വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം കൊടിയിറങ്ങി മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ കിരിടം

ഈരാറ്റുപേട്ട.കഴിഞ്ഞ നാലു ദിവസങ്ങളിലായി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം സമാപിച്ചു. ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നായി 3500 ഓളം പ്രതിഭകൾ മറ്റുരച്ച കലാമാമാങ്കത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചമ്പ്യൻമാരായി. യു പി വിഭാഗത്തിൽ 80 പോയന്റ്, ഹൈസ്കൂൾ വിഭാഗത്തിൽ 240 പോയിന്റ്, ഹയർ സെക്കന്ററി വിഭാഗത്തിൽ 192 പോയിന്റ് നേടി ആണ് ചാമ്പ്യൻ ഷിപ്പ് നേടിയത്. യു പി 74, ഹൈസ്കൂൾ 229, ഹയർ സെക്കന്ററി 143 പോയിന്റ് കൾ നേടിയാണ് തീക്കോയി സെന്റ് മേരീസ്‌ സ്കൂൾ രണ്ടാം സ്ഥാനവും, അതിഥേയരായ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനം കരസ്തമാക്കി. എൽ പി വിഭാഗത്തിൽ 65 പോയിന്റുകൾ നേടി അരുവിത്തുറ സെന്റ് മേരീസ്‌ എൽ പി സ്കൂൾ, എൽ എഫ് ഏച്ഛ് എസ് ചെമ്മലമറ്റവും ഓവർ ഓൾ പങ്കിട്ടു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ രമാ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. എ എ ഓ ഷംല ബീവി സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ മോഹനൻ നായർ, ബിന്ദു അജികുമാർ, വിഷ്ണു രാജ്, ബിന്ദു അശോകൻ, ആർ ജയശ്രി, എ ആർ അനുജാ വർമ്മ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ ധർമകീർത്തി, വിൻസെന്റ് മാത്യു, അഗസ്ത്യൻസേവ്യർ, സിന്ധു ജി നായർ, തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

വേണം, മുൻകരുതൽ കുറുവ സംഘത്തിൻ്റെ ഭീഷണി സമീപ ജില്ലക ളിൽ ഉള്ളതു കൊണ്ടു കോട്ടയത്തും പട്രോളി ങ് ശക്തമാക്കി പോലീസ്

വേണം, മുൻകരുതൽ 🔹അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുക. പകലും രാത്രിയിലും കതകു പൂട്ടിയെന്ന് ഉറപ്പു വരുത്തുക.  🔹എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുക. 🔹വാതിലിന്റെ പിന്നിൽ ഇരുമ്പി ന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും. •🔹 ജനൽ പാളികൾ രാത്രി അടച്ചി ടു ക 🔹. അടുക്കളഭാഗത്തും വീടിൻ്റെ മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. 🔹കവർച്ചക്കാർക്ക് ഉപയോഗപ്രദ മാകുന്ന ഉപകരണങ്ങൾ, ആയു ധങ്ങൾ എന്നിവ വീടിനു പുറത്തു സൂക്ഷിക്കരുത്. 🔹 രാത്രി പുറത്തു ടാപ്പിൽ നിന്നു വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്. 🔹രാത്രി കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാലോ, ആരെങ്കിലും വാതിലിൽ മുട്ടിയാലോ ഉടൻ വാതിൽ തുറക്കരുത്. അയൽവാ സികളെ വിവരം അറിയിക്കുക. 🔹 പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാതിരിക്കുക. കുറുവ സംഘത്തിൻ്റെ ഭീഷണി സമീപ ജില്ലക ളിൽ ഉള്ളതു കൊണ്ടു കോട്ടയത്തും പട്രോളി ങ് ശക്തമാക്കിയിട്ടുണ്ട്. പുലർച്ചെ 2 മുതൽ 5 വരെയാണു കൂടുതലായും പട്രോളിങ് നട ത്തുന്നത്. വലിയ വീടുകളെക്കാളും ഉറപ്പില്ലാത്ത വാതിലു കൾ ഉള്ള ചെറിയ വീടുകളിലാണു പ്രധാനമായും മോഷണം നടക്കുന്നത്. എ.ഷാഹുൽ ഹമീദ് ജില്ലാ പൊലീസ് മേധാവി

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല അറബി കലോത്സവം ;ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി.എസ് ന്‌ ഓവറോൾ

ഈരാറ്റുപേട്ട: ഉപജില്ല അറബിക്ക് കലോത്സവത്തിൽ ജി എം എൽ പി എസ് ഈരാറ്റുപേട്ട ഓവറോൾ കരസ്ഥമാക്കി. എൽ പി വിഭാഗത്തിലെ 9 ഇനങ്ങളിൽ അറബി ഗാനം, പദ്യം ചൊല്ലൽ, അഭിനയ ഗാനം, കഥ പറയൽ, ഖുർആൻ പാരായണം, കയ്യെഴുത്ത് എന്നീ 6 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും സംഘഗാനം, പദനിർമ്മാണം, ക്വിസ് എന്നീ ഇനങ്ങളിൽ സെക്കൻഡ് എഗ്രേഡും കരസ്ഥമാക്കിയാണ് ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട ഓവറോൾ കരസ്ഥമാക്കിയത്.    

കോട്ടയം

ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന് നാശനഷ്ടം

മൂന്നിലവ് .പഞ്ചായത്തിലെ ഇരുമാപ്രയിൽ കാറ്റ് നാശം വിതച്ചു. ശക്തമായ കാറ്റിൽ ഇരുമാപ്ര സിഎംഎസ് യുപി സ്കൂളിന്റെ ഓടുകൾ തകർന്നു. നിരവധി ഓടുകൾ ക്ലാസ് മുറികൾക്ക് ഉള്ളിലേക്ക് പതിച്ചു. സ്കൂൾ സമയം കഴിഞ്ഞാണ് സംഭവം എന്നതിനാൽ കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.     

പ്രാദേശികം

കരീം സാഹിബ് ഫൗണ്ടേഷൻ പ്രഖ്യാപനവും പുസ്‌തക പ്രകാശനവും നാളെ

ഈരാറ്റുപേട്ട .ആധുനിക ഈരാറ്റുപേട്ടയുടെ ശില്‌പി യും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായഎന്ന അഡ്വ. വി. എം. എ. കരീം സാഹിബ് നിന്ന് വേർപിരിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുകയാണ്.ഈരാറ്റുപേട്ടയുടെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി ഒരു മെഴുകുതിരി നാളം പോലെ വെളിച്ചം ചൊരിഞ്ഞ് എരിഞ്ഞുതീർന്ന കരീം സാഹിബിനോട് ഈ നാടിനും വലിയ കടപ്പാടുകളുണ്ട്.അദ്ദേഹത്തിന്റെ സ്‌മരണകൾ നിലനിർത്തുന്നതിൽ വലിയ പങ്കുവഹി ക്കാൻ ഈരാറ്റുപേട്ടയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനൊരു പരിഹാരം എന്നോണം ഇന്ന് വ്യാഴം വൈകുന്നേരം 630 ന് നടയ്ക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് കരീം സാഹിബ് അനുസ്‌മരണ സെമിനാറും കരീം സാഹിബ് ഫൗണ്ടേഷൻ പ്രഖ്യാപനവും ചരിത്രകാരനായ കെ. എം. ജാഫർ എഴുതിയ ഈരാറ്റുപേട്ടയുടെ കനക മുദ്ര എന്ന കരീം സാഹിബിൻ്റെ ജീവചരിത്ര പ്രകാശനവും നടക്കുമെന്ന് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി.എ.ഹാഷിം പുളിക്കീൽ, ജനറൽ സെക്രട്ടറി അഡ്വ.വി.പി.നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കരീം സാഹിബ് ഫൗണ്ടേഷൻ ചെയർമാൻ ഹാജി പി.എസ്.എം നൗഫൽ അധ്യക്ഷത വഹിക്കും. മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം.പി., മുൻ എം.എൽ.എ. ടി. എ. അഹമ്മദ് കബീർ, ആന്റോ ആൻറണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കെ.എം.എ ഷുക്കൂർ, അസീസ് ബഡായിൽ ,സു ഹുറ അബ്ദുൽ ഖാദർ ,അഡ്വ.വി എം.മുഹമ്മദ് ഇല്ല്യാസ് തുടങ്ങിയവർ സംസാരിക്കും വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി പി.എം.മുഹ്സിൻ, ഗ്രന്ഥകാരൻ കെ.എം. ജാഫറും ട്രഷറർ വി.ടി ഹബീബും പങ്കെടുത്തു.

കോട്ടയം

കുറവാ സംഘം വെള്ളൂരിലും;നാട്ടിലാകെ ഭീതി;ജാഗ്രത പാലിക്കണമെന്ന് പോലീസ്

കടുത്തുരുത്തി: വെള്ളൂരില്‍ കുറവാ സംഘമിറങ്ങിയാതായി സംശയം. ഭീതിയില്‍ നാട്ടുകാര്‍. വെള്ളൂരില്‍ വ്യാപാര സ്ഥാപനങ്ങളിലും, വീട്ടിലും മോഷണം നടന്നതോടെയാണ് കുറുവാ സംഘം വെള്ളൂരില്‍ എത്തിയെന്ന അഭ്യൂഹം പരന്നത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി വെള്ളൂര്‍( പിറവം റോഡ് ) റെയില്‍വേ സ്‌റ്റേഷന് സമീപം കിഴക്കേപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 24900 രൂപയും, വെള്ളൂര്‍ ജങ്ഷനിലുള്ള മണികണ്ഠന്‍ ഹോട്ടലില്‍ നിന്ന് 5,000 രൂപയുടെ ചില്ലറയും ആണു മേഷ്ടാവ് കവര്‍ന്നത്. സമീപത്തെ വീടുകളില്‍ മോഷണശ്രമവും നടന്നു.കോട്ടയത്തു നിന്നു വിരളടയാള വിദഗ്ധരും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം തൊട്ടടുത്തുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറയില്‍ നിന്നും പോലിസിനു ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം " കലയാട്ടം " പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു

പൂഞ്ഞാർ. ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം " കലയാട്ടം " പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.  70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ പങ്കെടുക്കും.മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.സ്കൂൾ മാനേജർ പി ആർ അശോക വർമ്മ രാജ അധ്യക്ഷത വഹിച്ചു.എ ഇ ഓ ഷംല ബീവി,  പ്രിൻസിപ്പൽ ആർ ജയശ്രീ, ഹെഡ്മാസ്റ്റർ എ ആർ അനുജാ വർമ്മ,  ജില്ലാ പഞ്ചായത്ത് മെമ്പർമാരായ. പി ആര്‍ അനുപമ ,ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മിനി സാവിയോ, അജിത് കുമാർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, വൈസ് പ്രസിഡൻ്റ് തോമസ് ജോസ് കരിയാ പുരയിടം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി, ക്ഷേമകാര്യ കമ്മിറ്റി. കെ ആർ മോഹനൻ നായർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി . സുശീല മോഹൻ, പഞ്ചായത്ത് മെമ്പർമാരായ . ഓൾവിൻ തോമസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവിയർ, പിടിഎ പ്രസിഡൻ്റ് രാജേഷ് പാറക്കൽ, സ്കൂൾ ലീഡർ  അനില ഷാജി എന്നിവർ സംസാരിച്ചു.