വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കുന്നു

ഈരാറ്റുപേട്ട: നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് തുടക്കമായി. മുട്ടം കവല മുതൽ മുക്കടയിലെ പഴയ ബസ് സ്റ്റാന്റ് വരെയുള്ള റോഡിന്റെ ഇരുവശത്തേയും കൈയേറ്റം ഒഴിപ്പിക്കാനാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം കൈയേറിയ ഭാഗങ്ങൾ സ്വയം നീക്കണമെന്നും അല്ലെങ്കിൽ നഗരസഭയുടെ ചെലവിൽ ഒഴിപ്പിച്ച് പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഓട നവീകരിച്ച് റോഡ് വീതി കൂട്ടി റോഡ് വൺവേ ആയി ഗതാഗത സൌകര്യമൊരുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത് ചെയർമാൻ അഡ്വ. വി.പി. നാസർ പറഞ്ഞു.  വൈസ് ചെയർമാൻ ഫാത്തിമ അൻസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ റൈന നൌഫൽ, ഇൽമുന്നിസ ശാഫി, സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ സവാദ് ഇ.എ, ഷാഹുൽ മുരിക്കോലി, കൌൺസിലർമാരായ സി.പി. ബാസിത്, കെ.ഇ. റാഷിദ്, ജെയിംസ് കുന്നേൽ, മുഹമ്മദ് ഷിയാസ്, ഷാജിദ വി.എ, നഗരസഭാ സെക്രട്ടറി മുഹ്സിൻ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. വിശ്വം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ, ജെറാൾഡ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പ്രാദേശികം

കെ.എം.വൈ.എഫ് റമദാൻ കാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട: “വിശുദ്ധ റമദാൻ അതിജീവനത്തിന്റെ ആദർശ പാഠങ്ങൾ” എന്ന തലക്കെട്ടിൽ കെ.എം.വൈ.എഫ് സംഘടിപ്പിക്കുന്ന റമദാൻ കാമ്പയിന് തുടക്കമായി. തലനാട് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുനാസർ മൗലവി പ്രാർഥന നടത്തി. കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മാന്നാനി അധ്യക്ഷത വഹിച്ചു.  കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാ സിറാജ്ജുദ്ദീൻ അബ്റാരി സ്വാഗതവും കുണ്ടുമൺ ഹുസൈൻ മന്നാനി പുതിയ പ്രവർത്തകർക്കുള്ള മെമ്പർഷിപ്പും വിതരണം ചെയ്‌തു.ഈരാറ്റുപേട്ട അഖ്സ ജുമാ മസ്ജിദ് ചീഫ് ഇമാം മൗലവി അബ്ദുല്ലാഹ് ഹസനി അൽ ഖാസിമി മുഖ്യപ്രഭാഷണവും, കെ.എം.വൈ.എഫ് സംസ്ഥാന ട്രഷറർ നാഷിദ് ബാഖവി കണ്ണനല്ലൂർ റമദാൻ സന്ദേശവും നൽകി. കെ.എം.വൈ.എഫ് കനിവ്‌ കാരുണ്യ പദ്ധതിയുടെ റമദാൻ റിലീഫിന്റെ സംസ്ഥാന തല ഉദ്ഘാടനം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലീമീൻ ഈരാറ്റുപേട്ട മേഖല പ്രസിഡന്റ് നൗഫൽ ബാഖവി, തലനാട് മുസ്‌ലിം ജമാഅത്ത് യൂണിറ്റുകൾക്ക് വേണ്ടി എം.എ. ഷമീറിന് നൽകി കൊണ്ട് നിർവഹിച്ചു. ഹാഫിസ് അബ്ദുൽ റഊഫ്, മൗലവി മാഹീൻ നദ്‌വി, പി.എഫ്. അബ്ദുൽ കരീം, ബഷീർ എടവണ്ണവളപ്പിൽ, മൗലവി ഹാഷിം മന്നാനി, ശാഹുൽ ഹമീദ് മൗലവി, ജാഫർ തൊടുപുഴ, നൗഫൽ ശിഹാബ് മൈലാപ്പൂര്, നസീബ് ബദ്‍രി ഈരാറ്റുപേട്ട തുടങ്ങിയവർ സംസാരിച്ചു. റമദാൻ റിലീഫ്, തർത്തീൽ ഖുർആൻ വിജ്ഞാന വേദി, ബദർ അനുസ്മരണങ്ങൾ, ഇഫ്താർ സംഗമങ്ങൾ, കാരുണ്യ സ്പർശം, ഈദ് കിസ്‍വ എന്നിങ്ങനെയുള്ള നൂറിലധികം പരിപാടികൾ തെക്കൻ കേരളത്തിലെ ഏഴ്‌ ജില്ലകൾ കേന്ദ്രീകരിച്ച്‌ റമദാൻ കാമ്പയിന്റെ ഭാഗമായി നടക്കും. തിരുവനന്തപുരം ആർ.സി.സി, മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രികൾ, താലൂക്ക്‌ ആശുപത്രികൾ കേന്ദ്രീകരിച്ച്‌ കെ.എം.വൈ.എഫ് നടത്തി വന്ന് കൊണ്ടിരിക്കുന്ന ഇഫ്താർ കഞ്ഞി വിതരണവും ജില്ലാ താലൂക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.

പ്രാദേശികം

അരുവിത്തുറ കോളേജിൽ അയാട്ട അംഗികൃത എവിയേഷൻ കോഴ്‌സുകൾ. ധാരണാപത്രം ഒപ്പുവച്ചു.

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിൽഅന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർത്ഥികൾക്ക്‌ ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ ,എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണ പത്രം അയാട്ട അംഗീകൃത സ്ഥാപനമായ ‘സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി കൊച്ചി യുമായി ഒപ്പ്  വച്ചു. ഇതനുസരിച്ചു എയർപോർട്ട്,  എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്,  ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്,  തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥി കൾക്ക് ഹ്രസ്വകാല ദീർഘ കാലകോഴ്സുകൾ പഠിക്കാവുന്നതാണ്. 30 വർഷത്തിനുമേൽ അയാട്ട,  ഡി ജി സി എ അംഗീകൃത എവിയേഷൻ ട്രെയിനിങ് സെന്റർ ആയി പ്രവർത്തിക്കുന്ന സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി വൈമാനിക ലോജിസ്റ്റിക് മേഖലയിലെ ദക്ഷിണേന്ത്യ യിലെ മുൻ നിര പരിശീലന കമ്പനിയാണ്. സമ്മേളനത്തിൽ കോളേജ് മാനേജർ റെവ.ഫാ മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്,  സ്പീഡ്‌ വിങ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  ബിനു ഈപ്പെൻ, ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ  രാജേഷ് രാജൻ, കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പ്ലെസ്‌മെന്റ് ഓഫീസർ  ബിനോയ്‌ സി ജോർജ്,  ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രാദേശികം

പി ഡി പി നേതാകൾ സമരപന്തൽ സന്ദർശിച്ചു

ഈരാറ്റുപേട്ട ; വന്യജീവി ശല്യത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ കഴിഞ്ഞ ഒൻപത് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന കർഷക നേതാവ് സണ്ണി പൈകടയെ  പി ഡി പി നേതാക്കൽ സന്ദർശിച്ച് ഐക്യദാർഡ്യം അറിയിച്ചുനിലനിൽപ്പിന് വേണ്ടി പോരാടുന്ന കർഷകരുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാൻ അധികാരികൾ തയ്യറാവണംനിലവിൽ നിരഹാരം അനുഷ്ഠിക്കുന്ന വൃക്തിയുടെ ആരോഗ്യ സ്ഥിതി മോശമാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി ഡി പി ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയക്കൽ ജില്ലാകളക്ടർക്ക് നിവേദനം നൽകി ഐക്യദാർഡ്യത്തിൽ പി ഡി പി നേതാക്കളായ ഒഎ സക്കരിയ നൗഫൽ കീഴേടംമുജീബ് മഠത്തിൽ പരിത് പുതുപ്പറമ്പിൽ റംലി വെട്ടിക്കൽ തുടങ്ങിയവർ സംബന്ധിച്ചു

പ്രാദേശികം

എം.എൽ.എ സർവീസ് ആർമി നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാന കർമ്മം 15 ന്

ഈരാറ്റുപേട്ട ;  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള  നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന 15-ാമത് വീടിന്റെ താക്കോൽദാന കർമ്മം ഈരാറ്റുപേട്ട കടുവാമുഴിയിൽ 15-ാം തിയതി ഞായറാഴ്ച രാവിലെ 11. 30ന്  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി നാസർ മുഖ്യപ്രഭാഷണവും, കടുവാമൂഴി  നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണവും നടത്തും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി  മുഹമ്മദ് നദീർ മൗലവി, കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ ഖാദർ  തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വാർഡ് കൗൺസിലർ റസ്‌ന ഹസീര്‍, എംഎൽഎ സർവീസ് ആർമി ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി, സാജു പുല്ലാട്ട് , പിപിഎം നൗഷാദ്, ജാൻസ് വയലിക്കുന്നേൽ,ഡോ. ആൻസി ജോസഫ്, ബിനോയ് സി. ജോർജ്, അലൻ വാണിയപുര, ഡേവിസ് പാമ്പ്ലാനി  തുടങ്ങി  രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ  പങ്കെടുക്കും. കഴിഞ്ഞ 5 വർഷക്കാലമായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക,സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സന്നദ്ധ സംഘടനയാണ് എംഎൽഎ സർവീസ് ആർമി. വിദ്യാഭ്യാസരംഗത്ത് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, കിടപ്പുരോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്ന കാരുണ്യ സ്പർശം പൂഞ്ഞാർ പദ്ധതി. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന  പൂഞ്ഞാർ ജോബ്സ് ഓൺലൈൻ പോർട്ടൽ, കാർഷിക രംഗത്തെ മുന്നേറ്റം ലക്ഷ്യമാക്കി ഫല സമൃദ്ധി   പദ്ധതി, വിദ്യാഭ്യാസ-ചികിത്സാ ധനസഹായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കൈത്താങ്ങ് എന്നീ പദ്ധതികളോടൊപ്പമാണ് കാരുണ്യ ഭവന നിർമ്മാണ പദ്ധതിയും നടപ്പിലാക്കുന്നത്.   ഈ പദ്ധതി പ്രകാരം ഇതിനോടകം കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ 11 വീടുകൾ ഉൾപ്പെടെ ആകെ 14 വീടുകൾ ഇതിനോടകം നിർമ്മിച്ച് താക്കോൽ കൈമാറി കഴിഞ്ഞു. ഇപ്പോൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 വീടുകളുടെ നിർമാണം നടന്നുവരികയാണ്. ഇതിൽ ആദ്യം പൂർത്തീകരിച്ചതാണ്  കടുവാമൂഴിയിൽ നിർമ്മിച്ച വീട്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ഉദാരമനസ്കാരായ വ്യക്തികളുടെ സഹകരണത്താലുമാണ് ഇത്തരം സേവന-സന്നദ്ധ പ്രവർത്തനങ്ങൾ  നടപ്പിലാക്കുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പ്രാദേശികം

എസ്‌.ഡി.പി.ഐ പൗരാവകാശ ജാഥ ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: രാജ്യത്ത് പൗരാവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റങ്ങൾക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥകളുടെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡല കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചാരണ ജാഥ ഇന്ന് വൈകിട്ട് നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ നടയ്ക്കൽ , കടുവാമൂഴി എന്നിവിടങ്ങളിൽ കോർണ്ണർ യോഗങ്ങൾക്ക് ശേഷം വൈകിട്ട് 6 മണിക്ക് ചേന്നാട് കവലയിൽ നിന്ന് ബഹുജന റാലി ആരംഭിച്ച് മുട്ടം കവലയിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ.ഉസ്മാൻ  ഉത്ഘാടനം ചെയ്യും മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് , മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലീ, രാജു പാറത്തോട്, ഇസ്മായിൽ കീഴേടം , അബ്ദുൽ സമദ് പാറത്തോട് ,യാസിർ കാരയ്ക്കാട്. എന്നിവർ സംസാരിക്കും

പ്രാദേശികം

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് - 2026

ഈരാറ്റുപേട്ട:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ . 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനോദ്ഘാടനം  വെള്ളിയാഴ്ച രാവിലെ  10 :30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി..പി .നാസർ നിർവഹിക്കുന്നതാണ് . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ , വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , ശ്രീ.ബിൻസ് ജോസഫ് (BPC), ശ്രീമതി ഷീജ എസ് ( പ്രിൻസിപ്പൽ ),ശ്രീ മുജീബ് മഠത്തി പറമ്പിൽ ( പിടിഎ പ്രസിഡന്റ് ) ശ്രീ. അനസ് പാറയിൽ ( പിടിഎ വൈസ് പ്രസിഡന്റ് ) ശ്രീമതി സിസി പൈകട ( ഹെഡ്മിസ്ട്രസ്) തുടങ്ങിയവർ പ്രസംഗിക്കും.

പ്രാദേശികം

20.5 കോടി രൂപയുടെ അമൃത് പദ്ധതി; ഈരാറ്റുപേട്ട നഗരസഭയിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുന്നു

ഈരാറ്റുപേട്ട .നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി 20.5 കോടി രൂപയുടെ അമൃത് (അടൽ മിഷൻ ഫോർ റെജുവിനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ) കുടിവെള്ള പദ്ധതി നടപ്പാക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണച്ചുമതല കേരള ജല അതോറിട്ടിയ്ക്കാണ്.   ശുദ്ധീകരിച്ച കുടിവെള്ള വിതരണം ലക്ഷ്യമിടുന്ന നഗരസഭയിലെ ആദ്യ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി 39 കിലോമീറ്റർ നീളത്തിൽ ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ നഗരസഭയിലെ ഏഴുമുതൽ 20 വരെ വാർഡുകളിലും രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള പ്രദേശങ്ങളിലും പൈപ്പ്് ലൈൻ സ്ഥാപിക്കും. 1500 പുതിയ ഗാർഹിക കുടിവെള്ള കണക്ഷനുകളും നൽകും.   ജൽ ജീവൻ മിഷൻ വഴി 13 പഞ്ചായത്തുകൾക്കായി നടപ്പാക്കുന്ന മീനച്ചിൽ മലങ്കര പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമിക്കുന്ന ജലശുദ്ധീകരണശാലയുമായി ബന്ധിപ്പിച്ചാണ് നഗരസഭയിൽ ജലവിതരണം നടത്തുക. മലങ്കര പദ്ധതിയിൽ നീലൂരിൽനിന്ന് വെട്ടിപ്പറമ്പിലെ ഭൂതല ജലസംഭരണിയിലേക്കാണു വെള്ളം എത്തിക്കുന്നത്. ഈ ലൈനിൽനിന്ന്  തേവരുപാറ ജംഗ്ഷനിൽവച്ച് വെള്ളം തിരിച്ചുവിട്ട് തേവരുപാറയിൽ നിർമിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ എത്തിക്കാനും ഇവിടെനിന്ന് നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനുമാണ് അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ 50, സംസ്ഥാന സർക്കാർ 37.5, നഗരസഭ 12.5 ശതമാനം വീതം ചെലവ് വഹിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്.