വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പടയോട്ടം സോളിഡാരിറ്റി ജില്ല സ്പോഴ്‌സ് മീറ്റ് നാളെ

കോട്ടയം : പടയോട്ടം എന്ന പേരിൽ മെയ് ഒന്നു മുതൽ ആരംഭിച്ച സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നടത്തിവരുന്ന സ്പോർട്സ് മീറ്റ് ഏരിയ തലങ്ങളിൽ സമാപിച്ചു. ജില്ലാതല മത്സരങ്ങൾ നാളെ  ഞായർ ഈരാറ്റുപേട്ടയിലെ വിവിധ ടർഫുകളിലായി നടക്കും.  ഫ്രൈഡേ ക്ലബ് ഇൻഡോർ കോർട്ടിൽ  4 പിഎം മുതൽ 6PM വരെ നടക്കുന്ന ചടങ്ങിൽ  സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും.പൂഞ്ഞാർ നിയുക്ത എം.എൽ. എ. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം.ജെ മുഖ്യ അതിഥിയാകും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി.പി നാസർ  ബാഡ്മിൻറൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. നടക്കൽ സ്പോട്ടിഗോ ടർഫിൽ  7: pm മുതൽ 11:PM വരെ  നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് സോളിഡാരിറ്റി സംസ്ഥാന സംഘടന സെക്രട്ടറി സാബിക് വെട്ടം ഉദ്ഘാടനം ചെയ്യും.     ചാമ്പ്യൻഷിപ്പ്, റണ്ണർ അപ്  ട്രോഫികൾ മറ്റു ജില്ലാതല മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ  ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ,ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് പി.എ മുഹമ്മദ് ഇബ്രാഹിം,വനിതാ വിഭാഗം ജില്ല പ്രസിഡണ്ട് സക്കീന അഷറഫ്, സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് അർഷദ് പി. അഷറഫ്, എസ്.ഐ.ഒ ജില്ല  പ്രസിഡണ്ട് അഷ്‌ഫാക്ക് ആലപ്ര, ജി.ഐ ഓ ജില്ല പ്രസിഡണ്ട് ലുബിന പി .എ എന്നിവർ ചേർന്ന് നൽകും. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി അഫ്സൽ സുലൈമാൻ, സ്പോർട്സ് കൺവീനറും യൂത്ത് കൾച്ചർ സെക്രട്ടറിയുമായ ഹാമിസ് മുണ്ടക്കയം,ജില്ലാ സെക്രട്ടറിമാരായ യാസിർ പുള്ളോലിൽ, അൻവർ ഹാറൂൺ,അഫ്കർ കാഞ്ഞിരപ്പള്ളി,സിയാദുൽ ഹഖ്,റമീസ് പി.എസ്,സമീർ കെ.എ, റാഫി കെ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകും

പ്രാദേശികം

മീനച്ചിലാർ ശുചീകരണം; തീരത്ത് മുള തൈകൾ നട്ടു

ഈരാറ്റുപേട്ട :ഈരാറിനഴകായ് ഈരാറ്റുപേട്ട മാലിന്യ മുക്ത കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രക്രിയകൾ തുടരുന്ന മീനച്ചിലാറിന്റെ തീരത്ത് മുളയുടെ തൈകൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഭൂമിക നേച്ചർ ക്ലബ്ബ് ചെയർമാനുമായ എബി ഇമ്മാനുവൽ നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസറിൽ നിന്നും മുള തൈ ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തെക്കേകര കോസ്‍വേ ഭാഗം മുതൽ തടവനാൽ പാലം വരെയുള്ള ആറിൻ്റെ തീരത്താണ്തൈകൾ നട്ട് മനോഹരമാക്കുന്നത് . ഈ പ്രദേശങ്ങളിലുള്ള ബിൽഡിങ്ങുകളിൽ നിന്ന് വേസ്റ്റു കൾ വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്  നഗരസഭ ആരോഗ്യ വിഭാഗം ഇവിടംവൃത്തിയാക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ചെടികളും ഇല്ലിയും നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്.നഗരസഭാ കൗൺസിലർ സവാദ് ഇ.എ, കാമ്പയിൻ കോർഡിനേറ്റർ ഹസീബ് വെളിയത്ത്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ടീം റസ്ക്യൂ ഫോഴ്സ് പ്രസിഡന്റ് നൗഷാദ് വെള്ളൂപറമ്പ്, ടീം എമർജൻസി പ്രസിഡൻ്റി അഷറഫ് കുട്ടി, സന്നദ്ധപ്രവർത്തകർ , നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. മുളയുടെ ആയിരത്തോളം തൈകളാണ് ഇവിടെ വെച്ചുപിടിപ്പിക്കുന്നത്.  

പ്രാദേശികം

ബിരുദദാന ചടങ്ങ് റിട്ടയർ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് ഉത്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട - എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. രോഗികളെ പരിചരിക്കുക, അവർക്ക് സാന്ത്വനം ഏകുക എന്നത് പുണ്യപ്രവർത്തി ആയിട്ടാണ് ലോകം കാണുന്നത് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് അലക്സാണ്ടർ ജേക്കബ് പറഞ്ഞു.ആരോഗ്യ മേഖല കച്ചവട താൽപര്യത്തിലേക്കും, കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സാ രീതികൾ തുടരുന്ന അക്യൂപങ്ചികിത്സാ രീതികൾ മാതൃകാ പരമാണ് എന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എ ൽ എ പറഞ്ഞു.എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ  അധ്യക്ഷത വഹിച്ചു കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി പി നാസർ, പത്മശ്രീ അലി മണിക് ഫാൻ, ബി എസ് എസ് നാഷണൽ കോർഡിനേറ്റർ വിസി പീറ്റർ, എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പൽ എ. എം  റഷീദ്, ഇമാം വി.പി. സുബൈർ മൗലവി , മാസ്റ്റർ അൽഅമീൻ സജീർ വി.എം എന്നിവർ സംസാരിച്ചു.

പ്രാദേശികം

പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജനാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരും : വി.കെ. ഷൗക്കത്തലി

ഈരാറ്റുപേട്ട :എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന പോസിറ്റീവ് പൊളിറ്റിക്ക്സ് സാമൂഹിക ജധാധിപത്യ മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രവർത്തകസമിതി അംഗം വി.കെ. ഷൗക്കത്ത് അലി പറഞ്ഞു.  നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി ഉറപ്പുവരുത്താൻ അധികാര പങ്കാളിത്തം അനിവാര്യമാണ്. പോസിറ്റീവ് പൊളിറ്റിക്സ് അതിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, എസ്. ഡി.റ്റി.യു. ജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ ഹലീൽ തല പള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി,അഡ്വ സി.പി. അജ്മൽ , സി എച്ച്. ഹസീബ് ,ഇസ്മായിൽ കീഴേടം , എസ്.എം. ഷാഹിദ് യാസിർ കാരയ്ക്കാട്, നജിബ്പാറനാനീ, വി.എസ് ഹിലാൽ, ജെലീൽ കെ. കെ.പി. അൻവർ സാദത്ത്, അമീന നൗഫൽ നഗരസഭാ കൗൺസിലർമാരായ സുബൈർ വെളളാപള്ളിൽ, സജ്മി ഷിഹാസ് , ഷാഹുൽമുരുക്കോലിൽ എന്നിവർ സംസാരിച്ചു.കൺവെൻഷനിൽ വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നും പാർട്ടിയിലേക്ക് കടന്നുവന്ന നിരവധി പേർക്ക് സ്വീകരണം നൽകി.

പ്രാദേശികം

കാരയക്കാട് സ്കൂൾ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനവും അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും

ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്കിലെ ആദ്യ ടർഫ് ഗ്രൗണ്ടായ കാരയ്ക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലെ ടർഫ് ഗ്രൗണ്ട് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു.ടർഫ് ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് 1 മുതൽ 7 വരെ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സ്കൂൾ ടർഫ് കോർട്ടിൽ ആരംഭിച്ചു. 6 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. വി.പി. നാസർ നിർവഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് ഫ്ലഡ് ലൈറ്റ് സ്വിച്ച് ഓൺ നിർവഹിച്ചു. ടർഫ് നാമകരണം ഫൗസിയ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസ്മി നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബാസിത് സി.പി., ട്രസ്റ്റ് ചെയർമാൻ സക്കീർ, ഫൗസിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫ്, പി.ടി.എ. പ്രസിഡണ്ട് പരിക്കുട്ടി മേത്തർ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതോടൊപ്പം, ഈ വർഷം സ്കൂൾ സംഘടിപ്പിക്കുന്ന എല്ലാ ടൂർണമെന്റുകളിലും സൗജന്യ പ്രവേശനവും അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശികം

എസ്.ടി.യു മെയ്ദിന റാലി രാവിലെ 9 മണിക്ക് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എസ്‌.ടി.യു ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 8:30 ന് ഈരാറ്റുപേട്ടയിൽ മെയ്ദിന റാലി നടക്കും. ഈരാറ്റുപേട്ട ലീഗ് ഹൗസ് പരിസരത്തുനിന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.എ. മുഹമ്മദ് അഷറഫ് ഫ്ലാഗ് ഓഫ് നിർവഹിക്കും. തുടർന്ന് നഗരം ചുറ്റി സെൻട്രൽ ജംഗ്ഷൻ സമാപിക്കും. സമാപന സമ്മേളനത്തിൽ എസ്.ടി.യു മുൻസിപ്പൽ പ്രസിഡന്റ് റഷീദ് പഴയംപള്ളിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം നിർവഹിക്കും. മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ് മുഖ്യ പ്രഭാഷണം നടത്തും. മുസ്‍ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം യുദ്ധവിരുദ്ധ സന്ദേശം നൽകും. മുസ്‍ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.എ. മാഹിൻ, എസ്.ടി.യു സംസ്ഥാന പ്രവർത്തകസമിതി അംഗം അസീസ് പത്താഴപ്പടി, എസ്.ടി.യു ജില്ലാ ട്രഷറർ താഹ നാകുന്നത്, മുസ്‍ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും ജില്ലാ, മണ്ഡല, മുനിസിപ്പൽ തല നേതാക്കന്മാർ, ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർമാർ എന്നിവർ സംസാരിക്കും. എസ്.ടി.യു മുൻസിപ്പൽ സെക്രട്ടറി കബീർ കുരുവനാൽ സ്വാഗതവും ട്രഷറർ സെയിനുല്ലാബ്ദീൻ നന്ദിയും പറയും.

പ്രാദേശികം

എഫ്.ഐ..ടി.യു കോട്ടയം ജില്ലാ മെയ്ദിന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: കോർപറേറ്റ്കൾക്കു വേണ്ടി നടപ്പിലാക്കിയ ലേബർ കോഡുകൾ റദ്ദുചെയ്യുക എന്ന മുദ്രാവാക്യവുമായി മെയ് 1ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എഫ്.ഐ..ടി.യു (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കും. രാവിലെ 9 മണിക്ക് മുനിസിപ്പൽ ഓഫീസിനു സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി ടൌൺ ചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന നടക്കുന്ന സമ്മേളനത്തിൽ എഫ്.ഐ.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എച്ച്. മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, എഫ്.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ജിനമിത്ര, കാറ്ററിംഗ് ആന്റ് ഹോട്ടൽ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. സിയാദ് തുടങ്ങിയവർ സംസാരിക്കും.

പ്രാദേശികം

എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ്ദിനറാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ നടക്കുo

ഈരാറ്റുപേട്ട : ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്നമുദ്രാവാക്യവുമായിമെയ് 1ന്ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഈരാറ്റുപേട്ടയിൽ വച്ച് നടക്കും. ഈരാറ്റുപേട്ട എം.ഇ.എസ്. ജംഗ്ഷനിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി ഈരാറ്റുപേട്ട ടൗൺചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിക്കും. തുടർന്ന്  എസ്ഡിറ്റിയു കോട്ടയംജില്ലാ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കൂട്ടിക്കലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ ,എസ്ഡിറ്റിയു സംസ്ഥാന സമിതിയംഗം അബ്ദുൾ സലാം പറക്കാടൻ സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കും. ജില്ലാ നേതാക്കളായ, ബൈജു കാഞ്ഞിരം, ബഷീർ അറുപറ, നിജിൽ ബഷീർ, അയ്യൂബ് രണ്ട് മാക്കൽ തുടങ്ങിയവർ സംസാരിക്കും.