വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

'ഒരു തൈനടാം'ജനകീയ കാമ്പയിൻ; ജില്ലയിൽ ഏഴരലക്ഷംവൃക്ഷതൈകൾനടും

കോട്ടയം: ഹരിത കേരളംമിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരുതൈനടാം' ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഏഴരലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കും. നാലുമാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷതൈകൾ നടും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.     ജില്ലയിൽ സാമൂഹ്യവനവൽക്കരണവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ ഒന്നരലക്ഷം വീതം തൈകൾ തയാറാക്കും. ഓരോ തദ്ദേശ സ്വയംഭരണവാർഡിൽനിന്നും കുറഞ്ഞത് 350 തൈകൾ ജനകീയ ഇടപെടലിലൂടെ പ്രാദേശികമായി തയാറാക്കും. സ്‌കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, തൊഴിലുറപ്പുതൊഴിലാളികൾ, ഹരിതകർമസേന, അധ്യാപക, സർവീസ് സംഘടനകൾ, സന്നദ്ധസംഘടനകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ തൈകൾ തയാറാക്കലും നടീലും നടത്തും. തൈകൾ വളർച്ച എത്തുംവരെ പരിചരണം ഉറപ്പാക്കാൻ പ്രാദേശികമായി പരിചരണ സമിതികൾ രൂപീകരിക്കും. ജൂൺ അഞ്ചിനു ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലും. സ്‌കൂൾ വിദ്യാർഥികൾ തങ്ങളുടെ കൂട്ടുകാർക്കു വൃക്ഷത്തൈകൾ പരസ്പരം കൈമാറുന്ന 'ചങ്ങാതിക്കൊരുമരം' പരിപാടി ജൂൺ 25നു ടത്തും. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികളെ ഈപരിപാടിയിൽ പങ്കാളികളാക്കി രണ്ട് ലക്ഷം വൃക്ഷ തൈകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടും..  ഒരു തൈനടാം കാമ്പയനുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കും. വൃക്ഷത്തൈ തയാറാക്കൽ, കൈമാറൽ, നടീൽ, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടു കുട്ടി നടത്തിയ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി പരിസ്ഥിതി സംരക്ഷണം ഉൾക്കൊള്ളുന്നതാകണം റീൽസ്. പരമാവധി ദൈർഘ്യം 45 സെക്കന്റ്. മികച്ച റീൽസിനു ക്യാഷ്അവാർഡും പ്രശസ്തിപത്രവും നൽകും. കാലാവധി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനപ്രതിനിധികൾ കാമ്പയിന്റെ ഭാഗമായി തങ്ങളുടെ സേവനകാലത്തിന്റെ സ്മരണ നിലനിർത്താൻ പ്രതിനിധാനം ചെയ്ത വാർഡിലെ പൊതുസ്ഥലങ്ങളിൽ മൂന്നു വൃക്ഷതൈകൾ വീതംവെച്ച് പിടിപ്പിക്കും. ജനപ്രതിനിധിയുടെ പേര്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വഹിച്ച ചുമതല, കാലയളവ് എന്നിവ ഉൾപ്പെടുത്തി അടയാളഫലകം സ്ഥാപിക്കും.

പ്രാദേശികം

ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കായി ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.   റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോഴും സ്കൂൾ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസ് നയിച്ചു. അധ്യാപകരായ മുഹമ്മദ് ലൈസൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സി പി ഒ റമീസ് പി എസ് എന്നിവർ സംസാരിച്ചു.

കോട്ടയം

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും

പൂഞ്ഞാർ :കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ 5 ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , ഐ എച്ച് ആർ ഡി ഡയറക്ടർ ഡോക്ടർ വി. എ. അരുൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ , വാർഡ് മെമ്പർ ശ്രീമതി സജി സിബി തുടങ്ങിയ ജനപ്രതിനിധികളും ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. ടി.യു. സഞ്ജീവ് എന്നിവരും ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്

പ്രാദേശികം

റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ്; മുന്നൊരുക്ക സെമിനാർ ജൂൺ 5 ന്

പൂഞ്ഞാർ നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും സംരംഭകത്വ തൊഴിൽ മേഖലകളിൽ വരും വർഷങ്ങളിൽ 100 സംരംഭങ്ങൾ – 1000 കോടി രൂപയുടെ നിക്ഷേപം – 10000 തൊഴിലവസരങ്ങൾ എന്ന ബ്രഹ്രുത്തതായ ലക്ഷ്യമിട്ടുകൊണ്ടു റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ് 2025 എന്ന പേരിൽ ഒരു നിക്ഷേപക സംഗമം ജൂൺ മാസം 9 ആം തിയതി ഈരാറ്റുപേട്ട ബാറാകാത്ത് സ്ക്വയറിൽ വെച്ച് നടത്തുന്നു. നിക്ഷേപക സംഗമത്തിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിന്റെ വിവിധ സാധ്യതകൾ നിക്ഷേപകർക്കും, സംരംഭകർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 05/06/2025 വ്യാഴാഴച ഉച്ചകഴിഞ്ഞു 2 മണി മുതൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ടൂറിസം നിക്ഷേപ സാധ്യതകൾ, യുവ സംരംഭകത്വം എന്നീ വിഷയങ്ങളിൽ മേൽ മുന്നൊരുക്ക സെമിനാർ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ നിയോജമണ്ഡലത്തിൽ മീനച്ചിൽ താലൂക്ക് പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,നിക്ഷേപകർ, സംരംഭകർ, വിവിധ മത രാഷ്ട്രീയ സാമുദായിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടെ സംഘടിപ്പിക്കപ്പെടുന്ന ഈ അർദ്ധ ദിന മുന്നൊരുക്ക സെമിനാർ ബഹു പൂഞ്ഞാർ എം എൽ എ ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്‌ഘാടനം ചെയ്യുന്നതാണ്. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ സിബിൻ എം പോൾ കോട്ടയം ജില്ലയിലെ മലയോര ടൂറിസം മേഖലയുടെ പ്രാധാന്യവും അനുബന്ധ സംരംഭക- തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ ഊന്നൽ നൽകിക്കൊണ്ട് ആദ്യ ക്ലാസ് നയിക്കുന്നതാണ്. തുടർന്ന് യുവസംരഭകത്വം എന്ന വിഷയത്തിൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപജില്ലാ വ്യവസായ ഓഫീസർ ശ്രി ലോറൻസ് മാത്യു ക്ലാസുകൾ നയിക്കുന്നതാണ്.

ജനറൽ

കൊവിഡ് വര്‍ധിക്കുന്നു; പനിയുള്ളവര്‍ക്ക് കൊവിഡ് രോഗബാധയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

പ്രാദേശികം

അൽ മനാർ സ്കൂൾ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  അൽ മനാർ പബ്ലിക് സ്കൂൾ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രമുഖ ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. , സ്കൂൾ പ്രിൻസിപ്പൽ റസിയ ചാലക്കൽ, വാർഡ് കൗൺസിലർ SK നൗഫൽ, ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാം ചേരിൽ, ട്രഷറർ PM ആനീഷ്, പി. റ്റി.എ പ്രസിഡൻ്റ് അൻവർ അലിയാർ ജുഫിൻ ഹാഷിം, യാസിർ പുള്ളോലിൽ, സജന ഇസ്മയിൽ, അനീസ സക്കീർ , മിനി അജയ്, അബ്ദുൽ റഹീം, റസീന ജാഫർ ഷെഹീർ വെള്ളൂ പറമ്പിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു,രാജ് കലേഷിൻ്റെ സ്റ്റേജ് ഷോയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി

പ്രാദേശികം

വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

ഈരാറ്റുപേട്ട: അരുവിത്തുറ പാലക്കുളത്ത് സഞ്ചു സന്തോഷ്‌ (25 ) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതി സഞ്ജു ആണെന്ന് മനസ്സിലാക്കിയെങ്കിലും അയാൾ മോഷണത്തിനു ശേഷം കേരളത്തിന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഈരാറ്റുപേട്ട IP SHO കെ ജെ തോമസ് പ്രത്യേകം സ്ക്വാഡ് ഉണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തിലേക്ക് പ്രതി തിരിച്ചെത്തുന്നുണ്ടെന്ന് വിവരം കിട്ടിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.എൽ.ബിനു, CPO ശ്രീജേഷ്, CPO ജോബി ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം30/5/25 ന് പ്രതിയെ തൊടുപുഴ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. 31/5/25 ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രാദേശികം

കാരക്കാട് എംഎം എം യു എം യു പി സ്കൂളിന്റെ പ്രവേശനോൽസവം ശ്രദ്ധയേമായി

ഈരാറ്റുപേട്ട.കാരക്കാട് എംഎം എം യു എം യു പി സ്കൂളിൻറെ നേതൃത്വത്തിൽ രണ്ടുമാസത്തെ വേനൽക്കാല അവധിക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢമായ പ്രവേശനോത്സവം സംഘടിപ്പിച്ചു.   മിഠായികളുമായും ബലൂണുകളും താളവാദ്യങ്ങളുമായി പുതുതായി സ്കൂളിലെത്തിയ കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും മാനേജ്മെന്റിന്റെയും, പിടിഎയുടെയും അധ്യാപകരുടെയും  നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി കെ സ്വാഗതം ആശംസിച്ചു. പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ട്രസ്റ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഹാഷിം, കെ എ മുഹമ്മദ് സക്കീർ എന്നിവർ ചേർന്ന് എൽ എസ് എസ് വിജയികൾക്കുള്ള ക്യാഷ് പ്രൈസ് കൈമാറി. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്,  വാർഡ് കൗൺസിലർ കെ എ അബ്ദുല്ലത്തീഫ്,  അസീസ് പത്താഴപ്പടി, ഷനീർ മഠത്തിൽ, നാദിറ ഷാമോൻ, മോനി വെള്ളൂ പറമ്പിൽ, ഷാജി കെ കെ പി,  ഫൈസൽ വെട്ടിയാംപ്ലാക്കൾ, ഹാരിസ് ഫലാഹി, യാസർ കാരക്കാട്, എം എ നവാസ്, മാഹിൻ പ്ലാമൂട്ടിൽ, ഷനീർ, അസീം, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.