വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കണ്ണീരണിഞ്ഞ് വയനാട് :ഉരുള്‍പൊട്ടലിൽ മരണം 174 ആയി ; 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

മേപ്പാടി : മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 174 ആയി ഉയർന്നു. ഇതിൽ 123 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

കേരളം

നടുക്കുന്ന ദുരന്തം; വയനാട്ടിൽ ഉരുൾപൊട്ടലിൽ 120 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 120 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ചൂരല്‍ മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 

പ്രാദേശികം

ചില്ലറതുട്ടുമായ് ഐദിൻ

ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുമായ്,വയനാട് ജനതക്കായ് ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ)ഈരാറ്റുപേട്ട ❤️

കേരളം

മരണസംഖ്യ കുത്തനെ ഉയരുന്നു

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. സൈന്യം മുണ്ടക്കൈ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്നു കണ്ടെടുത്തത്. വൈകിട്ട് അഞ്ചു മണിവരെ മരിച്ചവരുടെ എണ്ണം 107 ആണ്.

കേരളം

മുണ്ടക്കൈ ദുരന്തം: മരണം 84 ആയി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി വയനാട്ടിൽ 60 മൃതദേഹങ്ങൾ കണ്ടെത്തി 16 മൃതദേഹങ്ങൾ നിലമ്പൂരിലാണ് കണ്ടെത്തിയത് എട്ട് പേരുടെ ശരീരഭാഗങ്ങളും കണ്ടെത്തി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം  പ്രഖ്യാപിച്ചു ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം ,

ഈരാറ്റുപേട്ട പൗരാവലിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ശേഖരണം , വുഡ്ലാൻഡ് ഫർണിച്ചറിനുസമീപം കാർ ചോയ്സ്  എന്ന സ്ഥാപനത്തിൽ ആരംഭിച്ചിട്ടുണ്ട്.. നാളെ മുതൽ വാഹനം പുറപ്പെട്ട് തുടങ്ങും 9447120471, 9447809501, 9447515850, 9947002880 car choice തോട്ടുമുക്ക് കോസ്വേ

കേരളം

മലപ്പുറം വരെ ഒഴുകിയെത്തി മൃതദേഹങ്ങള്‍; ദുരന്ത ഭൂമിയായി വയനാട്

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ശരീര ഭാഗങ്ങള്‍ മലപ്പുറം നിലമ്പൂര്‍ ഭാഗങ്ങള്‍ വരെ ഒഴുകിയെത്തുന്നു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണിത്.ഒരു കുട്ടിയുടേത് ഉള്‍പ്പെടെ പത്തുപേരുടെ മൃതദേഹം രാവിലെ തന്നെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ കണ്ടെത്തി. വയനാടിന്റെ അതിര്‍ത്തി മേഖലയാണ് പോത്തുകല്‍. ചാലിയാര്‍ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങള്‍ പോത്തുകല്‍ മേഖലയിലെത്തിയതെന്നാണ് സംശയിക്കുന്നത്. പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്, പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി വിവരമുണ്ട്. കുനിപ്പാറയില്‍ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ സ്ത്രീയുടെ ഉള്‍പ്പെടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഇതുവരെ എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ നിലവിലെ സൂചനകള്‍ വലിയ ദുരന്തത്തിന്റേതാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

കേരളം

നൂറോളം വീടുകളുടെ പൊടി പോലും കാണാനില്ല കാണാതായത് മുന്നൂറോളം പേരെ

വ​യ​നാ​ട്: ചൂ​ര​ൽ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്നൂ​റോ​ളം പേ​രെ കാ​ണാ​താ​യ​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന വി​വ​രം. ചൂ​ര​ൽ​മ​ല ഹ​യ​ർ​സെ​ക്കണ്ടറി സ്കൂ​ളി​നു സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്ന എ​ഴു​പ​തോ​ളം വീ​ടു​ക​ൾ അ​വി​ടെ കാ​ണാ​നി​ല്ല. കൂ​റ്റ​ൻ​പാ​റ​ക്ക​ഷ​ണ​ങ്ങ​ളും മ​ര​ങ്ങ​ളും മ​ണ്ണും ചെ​ളി​യും കു​തി​ച്ചെ​ത്തി വീ​ടു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി. വീ​ടു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തു കൂ​ടി മ​ല​വെ​ള്ളം കു​തി​ച്ചൊ​ഴു​കു​ക​യാ​ണ്. എ​ഴു​പ​തോ​ളം വീ​ടു​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ഇ​ന്ന് ഉ​ച്ച​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ചൂ​ര​ൽ​മ​ല​യി​ലെ എ​ച്ച്എം​എ​ലി​ന്‍റെ ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ എ​സ്റ്റേ​റ്റ് പാ​ടി​യും നാ​മാ​വ​ശേ​ഷ​മാ​യി. ഇ​വി​ടെ ആ​റു റൂ​മു​ക​ളി​ലാ​യാ​ണ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. മു​ണ്ട​ക്കൈ​യി​ലെ എ​സ്റ്റേ​റ്റ് പാ​ടി​ക​ളും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​ഴ ക​ട​ന്ന് മ​റു​ക​ര​യി​ലെ​ത്താ​ൻ സാ​ധി​ച്ചാ​ൽ മാ​ത്ര​മേ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളു.