വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

തെക്കേക്കര മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് ഭരണ സമിതിക്ക് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ട: തെക്കേക്കര മുഹ്‍യിദ്ദീൻ ജുമാമസ്ജിദ് പരിപാലന സമിതിയുടെ 2025-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി. അഫ്സാർ പുള്ളോലിൽ (പ്രസി.), നൈസൽ കൊല്ലംപറമ്പിൽ (സെക്രട്ടറി), പി.എച്ച്. അൻസാരി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.  കഴിഞ്ഞ ദിവസം നടന്ന പൊതു തെരഞ്ഞെടുപ്പിൽ 21 അംഗ പരിപാലന സമിതിയിലേക്ക് നൈസൽ റസാഖ് കൊല്ലംപറമ്പിൽ, നസീർ (കുഞ്ഞണ്ണൻ) കിണറ്റുംമൂട്ടിൽ, അനസ് പുത്തൻപറമ്പിൽ, ടി.എം. ബഷീർ തൈത്തോട്ടത്തിൽ, പി.എച്ച്. അൻസാരി പ്ലാമൂട്ടിൽ, ഇൻഷാ സലാം വെട്ടിക്കൽ, പി.ടി. അഫ്സർ പുള്ളോലിൽ, ബഷീർ സി.ടി ചാന്തുഖാൻ പറമ്പിൽ, ഷാജി കെ.എസ് കുന്നത്തുപറമ്പിൽ, നജീബ് പി.പി പുളിക്കത്താഴത്ത്, ഷിബിലി പി.പി പുന്നക്കൽ, അബ്ദുൽ ഹക്കീം വലിയപറമ്പിൽ, നൌഫൽ കെ.എം കൊച്ചേപറമ്പിൽ, ഷാമോൻ സി.സി.എം ചാന്തുഖാൻപറമ്പിൽ, വി.എസ്. ഹുസൈൻ വലിയവീട്ടിൽ, അഷ്റഫ് ടി.എം തൈത്തോട്ടത്തിൽ, നൌഷാദ് കിണറ്റുമൂട്ടിൽ, അജി പുള്ളോലിൽ, ഹസീബ് പാറയിൽ, സി.എച്ച്. റസാഖ് ചേലാപ്പീരുപറമ്പിൽ, റഷീദ് പി.ഇ പറമ്പുകാട്ടിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇവരിൽനിന്നാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. റിട്ടേണിംഗ് ഓഫീസർ അഡ്വ. ഷാജഹാൻ എരുമേലി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.     

മരണം

പാലാ സിവില്‍ സ്റ്റേഷന് സമീപം രാമപുരം റോഡില്‍ വാഹനമിടിപ്പിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണമടഞ്ഞു.

പാലാ: വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഇനി അഞ്ച് പേർക്ക് ജീവിതത്തിൽ പ്രകാശമാകും. ഈ കഴിഞ്ഞ ദിവസം പാലായിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.  ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.   റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. 2025 നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ അടച്ചു ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ. യാത്രാമധ്യേ, പാല സിവിൽ സ്റ്റേഷനിന് സമീപം ഉലഹന്നാൻ ജോസ് സാധനങ്ങൾ വാങ്ങാനായി ഓട്ടോറിക്ഷ നിർത്തിയിട്ട സമയത്ത്, ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന റോസമ്മയുടെ ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. പാലാ സ്വദേശി തന്നെയായ ആനിത്തോട്ടം ജോർജുകുട്ടിയുടെ കാറാണ് റോസമ്മയെ ഇടിച്ചിട്ടതിനുശേഷം നിർത്താതെ പാഞ്ഞു പോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബർ 11ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർ​ഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയർ എഞ്ചിനീയർ-ബാം​ഗ്ലൂർ), രശ്മി ജോൺ (യുകെ) എന്നിവരാണ് മക്കൾ.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ശാസ്ത്ര വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജ് റിസർച്ച് ആൻഡ് പി.ജി. രസതന്ത്ര വിഭാഗം ശാസ്ത്ര വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.  കേരള പോലീസ് സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ ഡോ എൽദോ ഏലിയാസ് മുഖ്യപ്രഭാഷണംനടത്തി. ശാസ്ത്ര വിദ്യാഭ്യാസം തൊഴിലവസരങ്ങളുടെ ജാലകം തുറക്കുന്നുണ്ടെന്നും കേന്ദ്ര സംസ്ഥാന സർവ്വീസുകളിൽ ധാരാളം അവസരങ്ങൾ വിദ്യാർത്ഥികളെ കാത്തിരിക്കുന്നുണ്ടെന്നും കൂടുതൽ  ശാസ്ത്രജ്ഞരെ സമൂഹത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ്  കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് , രസതന്ത്ര വിഭാഗം അധ്യാപിക ഡോ നിഹിതാ ലിൻസൺ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ

തദ്ദേശ തെരഞ്ഞെടുപ്പ്: പി എസ് സി പരീക്ഷാ തീയതികളില്‍ മാറ്റം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അന്നേ ദിവസങ്ങളില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷാ തീയതികളില്‍ മാറ്റം. തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 9, 11 തീയതികളിലും. വോട്ടെണ്ണല്‍ ഡിസംബർ 13 നുമാണ് നടക്കുക. ഇതിനെ തുടർന്ന് ഡിസംബർ 8 മുതല്‍ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റിവച്ചതായി കേരള പി എസ് സി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായിട്ടാണ് നടക്കുക. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ 9 നും, ഡിസംബർ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

പ്രാദേശികം

ലെൻസ്ഫെഡ് പൂഞ്ഞാർ യൂണിറ്റ് സമ്മേളനം

പനയ്ക്കപ്പാലം ആർ പി എസ്  ഹാളിൽ നടത്തി. ഉദ്ഘാടന, പ്രതിനിധി സമ്മേളനങ്ങൾക്കു യൂണിറ്റ് പ്രസിഡൻ്റ് ജാൻസ് വി തോമസ്  അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം തലപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്‌തു. മുൻ സംസ്ഥാന സെക്രട്ടറി പി എം സനിൽകുമാർ  മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം സലാഷ് തോമസ് , യൂണിറ്റ് സെക്രട്ടറി ശരണ്യ ജി , ട്രഷറർ പയസ് മൈക്കിൾ, ഏരിയ പ്രസിഡണ്ട് ജോസ് ജോസഫ്, ഏരിയ സെക്രട്ടറി പ്രസാദ് കുമാർ കെ എസ്, ഡി സി അംഗം ജോർജ് ലാൽ എബ്രഹാം, ഡി സി അംഗം ജോമി ജോസഫ്, യൂണിറ്റ് ഇൻ ചാർജ് ജോൺസൺ തോമസ്, ഏരിയ ട്രഷറർ സജി മൈക്കിൾ, യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോർജ് പി എ എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം യൂണിറ്റ് തിരഞ്ഞെടുപ്പും നടത്തി. ഭാരവാഹികൾ: ജാൻസ് വി തോമസ് (പ്രസി. ) ശരണ്യ ജി(സെക്ര.) പയസ് മൈക്കിൾ(ട്രഷ) ജോർജ് പി എ ( വൈ. പ്രസി) ജിജോ ഈനാസ് ( ജോയിന്റ് സെക്ര) എന്നിവരെ തിരഞ്ഞെടുത്തു

ഇൻഡ്യ

ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശംകേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.   ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു

ഇൻഡ്യ

രാജ്യതലസ്ഥാനത്തെ നടുക്കി സ്ഫോടനം; 9 മരണം, 25ലധികം പേർക്ക് പരിക്ക്, നിരവധി കാറുകൾ കത്തി നശിച്ചുവെന്ന് റിപ്പോർട്ടുകൾ

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപം സ്‌ഫോടനം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 9 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമികവിവരം പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതായുമാണ് വിവരം. എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു

കോട്ടയം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2 റോഡുകൾക്കായി 10 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2 റോഡുകൾ ബി എം & ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 10 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം,കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിനിലം - പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം & ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപയും ,തിടനാട്, പാറത്തോട് കളിലൂടെ കടന്നുപോകുന്ന പിണ്ണാക്കനാട് - ചേറ്റുതോട് - പഴുത്തടം-പാറത്തോട് റോഡ് ബി എം & ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 5 കോടി രൂപയും ഉൾപ്പെടെയാണ് 10 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇതിനോടകം 12 പുതിയ ബി എം &ബി സി റോഡുകൾ യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.