വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

കാലം തെറ്റിയ കാലവർഷം അപുഷ്പി സസ്യങ്ങളിൽ ഗണ്യമായ കുറവ്

അരുവിത്തുറ :കാലവർഷം നേരത്തെ എത്തിയതും ഇടയ്ക്ക് ഉണ്ടായ ഇടവേളയും മൂലം അപുഷ്പി സസ്യങ്ങളിൽ (cryptograms) കുറവുണ്ടായതായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ബോട്ടണി വിഭാഗം പഠന റിപ്പോർട്ട്.കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിയെത്തിയ മഴ ഉണ്ടാക്കിയ മാറ്റങ്ങളാണ് ഈ വർഷം അപുഷ്‌പി സസ്യങ്ങളുടെകുറവിന് കാരണമായത്. ഇത്തരം സസ്യങ്ങളുടെ കുറവ്  മണ്ണിൻറെ സൂക്ഷ്മ ഘടനയിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം.ഇത് മണ്ണിൻറെ ഫലഭൂയിഷ്ടിയെ ബാധിക്കുകയും മിത്ര കീടങ്ങൾ കുറയാൻ കാരണമാകുമെന്നും റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നും പഠനം പറയുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോളേജിലെ ബോട്ടണി വിഭാഗം നടത്തിയ സർവ്വേ പഠനത്തിന് ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് നേതൃത്വം നൽകി. അദ്ധ്യാപകരായ ഡോ. അബിൻ സെബാസ്റ്റ്യൻ, കാതറിൻ ജോസ് എനിവരുടെ കീഴിൽ   വിദ്യാർത്ഥികൾ രണ്ട് ടീമുകളായി തിരിഞ്ഞാണ് ക്യാമ്പസിലും സമീപ പ്രദേശങ്ങളിലുമായി പഠനം നടത്തിയത്.

പ്രാദേശികം

ശൈഖ് ഫരീദ് ബാവാഖാൻ ഉറൂസ് സമാപിച്ചു

ഈരാറ്റുപേട്ട: ശൈഖ് മുഹമ്മദ് ഫരീദ് ബാവാഖാൻ മൌലവി ഖാദിരിയുടെ 35-ാമത് ഉറൂസ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആത്മീയ വിജ്ഞാന സദസ്സ്, ഖതമുൽ ഖുർആൻ, ദിക്ർ മജ്ലിസ്, ത്വരീഖത്ത്, തസവ്വുഫ്, ശൈഖുന അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ഈരാറ്റുപേട്ട പുത്തൻ പള്ളി ചീഫ് ഇമാം അലി ബാഖവി മുഖ്യപ്രഭാഷണം നടത്തി.ടി.എം. അബ്ദുൽ സലാം മൌലവി, മുഹമ്മദ് അഷ്റഫ് മൌലവി, മുഹമ്മദ് സുബൈർ മൌലവി, മുഹമ്മദ് ഇബ്രാഹിംകുട്ടി മൌലവി, മുഹമ്മദ് സൈനി ഉസ്താദ്, മുഹമ്മദ് സാലിം ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

ജനറൽ

ജിയോ പ്രവർത്തനം സ്തംഭിച്ചു, സേവനങ്ങളിൽ തടസ്സം നേരിടുന്നതായി ഉപഭോക്താക്കളുടെ പരാതി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഡൗണ്‍ഡിറ്റക്റ്ററില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം ഏഴായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തി. ഡൗണ്‍ഡിറ്റക്റ്ററില്‍ സമര്‍പ്പിക്കപ്പെട്ട പരാതികള്‍ മാത്രമാണിത്. ജിയോ സേവനങ്ങളിലെ തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇതിലും ഏറെയായിരിക്കും. ജിയോയുടെ മൊബൈല്‍ ഇന്‍റര്‍നെറ്റ് ലഭ്യമല്ല എന്നായിരുന്നു കൂടുതല്‍ ഉപഭോക്താക്കളുടെയും പരാതി. മൊബൈല്‍ കോളുകള്‍ ലഭിക്കുന്നില്ല, ജിയോഫൈബര്‍ തടസപ്പെട്ടു എന്നിങ്ങനെയുള്ള ഉപഭോക്തൃ പരാതികളായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. കേരളത്തില്‍ ജിയോ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി എക്‌സില്‍ നിരവധി കാണാം. എന്താണ് ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്ന് വ്യക്തമല്ല.

പ്രാദേശികം

സിജി സിഗ് നൈറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സിജിയുടെ വിവിധ വിദ്യാഭ്യാസ , നൈപുണ്യ വികസന പദ്ധതികളുടെ ത്രൈമാസ വിലയിരുത്തലും അടുത്ത മൂന്നു മാസത്തെ പദ്ധതി നടത്തിപ്പും ചർച്ച ചെയ്യുന്നതിന് സംസ്ഥാന തലത്തിൽ നടത്തി വരുന്ന" സിഗ് നൈറ്റ്'' (Cignite) ഈരാറ്റുപേട്ട ബറക്കാത്ത് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ ജില്ലകളിൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും നടത്തി വരുന്ന ഈ പരിപാടിക്ക് ഇത്തവണ സിജി കോട്ടയം ജില്ലാ കമ്മിറ്റിയാണ് ആഥിതേയത്വം വഹിച്ചത്.സിജിയുടെ സംസ്ഥാന പ്രസിഡൻ്റ് ഡോ. എ.ബി. മൊയ്തിൻ കുട്ടി, ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്റഫ് , വൈസ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇല്യാസ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ഈരാറ്റുപേട്ടയിലെ നൈനാർ, പുത്തൻ പള്ളി, മുഹിയിദീൻ പള്ളികളുടെ പ്രസിഡൻ്റുമാർ, വിദ്യാഭ്യാസ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ എന്നിവരുടെ പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു.

പ്രാദേശികം

കരുണയിൽ ഫൈൻ ആർട്ട്സ് ക്ലബ്ബ് ഈദ് നിലാവ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഫൈൻ ആർട്ട്സ് ക്ലബ്ബ് ഈരാറ്റുപേട്ട വെട്ടിപ്പറമ്പ് കരുണ അഭയകേന്ദ്രത്തിൽ ഈദ് നിലാവ് സംഘടിപ്പിച്ചു. ഫെയ്സ് ജനറൽ സെക്രട്ടറി കെ.പി.എ നടക്കൽ, വൈസ് പ്രസിഡന്റുമാരായ റഫീഖ് പട്ടരുപറമ്പിൽ, ഷബീർ കെ.എം, സെക്രട്ടറി ഹാഷിം ലബ്ബ, ബിജിലി സെയിൻ, ട്രഷറർ തസ്‌നീം കെ.മുഹമ്മദ്, സാഹിത്യവേദി പ്രസിഡന്റ് കെ.എം. ജാഫർ, സെക്രട്ടറി പി.പി.എം. നൗഷാദ്, ട്രഷറർ താഹിറ ത്വാഹാ, വനിതാവേദി പ്രസിഡന്റ് മൃദുലാ നിഷാന്ത്, സെകട്ടറി റസീന ജാഫർ എന്നിവർ പങ്കെടുത്തു.പ്രമുഖ കലാകാരൻമാരുടെ നേതൃത്വത്തിൽ അഭയ കേന്ദ്രം നിവാസികൾക്ക് ആസ്വാദ്യകരമാവും വിധം ഹൃദ്യമായ ഗാനമേളയും നടന്നു.

പ്രാദേശികം

ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; ക്ലാസുകൾ 9.45 ന് ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും.സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളിൽ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്. സമയം പുനക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. പുതിയ സമയക്രമം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ചൂണ്ടിക്കാണിക്കുന്നത്. 12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്കൂൾ സമയ മാറ്റം പിൻവലിക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും ആവശ്യപ്പെട്ടിരുന്നു.

പ്രാദേശികം

എം.എൽ.എ പ്രതിഭാ പുരസ്കാരം: മണ്ഡലത്തിന് പുറത്ത് പഠിച്ച വിദ്യാർഥികൾ അറിയിക്കണം

പൂഞ്ഞാർ: നിയോജകമണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ നൽകിയത് പോലെ ഈ വർഷവും എം.എൽ.എയുടെ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും ഇപ്രകാരമുള്ള കുട്ടികളുടെ ലിസ്റ്റ് ഇതിനായി ലഭിച്ചിട്ടുണ്ടെന്നും നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ വിവരം അറിയിക്കണമെന്നും എം.എൽ.എ അറിയിച്ചു. കൂടാതെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഇക്കഴിഞ്ഞ അധ്യയന വർഷം വിവിധ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ 10ഇൽ താഴെ റാങ്ക് നേടിയ വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭർ, മറ്റ് അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടം കൈവരിച്ചവർ എന്നിവരെയും ആദരിക്കുന്നുണ്ട്. ആദരവിന് അർഹരായവർ വിദ്യാർത്ഥികളുടെ പേര്, മേൽവിലാസം, പഞ്ചായത്ത്, ക്ലാസ്സ്, പഠിച്ച സ്കൂൾ/കോളേജ്, മറ്റ് പ്രസക്ത വിവരങ്ങൾ, ഫോട്ടോ എന്നിവ ജൂൺ 22 ന് മുമ്പായി +91 79026 09306 എന്ന നമ്പരിലേക്ക് വാട്സാപ്പിൽ അയച്ചു നൽകണമെന്ന് എം.എൽ.എ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 79026 09306 (സാൻജോ ഡെന്നി), 94466 02182 (സുജ എം.ജി) എന്നിവരെ ബന്ധപ്പെടാം.

പ്രാദേശികം

പൊളിച്ചിട്ട റോഡ് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിഷേധം

ഈരാറ്റുപേട്ട : കോൺക്രീറ്റ് ചെയ്യാനായി കുത്തി പൊളിച്ച റോഡ് സഞ്ചാര യോഗ്യമാക്കത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിനിറങ്ങി.നഗരസഭ 10-ാം ഡിവിഷനിലെ കാരയ്ക്കാട് - വട്ടികൊട്ട  - മക്കൊളളി  റോഡ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നൂറ് കണക്കിന് പേർ ആശ്രയിക്കുന്ന റോഡ്  മാസങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. തുടർന്നാണ്ബാക്കിയുള്ള ഭാഗവും കൂടി കുത്തിപൊളിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും റോഡ് കോൺക്രീറ്റ് ചെയ്യാതെ വന്നതോടെ റോഡ് കുണ്ടും കഴിയുമായി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി.ഇതേ തുടർന്നാണ്സമീപവാസികൾറോഡിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഷിബിലി, അനസ് മൗലവി, സിറാജ്തുടങ്ങിയവർ സംസാരിച്ചു.കാലാവസ്ഥ അനുകലമായാൽ കോൺക്രീറ്റ് പൂർത്തിയാക്കുമെന്ന്കൗൺസിലർ പറഞ്ഞു.