വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ ഫേഷ്യൽ

നിറം വര്‍ദ്ധിപ്പിച്ച് സുന്ദരിയാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. എന്നാല്‍, പല ക്രീമുകള്‍ മാറി മാറി പരീക്ഷിച്ച് പണവും സമയവും കളയേണ്ടതില്ല. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഇതിനാവശ്യമായ നാടന്‍ കൂട്ടുകള്‍. പപ്പായ കഴിക്കുന്നതും ഫേഷ്യല്‍ ആയി ഉപയോഗിക്കുന്നതും നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പപ്പായ നന്നായി ഉടച്ച് മുഖത്ത് തേയ്ക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. വേനല്‍ക്കാലത്ത് ഇടയ്ക്കിടയ്ക്ക് പപ്പായ ഫേഷ്യല്‍ പരീക്ഷിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാനും സൗന്ദര്യം നിലനിര്‍ത്തുവാനും സഹായിക്കും. ഇതാ പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഉരുഗ്രന്‍ ഫേഷ്യല്‍ പപ്പായ – ആവശ്യത്തിന് മുള്‍ട്ടാണിമിട്ടി – നാലു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ – ഒരു സ്പൂൺ പപ്പായ, മുള്‍ട്ടാണിമിട്ടി, കറ്റാര്‍വാഴ ജെല്‍ എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കാന്‍ പപ്പായ, തൈര്, നാങ്ങനീര്, തേന്‍, മുട്ടവെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. തെളിമയുള്ള ചര്‍മ്മം ലഭിക്കും. നിറവും വര്‍ദ്ധിക്കും.  

പ്രാദേശികം

വിദ്യാത്ഥിനി സംഗമം ഇന്ന് .

ഈരാറ്റുപേട്ട: സാംസ്‌കാരിക വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിന്റെ വീണ്ടെടുപ്പ് എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി നേത്യതത്തിൽ സംഘടിപ്പിച്ചിട്ടുള്ള എക്സ്പ്രെസിയോ വിദ്യാത്ഥിനീ സംഗമം ഇന്ന് ബുധൻ രാവിലെ 9.30 ന് . ഈരാറ്റുപേട്ട നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ സെബാഷിറിൻ ഉത്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ സെക്രട്ടറി ഫാത്തിമത്ത് സുമയ്യ അദ്ധ്യക്ഷത വഹിക്കും സംസ്ഥന സമിതി അംഗം മുഹമ്മദ് ഷാൻ വിഷയാവതരണം നടത്തും   .

ജനറൽ

സാമന്തയ്‍ക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചരണം, പ്രതികരിച്ച് മാനേജര്‍

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചന ശേഷം സാമന്ത സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ, സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു. ഇത് ശരിയല്ലെന്ന് വ്യക്തമാക്കി സാമന്തയുടെ മാനേജര്‍ രംഗത്ത് എത്തിയതായി ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.കുറെക്കാലമായി സാമന്ത ത്വക്ക് സംബന്ധമായ രോഗ ബാധിതയാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ചില ആള്‍ക്കാര്‍ സാമന്തയ്‍ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നായിരുന്നു സാമന്തയുടെ മാനേജറുടെ പ്രതികരണം. സാമന്തയ്‍ക്ക് ഒരു പ്രശ്‍നവുമില്ല. സാമന്ത ആരോഗ്യവതിയാണെന്നും വൈകാതെ തന്നെ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ദിനേഷ് വിജൻ നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത  നായികയാകുന്നുവെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.  സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നും കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ (workshop) പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു. ഒരു ഇംഗ്ലീഷ് വെബ്‍സീരിസിന്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 'സിറ്റാഡെല്‍' എന്ന സീരീസിന്റ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക. വരുണ്‍ ധവാനായിരിക്കും നായകൻ. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്‍ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത 'ഖുഷി'  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. 'ഖുഷി' എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’വും റിലീസ് ചെയ്യാനുണ്ട്. സിനിമയിൽ ടൈറ്റിൽ റോളിലാണ് സമാന്ത എത്തുന്നത്.   മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.  കാളിദാസന്റെ ശാകുന്തളത്തെ ആസ്‍പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക

ഇൻഡ്യ

സൈറസ് മിസ്ത്രിയുടെ ദുരൂഹ അപകട മരണം; മെഴ്‌സിഡസ് കമ്പനി വിദഗ്ദർ വാഹനത്തിൽ പരിശോധന നടത്തി

മുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അപകട വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മെഴ്‌സിഡസ് ബെൻസ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സംഭവുമായി ബന്ധപ്പെട്ട് പോലീസുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ സൈറസ് മിസ്ത്രി അടക്കം രണ്ടു പേർ സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അമിത വേഗതയാണ് വാഹനം അപകടത്തിൽ പെടാൻ കാരണമായതെന്നും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

കേരളം

മയക്കുമരുന്ന് ഉപയോഗം ; നിലമ്പൂരിൽ ആറുപേർ പിടിയിൽ

നിലമ്പൂർ: വിദ‍്യാർഥികൾ ഉൾപ്പെടെയുള്ളവരിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ച സഹചര‍്യത്തിൽ കർശന അന്വേഷണവും പരിശോധനയുമായി നിലമ്പൂർ പൊലീസ്. വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേരെ തിങ്കളാഴ്ച പിടികൂടി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ സഫ്വാൻ (21), നടുവത്ത് സ്വദേശി ചേലക്കാട് നന്ദു കൃഷ്ണ (20), ചന്തക്കുന്ന് സ്വദേശി കോഴിപ്പിള്ളി അർജുനൻ (60), പുള്ളിപ്പാടം സ്വദേശി മോയിക്കൽ ബുനിയാസ് ബാബു (46) എന്നിവരെയാണ് പിടികൂടിയത്.  

ജനറൽ

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ; ഭാവിയിൽ ഡിമെൻഷ്യ സാധ്യത കുറയ്ക്കാം

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അവസ്ഥകളും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമായേക്കാം.   നല്ല പോഷകാഹാരം പരിശീലിക്കുന്നതും ധാരാളം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രായമാകുമ്പോൾ ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ‌ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ' ഹൃദയത്തിന് നല്ല ഭക്ഷണക്രമം തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്. ഈ രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ചില അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുന്നു...' - കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റും ഡയറ്റീഷ്യനുമായ അസ്മ ആലം പറയുന്നു. ഡിമെൻഷ്യ സാധ്യത തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്... ബെറിപ്പഴങ്ങൾ... റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, ചെറി എന്നിവയിലെല്ലാം ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകളും ധാരാളം വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. നട്സ്... ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്.  ഡിമെൻഷ്യയുടെ ലക്ഷണങ്ങളെ തടയുന്നതിന് നട്സ് സഹായിക്കുന്നു. വാൾനട്ടിലെ ആന്റി-ഇൻഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകൾക്ക് മസ്തിഷ്ക കോശങ്ങളുടെ വീക്കം കുറയ്ക്കാനും പ്രായമാകൽ പ്രക്രിയയിലുടനീളം മികച്ച മസ്തിഷ്ക ആരോഗ്യം നിലനിർത്താനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ളാക്സ് സീഡുകൾ... ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, അതുപോലെ മത്തങ്ങ വിത്തുകൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിൻ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.  ഒമേഗ -3 ഫാറ്റി ആസിഡുകൾ... ഒലിവ് ഓയിൽ, ഫ്ളാക്സ് സീഡുകൾ, ട്യൂണ, സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഡിഎച്ച്എ ഉള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്. ഡിമെൻഷ്യയെ ചെറുക്കുന്നതിനും തടയുന്നതിനും ഒമേഗ-3 ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. നല്ല മസ്തിഷ്ക ആരോഗ്യം നേടുന്നതിന് പ്രതിദിനം 200 മില്ലിഗ്രാം ഡിഎച്ച്എ കഴിക്കാൻ ശുപാർശ ചെയ്യുന്നു. 

കേരളം

സംസ്ഥാനത്ത് നാളെ മഴ കനക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ്, 14 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലെയും ഐ ആർ എസ്  ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം

പേവിഷബാധയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവം; ധാർമിക ഉത്തരവാദിത്തം മന്ത്രി വീണ ജോർജിനെന്ന് ചെന്നിത്തല

തിരുവനന്തപുരം: പട്ടികടിയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പുമന്ത്രിക്കാണ് ധാർമിക ഉത്തരവാദിത്തമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷ വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി എടുക്കണം. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാത്തത് വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണ്. സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.