വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

സ്റ്റാൻഡിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഉരുണ്ട് വന്ന് ഇടിച്ചു; കോട്ടയം പ്രസ് ക്ലബ് മതിൽ വീണ്ടും തകർന്നു

കോട്ടയം :വീണ്ടും കോട്ടയം പ്രസ് ക്ലബ് മതിൽ തകർത്ത് കെഎസ്ആർടിസി ബസ്. സ്റ്റാൻഡിൽ പാർക്ക് ചെയ്ത വാഹനമാണ് ഉരുണ്ട് വന്ന് മതിൽ തകർത്തത്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്ത് എത്തിയാണ് ബസ് മതിലിൽ ചെന്നിടിച്ചത്. റോഡിൽ വാഹനങ്ങളോ വ്യക്തികളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

കേരളം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉൾപ്പെടെ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചമുതൽ ആയിരിക്കും മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുക. ഈരാറ്റുപേട്ട, കറുകച്ചാൽ, പമ്പ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴലഭിക്കും. , കൊച്ചി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത . കേരളത്തിന്റെ ഒപ്പം കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.  അതേസമയം മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക

പ്രാദേശികം

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി.

ഈരാറ്റുപേട്ട : ഗാന്ധി ജയന്തി ദിനത്തിൽ വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ തെക്കേക്കര കോസ് വേ ജംഗ്ഷൻ ഭാഗം വൃത്തിയാക്കി. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ,പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, അജീബ് മുത്താരംകുന്ന്, എ. ജെ.അനസ്, പി.ടി.അഫ്‌സറുദ്ദീൻ,മുഹമ്മദ് ഷെഫീഖ്, ഷിബിലി,ഫൈസൽ തൂങ്ങമ്പറമ്പിൽ,അഷറഫ്,സലിം എന്നിവർ നേതൃത്വം നൽകി

പ്രാദേശികം

ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ എൻ എസ് എസ് യൂണിറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തി

ഈരാറ്റുപേട്ട : ലോക  വിനോദസഞ്ചാര ദിനാചരണത്തിൻന്റെ  ഭാഗമായി    കോളജിലെ വിദ്യാർത്ഥികൾക്കായി ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ എൻ എസ് എസ് യൂണിറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തി. "ഈരാറ്റുപേട്ടക്ക് ചുറ്റുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ" എന്നതായിരുന്നു വിഷയം . അയ്യമ്പാറ, വാഗമൺ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സൗന്ദര്യം ഒപ്പിയെടുത്ത ഫോട്ടോകളാണ് സമ്മാനാർഹമായത്. മത്സരത്തിൽ അലിഫ് ബൈജു, ഹബീബ്  ഷാജി എന്നിവർ സമ്മാനം നേടി.

മരണം

പറേപ്പറമ്പിൽ ജമീല (64) നിര്യാതയായി

ഈരാറ്റുപേട്ട: പത്താഴപ്പടി  പറേപ്പറമ്പിൽ  ജമീല (64) നിര്യാതയായി. ഖബറടക്കം പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 1 മണിക്ക്.   

കേരളം

*നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക 11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്

പ്രാദേശികം

കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ സി.എച്ചിന്റെ ഇടപെടൽ നിർണ്ണായകമായി യൂത്ത് ലീഗ്

                        ഈരാറ്റുപേട്ട- കേരളം ഇന്നാർജ്ജിച്ച വിദ്യാഭ്യാസ പുരോഗതിയ്ക്ക് കാരണം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയാ സാഹിബിന്റെ വിദ്യാഭ്യാസ നയം കൊണ്ടു കൂടിയാണ് എന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു.     ഹൈസ്കൂൾ, സെക്കന്ററി വിദ്യാഭ്യാസം സൗജന്യമാക്കിയും പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ തുടങ്ങിയും കാലിക്കട്ട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിച്ചും സി.എച്ച് വിപ്ലവം സൃഷ്ടിച്ചു.         ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സകല സാധ്യതകളും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പിന്നോക്ക  ജനവിഭാഗങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തിയ മഹാനായിരുന്നു സി.എച്ച് എന്ന്  കോട്ടയം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സെമിനാർ ഉൽഘാടനം ചെയ്തുകൊണ്ട് യൂത്ത് ലീഗ്സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ പ്രസ്താവിച്ചു.  സംസ്ഥാന സമിതി അംഗം ഷെരീഫ് സാഗർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ.വി. പി.നാസർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ  അമീർ ചേനപ്പാടി, കെ.എ.മുഹമ്മദ് അഷറഫ്, ബിലാൽ റഷീദ്, ഷമീർ തലനാട്, സുഹ്റ അബ്ദുൾ ഖാദർ, അമീൻപിട്ടയിൽ, സാജിദ് എബിസി, റാസി പുഴക്കര, കെ.എച്ച് ലത്തീഫ്, മുഹമ്മദ് ഹാഷിം, വി.എം സിറാജ്, മാഹിൻ കടുവാമുഴി, അൻവർ ആലപ്ര, അബ്സാർമുരിക്കോലി,മുനീർ ഹുദ, ഒബി വടയത്തറയിൽ,ഷിഹാബ് കാടാമല, സനീർ ചോക്കാട്ടിൽ, ഷഹുബാനത്ത് ടീച്ചർ, വി.പി മജീദ്, അബ്ദുള്ള മുഹ്സിൻ, ജുനൈദ്, റിയാസ് പ്ലാമൂട്ടിൽ, നാസർ. വെളളൂപ്പറമ്പിൽ, അസീസ് പത്താഴപടി, ഹബീബുള്ള വാഴമറ്റം, തൻസീം, എന്നിവർ സംബന്ധിച്ചു

പ്രാദേശികം

കോട്ടയം ആസ്ഥാനമായ സീനിയർ സിറ്റിസൺസ് ഗ്രൂപ്പായ സിനർജിയിലെ അംഗങ്ങൾ വയോജന ദിനത്തിൽ പൂഞ്ഞാർ കൊട്ടാരത്തിലെ അത്തം നാൾ അംബികത്തമ്പുരാട്ടിയെ കോയിക്കലിൽ എത്തി ആദരിച്ചു

കോട്ടയം ആസ്ഥാനമായ സീനിയർ സിറ്റിസൺസ് ഗ്രൂപ്പായ സിനർജിയിലെ അംഗങ്ങൾ വയോജന ദിനത്തിൽ പൂഞ്ഞാർ കൊട്ടാരത്തിലെ അത്തം നാൾ അംബികത്തമ്പുരാട്ടിയെ കോയിക്കലിൽ എത്തി ആദരിച്ചു. വി. എം.അബ്ദുള്ള ഖാൻ,തങ്കച്ചൻ എന്നിവർ ചേർന്ന് അവരെ പൊന്നാട അണിയിച്ചു.