വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ച നടത്തി

ഈരാറ്റുപേട്ട .ഐഡിയൽ പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച എഴുത്തുകാരനോടൊപ്പം പുസ്തക ചർച്ചയിൽവയനാട്ടിലെ ആദിവാസി സമൂഹത്തിൻ്റെ ജീവിതം പറഞ്ഞ കീളുവാരങ്ങൾഎന്ന പുസ്തകം രചിച്ച മനീഷ് മുഴക്കുന്ന് പങ്കെടുത്തുമുഹ്സിൻ പഴയമ്പള്ളിൽ മോഡറേറ്ററായിവായനാനുഭവം പങ്കുവെച്ച് കൊണ്ട്അമീൻ പിട്ടയിൽ,എ.എം റഷീദ്,സുധീർ, കെ.എ ബഷീർ ,അബ്ദുള്ള ഖാൻ,തസ്നീം കെ മുഹമ്മദ്വി.എച്ച് ഹസീബ് ,വി റ്റിഹബീബ്,കെ. എ മുഹമ്മദ് ഹാഷിം,അനസ് പാറയിൽ,പുഷ്പ,ഒ.ഡി കുര്യാക്കോസ്,മുഹമ്മദലി ഖാൻ, പീർമുഹമ്മദ് ഖാൻ,പി.എസ് ഹാഷിംഷീബ അബ്ദുള്ള,താഹിറ ത്വാഹതുടങ്ങിയവർ സംസാരിച്ചു ഈരാറ്റുപേട്ടയുടെ സ്നേഹോപഹാരം മനീഷിന് നൽകി

പ്രാദേശികം

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ എംജി യൂണിവേഴ്സിറ്റിയുടെ ഏക സാന്നിധ്യമായി അരുവിത്തുറ കോളേജിലെ സുജിത്ത്.

കോട്ടയം:ഫെബ്രുവരി മൂന്ന് മുതൽ റായ്പൂരിൽ നടക്കുന്ന  ഫെഡറേഷൻ കപ്പ് വോളിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥി സുജിത്ത് ജഴ്സി അണിയും. എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക സാന്നിധ്യമാണ് സുജിത്ത്.പത്താം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്ത് അതുവരെ വോളിബോൾ എന്തെന്ന് അറിഞ്ഞിരുന്നില്ല. സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ ഒരു വോളിബോൾ പ്രേമി ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്. അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ്ബ്  സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.കഴിഞ്ഞവർഷം എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് ഈ വർഷം അരുവിത്തുറ സെൻ്റ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.ഇപ്പോൾ ഫെഡറേഷൻ കപ്പിനായി ഉള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൻ്റെ അനിഷേധ്യ ഘടകമായി സുജിത്ത് മാറുന്നു. കോച്ച് ജേക്കബിന്റെ പരിശീലന മികവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻറ് വോളിബോൾ ടീമിന് നൽകിയ മികച്ച പിന്തുണയും സൗകര്യങ്ങളുംകോച്ച് ജേക്കബിന്റെ പരിശീലന മികവുമാണ് സുജിത്തിന് തുണയായത്.ഇന്ത്യൻ റെയിൽവേയും സർവീസസും ഉൾപ്പെടെ രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വോളിബോൾ താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ടീമാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം.

പ്രാദേശികം

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്യ ദിനാചരണം നടത്തി.

ഈരാറ്റുപേട്ട . മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്തദിനാചരണവും. പുഷ്പാർച്ചനയും  നടത്തി.മണ്ഡലം പ്രസിഡണ്ട് . അനസ് നാസർ ആദ്യക്ഷത വഹിച്ചു.. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി. അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. സംസ്ഥാന സമിതി. അംഗം. അഡ്വ.വി.ജെ.ജോസ്. യൂത്ത് കോൺഗ്രസ്. ജില്ലാ ഉപാദ്യക്ഷൻ. ഷിയാസ്.സി.സി.എം. ബ്ലോക്ക് ഭാരവാഹികളായ . വി.പി.അബ്ദുൽ ലത്തീഫ് . വി.എസ്.അബ്ദുൽ കരീം.എസ്.എം.മുഹമ്മദ് കബീർ .സക്കീർ കീഴ്ക്കാവിൽ. അൻസർ പി.ക്കെ. റഫീക്ക് അമ്പഴത്തിനാൽ.കെ.എച്ച്.അബ്ബാസ് . അഷറഫ് കണ്ടത്തിൽ. പി.ക്കെ നാഷാദ് .സി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

ഈരാറ്റുപേട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ വടക്കേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രാദേശികം

ഐ.എസ്.എം ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത സദസ്സ് നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ ഉദ്ഘടനം ചെയ്തു

ഈരാറ്റുപേട്ട: ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ഐ.എസ്.എം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത സദസ്സ് നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ നടന്നു. പി. എസ് ഹുസൈൻ്റെ അധ്യക്ഷയിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ ഉദ്ഘാടനം ചെയ്തു.പി.എ.ഹാഷിം മുഖ്യ പ്രഭാഷണം നടത്തി.ഡിവിഷൻ കൗൺസിലർ സുനിൽ കുമാർ, കെ.എ ഹാരിസ് സ്വലാഹി,കെ.എ മാഹിൻ, ഹാഷിർ നദ്‌വി, കെ.പി ഷെഫീഖ്, പി.എ യാസിർ എന്നിവർ സംസാരിച്ചു.കെ.എ നിസാർ സ്വാഗതവും പി.ഇ.ഇർഷാദ് നന്ദിയും പറഞ്ഞു.

പ്രാദേശികം

പൊടിയിൽ കുളിച്ച് വെട്ടിപ്പറമ്പ് റോഡ് നാളെ യു.ഡി.എഫ് ജനകീയസമരം

ഈരാറ്റുപേട്ട: ജൽജീവൻ പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച പൂഞ്ഞാർ വെട്ടിപ്പറമ്പ് ആനിയിളപ്പ് റോഡ് പുനരുദ്ധാരണം വൈകുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധം. ആനിയിളപ്പിൽ നാളെ രാവിലെ ഒൻപതര മുതൽ ധർണസമരം നടത്തും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധർണയിൽ പങ്കെടുക്കും. റോഡ് നന്നാക്കുന്നതിലുള്ള അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മഴക്കാലത്ത് ചെളിയിൽ നീന്താനാണ് വിധിയെങ്കിൽ വേനലാകുന്നതോടെ പൊടി തിന്ന് ജീവിക്കാനാണ് ഈ പ്രദേശത്തുകാരുടെ വിധി. വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാർ പൊടിയിൽ മൂടുകയാണ്. പിന്നാലെ വരുന്ന വാഹനങ്ങളും പൊടിയിൽ മൂടുന്ന അവസ്ഥയുണ്ട്. വീടുകളിൽ ചുമയും ജലദോഷവും ഇല്ലാത്തവരായി ആരുമില്ലെന്ന സ്ഥിതിയാണ്. ശിശുക്കളും വയോധികരും ഉൾപ്പെടെ പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.

പ്രാദേശികം

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ മനുഷ്യജാലിക ഈരാറ്റുപേട്ടയിൽ നടന്നു. SKSSF സ്റ്റേറ്റ് കൗൺസിലർ നിഷാദ് മൗലവി അധ്യക്ഷത വഹിച്ചു . SKSSF കോട്ടയം ജില്ലാ സെക്രട്ടറി Adv മുഹമ്മദ് സുഹൈൽ ഖാൻ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട മുൻസിപാലിറ്റി ചെയർമാൻ അഡ്വ. വി.പി നാസർ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം നസീബ് മന്നാനി കണ്ണനല്ലൂർ നിർവ്വഹിച്ചു. മുഹമ്മദ് അഹ്സാബ്, മുഹമ്മദ് സുഹൈൽ, അബ്ദുൽ ഹാദി , എന്നിവർ ആശംസകൾ അറിയിച്ചു. ജോയ്ൻ്റ് സെക്രട്ടറി സാജിദ് EP നന്ദി പറഞ്ഞു

പ്രാദേശികം

രാജ്യത്തിന്റെ പരമോന്നത ബഹുമതികളുടെ മഹത്വം നഷ്ടപ്പെടുത്തുന്നു: എം എസ് നൗഷാദ്

ഈരാറ്റുപേട്ട: രാജ്യത്ത് വിവിധ മേഖലകളിൽ ഗുണകരമായ കാര്യങ്ങൾ ചെയ്തു രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്ന മഹത് വ്യക്തിത്വങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതികൾ വർഗീയതയുടെയും അധികാര ദുർവിനിയോഗത്തിന്റെയും പേരിൽ വർഗീയ വിദ്വേഷക പ്രചാരകർക്ക്  ബഹുമതികൾ നൽകുക വഴി കേന്ദ്രസർക്കാർ ഇത്തരം ബഹുമതികളുടെ മഹത്വം നഷ്ടപ്പെടുത്തുകയാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി അംഗം എം എസ് നൗഷാദ് ആരോപിച്ചു ബഹുമതികൾക്കാവശ്യമായ മാനദണ്ഡം പാലിക്കാതെ സ്വാർത്ഥ താല്പര്യ സംരക്ഷണത്തിന് വഴിവിട്ട രീതിയിൽ ബഹുമതികൾ നൽകുക വഴി രാജ്യം ഇന്ന് വരെ കാത്തുസൂക്ഷിച്ച സ്വീകാര്യതയും സൂക്ഷ്മതയും ഭരണഘടന നിർദേശങ്ങളും അവഗണിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും നൗഷാദ് പറഞ്ഞു ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ പിഡിപി കോട്ടയം ജില്ല കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡണ്ട് നിഷാദ് നടക്കൽ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ ഓ എ സക്കറിയ ,പി കെ അൻസിo , നൗഫൽ കീഴേടം, മുജീബ് മടത്തി പറമ്പിൽ , കാസിം കുട്ടി, അബ്ദുൽ കരീം റംലി വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു