വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സാഹോദര്യ കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാ ക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഇന്ന് (26 ശനി) കോട്ടയം ജില്ലയിൽ പര്യടനം നടത്തും. എരുമേലിയിൽ പദയാത്രയുടെ ജില്ലാ കൺവീനർ സുനിൽ ജാഫറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രസിഡന്റിനെയും ജാഥ അംഗങ്ങളെയും സ്വീകരിച്ചു. ഇന്ന് രാവിലെ 10 ന് മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഭൂ സമര പോരാളികളുടെ സംഗമം നടക്കും. ജില്ല സെക്രട്ടറി ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഭൂസമരങ്ങളിൽ പ്രധാന പങ്കുവഹിച്ചവരെ ആദരിക്കും.  ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപത്തു നിന്ന് പദയാത്ര പര്യടനം ആരംഭിക്കും. ജില്ലാ, മണ്ഡലം ഭാരവാഹികളും ബഹുജന സംഘടന നേതാക്കളും പങ്കാളികളാകും. പൊതു സമ്മേളനം പേട്ട കവലയിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി അധ്യക്ഷത വഹിക്കും.  വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷനിൽനിന്ന് പദയാത്ര ആരംഭിക്കും. തുടർന്ന് മുട്ടം ജങ്ഷനിൽ സമാപന പൊതുസമ്മേളനം നടക്കും. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഫൈസൽ അധ്യ ക്ഷത വഹിക്കും. ജില്ല പ്രസിഡന്റ് കെ.കെ.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.  പദയാത്രയോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ജില്ലയിലെ സാമുദായിക രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയും സ്നേഹവിരുന്നും നടത്തും.

പ്രാദേശികം

പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു

ഈരാറ്റുപേട്ട: പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. ഇയാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബാണ് (57) അറസ്റ്റിലായത്.  വ്യാഴാഴ്ച ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും എ.ടി.എം കാർഡും ഡ്രൈവിംഗ് ലൈസൻസും ഇയാൾ മോഷ്ടിച്ചിരുന്നു.  ഈരാറ്റുപേട്ട പോലീസ് പരാതി പ്രകാരം കേസെടുത്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൈകുന്നേരം ഇയാളെ കാരയ്ക്കാട് പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി വിവരം പോലീസിൽ അറിയിച്ചത്.  മോഷണം സംബന്ധിച്ച് പള്ളി ഇമാമുമാരുടെ ഗ്രൂപ്പിൽ വന്ന മെസേജ് കാരക്കാട് പള്ളി അസിസ്റ്റന്റ് ഇമാം സിദ്ദീഖുൽ അക്ബർ വാട്സാപ്പിൽ കണ്ടുകൊണ്ടിരിക്കെയാണ് ഇയാൾ കാരക്കാട് പള്ളിയിലെത്തിയത്. ഇമാം അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തെ തടഞ്ഞു വെച്ച് പരിശോധിച്ചപ്പോൾ ജീലാനി പള്ളി ഇമാമിന്റെ എ.ടി.എം കാർഡ് ഉൾപ്പെടെയുള്ളവ ഇയാളിൽനിന്ന് കണ്ടെടുത്തു. തുടർന്ന് പോലീസിൽ അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രാദേശികം

വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുന:പ്രതഷ്ഠിച്ചു.

ഈരാറ്റുപേട്ട: പരസ്യ വണക്കത്തിനായി അരുവിത്തുറ പള്ളിയുടെ മൊണ്ടളത്തിൽ പ്രതിഷ്ഠിച്ച വല്ല്യച്ചന്റെ തിരുസ്വരൂപം  ഭക്തരുടെ സാന്നിദ്ധ്യത്തിൽ  അൾത്താരയിൽ പുനപ്രതിഷ്ഠിച്ചു. തിരുനാളിന്റെ ഭാഗമായി  പരസ്യ വണക്കത്തിനായി വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരുന്നു.  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടിയെത്തിയത് നൂറു കണക്കിന് നാനാജാതി മതസ്ഥരാണ്.  വികാരി വെരി . റവഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ.അബ്രഹാം കുഴിമുള്ളിൽ, ഫാ.ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിക്കടത്തിൽ, കോളേജ് ബസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുസ്വരൂപ  പുനപ്രതിഷ്ഠയ്ക്ക് കാർമ്മികത്വം വഹിച്ചു.ഉച്ചകഴിഞ്ഞ് 4.30 ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകി.  കാലം ചെയ്ത പരിശുദ്ധ ഫ്രാൻസീസ്  മാർപ്പാപ്പായോടുള്ള ആദര സൂചകമായി വാദ്യമേളങ്ങളും നഗര പ്രദക്ഷിണവും മറ്റും ഒഴിവാക്കിയിരുന്നു.തിരുനാൾ നടത്തിപ്പിനും വിജയത്തിനായും മറ്റും സഹകരിച്ച പൊലീസ് അധികാരികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ, വ്യാപാര വ്യവസായ സമൂഹം തുടങ്ങി എല്ലാവർക്കും വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നന്ദി പറഞ്ഞു. എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.  4 മണിക്ക് ഷംഷാദ്ബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വി. കുർബാന അർപ്പിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ നദീ മഴ മാപിനികൾ സ്ഥാപിക്കുന്നു.

ഈരാറ്റുപേട്ട.അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ ദുരന്ത പ്രതിരോധ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല പ്രവർത്തനം നിലവിൽ വന്നു. ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പദ്ധതി ഉദ്ഘാടനം ചെയ്തു.   പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ മുനിസിപ്പൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോ- ഓർഡിനേറ്റർ എബി ഇമ്മാനുവലിന് ചെയർപേഴ്സൺ സുഹുറ അ ബ്ദുൽ ഖാദർ കൈമാറി.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഉയർന്ന നിലവാരമുള്ള ഇരുപത് മഴമാപിനികൾ വാങ്ങിയത്. മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററിനൊപ്പം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ  മഴമാപിനികൾ സ്ഥാപിക്കുകയും മഴമാപിനി നിരീക്ഷകർക്ക് പരിശീലനം നൽകുകയും വിവരശേഖരണവും വിവരകൈമാറ്റവും വിശകലനവും മുന്നറിയിപ്പുകളും നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വടക്കേക്കര പാലത്തിൽ പുഴ മാപിനി വരയ്ക്കാനും മുനിസിപ്പാലിറ്റി തുക വകയിരുത്തിയിട്ടുണ്ട്. മഴയുടെ തീവ്രതയും ആറ്റിലെ ജലനിരപ്പും വിലയിരുത്തിയുള്ള പ്രളയ മുന്നറിയിപ്പുകളും വേനൽകാലങ്ങളിൽ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും ഇതുവഴി സാധ്യമാവുന്നുണ്ട്. വിവിധ കാലാവസ്ഥാ ഏജൻസികളുമായി ബന്ധപ്പെട്ട ശാസ്ത്ര സമൂഹവും ഈ ജനകീയ വിവരശേഖരണം പഠന ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൽ അംഗമായ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മുൻകൈയിൽ ആരംഭിച്ച എം. ആർ. ആർ. എം നെറ്റ് വർക്ക് ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യൂക്കേഷൻ സെൻ്ററാണ് ഏകോപിപ്പിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജല വിഭവ വികസന വിനിയോഗ കേന്ദ്രം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, ഐ.ഐ.റ്റി. എം പൂനെ തുടങ്ങി വിവിധ ഏജൻസികൾ ഈ പ്രവർത്തനത്തെ സഹായിക്കുന്നു   

കോട്ടയം

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം - സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ

പാലാ: കഴിഞ്ഞ 30 വർഷമായി പാലായിലെയും മീനച്ചിൽ താലൂക്കിലെയും കലാ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയാക്കാവുന്നതാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകൾക്ക് ജനങ്ങൾ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബെന്നി മൈലാടൂർ,നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ,ബൈജു കൊല്ലംപറമ്പിൽ,കെ. കെ.രാജൻ,ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ,ഉണ്ണി കുളപ്പുറം,ബേബി വലിയകുന്നത്ത്,ഐഷാ ജഗദീഷ്,വിജി ആർ.നായർ,വിനയകുമാർ മാനസ,ജോണി വെട്ടിക്കുഴിച്ചാലിൽ, മോനി വി ആദ്കുഴി എന്നിവർ പ്രസംഗിച്ചു. എം എൽ എ യെയും നഗരസഭാ ചെയർമാനേയും പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഈ വർഷത്തെ ആദ്യ പരിപാടി അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച  അനന്തരം എന്ന നാടകം അരങ്ങേറി.

കോട്ടയം

കോട്ടയത്ത് 'എന്റെ കേരളം' പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്.45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. മേളയിൽ കലാസാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സംഗമങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, മിമിക്രിയും ഗാനമേളയും ഡാൻസ് ഫ്യൂഷനുമുള്ള അക്മ മെഗാഷോ,സൂരജ് സന്തോഷ് ലൈവ് ബാൻഡ്, രൂപ രേവതിയുടെ വയലിൻ ഫ്യൂഷൻ സംഗീതപരിപാടി, അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും എന്നീ പരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര – പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന വിപണമേള, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക വിനോദ പരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തലുകൾ, ടൂറിസം – ക്യാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്‌കൂൾ മാർക്കറ്റ്, കായിക വിനോദ പരിപാടികൾ, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവയും മേളയുടെ ഭാഗമാണ്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.

കോട്ടയം

വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ഇടുക്കി വാഗമൺ പുള്ളിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു പുള്ളിക്കാനം ഡി.സി കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇരുപതിലധികം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട എല്ലാവരെയും ഓടിയെത്തിയ നാട്ടുകാർ രക്ഷപെടുത്തി വാഹനത്തിന് പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് 35 അടിയോളം താഴേക്ക് പതിച്ചു.    

കോട്ടയം

യാത്രയയപ്പ് നൽകി.

പാലാ : വയനാട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറിപ്പോകുന്ന പാലാ കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാന് പാരാ ലീഗൽ വോളണ്ടിയർമാരുടയും പാനൽ അഭിഭാഷകരുടെയും ഓഫീസ് സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിട്ട.ജില്ലാ ജഡ്ജിഎ. എൻ.ജനാർദനൻ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഡൊമിനിക് ജോർജ്,സെക്രട്ടറി അഡ്വ.റോജൻ ജോർജ്,ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ്,അഡ്വ.ഹരിമോഹൻ,ജോസ് അഗസ്റ്റിൻ,സുധാ ഷാജി,പ്രകാശ് എം. യു,ജയിംസ് മാത്യു,ജ്യോതി മുജീബ് എന്നിവർ പ്രസംഗിച്ചു. നുസൈഫ മജീദ്,വിജയകുമാരി ,സുഷമ  എന്നിവർ പങ്കു എടുത്തു. കുടുംബക്കോടതി ജഡ്ജി ഇ.അയ്യൂബ് ഖാൻ മറുപടി പ്രസംഗം നടത്തി.ജഡ്ജിയെ പൊന്നാട അണിയിച്ച് ആദരിച്ചു.