വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

മൂന്നിലവ് റബ്ബർ ഫാക്ടറിയിൽ തീപിടുത്തം

മൂന്നിലവ്. പഞ്ചായത്തിലെ പ്രവർത്തനം നിലച്ച സ്വകാര്യ റബർ ഫോം ഫാക്ടറിയിൽ തീപിടുത്തം. ഞായറാഴ്ച 12 മണിയോടെയാണ് ഫാക്‌ടറിയിൽ തീ പടർന്നത്. ഉപയോഗ ശൂന്യമായ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന മുറിയിലാണ് തീ പിടിച്ചത്.ഒരുവർഷം മുമ്പ് ഇതേ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്‌ടമുണ്ടായിരുന്നു. തുടർന്ന് ഫാക്ടറിയുടെ പ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്ന് രണ്ടും പാലായിൽ നിന്ന് ഒന്നും യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.ഫാക്റിയിൽ നിന്ന് 400 മീറ്റർ അകലത്തിലുള്ള കടവുപുഴ പാലം തകർന്ന് കിടക്കുന്നതിനാൽ അഗ്നിശമന സേന 12 കിലോമീറ്റർ ചുറ്റക്കറങ്ങിയാണ് സ്ഥലത്തെത്തിയത്. ഇതിനാൽ തീയണക്കുവാൻ താമസം നേരിട്ടത്.

കോട്ടയം

രാത്രി ബസുകളില്ല പെതു ജനം പെരുവഴിയിൽ

ഈരാറ്റുപേട്ട: രാത്രി സമയത്തുള്ള ട്രിപ്പുകൾ സ്വകാര്യ, കെ.എസ്.ആർ ടി സി ബസുകൾ മുടങ്ങുന്നത് പതിവായതോടെ ഈരാറ്റുപേട്ടയിൽ നിന്ന് ഗ്രാമീണ മേഖലകളിലേക്ക് പോകാനാകാതെ യാത്രക്കാർ പെരുവഴിയിലാകുന്നു. സന്ധ്യമയങ്ങിയാൽ ഈരാറ്റുപേട്ടയിൽ നിന്ന് മിക്ക ഗ്രാമീണ റൂട്ടുകളിലും ബസുകൾ ഇല്ലാത്ത സ്ഥിതിയാണ്. ഇതോടെ രാത്രി നഗരത്തിൽ എത്തുന്ന യാത്രക്കാർ ഒട്ടോവിളിച്ചു പോകേണ്ട അവസ്ഥയാണ്. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് ഇതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കുന്നത്. നൂറു കണക്കിനു യാത്രക്കാർക്ക് പ്രയോജനം ചെയ്തിരുന്ന പൂഞ്ഞാർ. തീക്കോയി പ്രദേശങ്ങളിലേക്ക്  ഈരാറ്റുപേട്ടയിൽ നിന്ന് രാത്രി 8 ന് ശേഷം ബസുകൾ ഓടുന്നില്ല. ഇത് സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാതൊരു നടപടിയുമെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. മലയോര പഞ്ചായത്തുകളായ തലനാട് , തീക്കോയി,  പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കരഎന്നിവിടങ്ങളിലേക്കുള്ള നിരവധി  കെ.എസ്.ആർ.ടിസി ബസുകളാണ് കോവിഡിനു കാലഘട്ടത്തിൽ സർവീസ് നിർത്തിയത്. നാല് വർഷം കഴിഞ്ഞിട്ടും ബസുകൾ ഇതുവരെയുംപുനരാംരംഭിച്ചില്ല.കെ എസ് .ആർ ടിസി മാത്രം സർവീസ് നടത്തുന്ന കൈപ്പള്ളി, ചോലത്തടം റൂട്ടുകളിലാണ് ഏറെയും യാത്രാ ദുരിതംഅടിവാരം ചോലത്തടം, കൈപ്പള്ളി എന്നിവിടങ്ങളിലേ ക്കുള്ള സ്റ്റേ ബസുകൾ നിർത്തിയത് യാത്രക്കാരെ വലയ്ക്കുന്നു 'ബസ് സർവീസ് റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് ഓട്ടോ, ടാക്സി കൂലി ഇനത്തിൽ വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. കുറഞ്ഞ വേതനത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

കോട്ടയം

കറുകച്ചാലിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ ഓവർ ഓൾ കിരീടം നേടിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ

കറുകച്ചാലിൽ  നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ ഓവർ ഓൾ കിരീടം നേടിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ  ടീം പ്രിൻസിപ്പൽ പി.പി.താഹിറ ,ഹെസ് മിസ്ട്രസ് എം.പി. ലീന എന്നിവരോടൊപ്പം .കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കിയതും മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ആണ്.

കോട്ടയം

മീനച്ചിൽ നദീതട പദ്ധതി ഡി.പി' ആർ തയ്യാറാക്കുന്നു

ഈരാറ്റുപേട്ട. മൂലമറ്റത്ത് വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറിൽ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചിൽ നദീതട പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന് കേന്ദ്ര ഏജൻസിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ജലസേചന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്. ഡിപിആർ ലഭിച്ചാൽ ഉടൻ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോർട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. കുടിവെള്ളത്തിനു പുറമേ മീനച്ചിൽ കോട്ടയം ചങ്ങനാശേരി താലൂക്കുകളിൽ കൃഷിക്കായുള്ള ജലസേചനവും പദ്ധതി ലക്ഷ്യമിടുന്നു. മീനച്ചിലാറിൽ വർഷം മുഴുവൻ ജലസമൃദ്ധമാകുന്നതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയും. താഴ്ന്ന‌ മേഖലയിൽ വേനൽ കാലത്ത് ഓരു വെള്ളം കയറുന്നതു തടയാനും പദ്ധതി ഉപകരിക്കും. അറക്കുളം മൂന്നുങ്കവയലിൽ ചെക്‌ഡാം പണിത് ഇവിടെനിന്നു 500 മീറ്റർ കനാൽ നിർമിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റർ ടണൽ നിർമിച്ച് അതിലൂടെ കോട്ടയം ജില്ലയിൽ മൂന്നിലവ് പഞ്ചായത്തിൽ എത്തിക്കും. ഇവിടെനിന്നു 200 മീറ്റർ ചാലു കീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.മുൻ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത സ്വ‌ന പദ്ധതിയാണിത്.

കോട്ടയം

ബാബു മണര്‍കാടിന് അനുശോചനം. ബുധനാഴ്ച രാവിലെ പത്തര വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ്

പാലായിൽ വ്യാപാര സ്ഥാപനങ്ങൾ നാളെ 10.30 വരെ അടച്ചിടും മുൻ നഗരസഭ ചെയർമാൻ ബാബു മണർകാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് 13/11/2024 രാവിലെ 10.30 വരെ പാലായിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അറിയിച്ചു. വ്യാപാരഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ  പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ,  ജനറൽ സെക്രട്ടറി വി.സി ജോസഫ്, ജോസ് ജോസഫ്  ചെറുവള്ളി,ബൈജു കൊല്ലംപറമ്പിൽ, ആന്റണി അഗസ്റ്റിൻ കുറ്റിയങ്കൽ, അനൂപ് ജോർജ്, ജോൺ മൈക്കിൾ ദർശന,  എബിസൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം : കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്‌ചയാണ് കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) കിടങ്ങൂർ ചെക്ക് ഡാമിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായത് ഞായറാഴ്ച രാവിലെയാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ധനേഷ് ഇറങ്ങിയത്. വെള്ളപ്പാച്ചിിൽപെട്ട ധനേഷിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സിനും കിടങ്ങൂർ പോലീസിനും ഒപ്പം ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം നന്മക്കൂട്ടവും രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഞായറാഴ്‌ച ടീം എമർജൻസിയും തെരച്ചിലിനെത്തിയിരുന്നു.മൂന്നാംദിവസമാണ് മൃതദേഹം കണ്ടെടുത്തത്ട്ട കോട്ടയത്തുനിന്നുള്ള സ്കൂബ ടീമും ഫയർഫോഴ്സും കിടങ്ങൂർ പോലീസും, ടീം നന്മ കൂട്ടവും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

കോട്ടയം

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ്  ഒഴുക്കിൽപ്പെട്ട് കാണാതായി.ഇന്നലെ  പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്. ടീം നന്മക്കൂട്ടം അംഗങ്ങൾ തിരച്ചിൽ നടത്തുന്നു   

കോട്ടയം

ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം ∙ ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. വിദ്യാർഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.