വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: മഴവിൽ റസിഡൻസ് അസോസിയേഷനും സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ഇൽമുന്നിസ ഷാഫി ആശംസകൾ നേർന്നു.സൺറൈസ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് മുക്താർ, ഡോ. ജീജി  എന്നിവർ അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തി ആവശ്യമായ ചികിത്സാ നിർദേശങ്ങളും മരുന്നുകളും നൽകി. ഡോ. മുഹമ്മദ് മുക്താർ നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസും സംശയനിവാരണ സെഷനും പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ടി. ഹബീബ് സ്വാഗതവും ട്രഷറർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ് വിജയോത്സവം നാളെ*

ഈരാറ്റുപേട്ട: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ടയുടെ പിടിഎ നേതൃത്വത്തിൽ മാർച്ച് 2026 എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന "വിജയോത്സവം 26" നാളെ 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി. പി. നാസർ വിജയോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമാ നാസർ അധ്യക്ഷത വഹിക്കും.,വാർഡ്‌ കൗൺസിലർ അഫ്സൽ ഇജാസ് ,പി ടി എ പ്രസിഡൻ്റ് മുജീബ് മടത്തിപ്പറമ്പിൽ ,പ്രിൻസിപ്പാൾ ഷീജ.എസ്, ഹെഡ്മിസ്ട്രസ് സിസി പൈകട എന്നിവർ നേതൃത്വം നൽകും.എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അനുമോദനവും ഉപഹാര വിതരണവും നടത്തും. പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ ജോസുകുട്ടി സുനിൽ, സയൻസ് വിഭാഗം സ്കൂൾ ടോപ്പറായ ഷാരോൺ സുനിൽ വർഗീസ്, ഹ്യുമാനിറ്റീസ് ടോപ്പറായ ആർച്ച സതീഷ്, കൊമേഴ്‌സ് ടോപ്പറായ ആമിർ സുഹൈൽ എന്നിവരെ പ്രത്യേകമായി ആദരിക്കും. എസ്.എസ്.എൽ.സി. പരീക്ഷയിൽ 15 വർഷമായി തുടർച്ചയായി 100% മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും സ്കൂൾ ടോപ്പർ റജീന പി. ഹക്കിമിനേയും ചടങ്ങിൽ അനുമോദിക്കും.സ്കൂൾ പി.ടി.എ., എസ്.എം.സി., അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

പ്രാദേശികം

ഫെയ്സ് അക്ഷരവഴി ശ്രദ്ധേയമായി.

ഈരാറ്റുപേട്ട.ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) വായനാദിനത്തോടനുബന്ധിച്ച് നടത്തിയ അക്ഷരവഴി സാംസ്കാരിക ജാഥ ശ്രദ്ധേയമായി. വായനയുടേയും, പുസ്തകങ്ങളുടേയും പ്രാധാന്യം വിവരിക്കുന്ന കലാ ജാഥയിൽ നിരവധി തെരുവോര സദസ്സുകൾ സംഘടിപ്പിച്ചു. ഗാനങ്ങൾ ആലപിച്ചും,പൊതു ജന പങ്കാളിത്തത്തോടെ പുസ്തകങ്ങളുമായി ബന്ധപെട്ട് നടത്തിയ ലൈവ് ക്വിസ് പ്രോഗ്രാമും വേറിട്ട അനുഭവമായി മൽസരിത്തിൽ വിജയികളാവർക്ക് ഫെയ്സ് പബ്ളിക്കേഷൻസ് പുറത്തിറക്കിയ പുസ്തകങ്ങൾ സമ്മാനിച്ചു.രാവിലെ 9 മണിക്ക് ഈരാറ്റുപേട്ട തേവരുപാറയിൽ നിന്നാരംഭിച്ച ജാഥ  മുനിസിപ്പൽ കൗൺസിലർ സജ്മി ഷിഹാസ് ഉൽഘാടനം ചെയ്തു. കെ. റാസിഖ് ജനറൽ കൺവീനറും, ബിജിലി സെയിൻസ് ജോ കൺവീനറുമായിരുന്നു.ഫെയ്‌സ് ട്രഷറർ പി. പി. എം നൗഷാദ് ജാഥയുടെ കോഡിനേറ്ററും, ക്വിസ് മാസ്റ്ററുമായിരുന്നു.ഫെയ്സ് പ്രസിഡന്റ് കെ.പി.എ നടക്കൽ, സെകട്ടറി ഹാഷിം ലബ്ബ, ഡയറക്ടർ സക്കീർ താപി,വൈസ് പ്രസിഡന്റുമാരായ റഫീഖ് പട്ടരു പറമ്പിൽ, കെ.എം, ജാഫർ, പുഷ്പമ്മ സജീവ്, അസിസ്റ്റൻ്റ് സെക്രട്ടറി റസീന ജാഫർ, ജോ.സെക്രട്ടറി നജീബ് വെളിയത്ത്  മൃദുല നിഷാന്ത്, നുസൈഫ മജീദ്, ഷീബ അബ്ദുള്ള, താഹിറ ത്വാഹാ, സുമയ്യ അലി, ഹാഷിം ഡയറ,ജലീൽ കണ്ടത്തിൽ, ത്വാഹാ, മനാഫ് നെടുങ്കിന്തി,സിനോബി തങ്കപ്പൻ,സജ്ജാദ് റഫീഖ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

കാരക്കാട് സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കാരക്കാട് : വായനയുടെ മഹത്വം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എം.ബി.എച്ച്.എസ്. കാരക്കാട് സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അനസ് മുഹമ്മദ്‌ നിർവഹിച്ചു. പി.എൻ. പണിക്കരുടെ സ്മരണ പുതുക്കിക്കൊണ്ട് വിദ്യാർത്ഥികൾക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് വായനാദിന പ്രതിജ്ഞ, പുസ്തകപരിചയം, വായനാമത്സരം,ഇൻലന്റ് ലെറ്റർ തയാറാക്കൽ എന്നിവയും സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശപൂർവം പരിപാടികളിൽ പങ്കെടുത്തു. വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോട് കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ഇതേ തുടർന്ന് പി ടി എ മീറ്റിങ്ങും സംഘടിപ്പിച്ചു. അറിവിന്റെ മഹാത്മ്യത്തെക്കുറിച്ച്  മോട്ടിവേഷൻ സ്പീക്കർ കൂടിയായ അനസ് സർ പേരൻസിന് വേണ്ടിയുള്ള ക്ലാസ് നയിച്ചു.

പ്രാദേശികം

തൂഫാൻ വൺ മില്യൺ ഗോളിൽ പങ്കാളികളായി ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

ഈരാറ്റുപേട്ട: തൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവിടെ നേതൃത്വത്തിൽ വൺ മില്യൺ ഗോൾ ലക്ഷത്തിലേക്കുള്ള ഗോൾ 2026 നടന്നു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി. പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. തുടർന്ന് വിദ്യാർത്ഥികളും ഫുട്ബോൾ ടീമുകളുടെ ജെഴ്സ്സി അണിഞ്ഞ് ഗോൾ അടിച്ചു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പി.ജി, സ്കൗട്ട് ആൻഡ് ഗൈഡ് കോ- ഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി.ആർ, ഹരിതസഭ കോ- ഓർഡിനേറ്റർ സ്മിതാ ദാസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

സ്ഥാപക ദിനത്തിൽ സേവന പ്രവർത്തനങ്ങളുമായി എസ്.ഡി.പി.ഐ വളണ്ടിയർ ടീം

ഈരാറ്റുപേട്ട ; സ്ഥാപക ദിനത്തിൽ സേവന പ്രവർത്തനങ്ങളുമായിഎസ് ഡി പി ഐ വളണ്ടിയർ ടീം. ഈരാറ്റുപേട്ട സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ. വാളണ്ടിയർ ടീം തോട്ട് മുക്ക് പാലത്തിന് ഭീഷണിയായി അടിയിൽ അടിഞ്ഞ് കൂടിയ മരങ്ങളും മാലിന്യങ്ങളും, നീക്കം ചെയ്ത് മീനച്ചിലാർ ശുചീകരിച്ചു. മാതാക്കൽ തോട്ടിലെ കുളിക്കടവിന് ഭിഷണിയായി നിന്നിരുന്ന പാഴ്മരങ്ങൾവെട്ടിമാറ്റി പരിസര ശുചികരണ പ്രവർത്തനങ്ങളും നടത്തി.വളണ്ടിയർ കോർഡിനേറ്റർ അബ്ദുൽ ലത്തീഫ്, ഷെഫിഖ് പാറേക്കാട്ടിൽ, മുജീബ് അടുക്കം എന്നിവരുടെ നേതൃതത്തിൽ 35 ൽ പരം പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

പ്രാദേശികം

ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സും മേഖല ജനറൽ ബോഡിയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (DKLM) ഈരാറ്റുപേട്ട മേഖല ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സും മിഫ്താഹുൽ ഉലൂം അറഫാ മദ്രസയിൽ സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് മുഹമ്മദ് ഷിബിലി നദ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വി.പി. സുബൈർ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മേഖല ജനറൽ സെക്രട്ടറി റംഷീദ് മൗലവി സ്വാഗതം ആശംസിച്ച യോഗം അറഫാ മദ്രസ ഹെഡ്മാസ്റ്റർ അർഷദ് ബദരി ഉദ്ഘാടനം ചെയ്തു. യോഗത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. യുവതലമുറയെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘടനകളുടെയും പങ്ക് നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അൽ ഹാഫിസ് അനസ് മന്നാനി ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് KMYF സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് അബ്റാരി പ്രഭാഷണം നടത്തി. യുവജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവും വളർത്തുന്നതിലും KMYF വഹിക്കുന്ന പങ്ക് അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ പുതിയ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജനറൽ കൺവീനർ വി.പി. സുബൈർ മൗലവി അവതരിപ്പിച്ചു. മീഡിയ വിങ്ങിന്റെ പ്രവർത്തന റിപ്പോർട്ട് എൻ.എച്ച്. മുഹമ്മദ് അഷ്റഫ് മൗലവി അവതരിപ്പിച്ചു. DKLM നേതൃത്വത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ജനറൽ ബോഡിയിൽ ഭാവി പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകി.അറഫാ മസ്ജിദ് ഇമാം അൽ ഹാഫിള് മുഫ്തി സഈദ് അഹ്മദ് മൗലവി ആശംസകൾ നേർന്നു. റിയാസ് ഫലാഹി നന്ദി രേഖപ്പെടുത്തി.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ജി. എസ്സ്. ടി. ദ്വദിന ദേശീയ സെമിനാർ

അരുവിത്തുറ :ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ  സഹകരണത്തോടെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ദ്വിദിന ദേശീയ സെമിനാർ  ജൂൺ 17ന് ആരംഭിക്കുന്നു. കോളേജിലെ കൊമേഴ്സ്  ഡിപ്പാർട്ട്മെൻ്റുo ഐ.ക്യു.എ.സിയും  സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.  "പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം" എന്നതാണ് സെമിനാറിന്റെ മുഖ്യ വിഷയം. ജൂൺ 17ന് രാവിലെ  10 മണിക്ക് കോളേജ് ഡിജി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രാലയ റവന്യൂ വകുപ്പ് ഡയറക്ടർ ഡോ. മനു ജെ. വെട്ടിക്കൻ ഐ ഇ എസ്സ് സെമിനാർ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകും. ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ. സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും, ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നടത്തും. കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിക്കും. സെമിനാർ കൺവീനർ ഡോ. മിഥുൻ ജോൺ സ്വാഗതവും കൊമേഴ്സ് ഡിപ്പാർട്ട്മെൻറ്  മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും പറയും.   രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ  ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, സെന്റർ ഫോർ റൂറൽ മാനേജ്‌മെന്റ്  ഡയറക്ടർ ഡോ. ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.  സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ്  ഡി.ജി.എം  ശ്രീ. റെജി വർഗീസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക 'സംവാദ സദസ്സ് '  സംഘടിപ്പിച്ചിട്ടുണ്ട്. ജി.എസ്.ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ കുടുംബക്ഷേമത്തെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ കർഷകർ, ഗ്രാമീണ സംരംഭകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.