വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

വാഹന രജിസ്ട്രേഷന് കേരളത്തിൽ നികുതി കൂടുതൽ, പുനഃപരിശോധിക്കും -മന്ത്രി .

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കോൺട്രാക്ട് കാര്യേജ് ബസുകൾക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ.50ൽ താഴെ ബസുകളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാഗാലാൻഡിൽ രജിസ്റ്റർ ചെയ്താൽ കുറഞ്ഞ നികുതിയേ ഉള്ളൂ. വലിയ നികുതി വരുമാനമാണ് കേരളത്തിന് ഇതുവഴി നഷ്ടപ്പെടുന്നത്. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം കുറവാണ്. ഇത്തരം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി വ്യാപിപ്പിക്കും. കെ.എസ്.ആർ.ടി.സിക്കുവേണ്ടി മാറ്റിവെച്ച റൂട്ടുകളിൽ ജനങ്ങളെ അനാഥരാക്കി വിടാനാകില്ല. - ഗണേഷ് കുമാർ പറഞ്ഞു.  

കോട്ടയം

ബസ്സിന് അടിയിലേക്ക് കാർ ഇടിച്ചു കയറി, രണ്ടായി പിളർന്ന നിലയിൽ

കോട്ടയം: കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇ‍ടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർ‌ന്ന് ബസ്സിന് അകത്തേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് പിന്നിൽ യാത്രക്കാരൻ ഇരുന്നതാണ് രക്ഷയായത്.നെടുമ്പാശേരിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരണം

ഈരാറ്റുപേട്ട : കടുവാമുഴി തെക്കേമംഗലം ടി കെ ജാഫർ (58) നിര്യാതനായി.

ഈരാറ്റുപേട്ട : കടുവാമുഴി തെക്കേമംഗലം ടി കെ ജാഫർ (58) നിര്യാതനായി. ഭാര്യ:റഷീദാ ജാഫർ  മക്കൾ:ഷാഹിദ്, അജ്മില, ജാസിം മരുമക്കൾ:ഫസീല, ജാസിം, ഫെർസിൻ.  

മരണം

വെള്ളൂപ്പറമ്പിൽ സലിം സാഹിബിൻ്റെ ഭാര്യ ഹബീബ സലിം (48) മരണപ്പെട്ടു

വെള്ളൂപ്പറമ്പിൽ സലിം സാഹിബിൻ്റെ ഭാര്യ ഹബീബ സലിം (48) മരണപ്പെട്ടുവട്ടക്കയം - വാഴമറ്റം റോഡ്  വെള്ളൂപ്പറമ്പ് ഭാഗംഖബറടക്കം നാളെ രാവിലെ 10 മണിക്ക് പുത്തൻ പള്ളിയിൽ

മരണം

കൊച്ചുമുഹമ്മദ്. വി. കെ.(67) വെള്ളൂപറമ്പിൽ

കൊച്ചുമുഹമ്മദ്. വി. കെ.(67) വെള്ളൂപറമ്പിൽ (വട്ടക്കയം ഭാഗം ) ഖബറടക്കം ഇന്ന് രാവിലെ (21-01-2024-ഞായർ )10 മണിക്ക് പുത്തെൻപള്ളി ഖബർസ്ഥാനിൽ... മക്കൾ : നാസിബ് മുഹമ്മദ്‌, നൈമാ മുഹമ്മദ്‌,അബ്ദുൽ നാഫി, മരുമക്കൾ : മുഹമ്മദ്‌ അജീഷ്, ശബാന, നെജില.

മരണം

ഹുസൻഖാൻ (93) ചെമ്പരപ്പള്ളിയിൽ

ഹുസൻഖാൻ (93) ചെമ്പരപ്പള്ളിയിൽ മരണപ്പെട്ടു.കബററക്കം നാളെ 23/1/2024 ഒരു മണിക്ക് നൈനാർ ജുമാ മസ്ജിദിൽ.  

മരണം

പാറി നടന്ന സ്കൂൾമുറ്റത്ത് റിസ്വാനമോൾക്ക് അന്ത്യാഞ്ജലി

പാറി നടന്ന സ്കൂൾമുറ്റത്ത് റിസ്വാനമോൾക്ക് അന്ത്യാഞ്ജലി ; MGHSS ൽ പൊതുദർശനത്തിന് വെച്ച റിസ്വാന മോളുടെ മൃതദേഹം കാണാൻ വൻ ജനാവലി ബ്രെയിൻ ട്യൂമർ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസ്വാന ഇന്ന് രാവിലെയാണ് മരിച്ചത്. മുസ്ലിം ഗേൾസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഈരാറ്റുപേട്ട ഇളപ്പുങ്കൽ വെള്ളൂ പ്പറമ്പിൽ സിയാദിൻ്റെ മകളാണ്

പ്രാദേശികം

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24 അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു.

ഈരാറ്റുപേട്ട . കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24   അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള  എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ്  ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു. ക്യാമ്പ്  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും താക്കോൽ ദാനവും ബഹുമാന്യനായ എം. എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ  സ്വാഗതം ആശംസിച്ചു.  സിപാസ് ഡയറക്ടർ പ്രൊഫ. ഹരികൃഷ്ണൻ പി  അധ്യക്ഷ പ്രസംഗം നിർവഹിച്ചു.   മഹാത്മാഗാന്ധി  സർവ്വകലാശാല  എൻഎസ്എസ് കോർഡിനേറ്റർ   ഡോ.ഇ. എൻ. ശിവദാസൻ  മുഖ്യപ്രഭാഷണം നിർവഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്നേഹവീട് പ്രോജക്റ്റ് കോഡിനേറ്റർ ഡോ. സൂസമ്മ എ. പി ആശംസ അറിയിക്കുകയും ചെയ്തു. സിപാസ് കോർഡിനേറ്റർ ശ്രീ ശ്രീകുമാർ എസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് കെ. ജെ, അധ്യാപക പ്രതിനിധി ശ്രീമതി സുജ കെ.കെ, വാർഡ് കൗൺസിലർ ശ്രീമതി. ഫാത്തിമ മാഹിൻ, എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സിബി ജോസഫ്  എന്നിവർ പ്രസംഗിച്ചു.