വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

In my arms…പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, റോഷാകിലെ ഗാനം പുറത്തിറങ്ങി

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ത്രില്ലര്‍ റോഷാക് മൂന്ന് ദിവസം കൊണ്ട് നേടിയത് 9 കോടി 75 ലക്ഷം. മമ്മൂട്ടിയുടെ ബാനറായ മമ്മൂട്ടി കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രവുമാണ് റോഷാക്. വേ ഫെറര്‍ ഫിലിംസാണ് വിതരണം. ഇപ്പോളിതാ ഏവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് റോഷാകിലെ in my arms…. എന്ന ഗാനം പുറത്തിറക്കി. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്ത വേദികളിലെല്ലാം ഈ ഗാനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരുടെ മികച്ച പ്രകടനവും റോഷാക് എന്ന ചിത്രത്തിന്റെ സംവിശേഷതയാണ്. ലൂക്ക് ആന്റണി എന്ന യു.കെ പൗരനായ മലയാളി കേരളത്തിലെ വനാതിര്‍ത്തിയെ ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിമിഷ് രവി ക്യാമറയും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ജനറൽ

അമലാ പോളിന്റെ പിറന്നാള്‍ ദിനത്തില്‍ ദി ടീച്ചറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോള്‍ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചര്‍. അമലാ പോളിന്റെ പിറന്നാള്‍ ദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്ററും ചിത്രത്തിന്റെ റിലീസ് തീയതിയും അന്നൗന്‍സ് ചെയ്തു. ഡിസംബര്‍ 2 നാണ് ദി ടീച്ചര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് സസ്‌പെന്‍സ് ത്രില്ലെര്‍ ടീച്ചറിന്റെ സംവിധാനം. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. ദി ടീച്ചറിന്റെ തിരക്കഥ പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്.മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

ലോകം

കോവിഡ് കേസുകളിൽ വർധന ; വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ തുടരും. വുഹാനിലെ 13 നഗര ജില്ലകളില്‍ ഒന്നായ ഹന്യാങ്ങിലെ ജനങ്ങളോട് അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിനോദപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും വിലക്കുണ്ട്. ചൊവ്വാഴ്ച വുഹാനില്‍ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. ശൈത്യകാലം വരുന്നതും കേസുകള്‍ കൂടാന്‍ കാരണമായേക്കും. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യാപനം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ ഒമിക്രോണ്‍ ആണ് വ്യാപനത്തിന് ഇടയാക്കിയത്.

കേരളം

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്  പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. രോഗം പടരുന്നത് തടയാൻ ഹരിപ്പാടിന് പുറമെയുള്ള 15 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ പക്ഷികളുടെ വിപണനവും, കടത്തലും ജില്ല കലക്ടർ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടാനായി തഹസീൽദർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സർവകലാശാലയിലേയും സർക്കാരിന്റേയും മിൽമയുടേയും പ്രതിനിധികളാണ് സമിതിയിൽ.

കേരളം

ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവര്‍ണര്‍. അസാധാരണ നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.

കേരളം

കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കൊച്ചി മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത്കുമാര്‍ എന്നിവരാണ് മരിച്ചത്.മതിയായ സുരക്ഷ ഒരുക്കാതെ കെട്ടിടം പൊളിച്ചതിന് കരാറുകാരനെതിരെ കേസെടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു. മരടിലെ ഷോപ്പിംഗ് മാളിനു സമീപത്തെ ഇരുനിലകെട്ടിടമാണ് പൊളിക്കുന്നതിനിടെ തകര്‍ന്നുവീണത്.രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഇതര സംസ്ഥാനക്കാരായ അഞ്ചു തൊഴിലാളികള്‍ ഈ സമയം ഇവിടെയുണ്ടായിരുന്നു.ഇതില്‍ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്.സ്ലാബിനടിയില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നവാസ് പറഞ്ഞു. ഒഡീഷ സ്വദേശികളായ സുശാന്ത്കുമാര്‍ ,ശങ്കര്‍ എന്നിവരാണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.രണ്ടാഴ്ചയായി പൊളിക്കല്‍ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും മരട്നഗരസഭയ്ക്ക് ഇതു സംബന്ധിച്ച് അറിവുണ്ടായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി പറഞ്ഞു. മതിയായ സുരക്ഷ ഒരുക്കാതെ കെട്ടിടം പൊളിച്ചതിന് കരാറുകാരനെതിരെ കേസെടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു.

പ്രാദേശികം

നിയമസഭാ മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ വീഡിയോ പ്രദർശനം 28,29 തീയതികളിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവി' ൻ്റെ ഭാഗമായി ഫോട്ടോ വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നു. യൂനിസെഫിൻ്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  28 ന് രാവിലെ 10ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ പി കെ അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തും. അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജ് മാനേജർ ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ആമുഖപ്രഭാഷണം നിർവഹിക്കും. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിൻ്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ നടത്തു ന്ന പ്രത്യേക പരിപാടികളും പ്രദർശനത്തോടൊപ്പമുണ്ടാകും