ്രദക്ഷിണ സംഗമം, തിരുന്നാൾ പ്രദക്ഷിണം എന്നിവ നടക്കും. 7.45 ന്ആകാശ വിസ്മയം, എട്ടിന് പിന്നണി ഗായികയും ബിഗ്‌ബോസ് താരവുമായ ലക്ഷ്മി ജയൻ നയിക്കുന്ന ഗാനമേള എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ വികാരി സിറിൽ തോമസ് തയ്യിൽ, പ്രസുദേന്തി ഷിനോജ് ഫ്രാൻസിസ് വടയാറ്റ്, കൈക്കാരന്മാരായ സണ്ണി അമ്മോട്ടുകുന്നേൽ, ചാക്കോച്ചൻ നെടുമല, റിജോ ജോർജ് അമ്പാട്ട് എന്നിവർ പങ്കെടുത്തു.

കോട്ടയം

ഈരാറ്റുപേട്ട കടുവാമുഴി ബസ്റ്റാൻഡ് ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കുക:എംജി ശേഖരൻ

ഈരാറ്റുപേട്ട. മുൻസിപ്പാലിറ്റിയുടെ വികസനരംഗത്ത് അനിവാര്യമായ കടുവാമുഴി ബസ് സ്റ്റാൻഡിനായി വർഷങ്ങൾക്കു മുമ്പ് മുൻസിപ്പൽ അധികാരികൾ പദ്ധതി രേഖയിൽ ഉൾപ്പെടുത്തി ഫണ്ട് നീക്കിവെച്ച് പരസ്യമായി പ്രഖ്യാപിച്ച് വാങ്ങിച്ച സ്ഥലമാണ് കടുവാമുഴിയിൽ ഉള്ളത്. നിലവിലുള്ള ടൗണിലെ പഴകിയ ബസ്റ്റാൻഡ് പൊളിച്ചു നീക്കാൻ ടെൻഡർ നടപടികളും പൂർത്തീകരിച്ചിരിക്കുന്നു. പകരമുള്ള ബസ് പാർക്കിങ്ങിന് അടക്കം ഉള്ള സംവിധാനമാണ് കടുവാമുഴി ബസ്റ്റാൻഡ്. ഈ ജനകീയ ആവശ്യം മറന്ന് നിലവിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഭരണാധികാരികൾ ഈ ബസ്റ്റാൻഡ് സ്ഥലം വക മാറ്റി വൻ തുക വെട്ടിപ്പിനായി അവസരം ഒരുക്കുന്നതിനായിഹുണാ ർ ഹബ്ബ് എന്നൊരു സ്ഥാപനം ഈ ബസ് സ്റ്റാൻഡിനുള്ള സ്ഥലത്ത് തന്നെ പണിയുന്നതിന് വഞ്ചനാപരമായ നീക്കം നടത്തുന്നതായി അറിയുന്നു. ഇത് ഈ നാടിനോട് ചെയ്യുന്ന ക്രൂരമായ വഞ്ചനയാണ് മിനി സിവിൽ സ്റ്റേഷൻ സൺറൈസ് ഹോസ്പിറ്റൽ അടക്കം വടക്കേക്കര കടുവാമുഴി ഭാഗത്ത് വൈകാതെ വരികയാണ് ഇതെല്ലാം അറിയുന്ന മുൻസിപ്പൽ ഭരണാധികാരികൾ ആണ് കേവലം സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് ഈ ക്രൂരമായ ചതി ജനങ്ങളോടും നാടിനോടും ചെയ്യുന്നത്. കടുവാമുഴി ബസ്റ്റാൻഡ് ആണോ ഹു ണാർ ഹബ്ബ് ണോ ഈ നാടിന് ഇന്ന് അനിവാര്യമായ ആവശ്യം. ഉടൻ ജനങ്ങൾ രംഗത്ത് ഇറങ്ങണം ക്രിയാത്മക നടപടികൾ സ്വീകരിച്ച് ഈ വഞ്ചന തടുക്കണം വേണമെങ്കിൽ സ്ലോട്ടർ ഹൗസ് ഇരുന്ന സ്ഥലത്ത് പണിയട്ടെ. ഈ കൊടും ചതി ജനങ്ങൾ തിരിച്ചറിയുക രാഷ്ട്രീയപാർട്ടികളും പൊതുപ്രവർത്തകരും നാടിനൊപ്പം വികസനത്തിന് അണിനിരക്കുക.

കോട്ടയം

പനയ്ക്കപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരിക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

മരണം

അബ്ദുല്‍ സലാം (71)നിര്യാതനായി

അബ്ദുല്‍ സലാം (71)നിര്യാതനായി കൊച്ചേപറമ്പില്‍ തെക്കേക്കര കബറടക്കം  ഈരാറ്റുപേട്ട  മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് സമയം പിന്നീട് അറിയിക്കും

കോട്ടയം

പാലാ പൊൻകുന്നം റോഡിൽ 12-ാം മൈലിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ഇന്നോവ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ 12ആം മൈൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ടിരുന്ന നിരപ്പേൽ ബസിലേക്ക് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കർണാടകയിൽ നിന്നും വന്ന ഇന്നോവ കാർ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക് ബസ് യാത്രക്കാർക്കും അയ്യപ്പ ഭക്തർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട് 12 :30ഓട് കൂടിയായിരുന്നു അപകടം നടന്നത് ഈ അപകടത്തിനു തോട്ട് മുൻപ് 12 ആം മൈൽ കടപ്പാടൂർ ബൈപാസ് ഇൽ നിന്നും വന്ന ഇന്നോവയും പാലാ പൊൻകുന്നം റോഡിൽ വന്ന എത്തിയോസ് കാറും അപകടത്തിൽ പെട്ടിരുന്നു. .

പ്രാദേശികം

റിപ്പബ്ലിക്ക് ദിന പരേഡിൽ അണിനിരക്കാൻ അരുവിത്തുറ കോളേജിൻ്റെ കേഡറ്റുകളും.

ഈരാറ്റുപേട്ട :2025 ജനുവരി 26 ന് ഡെൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻ സി സി കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. എയിഡഡ് വിഭാഗം ബിക്കോം മൂന്നാം വർഷ വിദ്യാർത്ഥി കുരുവിള സെബാസ്റ്റ്യൻ , ബി എ പൊളിറ്റിക്സ്സ് മൂന്നാം വർഷ വിദ്യാർത്ഥിനി അൽഫോൻസാ അലക്സ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി നടന്ന നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചുമാണ് ഇരുവരും റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപിൽ പരിശീലനത്തിലാണ് ഇരുവരും.

കോട്ടയം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്.നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ കഴിയുന്നില്ല എന്നാണ് വസ്തുതയെന്നും തുക ചിലവായിപ്പോയിട്ടുണ്ടെങ്കില്‍ ആ വിവരം കൗണ്‍സിലിനെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനില്‍ ആണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഇതിനെ പറ്റി ഉദ്യോഗസ്ഥ തലത്തിലോ ഓഡിറ്റ് തലത്തിലോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരമായി ഇതിനെ പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. കൃത്യമായി നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.കഴിഞ്ഞ വര്‍ഷം നഗരസഭയിലെ ജീവനക്കാരന്‍ രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഫണ്ടിനത്തില്‍ തട്ടിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആരോപണം.